സുരേഷ് ഗോപി ജിക്ക് ഒരു തുറന്ന കത്ത്

വിഷയം: കേരളത്തിൻ്റെ നിർണായകമായ ശുചിത്വ വിഷയം അഭിസംബോധന ചെയ്യുന്നു. പ്രിയ ശ്രീ സുരേഷ് ഗോപി ജി……. കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഞങ്ങളുടെ പ്രിയപ്പെട്ട സുരേഷ് ഗോപി ജിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. താങ്കളിൽ നിക്ഷിപ്തമായ വകുപ്പ് എന്തുതന്നെയായാലും കേരളത്തിൻറെ മാലിന്യ വിഷയത്തിൽ താങ്കൾ ശ്രദ്ധ ചെലുത്തും എന്ന് പ്രതീക്ഷയിൽ ആണ് ഞാൻ ഈ കത്ത് എഴുതുന്നത്. തൃിശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ മാത്രമല്ല കേരളത്തിൻറെ ആകമാനമായുള്ള പുരോഗമനത്തിലും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിലും താങ്കൾ ഈ കാലമത്രയും ചെയ്ത പ്രവർത്തികൾ വിലമതിക്കാവുന്നതിലും അപ്പുറമാണ്. ഭരത്ചന്ദ്രൻ ഐപിഎസ് ആയും ആനക്കാട്ടിൽ ചാക്കോച്ചിയായും മാളിയേക്കൽ തൊമ്മിയായും അഭ്രപാളികളിൽ അത്ഭുതം തീർത്ത താങ്കൾ കേന്ദ്ര സഹമന്ത്രിയായി വരുമ്പോൾ മാറ്റത്തിന്റെ വലിയ അത്ഭുതമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട കേരളത്തിൻ്റെ ക്ഷേമത്തിലും വികസനത്തിലും അതീവ ഉത്കണ്ഠയുള്ള ഒരു വ്യക്തി എന്ന നിലയിൽ, അടിയന്തിരവും സുസ്ഥിരവുമായ…

ആത്മീയ ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ടതായിരിക്കണം കുടുംബം: റവ.ഡോ. ജോബി

ഹൂസ്റ്റൺ: അക്കായയിലെ ക്രൈസ്തവ വിശ്വാസത്തിലെ ആദ്യ ഫലമായ കുടുംബം കൂട്ടായ പ്രവർത്തനത്തിൽ ഏർപ്പെട്ട്, ശുശ്രൂഷയിലെ കുറവുകളെ പരിഹരിച്ച്, ദൈവജനത്തിന്റെ മനസ്സ് തണുപ്പിച്ചതുപോലെ ആത്മീയ ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ടതായിരിക്കണം കുടുംബജീവിതം എന്ന് റവ.ഡോ. ജോബി മാത്യു യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു.സി.എഫ്) പ്രതിവാര പ്രാർത്ഥന യോഗത്തിൽ മുഖ്യ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. മത്തായി കെ മത്തായി അധ്യക്ഷത വഹിച്ചു. ജോൺ കുരുവിള മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കോശി എബ്രഹാം, അമ്മിണി കുരുവിള, ബാബു കൊച്ചുമ്മൻ എന്നിവർ പ്രാർത്ഥിച്ചു. കുടുംബജീവിതത്തിൽ ധന്യമായ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മാത്തുക്കുട്ടി- മോളി ദമ്പതികൾക്ക് റവ.ജേക്കബ് ജോർജ്, മാത്യു വർഗീസ്, ജോർജ് മാത്യു, ആലീസ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജെൻസൺ, ജാസ്മിൻ, കെസിയ എന്നിവരുടെ സാക്ഷ്യവും തുടർന്ന് സോഫിയുടെ ആശംസാ ഗാനവും ഉണ്ടായിരുന്നു.  യു സി എഫ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ ചേർത്തണക്കുകയെന്നതായിരിക്കണം സഭയുടെ ദൗത്യം: യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ

മെസ്ക്വിറ്റ് (ഡാലസ്):സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ ചേർത്തണക്കുകയെന്നതായിരിക്കണം സഭയുടെ പ്രഖ്യാപിത ദൗത്യമെന്ന് യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. ദൈവീക കൽപ്പന ലംഘിച്ച് മരണത്തിന് വിധിക്കപ്പെട്ട മനുഷ്യ വർഗ്ഗത്തെ വീണ്ടെടുക്കുന്നതിനു  തൻറെ സ്നേഹനിധിയായ ഓമനകുമാരനെ ഭൂമിയിലേക്ക് അയച്ചു ക്രൂശുമരണത്തിലൂടെ മനുഷ്യവർഗത്തെ വീണ്ടെടുത്ത സ്നേഹം നമ്മിൽ നിലനിൽക്കുന്നുവെങ്കിൽ സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ കൂടി  ചേർത്തണക്കുകയെന്ന ഉത്തരവാദിത്വം സഭയായി,സമൂഹമായി iവ്യക്തികളായി ഏറ്റെടുക്കുവാൻ  തയ്യാറാക്കണമെന്നു യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായം പതിനാറാം വാക്യത്തെ അടിസ്ഥാനമാക്കി വചനശുശ്രൂഷ നിർവ്വഹിക്കവെ അഭിവന്ദ്യ യൂയാക്കിം മാർ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനം ഏറ്റെടുത്തു നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു എല്ലാവരുടെയും സഹകരണം തിരുമേനി അഭ്യർത്ഥിച്ചു . മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ആയി ഉയർത്തപ്പെട്ടശേഷം ആദ്യമായി ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ എത്തിച്ചേർന്ന യുയാക്കിം മാർ കൂറിലോസ് സഫർ ഗൺ മെത്രാപ്പൊലീത്തയ്ക്ക് ഊർമ്മിള സ്വീകരണം…

ജോസഫ് കാഞ്ഞിരംകുഴി മിയാമി ബെലെന്‍ ജെസ്യൂട്ട് ഹൈസ്‌കൂളില്‍ നിന്ന് ബ്രിഗേഡിയര്‍ അവാര്‍ഡ് കരസ്ഥമാക്കി

മയാമി: മയാമിയിലെ പ്രശസ്തമായ ബെലെന്‍ ജെസ്യൂട്ട് ഹൈസ്‌കൂളില്‍ നിന്ന് 2013-2024ലെ ബ്രിഗേഡിയര്‍ അവാര്‍ഡ് ജോസഫ് കാഞ്ഞിരംകുഴി കരസ്ഥമാക്കി. പഠനത്തി ലും പാഠ്യേതര വിഷയങ്ങളിലും നേതൃത്വത്തിലും സാമൂഹിക സേവനത്തിലും മികവ് പുലര്‍ ത്തുകയും മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവുകയും ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. ഈ സ്‌കൂളിലെ മികച്ച ഔട്ട്‌ഗോയിംഗ് വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ബ്രിഗേഡിയര്‍ അവാര്‍ഡ്. ബ്രിഗേഡിയര്‍ അവാര്‍ഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നത് വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റും ചേര്‍ന്നാണ്. ഈ സ്‌കൂളിന്റെ 170 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഹൈസ്‌കൂള്‍ ബിരുദദാന ചടങ്ങിനോടനുബന്ധിച്ചാണ് ഈ പുരസ്‌കാരം നല്‍കുപ്പെടുന്നത്. ബെലെന്‍ ജെസ്യൂട്ടിലെ സീനിയറായ ജോസഫ്, തന്റെ ഹൈസ്‌കൂള്‍ ജീവിതത്തിലുടനീളം മാതൃകാപരമായ വിദ്യാര്‍ത്ഥിയായും ലീഡറായും വേറിട്ടു നിന്നിരുന്നു. അദ്ദേഹത്തിന്റെ മികച്ച ജി.പി.എ., അനവധി ബഹുമതികള്‍, അവാര്‍ഡുകള്‍, അഡ്വാന്‍സ്ഡ് പ്ലേസ്‌മെന്റ് വിവിധ…

നിറഞ്ഞ സ്‌നേഹത്തിന്റെ കഥയുമായി പൗലോസ് കുയിലാടന്റെ ‘തന്ത’ ഉടന്‍ റിലീസ് ചെയ്യും

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജീവിക്കുന്ന ഒരു മലയാളിയുടെ ഉള്ളില്‍ നിറഞ്ഞ, കേരളത്തിലെ യുവാക്കളോടുള്ള നിറഞ്ഞ സ്‌നേഹത്തിന്റെ പ്രതിഭലനമാണ് ‘തന്ത ‘എന്ന ഷോര്‍ട്ട് മൂവി. ഹെല്‍ത്ത് ആന്‍ഡ് ആര്‍ട്‌സ് യു.എസ്.എയുടെ ബാനറില്‍ നിര്‍മാണവും സംവിധാനവും പ്രധാന വേഷവും പൗലോസ് കുയിലാടാന്‍ കൈകാര്യം ചെയ്യുന്നു.  എബി വര്‍ഗീസ് തിരക്കഥ രചിച്ച ഈ ചെറു സിനിമയില്‍ സിനിമ, ടെലിവിഷന്‍ താരം അഞ്ജന അപ്പുക്കുട്ടന്‍, പാര്‍വതി, അവിനാശ്, ജോഹാന്‍ ജോസ്  തോമസ്, ജോണ്‍സണ്‍ കനകമല, പ്രവീണ്‍തുടങ്ങി ഒട്ടനവധി താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സ്വപ്ന ജീവികളായ മലയാളി യുവാക്കള്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കുയിലാടാന്‍ നല്‍കിയിരിക്കുന്നു, അതും തമാശയിലൂടെ.. ഉടന്‍ തന്നെ യു ട്യൂബിലൂടെ ‘തന്ത’ റിലീസ് ചെയ്യും. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ് 2025-ല്‍ അമേരിക്കയില്‍ ചിത്രീകരിക്കാനിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പണിപ്പുരയിലും കുയിലാടന്‍ തന്നെയാണ് മുഖ്യശില്പി.

നാലാം ലോക കേരള സഭയിലേക്ക് ഫൊക്കാനയുടെ സാന്നിധ്യമായി ഡോ. ബാബു സ്റ്റീഫനും സംഘവും

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഒരു പൊതുവേദിയായി മാറിയ ലോക കേരള സഭ (എൽകെഎസ്)യുടെ നാലാം സമ്മേളനം 2024 ജൂൺ 13 ,14 ,15 തീയതികളിൽ നടക്കുമ്പോൾ അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സാന്നിധ്യമായി ലോക കേരളം സഭയുടെ അഭിമാനമായ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കല ഷഹി ,ട്രഷറർ ബിജു കൊട്ടാരക്കര ,,ഫൊര്മെര് ഫൊക്കാന പ്രസിഡന്റ് ശ്രീ മന്മധന് നായർ, ഫൊക്കാന കൺവെൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ ,ട്രസ്റ്റിബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമന,അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ , വിമൻസ് ഫോറം ചെയർ ബ്രിഡ്ജിട് ജോർജ്‌ , ചാരിറ്റി കോർഡിനേറ്റർ. ജോയി ഇട്ടൻ , കൺവെൻഷൻ അസ്സോസിയേറ്റ് ചെയർ വിജോയ് പാട്ടമ്പടി, ഫോർമേർ സെക്രട്ടറി റ്ററസൺ തോമസ്, ഇലക്ഷൻ കമ്മിഷണർ ഫിലിപ്പോസ് ഫിലിപ്പ് ഫോർമേർ executve വൈസ് പ്രസിഡന്റ്…

തിരുവുത്സവ ആഘോഷങ്ങൾക്കായി ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഒരുങ്ങുന്നു

അതിവിപുലമായ ആചാര, അനുഷ്ഠാന ആഘോഷങ്ങളോടെയാണ് ഇത്തവണത്തെ പ്രതിഷ്ഠാദിനവും തിരുവുത്സവവും ജൂലൈ 6 മുതൽ 18 വരെ മൂന്ന് ഘട്ടങ്ങളിലായി നടത്താൻ ഉദ്ദേശിച്ചുട്ടുള്ളത്. 2019 ൽ നടന്ന മഹാപ്രതിഷ്ഠയ്ക്ക് ശേഷം അഞ്ചാമത്തെ പ്രതിഷ്ഠാ ദിനാഘാഷം ജൂലൈ 11 വ്യാഴാഴ്ച മിഥുന മാസത്തിലെ ഉത്രം നക്ഷത്തലാണ് വരുന്നത്. ജൂലൈ 6 ശനിയാഴ്ച മുതൽ തുടങ്ങുന്ന ശുദ്ധി-ദ്രവ്യകലശ ക്രിയകൾ ക്ഷേത്രത്തിന്റെയും ഭക്തരുടെയും ചെതന്യ വർദ്ധനയ്ക്കും ദോഷ നിവാരണത്തിനും ഉന്നമനത്തിനും ഉതകുന്നതാണ്. പ്രാസാദ ശുദ്ധി, ബിംബശുദ്ധി തുടങ്ങി ക്രിയകൾക്കു പുറമെ, പ്രായശ്ചിത്ത ഹോമം, ശാന്തി ഹോമങ്ങൾ എന്നീ ഹോമ കലശ അഭിഷേകങ്ങളും ഈ ദിവസങ്ങളിൽ ഉണ്ടാവും. അത്യധികം സവിശേഷമായ തത്വഹോമ കലശങ്ങളും ബ്രഹ്മ കലശ അഭിഷേകവും ജൂലൈ 10, 11 തീയതികളിലായി ഗുരുവായൂരപ്പന് നടത്തുന്നതാണ്. ജൂലൈ 11 പ്രതിഷ്ഠാദിന ചടങ്ങുകളുടെ ഭാഗമായി പ്രത്യേക പൂജകൾക്ക് പുറമെ പരികലശാഭിഷേകം ശ്രീഭൂതബലി എന്ന ചടങ്ങുകളും ഉണ്ടാവും.…

അപ്പോളോ-8 ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്‌സ് വിമാനാപകടത്തിൽ മരിച്ചു

വാഷിംഗ്ടന്‍: അപ്പോളോ 8 ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്‌സ് സാൻ ജുവാൻ ദ്വീപുകളിൽ വിമാനാപകടത്തിൽ മരിച്ചു. മകൻ ഗ്രെഗാണ് ഇക്കാര്യം അറിയിച്ചത്. 90 കാരനായ ആൻഡേഴ്‌സ് തൻ്റെ വിൻ്റേജ് എയർഫോഴ്‌സ് ടി -34 മെൻ്ററിൽ പറക്കുകയായിരുന്നു. വാഷിംഗ്ടണിൽ നിന്ന് സാൻ ജുവാൻ ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തിൻ്റെ വിമാനം വെള്ളത്തിൽ തകർന്നു വീണത്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11:45 നാണ് സംഭവം നടന്നതെന്ന് യു എസ് കോസ്റ്റ് ഗാർഡ് പസഫിക് നോർത്ത് വെസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. സോഷ്യൽ മീഡിയയിലെ ഉപയോക്താക്കൾ അദ്ദേഹത്തിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

2024 ടി20: അയർലൻഡിനെ 12 റൺസിന് തോൽപ്പിച്ച് കാനഡ ടി20 ലോകകപ്പിലെ ആദ്യ ജയം കുറിച്ചു

ന്യൂയോര്‍ക്ക്: 2024 ടി20 ലോകകപ്പിലെ പതിമൂന്നാം മത്സരത്തിൽ കാനഡ വെള്ളിയാഴ്ച അയർലൻഡിനെ നേരിട്ടു. ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാനഡ 12 റൺസിന് അയർലൻഡിനെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കനേഡിയൻ ടീം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് ടീമിന് 20 ഓവറിൽ 125 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തെ അയർലൻഡിന് ഇന്ത്യൻ ടീമിനോട് എട്ട് വിക്കറ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കനേഡിയൻ ടീമിന് പ്രത്യേകിച്ച് തുടക്കമായിരുന്നില്ല. മൂന്നാം ഓവറിൽ നവനീത് ധലിവാളിൻ്റെ (6) രൂപത്തിലാണ് ടീമിന് ആദ്യ തിരിച്ചടി ലഭിച്ചത്. അഞ്ചാം ഓവറിലെ അവസാന പന്തിൽ ആരോൺ ജോൺസണും (14) പവലിയനിലേക്ക് മടങ്ങി. ഏഴാം ഓവറിലെ അഞ്ചാം പന്തിൽ…

കാനഡയിൽ ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ

ഖാലിസ്ഥാനി അനുകൂലികൾ ഇന്ദിരാഗാന്ധിയെ വധിക്കുന്ന ദൃശ്യം പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററിലൂടെ കാനഡയിലെ ഇന്ത്യക്കാരെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ചന്ദ്ര ആര്യ ശനിയാഴ്ച ഇതിൽ ആശങ്ക പ്രകടിപ്പിച്ചു. മുൻ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിൻ്റെ പോസ്റ്ററുകൾ പതിച്ച് ‘ഹിന്ദു-കനേഡിയൻ’മാരിൽ വീണ്ടും അക്രമ ഭീതി സൃഷ്ടിക്കാൻ ഖാലിസ്ഥാനി അനുകൂലികൾ ശ്രമിക്കുന്നതായി ആര്യ അവകാശപ്പെട്ടു. പോസ്‌റ്ററിൽ ഇന്ദിരാഗാന്ധിയുടെ ശരീരത്തിൽ വെടിയുണ്ടകളുടെ ദ്വാരങ്ങൾ കാണാം. കൂടാതെ, കൊലപാതകികളായി മാറിയ ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകര്‍ കൈകളിൽ തോക്കുകളും കാണിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സമാനമായ ഭീതിയുടെ അന്തരീക്ഷം ഉണ്ടായിരുന്നുവെന്ന് കനേഡിയൻ പാർലമെൻ്റ് അംഗം ആര്യ പറഞ്ഞു. വാൻകൂവറിലെ ഒരു പോസ്റ്ററിലൂടെ, ഖാലിസ്ഥാൻ അനുകൂലികൾ വീണ്ടും ഹിന്ദു-കനേഡിയൻമാർക്കിടയിൽ അക്രമ ഭീതി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ പോസ്റ്ററിൽ, മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അവരുടെ കൊലയാളികളുടെയും വെടിയുണ്ടകൾ പതിഞ്ഞ ശരീരവും…