ചിക്കാഗോ രൂപത സിൽവർ ജൂബിലി കൺവൻഷൻ: വേദിയിൽ “താളവിസ്മയ”വുമായി പത്മശ്രീ ജയറാമും (ഗസ്റ്റ് ഓഫ് ഓണർ), സ്റ്റീഫൻ ദേവസിയും

ന്യൂയോർക്ക് : ചിക്കാഗോ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, നാലു ദിവസം നീണ്ടു നിൽക്കുന്ന “സിറോ മലബാർ കൺവൻഷന്റെ” സന്ധ്യകളെ ആസ്വാദ്യകരമാക്കാൻ വിവിധ കലാപരിപാടികളും അണിയറയിൽ ഒരുങ്ങുന്നു. ഇതിൽ, കൺവൻഷൻ തുടങ്ങുന്ന 9-ാം തീയതി വ്യാഴാഴ്ച രാത്രി പ്രശസ്ത ചലച്ചിത്ര താരം പത്മശ്രീ ജയറാമും (ഗസ്റ്റ് ഓഫ് ഓണർ), സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ചേർന്നൊരുക്കുന്ന “താള വിസ്മയം” എടുത്തു പറയേണ്ടതാണ്. താളവിസ്മയത്തിൽ, വിവിധ ഇടവകകളിൽ നിന്നുള്ള നൂറിലേറെ വരുന്ന ചെണ്ട കലാകാരന്മാരുൾപ്പെട്ട ‘സീറോ ബീറ്റ്സ്’ (Syro Beats), ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുക്കുന്ന അനുഗ്രഹീത കലാകാരൻ പത്മശ്രീ ജയറാമിനൊപ്പം ചെണ്ടയിൽ താളമിടുമ്പോൾ, സ്റ്റീഫൻ ദേവസ്സി “കീറ്റാറിൽ” (കീബോർഡ് & ഗിറ്റാർ) സംഗീതത്തിൻറെ മാസ്മരികത സൃഷ്ടിക്കും. വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രദക്ഷിണത്തിനു മുൻപും “സിറോ ബീറ്റ്‌സ്” കലാകാരമ്മാർ അവതരിപ്പിക്കുന്ന മെഗാചെണ്ടമേളം ഉണ്ടായിരിക്കും. ചിക്കാഗോ…

സുരക്ഷാ വീഴ്ച: ഹ്യുണ്ടായ് ആറ് ലക്ഷത്തോളം കാറുകൾ തിരിച്ചു വിളിച്ചു

വാഷിംഗ്ടൺ: എയർബാഗിലെ തകരാറും ഇലക്ട്രിക്കൽ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി 6 ലക്ഷത്തിലധികം കാറുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് അറിയിച്ചു. അമേരിക്കൻ വിപണിയിലെ കാറുകളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുന്നത്. ഏകദേശം 5.6 ലക്ഷം ഹ്യുണ്ടായ് പാലിസേഡ് (Palisade) മോഡലുകളിലാണ് എയർബാഗ് തകരാർ കണ്ടെത്തിയിരിക്കുന്നത്. അപകടസമയത്ത് മൂന്നാം നിരയിലെ യാത്രക്കാർക്കുള്ള എയർബാഗുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നാണ് കണ്ടെത്തൽ. 2020 മുതൽ 2025 വരെയുള്ള മോഡലുകളെയാണ് ഇത് ബാധിക്കുന്നത്. സോഫ്റ്റ്‌വെയർ പ്രശ്നം കാരണം ഡാഷ്‌ബോർഡിലെ സ്പീഡോമീറ്റർ അടക്കമുള്ള വിവരങ്ങൾ കാണിക്കുന്ന ഡിസ്‌പ്ലേ പാനൽ (Instrument Panel) പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഏകദേശം 41,000-ത്തോളം വാഹനങ്ങളിൽ ഈ പ്രശ്നമുണ്ട്. പാലിസേഡിന് പുറമെ ട്യൂസോൺ (Tucson), സാന്താ ക്روز (Santa Cruz), സാന്താ ഫേ (Santa Fe), അയോണിക് 5 (Ioniq 5), കൊന (Kona), സൊനാറ്റ…

കെ.സി.എസ് ഷിക്കാഗോ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി സിജോ പുള്ളോർകുന്നേലും വൈസ് ചെയർമാനായി ബിജു പൂത്തറയും നിയമിതരായി

ഷിക്കാഗോ: കെ.സി.എസ് ഷിക്കാഗോയുടെ പുതിയ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി സിജോ പുള്ളോർകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. 2025 ൽ അദ്ദേഹം ലെജിസ്ലേറ്റീവ് ബോർഡിന്റെ വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചിരുന്നു. സിജോയുടെ അചഞ്ചലമായ സമർപ്പണം, ആത്മാർത്ഥമായ നേതൃത്വം, ക്നാനായ സമൂഹത്തോടുള്ള ആഴമായ സ്നേഹം എന്നിവയ്ക്ക് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2025 ലെ കെ.സി.എസ് ക്രിസ്മസ് കരോളിൽ അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അഭിനിവേശവും വ്യക്തമായി പ്രതിഫലിച്ചു, ആ സംരംഭത്തെ ഏകോപിപ്പിക്കുന്നതിലും നയിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിലൂടെയും ശക്തമായ സംഘടനാ വൈദഗ്ധ്യത്തിലൂടെയും, നിരവധി കെ.സി.എസ് കുടുംബങ്ങൾക്ക് ക്രിസ്മസ് കരോൾ അർത്ഥവത്തായതും ആത്മീയമായി സമ്പന്നവുമായ ഒരു അനുഭവമായി മാറി. കെസിഎസ് ഷിക്കാഗോ ലെജിസ്ലേറ്റീവ് ബോർഡ് ശരിയായ സമയത്ത് ശരിയായ നേതാവിനെ കണ്ടെത്തിയെന്ന് ഉറച്ചു വിശ്വസിക്കുന്നു. സമൂഹത്തിന്റെ താൽപ്പര്യങ്ങളെ സേവിക്കാനും, ഒന്നിപ്പിക്കാനും, പ്രതിനിധീകരിക്കാനുമുള്ള കഴിവ് തെളിയിച്ചിട്ടുള്ള സിജോ പുള്ളോർകുന്നേൽ ലെജിസ്ലേറ്റീവ് ബോർഡിനെ ഫലപ്രദമായി നയിക്കാൻ യോഗ്യനാണ്.…

ടെക്സസിലെ ഇമിഗ്രേഷൻ കേന്ദ്രത്തിൽ അഞ്ചാംപനി പടരുന്നു; കനത്ത ജാഗ്രത

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള ഡില്ലി (Dilley) ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിൽ അഞ്ചാംപനി (Measles) സ്ഥിരീകരിച്ചതിനെത്തുടർന്ന് കേന്ദ്രത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി കേന്ദ്രം ക്വാറന്റൈൻ ചെയ്തത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡിറ്റൻഷൻ സെന്ററിനുള്ളിലെ എല്ലാവിധ നീക്കങ്ങളും അധികൃതർ താൽക്കാലികമായി നിർത്തിവെച്ചു. രോഗികളുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിനായി ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. സാൻ ആന്റണിയോയ്ക്ക് സമീപമുള്ള ഈ കേന്ദ്രത്തിലാണ് കുട്ടികളടക്കമുള്ള അഭയാർത്ഥി കുടുംബങ്ങളെ പാർപ്പിച്ചിരിക്കുന്നത്. നിലവിൽ 1,100-ലധികം ആളുകൾ ഇവിടെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അഞ്ചാംപനി അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ രോഗബാധ വലിയൊരു പാൻഡെമിക്കിലേക്ക് നയിക്കുമോ എന്ന ആശങ്ക ആരോഗ്യവിദഗ്ധർ പങ്കുവെക്കുന്നു. മതിയായ വൈദ്യസഹായം ലഭിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പടിഞ്ഞാറൻ ടെക്സസിൽ ഉണ്ടായ അഞ്ചാംപനി ബാധയിൽ രണ്ട് കുട്ടികൾ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അതീവ സുരക്ഷാ കേന്ദ്രത്തിലും രോഗം റിപ്പോർട്ട്…

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ചിക്കാഗോ ചാപ്റ്റര്‍ 2026–27 കാലയളവിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) യുടെ ചിക്കാഗോ ചാപ്റ്ററിന്റെ 2026–2027 കാലയളവിലേക്കുള്ള പുതിയ നേതൃത്വസംഘത്തെ തെരഞ്ഞെടുത്തു. ചാപ്റ്ററിന്റെ തുടർച്ചയായ വളർച്ചയെയും മാധ്യമ രംഗത്തെ പ്രതിബദ്ധതയെയും ശക്തിപ്പെടുത്തുന്ന ഒരു സുപ്രധാന ചുവടുവയ്പായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പ്രസിഡന്റ് പ്രസന്നൻ പിള്ള, സെക്രട്ടറി അലൻ ജോർജ്, ട്രഷറർ അനിലാൽ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, ജോയിന്റ് സെക്രട്ടറി റോസ് വടകര, ജോയിന്റ് ട്രഷറർ വർഗീസ് പാലമലയിൽ എന്നിവരാണ്. ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗങ്ങളായി മുൻ പ്രസിഡന്റ്മാരായ ബിജു സക്കറിയ, ബിജു കിഴക്കേക്കുറ്റ്‌, ശിവൻ മുഹമ്മ എന്നിവർ പ്രവർത്തിക്കും. ഡിസംബർ 12-ന് ഇല്ലിനോയിയിലെ നൈൽസിലുള്ള മാജിക് പെപ്പർ റെസ്റ്റോറന്റിൽ ചേർന്ന ചാപ്റ്റർ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ ഔപചാരികമായി പൂർത്തിയാക്കിയത്. ചാപ്റ്റർ അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന യോഗത്തിൽ, മുൻകാല പ്രവർത്തനങ്ങൾ…

ഫോമ തിരഞ്ഞെടുപ്പ് 2026: പുതിയ കമ്മീഷണര്‍മാരെ നിയമിച്ചു; മാത്യു ചെരുവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂയോർക്ക്: 2026 ജൂലൈ 30 മുതൽ ആഗസ്റ്റ് 2 വരെ ഹ്യൂസ്റ്റനിൽ അരങ്ങേറുന്ന ഫോമയുടെ ഒമ്പതാമത് അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി, ഫോമ നാഷണൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ചു. മുതിർന്ന നേതാവ് മാത്യു ചെരുവിലിനെ (ഡിട്രോയിറ്റ്‌) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തിരഞ്ഞെടുത്തു. ജോർജ് മാത്യു സി.പി.എ (ഫിലാഡൽഫിയ), മാത്യു ജോഷ്വാ (ബോബി – ന്യൂയോർക്ക്) എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായും തെരെഞ്ഞെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട മാത്യു ചെരുവിൽ ഫോമയുടെ പ്രഥമ അഡ്വൈസറി ബോർഡ് ചെയർമാനായിരുന്നു. 1984 മുതൽ ഡിട്രോയിറ്റ് മലയാളി അസ്സോസിയേറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മാത്യു, ആ സംഘടനയുടെ സെക്രട്ടറിയായും, പ്രസിഡന്റായും നിരവധി തവണ സേവനം ചെയ്തിട്ടുണ്ട്. ഫോമയുടെ മുൻ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ കൂടിയായ മാത്യു ചെരുവിൽ, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. തിരഞ്ഞെടുപ്പ്…

അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ പ്രകാശനം ചെയ്തു

പുന്നയൂര്‍ക്കുളം: അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ ഡോ. എം.എൻ. കാരശ്ശേരി പ്രകാശനം ചെയ്തു. കമലാ സുരയ്യ സാംസ്‌കാരിക സമുച്ചയത്തിൽ നടന്ന പരിപാടിയിൽ ഡോ. ഖദീജാ മുംതാസ് പുസ്തകം ഏറ്റുവാങ്ങി. ടി. മോഹൻ ബാബു പുസ്തകം പരിചയപ്പെടുത്തി. ഉമ്മർ അറക്കൽ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പിയുമായ സുരേന്ദ്രൻ മങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. എച്ച് ആൻഡ് സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇംഗ്ളീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുളിന്റെ ഏഴാമത്തെ പുസ്തകമാണ് ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’. പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി, സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപാലൻ, അമേരിക്കൻ മലയാളി എഴുത്തുകാരൻ മനോഹർ തോമസ്, അഷ്‌റഫ് മന്തിയിൽ, വി.ആർ. പ്രസാദ്, എ.കെ. സതീഷ് കുമാർ, അസ്മ അറക്കൽ, ചൊ മുഹമ്മദുണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു. ജോസ് അവതാരകനായിരുന്നു. അബ്ദുൾ പുന്നയൂർക്കുളം…

യുഎസ്-ഇറാന്‍ സംഘര്‍ഷം: ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഇറാനും അമേരിക്കയും തമ്മിലുള്ള ദീർഘകാല ബന്ധത്തിൽ മഞ്ഞുരുകുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നു. അമേരിക്കയുമായുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഉത്തരവിട്ടു. വർദ്ധിച്ചു വരുന്ന സൈനിക സംഘർഷങ്ങൾ, യുഎസ് വ്യവസ്ഥകൾ, ഉപരോധങ്ങൾ എന്നിവയ്ക്കിടയിൽ, ചർച്ചകൾക്കുള്ള സാധ്യത വീണ്ടും ഉയർന്നു വരികയാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ സൈനിക, രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. യുഎസ് നാവിക വിന്യാസങ്ങൾ, കഠിനമായ വാചാടോപങ്ങൾ, ഉപരോധങ്ങൾ എന്നിവ സ്ഥിതി കൂടുതൽ വഷളാക്കിയിരുന്നു. ആണവ ചർച്ചകൾ പുനരാരംഭിക്കാൻ പ്രസിഡന്റ് പെസെഷ്കിയാൻ ഉത്തരവിട്ടതായി ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ചർച്ചകളിൽ ആഭ്യന്തര സമവായം ഉയർന്നുവരുന്നുണ്ടെന്ന് ഒരു മുതിർന്ന സർക്കാർ വൃത്തം പറഞ്ഞു. ദീർഘകാലമായി സ്തംഭിച്ചിരിക്കുന്ന ചർച്ചകളെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ രാഷ്ട്രീയ സൂചനയായിട്ടാണ് ഇതിനെ കാണുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ഇറാന് സമീപം യുഎസ് നാവിക വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇറാനെതിരെ സൈനിക നടപടി…

സിസ്റ്റർ ഡെയ്സി മാത്യു അന്തരിച്ചു

ഡാളസ്/ഓതറ: താന്നിക്കൽ പരേതനായ ടി.ഡി. ജോണിന്റെ മകളും, കണ്ടത്തിൽ ബ്രദർ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയുമായ സിസ്റ്റർ ഡെയ്സി മാത്യു (64) അന്തരിച്ചു. ഫെബ്രുവരി 2-ന് രാവിലെ 8:30-നായിരുന്നു അന്ത്യം. മാതാവ്: സാറാമ്മ ജോൺ. മക്കൾ: റിൻസി, റോബിൻ. സഹോദരങ്ങൾ: പാസ്റ്റർ വർഗീസ് ജോൺ, ന്യൂയോർക്ക് (ബാബു താന്നിക്കൽ), രാജു താന്നിക്കൽ. സംസ്കാര ശുശ്രൂഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

പരിസ്ഥിതി സന്ദേശ ജലയാനം മാരാമണ്ണിൽ സമാപിച്ചു

ഹൂസ്റ്റൺ/മാരാമൺ: ചരിത്രപ്രസിദ്ധമായ 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി കല്ലിശ്ശേരി കടവിൽ മാളികയ്ക്ക് അടുത്തുള്ള കടവിൽ നിന്നും ആരംഭിച്ച ജലയാനം മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി റ്റി മാമ്മൻ ഫ്ലാഗ് ഓഫ് ചെയ്തു. ഉമയാറ്റുകര മാർത്തോമ്മാ ഇടവക വികാരി റവ. ജാക്സൺ ജോസഫ്, റവ. ജിജി വർഗീസ്, സുവി.തോമസ് മാത്യു, വിശ്വാസ സമൂഹം എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്. കല്ലിശ്ശേരിയിലെയും, സമീപ ഇടവകകളിൽ നിന്നുമുള്ള സ്ത്രീകൾ ചട്ടയും, മുണ്ടും, കസവ് നേര്യതും ധരിച്ച് കൈയ്യിൽ ബൈബിളും, കുടയും, റാന്തൽ വിളക്കുമായും; പുരുഷന്മാർ മുണ്ടും, ഷർട്ടും, തലയിൽ തൊപ്പി പാളയും വെച്ച് പരമ്പരാഗത വേഷവിധാനത്തിലാണ് ഈ സന്ദേശ യാത്രയിൽ പങ്കെടുത്തത്. “പ്രകൃതിയെ സംരക്ഷിക്കൂ ഭൂമിക്ക് കരുത്തേകൂ”, “നാം ശ്വസിച്ച വായുവും നാം കുടിച്ച വെള്ളവും സൃഷ്ടിജാല വൃന്ദവും ദൈവദാനം അല്ലയോ”, “മാനവൻറെ ജീവശക്തി വെള്ളവും ധരണിയും”, “ദൈവ സൃഷ്ടിയാം…