വാഷിംഗ്ടൺ ഡി സി :നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചാൽ മുൻ പ്രസിഡൻ്റ് ട്രംപ് യുഎസിനെ നാറ്റോയിൽ നിന്ന് പിൻവലിക്കാൻ ശ്രമിക്കുമെന്ന് മുൻ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി ഹിലരി ക്ലിൻ്റൺ ഈ വാരാന്ത്യത്തിൽ മുന്നറിയിപ്പ് നൽകി. മുൻ പ്രസിഡൻ്റ് നാറ്റോ രാജ്യങ്ങൾക്ക് അവരുടെ ന്യായമായ വിഹിതം സംഭാവന ചെയ്യാൻ മുന്നറിയിപ്പ് നൽകിയതിന് ശേഷം ട്രംപിൻ്റെ അവകാശവാദങ്ങൾ ഗൗരവത്തിൽ എടുക്കണമെന്ന് യുഎസ് സഖ്യകക്ഷികളോട് പറഞ്ഞു.ജർമ്മനിയിലെ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ നടത്തിയ പരാമർശത്തിനിടെയാണ് ക്ലിൻ്റൺ അവകാശവാദം ഉന്നയിച്ചത് ഡൊണാൾഡ് ട്രംപിനെക്കുറിച്ച് വ്യക്തമാക്കേണ്ട കാര്യം അദ്ദേഹത്തെ അക്ഷരാർത്ഥത്തിലും ഗൗരവത്തോടെയും എടുക്കുക എന്നതാണ്,” അവർ പറഞ്ഞു. ഇപ്പോൾ ട്രംപ് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഞങ്ങളോട് പറയുന്നു,”അവസരം ലഭിച്ചാൽ ഒരു സമ്പൂർണ്ണ സ്വേച്ഛാധിപത്യ നേതാവാകാൻ അദ്ദേഹം തന്നാൽ കഴിയുന്നതെല്ലാം ചെയ്യും. കോൺഗ്രസിൻ്റെ പിന്തുണയില്ലാതെ തനിക്ക് കഴിയില്ലെന്ന് കോൺഗ്രസ് പ്രമേയം പാസാക്കിയെങ്കിലും അദ്ദേഹം ഞങ്ങളെ നാറ്റോയിൽ…
Category: AMERICA
സ്കോർപിയോയില്‍ മൂന്നു ഭൂഖണ്ഡങ്ങളിലൂടെ അര ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് അമേരിക്കയിലെത്തിയ മംഗലാപുരം സ്വദേശിക്ക് കെ.സി.എ.എൻ.എ. സ്വീകരണം നൽകി
ന്യൂയോർക്ക്: ഒരു വർഷത്തിലേറെയായി മംഗലാപുരത്തു നിന്നും യാത്രതിരിച്ച് ഇന്ത്യൻ നിർമ്മിത മഹിന്ദ്ര എസ്.യു.വി. വാഹനം വിവിധ രാജ്യങ്ങളിലെ റോഡുകളിലൂടെ തനിയെ ഓടിച്ച് അരലക്ഷം കിലോമീറ്റർ താണ്ടുക എന്ന സാഹസികത ആർക്കെങ്കിലും സാധിക്കും എന്ന് പറഞ്ഞാൽ നമ്മിൽ പലർക്കും വിശ്വസിക്കാൻ സാധിക്കാത്ത കാര്യമാണ്. പതിനെട്ടോ ഇരുപതോ മണിക്കൂർ എയർകണ്ടീഷൻ ചെയ്ത വിമാനത്തിൽ യാത്ര ചെയ്ത് ഏഴാം കടലിനക്കരെ ന്യൂയോർക്കിലെത്തുക എന്നത് തന്നെ നമ്മിൽ പലർക്കും പേടിസ്വപ്നമാണ്. അത്തരമൊരു സാഹചര്യത്തിലാണ് സ്വന്തം ഭാര്യയേയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളെയും വീട്ടിൽ തനിച്ചാക്കി ഉറ്റവരുടേയും ഉടയവരുടേയും സുഹൃത്തുക്കളുടേയും സാമിപ്യം വലിച്ചെറിഞ്ഞു അതിസാഹസിക യാത്രക്ക് തനിയെ ഇറങ്ങി തിരിച്ച ഒരു മുപ്പതു വയസ്സുകാരൻ നമുക്ക് മുമ്പിൽ അഭിമാന പാത്രമാകുന്നത്. മംഗലാപുരം സ്വദേശിയും ആർക്കിടെക്ട് ബിരുദ ധാരിയുമായ മുഹമ്മദ് സനിൻ എന്ന സനിനാണ് സാഹസികമായി ന്യൂയോർക്കിലെത്തിയ ഈ ഒറ്റയാൻ. കാനഡയിൽ നിന്നും നയാഗ്രാ വഴി ന്യൂയോർക്കിലെത്തി…
ഡൊണാൾഡ് ട്രംപിന്റെ വൈസ് പ്രസിഡന്റാകാൻ തുളസി ഗബ്ബാർഡ് സാധ്യത
ഫ്ലോറിഡ : 2020 ലെ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി തുളസി ഗബ്ബാർഡ്, റിപ്പബ്ലിക്കൻ മുന്നണിക്കാരനായ ഡൊണാൾഡ് ട്രംപിന്റെ 2024-ലെ വൈസ് പ്രസിഡന്റാകാൻ സാധ്യതയുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാല് തവണ ഡെമോക്രാറ്റിക് കോൺഗ്രസ് വുമണും ഹവായിയിൽ നിന്നുള്ള ആദ്യത്തെ ഹിന്ദു-അമേരിക്കക്കാരി മായ ഗബ്ബാർഡ്, 42, 2020-ൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. യുഎസ് കോൺഗ്രസ് വിട്ടതിന് ശേഷം, അവർ 2022-ൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് പുറത്തുപോകുകയും പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയുമായിൽ അണിചേരുകയും ചെയ്തിരുന്നു . നേരത്തെ, ട്രംപിൻ്റെ 2024 റണ്ണിംഗ് ഇണയെ സംബന്ധിച്ച് താൻ അദ്ദേഹവുമായി ഒരു സംഭാഷണം നടത്താൻ തയ്യാറാണെന്ന് അവർ ഫോക്സ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹവായ് ആർമി നാഷണൽ ഗാർഡിനായി 2004 നും 2005 നും ഇടയിൽ ഇറാഖ് യുദ്ധത്തിൽ സേവനമനുഷ്ഠിച്ച ഒരു സൈനിക വെറ്ററൻ, ഗബ്ബാർഡ് വിദേശത്തുള്ള യുഎസ് ഇടപെടലിനെ…
സിബിൽ രാജൻ , മേജർ പദവിയിലെത്തുന്ന ആദ്യമലയാളി വനിത
ബാർക്സ്ഡെയ്ൽ(ലൂസിയാന): അറ്റോർണി സിബിൽ രാജൻ മേജർ പദവിയിലേക്ക് ഉയർത്തുപെട്ടു. മിലിട്ടിറി യിൽ സേവനം അനുഷ്ഠിക്കുന്ന അമേരിക്കൻ മലയാളി വനിതകളിൽ മേജർ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് സിബിൽ രാജൻ. ബാർക്സ്ഡെയ്ൽ എട്ടാം എയർഫോഴ്സ് ആസ്ഥാനത്തുവെച്ചു നടത്തപ്പെട്ട പ്രത്യേക ചടങ്ങിൽ കേണൽ ജോഷ്വാ യോനോവ് പ്രിസൈഡു ചെയ്തു . മീറ്റിങ്ങിൽ മൈക്കിൾ ഹാൻസ് ഓത്ത് ഓഫ് ഓഫീസ് ചടങ്ങിനു നേതൃത്വം നൽകി. സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി സുഹ്ര്ത്തുകളോടൊപ്പം ഡാളസ്സിൽ നിന്നും മാതാപിതാക്കളായ തോമസ്സ് രാജനും അനു രാജനും പങ്കെടുത്തു ക്യാപ്റ്റൻ സിബിൽ രാജൻ ബാർക്ക്സ്ഡയിൽ 8th എയർഫോഴ്സ് ബേസ് ഹെഡ് ക്വാർട്ടേഴിൽ ചീഫ് ഓഫ് ജനറൽ ലോ ആൻഡ് എത്തിക്സിൽ കമാൻഡർക്കും സ്റ്റാഫിനും നിയമോപദേശം നൽകുക,USSTRATCOM ന്റെ ഗ്ലോബൽ ഏകോപന ദുരന്തനിവാരണ പ്ലാനിംഗ് അഡ്വക്കസി സേവനം കൂടാതെ മിലിറ്ററി നിയമ നടപടി ക്രമങ്ങൾ പ്ലാൻ ചെയ്യുക. ഫൈവ് വിംഗ് ലീഗൽ…
ട്രംപ് തൻ്റെ പേരിൽ 399 ഡോളര്‍ വിലമതിക്കുന്ന സ്വർണ്ണ ഷൂ പുറത്തിറക്കി
വാഷിംഗ്ടൺ: ന്യൂയോർക്ക് കോടതി 350 മില്യൺ ഡോളർ പിഴ ചുമത്തിയതിന് പിന്നാലെ മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിൻ്റെ പേരിൽ ഷൂസിൻ്റെ ബ്രാൻഡ് പുറത്തിറക്കി. സ്നീക്കേഴ്സ് ആരാധകർ ഒത്തുകൂടുന്ന ഫിലാഡൽഫിയ കൺവെൻഷൻ സെൻ്ററിലാണ് ഷൂസ് പുറത്തിറക്കിയത്. ഇതിനിടയിൽ അനുയായികള്‍ ട്രംപിനെ സ്വാഗതം ചെയ്യുകയും പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഗോൾഡൻ നിറമുള്ള ട്രംപ് ബ്രാൻഡ് ഷൂകൾ ഓൺലൈനിൽ 399 ഡോളറിനാണ് (ഏകദേശം 33,123 രൂപ) വിൽക്കുന്നത്. ഇവയിൽ അമേരിക്കൻ പതാകയും മുദ്രണം ചെയ്തിട്ടുണ്ട്. ട്രംപ് ഇവ പുറത്തിറക്കിയപ്പോൾ, പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനാണ് ഷൂസ് ഉപയോഗിക്കുന്നതെന്ന് ചിലർ കളിയാക്കി. എന്നിരുന്നാലും, ട്രംപിൻ്റെ ആദ്യത്തെ ഔദ്യോഗിക പാദരക്ഷകൾ ഫിലാഡൽഫിയ കൺവെൻഷൻ സെൻ്ററിൽ അനാച്ഛാദനം ചെയ്തപ്പോൾ, അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ഇതിന് ബന്ധമില്ലെന്ന് സ്നീക്കർ കോൺ വെബ്സൈറ്റ് പറയുന്നു. ഒരു ജോടി സ്വർണ്ണ ഷൂസ് കൈയിൽ പിടിച്ചാണ്…
ഫോമാ സെന്‍ട്രല്‍ റീജിയന് വനിതാ ദിനാഘോഷം മാര്‍ച്ച് ഒമ്പതിന്
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലുള്ള മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ സെന്‍ട്രല്‍ റീജിയന് വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആഘോഷിക്കുന്നു. മാര്‍ച്ച് 9 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി ഹാളില്‍ (7800 Lynos Street, Morton Grove) വച്ചാണ് പരിപാടികള്‍ നടക്കുക. ഫോമ സെന്‍ട്രല്‍ റീജിയന് ആര്.വി.പി ടോമി എടത്തിലിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഫോമ നാഷണല്‍ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം എന്നിവര്‍ ഉള്‍പ്പടെ ഫോമയുടെ വിവിധ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. ഇതോടൊപ്പം ഓഗസ്റ്റ് 8 മുതല്‍ 11 വരെ പുന്റാകാനായില്‍ വച്ച് നടത്തുന്ന നാഷണല്‍ കണ്‍വന്‍ഷന്റെ കിക്കോഫും നടത്തുന്നതാണ്. ഫോമ സെന്‍ട്രല്‍ റീജിയന് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ആഷാ മാത്യുവിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. Empwer Her:…
സാമുവൽ മത്തായി (സാം മത്തായി) ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി
ഡാളസ് മലയാളീ അസോസിയേഷൻ പ്രസിഡന്റും ദീർഘകാലമായി ഫോമാ നേതാവുമായ സാമുവൽ മത്തായി 2024 -2026 കാലഘട്ടത്തിലേക്കുള്ള ഫോമായുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. 2020 -2022 -ൽ ഫോമായുടെ നാഷണൽ കമ്മിറ്റിയംഗമായി സ്തുത്യർഹമായ സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഡാളസ് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളിൽ സംഘടനക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കലാലയ ജീവിതത്തിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായി പ്രവർത്തിച്ചു തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കോളേജ് യൂണിറ്റ് സെക്രട്ടറി, അത്ലറ്റിക് സെക്രട്ടറി, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ “രഥം” ത്രൈമാസികയുടെ ജനറൽ എഡിറ്ററായി സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നു. ജന്മനാട് കേന്ദ്രീകരിച്ചു നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തുവരുന്നു. നാഷണൽ കമ്മിറ്റിയംഗവും വിമെൻസ് ഫോറം വൈസ് ചെയറുമായ മേഴ്സി സാമുവേലാണ് സഹധർമ്മിണി.…
129-മത് മാരാമൺ കൺവൻഷനിൽ റെവ. ജോജി ജേക്കബിന്റെ ഭക്തിഗാനവും
കാൽഗറി : റെവ. ജോജി ജേക്കബ് എഴുതിയ “വചനം അതിമധുരം ശ്രേഷ്ഠം ജീവൻ പകർന്നിടും നല്ല ഭോജ്യം മരുവിൽ ജീവജലം” എന്ന ഭക്തിഗാനം 129-മത് മാരാമൺ കൺവൻഷനിൽ ആലപിച്ചു. കാനഡയിലെ, കാൽഗറി സെയിന്റ് തോമസ് മാർത്തോമാ പള്ളിയുടെ വികാരിയായ റെവ. ജോജി ജേക്കബിന്റെ വാക്കുകളിലൂടെ. 129-മത് മാരാമൺ കൺവൻഷനിൽ “വചനം അതിമധുരം ശ്രേഷ്ഠം ജീവൻ പകർന്നിടും നല്ല ഭോജ്യം മരുവിൽ ജീവജലം” എന്ന പാട്ട് എഴുതുവാൻ ദൈവം ഇടയാക്കിയത് ഓർത്ത് ദൈവത്തെ സന്നിധിയിൽ സ്തുതിക്കുകയും വിനയപ്പെടുകയും ചെയ്യുന്നു. ജീവിതസരണിയിൽ ഏറ്റവും പ്രയാസപ്പെടുന്ന അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ വചനം എപ്പോഴും ശക്തിപ്പെടുത്തുന്നതാണ്. എന്റെ ജീവിതത്തിൽ ഒത്തിരി ഒത്തിരി പ്രയാസങ്ങളും സങ്കടങ്ങളും ഉണ്ടായപ്പോൾ, പകച്ചു നിന്നപ്പോൾ ശക്തി പകർന്നു നൽകിയതും വഴി കാണിച്ച് തന്നതും വചന അനുഭവമായിരുന്നു. മരുഭൂമിയിൽ ഹാഗർ നിലവിളിച്ചപ്പോൾ ജീവിത മരുവിൽ ഹാഗറിനു നീരുറവയെ തുറന്ന് കൊടുത്തുപോലെ…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് നോർത്ത് ടെക്സാസിനു നവ നേതൃത്വം
ഡാളസ് : അമേരിക്കയിലെ മലയാള മാധ്യമ ചരിത്രത്തില്‍ ആദ്യമായി കാഴ്ചയുടെയും കേള്‍വിയുടെയും വായനാ ബോധത്തിന്റെയും നേര്‍വഴി തുറന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്സിനു (ഐ.പി.സി.എന്‍.റ്റി ) ഊര്‍ജസ്വലമായി നയിക്കാന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 17 ഞായറാഴ്ച വൈകീട്ട് ഗാർലാൻഡ് ല ബെല്ല റെസ്റ്റോറന്റിൽ നിലവിലുള്ള പ്രസിഡന്റ് സിജു വി ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷീക പൊതുയോഗം 2024-2026 വര്‍ഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ആയി സണ്ണി മാളിയേക്കൽ (പ്രസിഡണ്ട്) , സിജു വി ജോർജ് (വൈസ് പ്രസിഡന്റ്), ബിജിലി ജോർജ്( സെക്രട്ടറി), അനശ്വർ മാമ്പിള്ളിൽ (ജോയിന്റ് സെക്രട്ടറി), പ്രസാദ് തിയോഡിക്കൽ (ട്രഷറർ) ,തോമസ് ചിറമേൽ (ജോയിന്റ് ട്രഷറർ), അഡ്വൈസറി ബോർഡ് ചെയര്മാൻ ബെന്നി ജോൺ അഡ്വൈസറി ബോർഡ് അംഗങ്ങളായി പി പി ചെറിയാൻ, സാം മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്ന് പ്രവർത്തന റിപ്പോർട്ട്…
ട്രംപ് നോമിനേഷനിൽ വിജയിച്ചാൽ അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന് സ്ഥിരീകരിക്കാൻ വിസമ്മതിച് നിക്കി ഹേലി
സൗത്ത് കരോലിന : ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തേക്കു നോമിനിയാകുകയാണെങ്കിൽ, താൻ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് സ്ഥിരീകരിക്കാൻ ഞായറാഴ്ച റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി നിക്കി ഹേലി വിസമ്മതിച്ചു.മുൻ പ്രസിഡൻ്റിനെതിരെയുള്ള ഹേലിയുടെ ഏറ്റവും പുതിയ കണ്ടെത്തൽ, സ്വന്തം സംസ്ഥാനത്തിൻ്റെ പ്രൈമറിയിലേക്ക് പോകുമ്പോൾ ട്രംപിനെതിരായ ആക്രമണങ്ങൾ മൂർച്ച കൂട്ടുന്നു. എബിസിയുടെ “ഈ ആഴ്ച” യിൽ ആതിഥേയരായ ജോനാഥൻ കാളിനോട് സംസാരിച്ച സൗത്ത് കരോലിന മുൻ ഗവർണറും യുഎൻ അംബാസഡറും റിപ്പബ്ലിക്കൻ പ്രൈമറിയിൽ ട്രംപിനെ പരാജയപ്പെടുത്തുക എന്നതാണ് തൻ്റെ ഏക ലക്ഷ്യമെന്ന് ഒന്നിലധികം തവണ പറഞ്ഞു. “ഞാൻ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നു, കാരണം അദ്ദേഹം പ്രസിഡൻ്റാകണമെന്ന് ഞാൻ കരുതുന്നില്ല,” അവർ പറഞ്ഞു. “ഞാൻ ആരെ പിന്തുണയ്ക്കും എന്നതാണ് എൻ്റെ മനസ്സിലെ അവസാന കാര്യം. ഇതെങ്ങനെ ജയിക്കും എന്നതുമാത്രമാണ് എൻ്റെ മനസ്സിലുള്ളത് അവർ കൂട്ടിച്ചേർത്തു അടുത്ത റിപ്പബ്ലിക്കൻ പ്രൈമറി ഫെബ്രുവരി 24 ന് ഹേലിയുടെ…
