ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തായുടെ 75-ാം ജന്മവാർഷികാഘോഷം ഇന്ന്

ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തായുടെ 75-ാം ജന്മവാർഷികാഘോഷം ഫെബ്രുവരി 19 തിങ്കളാഴ്ച (ഇന്ന് ) രാവിലെ 7.30 ന് തിരുവല്ലാ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും. വിശുദ്ധ കുർബ്ബാന ശുശ്രുഷയോടുകൂടി ആരംഭിക്കുന്ന ചടങ്ങിൽ സഭയിലെ എല്ലാ ബിഷപ്പുന്മാരും പങ്കെടുക്കും. തുടർന്ന് 9 മണിക്ക് നടക്കുന്ന ജന്മവാർഷികാഘോഷ സമ്മേളനം ഗോവാ ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്താ അധ്യക്ഷത വഹിക്കും. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി മാർത്തോമ്മാ സഭയുടെയും, നിരണം – മാരാമൺ ഭദ്രാസനത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന സേവന പദ്ധതികളുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സി. എസ്. ഐ മദ്ധ്യ കേരളാ മഹാ ഇടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, സഭാ സെക്രട്ടറി…

പ്രണയദിനത്തിൽ കാണാതായ ദമ്പതികളെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അലബാമ :വാലൻ്റൈൻസ് ദിനത്തിൽ കാണാതായ അലബാമ ദമ്പതികളെ വെള്ളിയാഴ്ച വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബർമിംഗ്ഹാം പോലീസ് ശനിയാഴ്ച അറിയിച്ചു. 20 കാരനായ ക്രിസ്റ്റ്യൻ നോറിസും 20 വയസ്സുള്ള കാമുകി ആഞ്ചെലിയ വെബ്‌സ്റ്ററും വാലൻ്റൈൻസ് ദിനത്തിൽ ഒരു വെള്ള ഫോർഡ് ടോറസിൽ സിനിമയ്ക്ക് ഡേറ്റിംഗിന് പോയപ്പോഴാണ് അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് ദമ്പതികളെ കാണാതായതെന്ന് പോലീസ് അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ ഇവരുടെ വാഹനം കണ്ടെത്തി. വെടിയേറ്റ മുറിവുകളോടെ മരിച്ച നിലയിൽ കാറിനുള്ളിൽ ഒരു പുരുഷനെയും സ്ത്രീയെയും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഹഫ്‌പോസ്റ്റുമായി പങ്കിട്ട ഒരു പത്രക്കുറിപ്പിൽ, ദമ്പതികൾ ഇരുവരും കൊലപാതകത്തിന് ഇരയായതായി പ്രാഥമിക അന്വേഷണത്തിൽ നിന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വരെ ആരും കസ്റ്റഡിയിലില്ല.

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2024 കമ്മിറ്റി നിലവിൽ വന്നു

റ്റാമ്പാ: പതിനൊന്നാം വർഷത്തിലേക്കു കടക്കുന്ന റ്റാമ്പായിലെ മലയാളി ഹിന്ദു കൂട്ടായ്മയായ ആത്മയുടെ 2024 കമ്മിറ്റി നിലവിൽ വന്നു. ചാരിറ്റി പ്രവർത്തനങ്ങളിലും യുവജനങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലും വളരെയധികം മാതൃകാപരമായ പ്രവർത്തനങ്ങളാണ് രണ്ടായിരത്തി പതിമൂന്നു മുതൽ ആത്മ നടത്തിക്കൊണ്ടു വരുന്നത്. ഏകദേശം നൂറ്റി അൻപതിലധികം സജീവ കുടുബാംഗങ്ങളുള്ള ആത്മ റ്റാമ്പായിലെ എല്ലാ സാംസ്‌കാരിക പ്രവർത്തനങ്ങളിലും മുന്പന്തിയിലുണ്ട്. ആത്മയുടെ 2024 പ്രവർത്തക സമിതി അഷീദ്‌ വാസുദേവന്റെയും , അരുൺ ഭാസ്കറിന്റെയും നേതൃത്വത്തിൽ ചുമതലയേറ്റു. ഇവരാണ് 2024 ലെ ആത്മ ഭാരവാഹികൾ അഷീദ് വാസുദേവൻ – പ്രസിഡന്റ്, പ്രവീൺ ഗോപിനാഥ് – വൈസ് പ്രസിഡന്റ്, അരുൺ ഭാസ്കർ – സെക്രട്ടറി, ശ്രീജേഷ് രാജൻ – ജോയിന്റ് സെക്രട്ടറി , രാജി രവീന്ദ്രൻ – ട്രഷറർ , മീനു പദ്‌മകുമാർ – ജോയിന്റ് ട്രഷറർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അജു മോഹൻ, അഞ്ചു ഡേവ്, ചന്ദന…

മിനസോട്ട വെടിവയ്പിൽ രണ്ട് പോലീസ് ഓഫീസർമാരും ഒരു ഫസ്റ്റ് റെസ്‌പോണ്ടറും കൊല്ലപ്പെട്ടു

ബേൺസ്‌വില്ലെ, മിൻ (ഫോക്സ് 9) – ഞായറാഴ്ച പുലർച്ചെ മിനസോട്ട ബേൺസ്‌വില്ലെയിൽ നടന്ന വെടിവയ്പിൽ രണ്ട് പോലീസ് ഓഫീസർമാരും ഒരു ഫസ്റ്റ് റെസ്‌പോണ്ടറും കൊല്ലപ്പെട്ടു.വെടിവെച്ചയാളും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത തോക്കുധാരി രാവിലെ 8 മണിയോടെ മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും പാരാമെഡിക്കൽ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ബേൺസ്‌വില്ലെ സിറ്റി  പുറത്തുവിട്ടു.കൊല്ലപ്പെട്ടവരെ പോൾ എൽംസ്‌ട്രാൻഡ് (27), മാത്യു റൂജ് (27), അഗ്നിശമന സേനാനിയും പാരാമെഡിക്കൽ ആയും ജോലി ചെയ്തിരുന്ന ആദം ഫിൻസെത്ത് (40) എന്നിവരെ തിരിച്ചറിഞ്ഞു. മറ്റൊരു ഉദ്യോഗസ്ഥനായ ആദം മെഡ്‌ലിക്കോട്ടിനെ ജീവന് ഭീഷണിയില്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫീസർ എൽംസ്‌ട്രാൻഡ്, 27, 2017 ഓഗസ്റ്റിൽ ബേൺസ്‌വില്ലെ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ കമ്മ്യൂണിറ്റി സർവീസ് ഓഫീസറായി ചേർന്നു, 2019-ൽ ഫുൾ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു.ഓഫീസർ റൂജ്, 27, 2020 ഏപ്രിൽ മുതൽ ബേൺസ്‌വില്ലെ പോലീസ് ഡിപ്പാർട്ട്‌മെൻ്റിലാണ്.ഫയർഫൈറ്റർ-പാരാമെഡിക്കൽ ഫിൻസെത്ത് 2019…

എൽമോണ്ട് സെൻ്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

എൽമോണ്ട് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെനോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റം സുപ്രധാന ആത്മീയ സമ്മേളനമായ ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഫെബ്രുവരി 11 ഞായറാഴ്ച എൽമോണ്ട് സെൻ്റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസo നീണ്ടു നിൽക്കുന്ന ഈ കോൺഫറൻസിൽ പങ്കെടുക്കുo. ഫെബ്രുവരി 11-ന് ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ജോൺ താമരവേലിൽ (ഫാമിലി കോൺഫറൻസ് ഫൈനാൻസ് കോർഡിനേറ്റർ), ഷോൺ എബ്രഹാം (കോൺഫറൻസ് ജോയിൻ്റ് ട്രഷറർ), ഷിബു തരകൻ (കോൺഫറൻസ് ജോയിൻ്റ് സെക്രട്ടറി), പ്രേംസി ജോൺ (കോൺഫറൻസ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്ന സംഘമായിരുന്നു ഇടവക സന്ദർശിച്ചത്. ജോസ് ജേക്കബ് (ഇടവക സെക്രട്ടറി), പോൾ പുന്നൂസ് (ട്രഷറർ), ഗീവർഗീസ് ജോസഫ് (മലങ്കര അസോസിയേഷൻ പ്രതിനിധി), സിബു ജേക്കബ്…

ഇസ്രായേല്‍-ഗാസ യുദ്ധം: വെടിനിർത്തലിന് ആഹ്വാനം ചെയ്യുമ്പോഴും ഇസ്രായേലിന് കൂടുതല്‍ ആയുധം അയക്കാന്‍ ബൈഡന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തലിന് യുഎസ് പ്രേരിപ്പിക്കുമ്പോഴും മറുവശത്ത് തങ്ങളുടെ സൈനിക ആയുധശേഖരത്തിന് കരുത്തേകുന്ന ബോംബുകളും മറ്റ് ആയുധങ്ങളും ഇസ്രായേലിലേക്ക് അയക്കാൻ ബൈഡൻ ഭരണകൂടം തയ്യാറെടുക്കുന്നതായി മുൻ യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യം വരുന്ന, നിർദിഷ്ട ആയുധ വിതരണത്തിൽ ബോംബുകൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്ന MK-82 ബോംബുകളും KMU-572 ജോയിൻ്റ് ഡയറക്ട് അറ്റാക്ക് യുദ്ധോപകരണങ്ങളും FMU-139 ബോംബ് ഫ്യൂസുകളും ഉൾപ്പെടുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിർദ്ദിഷ്ട ഡെലിവറി ഇപ്പോഴും അഡ്മിനിസ്ട്രേഷൻ ആന്തരികമായി അവലോകനം ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് കൂട്ടിച്ചേർത്തു. 2023 ഡിസംബർ വരെ, ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നതിനെക്കുറിച്ചുള്ള കോൺഗ്രസ് അവലോകനം ബൈഡന്‍ ഭരണകൂടം രണ്ടുതവണ ഒഴിവാക്കിയിരുന്നു. സിവിലിയൻമാരെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്ത ആക്രമണങ്ങളിൽ അമേരിക്കൻ നിർമ്മിത ആയുധങ്ങൾ ഉപയോഗിച്ചുവെന്ന ആരോപണം ഉയരുന്നതിനാൽ, ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് തുടരുന്നതിന് ബൈഡൻ…

പരസ്പര അനുരഞ്ജനത്തിന്റെ അവസരമായി നോമ്പുകാലം മാറണം: റവ ജോബി ജോൺ

മെസ്ക്വിറ്റ് (ഡാളസ് ): ലോക ക്രൈസ്തവ സമൂഹം വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ ദിനങ്ങൾ നാം നമ്മോടു തന്നെയും മറ്റുള്ളവരോടും ദൈവത്തോടും അനുരഞ്ജനപ്പെടുന്ന അവസരമായി മാറ്റണമെന്ന് റവ ജോബി ജോൺ ഉദ്ബോധിപ്പിച്ചു. വലിയ നോമ്പാചരണത്തോടനുബന്ധിച്ചു ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ ഫെബ്രുവരി 16 ശനിയാഴ്ച നടന്ന പ്രത്യേക വിശുദ്ധകുർബാന ശുശ്രുഷ മദ്ധ്യേ മത്തായിയുടെ സുവിശേഷം അദ്ധ്യായം 8 -1 മുതൽ4 വരെയുള്ള വാക്യങ്ങളെ അധികരിച്ചു സഭയായി നിശ്ചയിച്ചിട്ടുള്ള ” ശുദ്ധീകരണത്തിലേക്കു നയിക്കുന്ന യേശുക്രിസ്തുവിന്റെ കരസ്പർശം” എന്ന വിഷയത്തെകുറിച്ചു ധ്യാന പ്രസംഗം നടത്തുകയായിരുന്നു സെഹിയോൻ മാർത്തോമാ ചർച്ച വികാരി ജോബി ജോൺ അച്ചൻ . കുഷ്ഠ രോഗ ബാധിതനായ ഒരാൾ യേശുവിന്റെ മുൻപിൽ വന്നു മുട്ടുകുത്തി സൗഖ്യം പ്രാപിക്കുവാൻ ഇടയായത് അനുതാപത്തിന്റെയും വിശുദ്ധീകരണത്തിന്റെയും ഉത്തമ ഉദാഹരണമാണെന്ന് അച്ചൻ പറഞ്ഞു മദ്യപാനം ,പുകവലി, മൊബൈൽ അഡിക്ഷൻ, പരദൂഷണം,പണം ,…

അമേരിക്കൻ മലയാളി ഡോ. മാത്യുസ് കെ ലൂക്കോസ് കേരള കോൺഗ്രസ് എം സംസ്ഥാന പ്രോഗ്രാം കോഓർഡിനേറ്റർ

ഡാളസ്/കൊട്ടാരക്കര : കേരള കോൺഗ്രസ് (എം) സംസ്ഥാന പ്രോഗ്രാം കോർഡിനേറ്ററായി അമേരിക്കൻ മലയാളിയും ഡാളസ് നിവാസിയുമായ ഡോ. മാത്യൂസ് കെ ലൂക്കോസിനെ നിയമിച്ചു. പാർട്ടി സംസ്‌ഥാന സ്റ്റിയറിങ് കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് കൂടിയാണ് അദ്ദേഹം. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഡോക്ടർ മാത്യുസ് കെ ലൂക്കോസ് രാജ്യാന്തരപ്രശസ്തനായ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ലീഡർഷിപ്പ് ട്രെയിനറുമാണ്. ലോക കേരള സഭയിൽ പ്രത്യേക ക്ഷണിതാവായിരുന്ന അദ്ദേഹം അവതരിപ്പിച്ച ഗാർഡൻ ഓഫ് ലൈഫ് പദ്ധതി ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. സെർവ് ഇന്ത്യ ലീഡർഷിപ്പിലൂടെ തൊഴിൽ ആരോഗ്യ മേഖലകളിൽ അദ്ദേഹം രാജ്യവ്യാപകമായി 2 ലക്ഷത്തോളം യുവതി യുവാക്കൾക്ക് പരിശീലനവും തൊഴിലവസരങ്ങളും നൽകി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു. ലീഡർഷിപ്പുമായി മേഖലയുമായി ബന്ധപ്പെട്ട് അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ലോകവ്യാപകമായി വിവിധ പ്രവാസി സമ്മേളനങ്ങളിൽ പ്രധാന പ്രഭാഷകരിൽ ഒരാളാണ് ഡോക്ടർ മാത്യൂസ് ലൂക്കോസ്

ഫ്രാങ്ക്ലിൻ സ്ക്വയർ സെൻ്റ് ബേസിൽ ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

ഫ്രാങ്ക്ലിൻ സ്ക്വയർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ഫെബ്രുവരി 11 ഞായറാഴ്ച ഫ്രാങ്ക്ലിൻ സ്ക്വയർ സെൻ്റ് ബേസിൽ ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിച്ചു. ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. തോമസ് പോൾ (വികാരി) കോൺഫറൻസ് ടീമിന് സ്വാഗതം ആശംസിച്ചു. ലവിൻ ജോൺസൺ (ഭദ്രാസന അസംബ്ലി അംഗം) കോൺഫറൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും മുൻകാല കോൺഫറൻസുകളിൽ പങ്കെടുത്തതിൻ്റെ അവിസ്മരണീയമായ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിൽ രജിസ്റ്റർ ചെയ്യാനും ഭാഗമാകാനും അദ്ദേഹം എല്ലാവരേയും പ്രോത്സാഹിപ്പിച്ചു. മാത്യു ജോഷ്വ (ഫാമിലി കോൺഫറൻസ് ട്രഷറർ), ഷെറിൻ എബ്രഹാം, ജോനാഥൻ മത്തായി, ഷെറിൻ കുര്യൻ, കെസിയ എബ്രഹാം, ആരൺ ജോഷ്വ (ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ…

ട്രംപിനെ കുറിച്ച് വിലപിക്കുന്നത് നിർത്തി യൂറോപ്പിൻ്റെ താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെ

മ്യൂണിച്ച്: ഡൊണാൾഡ് ട്രംപിനെക്കുറിച്ച് യൂറോപ്പ് വിലപിക്കുന്നത് അവസാനിപ്പിക്കണമെന്നും, പകരം യുക്രെയ്‌നിനായി എന്തു ചെയ്യാൻ കഴിയുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നേറ്റോയുടെ അടുത്ത സെക്രട്ടറി ജനറലായി സ്ഥാനമേറ്റെടുക്കുന്ന ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടെ ശനിയാഴ്ച പറഞ്ഞു. നവംബറിൽ താന്‍ യു എസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിരോധത്തിനായി വേണ്ടത്ര പണം ചെലവഴിക്കുന്നതിൽ പരാജയപ്പെടുന്ന നേറ്റോ സഖ്യകക്ഷികളെ സം‌രക്ഷിക്കില്ലെന്ന ട്രം‌പിന്റെ പ്രസ്താവന യൂറോപ്പിൽ പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്. “നമ്മള്‍ ട്രം‌പിനെക്കുറിച്ച് ഞരങ്ങുന്നതും മുറവിളി കൂട്ടുന്നതും ആക്രോശിക്കുന്നതും അവസാനിപ്പിക്കണം. ട്രം‌പിന്റെ കാര്യത്തില്‍ നാം അനാവശ്യമായി വിലപിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. അത് അവസാനിപ്പിച്ചേ പറ്റൂ. അത് അമേരിക്കക്കാരുടെ പ്രശ്നമാണ്. ഞാൻ ഒരു അമേരിക്കക്കാരനല്ല, നിങ്ങളും അല്ല, എനിക്ക് യുഎസിൽ വോട്ടു ചെയ്യാൻ കഴിയില്ല, നിങ്ങള്‍ക്കും കഴിയില്ല. നമ്മള്‍ നമ്മള്‍ക്കുവേണ്ടി പ്രവർത്തിക്കണം, അല്ലാതെ അമേരിക്കക്കാര്‍ക്കു വേണ്ടിയാകരുത്,” റുട്ടെ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ പറഞ്ഞു. ട്രംപ് തിരിച്ചുവരാൻ സാധ്യതയുള്ളതുകൊണ്ടല്ല, യൂറോപ്പ്…