ട്രിനിറ്റി മാർത്തോമാ ഇടവക സുവർണ്ണ ജൂബിലി; റവ. ഈപ്പൻ ചെറിയാൻ പ്രസംഗിക്കുന്നു – നവംബർ 15 ന്

ഹൂസ്റ്റൺ: ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ കഴിഞ്ഞ 50 വർഷങ്ങൾ   ശുശ്രൂഷ ചെയ്ത വൈദികരെ പങ്കെടുപ്പിച്ച്‌ കൊണ്ട് നടത്തുന്ന “പിന്നിട്ട വഴികളിൽ നയിച്ചവരോടൊപ്പം” ധ്യാനയോഗ പരമ്പരയുടെ നാലാം ഭാഗം  നവംബർ 15 നു ബുധനാഴ്ച സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ബുധനാഴ്ച വൈകുന്നേരം 7.30 നു നടത്തപെടുന്ന ധ്യാനയോഗത്തിൽ ഇടവകയുടെ  മുൻ വികാരിയും ഇപ്പോൾ സജീവസേവനത്തിൽ നിന്നും വിരമിച്ച്‌  വിശ്രമജീവിതം നയിക്കുന്ന റവ.ഈപ്പൻ ചെറിയാൻ ദൈവവചന പ്രഘോഷണം നടത്തും. 1991 മുതൽ 1993 വരെ ട്രിനിറ്റി ഇടവക വികാരിയായിരുന്ന അച്ചൻ തെള്ളിയൂർ എംസിആർഡി ഡയറക്ടർ, കാസർകോഡ് ബധിരവിദ്യാലയം  ഡയറക്ടർ, തിരുവനന്തപുരം/കൊട്ടാരക്കര ഭദ്രസന സെക്രട്ടറി തുടങ്ങിയ നിലകളിൽ സ്തുത്യർഹ  മായ സേവനമനുഷ്ഠിച്ചു. ഓരോ മാസവും ക്രമീകരിച്ചിരിക്കുന്ന യോഗങ്ങൾക്കു  ഇടവകയിലെ പ്രാർത്ഥന ഗ്രൂപ്പുകൾ നേതൃത്വം നൽകി വരുന്നു. ബുധനാഴ്ച യോഗത്തിന്…

ന്യൂയോർക്കിൽ അന്തരിച്ച എ.വി.ജോർജിന്റെ പൊതുദർശനം നവംബർ 13നു (തിങ്കൾ)

ന്യൂയോർക്ക് :നവംബർ 10 വെള്ളിയാഴ്ച യോങ്കേഴ്സിൽ അന്തരിച്ച തലവടി ആനപറംബെൽ അഞ്ചേരിൽ പരേതരായ ഈപ്പൻ വർഗീസിനെയും ശോശാമ്മ വർഗീസിനെയും മകൻ എ.വി.ജോർജിന്റെ (ജോർജ്ജുകുട്ടി 70) . പൊതുദർശനം നവംബർ 13നു,(തിങ്കൾ):വൈകീട്ട് 4 മുതൽ സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച്, 58 ക്രസന്റ് പ്ലേസ്, യോങ്കേഴ്‌സ്, NY 10704 വെച്ച് നടക്കും. പൊതുദർശനം: തിങ്കൾ:നവംബർ 13, 2023 4:00pm – 9:00pm സ്ഥലം: സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച്, 58 ക്രസന്റ് പ്ലേസ്, യോങ്കേഴ്‌സ്, NY 10704 സംസ്കാര ശുശ്രുഷ: ചൊവ്വാഴ്ച: നവംബർ 14, 2023 8:30 am സ്ഥലം: സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച് തുടർന്ന് സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ, 50 ജാക്‌സൺ ഏവ് (സോ മിൽ റിവർ റോഡ്), ഹേസ്റ്റിംഗ്സ്-ഓൺ-ഹഡ്‌സൺ , NY 10706 കൂടുതൽ വിവരങ്ങൾക്ക് :സുനിൽ വർഗീസ് 914 433 7980…

മാഗ് വോളിബോൾ ടൂർണമെൻറ്: ഓൾഡ് മങ്ക്സ് ജേതാക്കൾ

ഹൂസ്റ്റൺ : നവംബർ 4 ശനിയാഴ്ച ട്രിനിറ്റി സെൻററിൽ വച്ച് നടന്ന മാഗിന്റെ വോളിബോൾ ടൂർണമെന്റിന്റെ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജോമോൻ നായകനായ ഓൾഡ് മങ്ക്സ് അലോഷി നായകനായ ഹൂസ്റ്റൺ ചലഞ്ചേഴ്സിനെ തോൽപ്പിച്ചുകൊണ്ട് എവറോളിംഗ് ട്രോഫിയിൽ മുത്തമിട്ടു. നവംബർ 4 ശനിയാഴ്ച രാവിലെ 8 30ന് ശക്തരായ ഏഴ് ടീമുകളാണ് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച മാഗ് വോളിബോൾ ടൂർണമെന്റിൽ പങ്കെടുത്തത്.പ്രോഗ്രാം കോഡിനേറ്റർ ആൻറണി ചെറു വിശിഷ്ടാതിഥികളായ ജഡ്ജ് സുരേന്ദ്രൻ പട്ടേൽ റവ:ഫാദർ എബ്രഹാം സക്കറിയ സ്പോർട്സ് കോഡിനേറ്റർ ബിജു ചാലക്കൽ മാഗ് പ്രസിഡൻറ് ജോജി ജോസഫ് സ്പോർട്സ് ജോയിൻറ് കോർഡിനേറ്റർ റെജി കോട്ടയം, വിനോദ് ചെറിയാൻ എന്നിവരെ മത്സരാർത്ഥികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനം ആലപിച്ചതോടെ മത്സരങ്ങൾക്ക് തുടക്കമായി. ഫാ.ഏബ്രഹാം സഖറിയായുടെ പ്രാരംഭ പ്രാര്ഥനയോടുകൂടി ആരംഭിച്ച ടൂർണമെന്റ് ജഡ്ജ്…

അധിനിവേശ ഫലസ്തീൻ പ്രദേശത്തെ ഇസ്രായേൽ സെറ്റിൽമെന്റ് പ്രവർത്തനങ്ങളെ അപലപിക്കുന്ന യുഎൻ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു

ന്യൂയോര്‍ക്ക്: അധിനിവേശ ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ നടത്തുന്ന കുടിയേറ്റ പ്രവർത്തനങ്ങളെ അപലപിക്കുന്ന യുഎൻ ജനറൽ അസംബ്ലിയിലെ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു. “കിഴക്കൻ ജറുസലേം, അധിനിവേശ സിറിയൻ ഗോലാൻ ഉൾപ്പെടെയുള്ള അധിനിവേശ ഫലസ്തീൻ പ്രദേശത്തെ ഇസ്രായേൽ സെറ്റിൽമെന്റുകൾ” എന്ന തലക്കെട്ടിലുള്ള കരട് പ്രമേയം യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക രാഷ്ട്രീയ, അപകോളനീകരണ സമിതി (Special Political and Decolonization Committee) അംഗീകരിച്ചു. ആഗോള വോട്ടിംഗ് പാറ്റേൺ അനുകൂലമായി 145 വോട്ടുകളും (കാനഡ, ഹംഗറി, ഇസ്രായേൽ, മാർഷൽ ഐലൻഡ്‌സ്, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, നൗറു, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്) എതിരായി ഏഴും വോട്ട് രേഖപ്പെടുത്തി, കൂടാതെ 18 പേർ വിട്ടുനിന്നു. ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, ഫ്രാൻസ്, ജപ്പാൻ, മലേഷ്യ, മാലിദ്വീപ്, റഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുകെ എന്നിവയ്‌ക്കൊപ്പം വോട്ട് ചെയ്ത 145 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. പ്രമേയം സെറ്റിൽമെന്റ് പ്രവർത്തനങ്ങളെ…

ആഗോള പ്ലാസ്റ്റിക് നിയന്ത്രണ ഉടമ്പടിയുടെ യുഎൻ ചര്‍ച്ച ഈ ആഴ്ച വീണ്ടും നടക്കും

ന്യൂയോര്‍ക്ക്: പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള ആദ്യ ഉടമ്പടി രൂപീകരിക്കുന്നതിന് ലോക രാജ്യങ്ങൾ ഈ ആഴ്ച മറ്റൊരു റൗണ്ട് ചർച്ചകൾ നടത്തുമ്പോൾ, ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് പരിമിതപ്പെടുത്തണോ അതോ മാലിന്യത്തിന്റെ അളവിനെക്കുറിച്ച് മാനേജ്മെന്റിന്റെ ശ്രദ്ധ ക്ഷണിക്കണോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ കടുത്ത ചർച്ചകൾക്ക് തയ്യാറെടുക്കുകയാണ്. പരിഗണിക്കേണ്ട നയങ്ങളും പ്രവർത്തനങ്ങളും പട്ടികപ്പെടുത്തുന്ന “സീറോ ഡ്രാഫ്റ്റ്” എന്ന് വിളിക്കുന്ന ഒരു ഡോക്യുമെന്റിനൊപ്പം, കെനിയയിലെ നെയ്‌റോബിയിൽ നടക്കുന്ന ഒരാഴ്ച നീളുന്ന ഉച്ചകോടിയില്‍ ദേശീയ പ്രതിനിധികൾ ആ ഓപ്ഷനുകളിൽ ഏതാണ് ഉൾപ്പെടുത്തേണ്ടതെന്ന് ചർച്ച ചെയ്യുമെന്ന് ചർച്ചകളുടെ നിരീക്ഷകനായ സെന്റർ ഫോർ ഇന്റർനാഷണൽ എൻവയോൺമെന്റൽ ലോയുടെ മാനേജിംഗ് അറ്റോർണി ഡേവിഡ് അസോലെ പറഞ്ഞു. ലോകം നിലവിൽ പ്രതിവർഷം 400 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. അതിൽ 10% ൽ താഴെ മാത്രമേ റീസൈക്കിൾ ചെയ്യപ്പെടുന്നുള്ളൂ. യുഎൻ പരിസ്ഥിതി സം‌രക്ഷണ ഏജന്‍സി പറയുന്നതു പ്രകാരം,…

യുദ്ധം കഴിഞ്ഞാല്‍ ഗാസയുടെ മേൽനോട്ടം വഹിക്കരുതെന്ന് ഇസ്രായേലിനോട് അമേരിക്ക

വാഷിംഗ്ടണ്‍/ജറുസലേം: ഗാസ മുനമ്പിന്റെ ഭാവിയെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടില്‍ കൂടുതൽ സംശയങ്ങൾ ഉന്നയിച്ച് വാഷിംഗ്ടണ്‍. നിലവിലെ സാഹചര്യത്തില്‍ തീരദേശ എൻക്ലേവിന്റെ ചുമതല ഏറ്റെടുക്കേണ്ടതില്ലെന്ന് വാഷിംഗ്ടണ്‍ നിർദ്ദേശിച്ചു. ഒക്‌ടോബർ 7 ന് അതിർത്തി കടന്നുള്ള ആക്രമണത്തെ തുടർന്ന് ഗാസ ഭരിക്കുന്ന ഫലസ്തീനിയൻ ഗ്രൂപ്പായ ഹമാസിനെ നശിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിജ്ഞയെടുക്കുകയും പ്രദേശം മുഴുവൻ അധിനിവേശം നടത്തുകയും ചെയ്തു. എന്നാല്‍, സംഘർഷം അവസാനിച്ചുകഴിഞ്ഞാൽ ആരാണ് എൻക്ലേവ് ഭരിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല, ഇസ്രായേൽ മൊത്തത്തിലുള്ള സുരക്ഷ നിലനിർത്തുമെന്ന് മാത്രം. യുദ്ധാനന്തരം ഇസ്രായേലിന് ഈ എൻക്ലേവ് കൈവശപ്പെടുത്താൻ കഴിയില്ലെന്ന് വാഷിംഗ്ടണില്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഗാസ ഭരണകൂടം സമീപത്തെ വെസ്റ്റ് ബാങ്കുമായി വീണ്ടും ഏകീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഗാസ ഫലസ്തീൻ അതോറിറ്റി (PA) ഭരിക്കും. ഗാസ മുനമ്പിലെ ഭരണത്തിൽ പിഎക്ക് ഭാവിയിൽ പങ്കുവഹിക്കാനാകുമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ്…

അനീഷക്കും ബിനീഷക്കും ഇനി സ്വന്തം വീട്ടിൽ സുരക്ഷിതമായി ഉറങ്ങാം;ഫൊക്കാനയുടെ സഹായത്തോടെ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍ നിര്‍‌വ്വഹിച്ചു

അമ്പലത്തിൻകര സ്വദേശികളും സഹോദരികളുമായ അനീഷയുടെയും ബിനീഷയുടെയും അമ്മ ടെൽമ മൂന്നു വർഷം മുന്നേ മരണപ്പെട്ടു. അച്ഛൻ ബിനു പ്രായത്തിന്റെ അവശതകൾ മറന്ന് കുട്ടികൾക്കായി ഇപ്പോഴും കൂലിപ്പണിക്ക് പോകുന്നു. കോളേജിൽ ചേർന്നു പഠിക്കുവാൻ സാമ്പത്തികം ഇല്ലാത്തതിനാൽ ബിനീഷ ഡിസ്റ്റൻസ് ആയി വീട്ടിലിരുന്നാണ് പഠിക്കുന്നത്. അനീഷ മെഡിക്കൽ എൻട്രൻസിൽ ചേരുവാൻ കഴിയാത്തതിനാൽ അടുത്ത വീട്ടിലെ കുട്ടിയുടെ പുസ്തകങ്ങൾ വാങ്ങി വീട്ടിലിരുന്ന് പഠിക്കുന്നു. ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ മേൽക്കൂരയും മഴ നനഞ്ഞ് അടർന്ന് വീഴാറായ തകര ഷീറ്റ് കൊണ്ട് നിർമ്മിച്ച ഒരു ചെറിയ കൂരയിലാണ് അവർ കഴിഞ്ഞിരുന്നത്. ഇനി അവർക്ക് ചോർന്നൊലിക്കാത്ത അടച്ചുറപ്പുള്ള സ്വന്തം വീട്ടിലിരുന്ന് പഠിക്കാം. അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിലാണ് ഈ സഹോദരിമാരുടെ വീട് നിർമിച്ചത്. ആകെ ചെലവായ എട്ടര ലക്ഷം രൂപയിൽ നാലര ലക്ഷം രൂപ ഫൊക്കാന നൽകി. ബാക്കി തുക സിപിഐഎം പ്രവർത്തകർ…

ഒഐസിസി നാഷണൽ മീഡിയ സെൽ ചെയർമാൻ പി പി ചെറിയാനെ മിഡിൽ ഈസ്റ്റ് കൺവീനർ കെ.ടി.എ മുനീർ ആദരിച്ചു

ഡാളസ് :അമേരിക്കയിലെ ഡാളസ്സിൽ  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ)  സീനിയർ നേതാവും, നാഷണൽ മീഡിയ സെൽ ചെയർമാനുമായ പി.പി ചെറിയാനെ ഒ.ഐ.സി.സി സൗദി അറേബ്യ വെസ്റ്റേൺ റീജിയണൽ കമ്മറ്റി പ്രസിഡന്റും മിഡിൽ ഈസ്റ്റ് കൺവീനറുമായ കെ.ടി.എ മുനീർ ഷാൾ അണിയിച്ച് ആദരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ കാലം അമേരിക്കയിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുകയും കോൺഗ്രസ്സിന്റെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കെ.ടി.എ മുനീർ പ്രത്യേകം പ്രശംസിച്ചു. 1978  ൽ തൃശൂർ ജില്ല കെ.എസ്.യു വിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന അദ്ദേഹം അലിഗഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരിക്കുമ്പോൾ  ഗുലാം നബി ആസാദിനോടൊപ്പം ഒരുമിച്ച് നാഷണൽ സ്റ്റുഡന്റസ് യൂണിയൻ  ഓഫ് ഇന്ത്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു .ചെറിയാന്റെ  പ്രവർത്തനങ്ങൾ കോൺഗ്രസ്സിന് കൂടുതൽ ശക്തി പകരുന്നതാണെന്നും അമേരിക്കയിലെ കോൺഗ്രസ്സ് അനുഭാവികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് അദ്ദേഹമടക്കമുള്ള കോൺഗ്രസ്സ് അനുഭാവികൾ…

ന്യൂയോർക്കിൽ ആദ്യ തലമുറയിലെ മലയാളി പെന്തക്കോസ്തുകാരെ ആദരിക്കുന്ന ചടങ്ങു് നവം:12 ഞായർ, മുഖ്യാതിഥി എംഎൽഎ ദലീമ ജോജോ

ന്യൂയോർക് : അമേരിക്കയിലേക്ക് കുടിയേറിയ ആദ്യ തലമുറക്കാരായ മലയാളി പെന്തക്കോസ്തുകാരെ കേരള പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക്ക് ചാപ്റ്ററിന്റെ  ആഭിമുഖ്യത്തിൽ ആദരിക്കുന്നു . നവംബർ 12 ഞായർ വൈകിട്ട് ആറരയ്ക്ക് എല്മണ്ട് ശാലേം പെന്തകോസ്ത് ടാബർനാക്കിൽ   നടക്കുന്ന സമ്മേളനത്തിൽ 1970 ന് മുൻപായി കുടിയേറി സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വരും നിര്യാത രായവരുടെ കുടുംബാംഗങ്ങളും ആദരവും ഫലകങ്ങളും ഏറ്റുവാങ്ങും അരൂർ എംഎൽഎ ദലീമ  ജോജോ,ന്യൂയോർക് നാസാ കൗണ്ടി  കൗൺസിലർ കാരി സ്ലോഗസ് എന്നിവർ മുഖ്യാതിഥികളായിരിക്കും .സഭ സാമൂഹ്യ നേതാക്കൾ പങ്കെടുക്കും. ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് സജി തട്ടയിൽ  വൈസ് പ്രസിഡണ്ട് ഡോ: ജോമോൻ ജോർജ് സെക്രട്ടറി ജോസ് ബേബി എന്നിവർ നേതൃത്വം നൽകും .. കൂടുതൽ വിവരങ്ങൾക്കു: സ്റ്റാൻലി ജോർജ്,ന്യൂയോർക്  215 552 6668

കാരുണ്യ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന “ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് 2023”-ന് അപേക്ഷകൾ ക്ഷണിക്കുന്നു

ന്യൂയോർക്ക്: “സ്നേഹമാണഖിലസാരമൂഴിയിൽ” എന്ന ആപ്ത വാക്യം മുറുകെപ്പിടിച്ച് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറഹസ്തം നീട്ടി കരുതലും കൈത്താങ്ങലും പ്രവർത്തന മുദ്രയാക്കി 2013 മുതൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലം ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന സംഘടന 2023-ലെ “ECHO ഹ്യുമാനിറ്റേറിയൻ അവാർഡ്”-ന് യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. 2024 ജനുവരി 7 ഞായറാഴ്ച വൈകിട്ട് 4 മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ (440 Jericho Turnpike, Jericho, NY 11753) വച്ച് നടത്തപ്പെടുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള പ്രമുഖരുടെ മഹനീയ സാന്നിദ്ധ്യത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് അവാർഡ് സമ്മാനിക്കുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി ലഭിക്കുന്നത്. അവാർഡിന് അർഹരാകുന്നതിനുള്ള നിബന്ധനകൾ (1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായിരിക്കണം. (2) അപേക്ഷകർ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു താമസിക്കുന്നവരായിരിക്കണം (3) ലോകത്തിന്റെ ഏതു…