ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനയായ പാസഡീന മലയാളി അസോസിയേഷൻറെ (പിഎംഎ) 31- മത് വാർഷികവും ഓണാഘോഷ പരിപാടികളും – “ഓണനിലാവ്” എന്ന പേരിൽ ട്രിനിറ്റി മാർത്തോമാ ചർച്ച് ച്ച ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാ പരിപാടികളോടെ അരങ്ങേറി. ഒക്ടോബര്‍ 7 നു ശനിയാഴ്ച വൈകുന്നേരം 4 നു ആരംഭിച്ച സമ്മേളനത്തിൽ റിച്ചാർഡ്സ് ജേക്കബ് സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ജോമോൻ ജേക്കബിന്റെ നേതൃത്വത്തിൽ സെക്രട്ടറിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംയുകതമായി തിരി തെളിച്ച് പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചു.സെക്രട്ടറി സലിം അറക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അകാലത്തിൽ വിട്ടുപിരിഞ്ഞ അംഗവും സന്തത സഹചാരിയുമായിരുന്ന ആൽബർട് തോമസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ഹൂസ്റ്റണിലെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപനം കുറിച്ച ഓണാഘോഷമായിരുന്നു പിഎംഎ യുടേത്.ഹൂസ്റ്റണിലെ ഈ വർഷത്തെ ഓണാഘോഷങ്ങളിൽ ഏറ്റവും വർണശബളമായ ഓണാഘാഷമാണെന്ന് സംഘാടകരും…
Category: AMERICA
ഹൗസ് സ്പീക്കർ വോട്ട്: ജോർദാൻ ആദ്യ വോട്ടിൽ പരാജയപ്പെട്ടു
വാഷിംഗ്ടൺ ഡി സി :ചൊവ്വാഴ്ച നടന്ന ആദ്യ വോട്ടിൽ സ്പീക്കർ സ്ഥാനം ഉറപ്പിക്കുന്നതിൽ ജിം ജോർദാൻ പരാജയപ്പെട്ടു. .ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഹൗസ് 200-നെതിരേ 232 വോട്ട് ചെയ്തു, 20 റിപ്പബ്ലിക്കൻമാർ ജോർദാനെതിരെ വോട്ട് ചെയ്തു. മുൻ സ്പീക്കർ കെവിൻ മക്കാർത്തിയും ഹൗസ് മെജോറിറ്റി ലീഡർ സ്റ്റീവ് സ്കാലിസും ഉൾപ്പെടെ ജോർദാനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇരുപത് പ്രതിനിധികൾ പകരം മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു, ഇത് യാഥാസ്ഥിതികരുടെ ഇടയിൽ പ്രകോപനം സൃഷ്ടിക്കുകയും പാർട്ടി ഐക്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. ഡോൺ ബേക്കൺ – നെബ്രാസ്ക,കെൻ ബക്ക് – കൊളറാഡോ,ലോറി ഷാവേസ്-ഡെറെമർ – ഒറിഗോണ്‍ ആന്റണി ഡി എസ്പോസിറ്റോ – ന്യൂയോർക്ക്,മരിയോ ഡയസ്-ബലാർട്ട് – ഫ്ലോറിഡ,ജെയ്ക് എൽസി – ടെക്സാസ്,ആൻഡ്രൂ ഗാർബാറിനോ – ന്യൂയോർക്ക്,കാർലോസ് ഗിമെനെസ് – ഫ്ലോറിഡ,ടോണി ഗോൺസാലെസ് – ടെക്സാസ് ,കേ ഗ്രെഞ്ചർ – ടെക്സാസ് ,ജോൺ…
റവ. റെജീവ് സുകു നയിക്കുന്ന കൺവെൻഷൻ ഒക്ടോബർ 20ന് ഡാളസിൽ
ഡാളസ്: സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡള്ളാസിന്റ വികാരിയും, പ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനും ആയ റവ. റെജീവ് സുകു നയിക്കുന്ന കൺവെൻഷൻ ഒക്ടോബർ 20, 21 തീയതികളിൽ സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. പാരിഷ് മിഷനും, യുവജനസഖ്യവും സംയുക്തമായാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ 10ന് ക്രമീകരിച്ചിട്ടുള്ള ഉപവാസ പ്രാർത്ഥനയോടെ കൂടി കൺവെൻഷനെ ആരംഭം കുറിക്കും. ഇടവകയിലെ മുതിർന്ന പൗരന്മാരുടെ പ്രാർത്ഥന കൂട്ടമാണ് ഫ്രൈഡേ പ്രയർ. ഇടവകയുടെ എല്ലാ പ്രത്യേക പരിപാടികളുടെ ആരംഭത്തിലും മുതിർന്ന പൗരന്മാരുടെ സംഘടന പ്രത്യേക ഉപവാസ പ്രാർത്ഥനകൾ ക്രമീകരിച്ചുവരുന്നു. ഒക്ടോബർ 20, 21 തീയതികളിൽ വൈകിട്ട് 6:30ന് ഗാന ശുശ്രൂഷയോട് കൂടി കൺവെൻഷൻ ആരംഭിക്കും. ഇടവക വികാരി റവ. ഷൈജു സി ജോയ് അച്ഛൻറെ നേതൃത്വത്തിലുള്ള സംയുക്ത കമ്മിറ്റി കൺവെൻഷന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു വരുന്നു.…
16 വർഷം തെറ്റായി തടവിലാക്കപ്പെട്ട കുറ്റവിമുക്തനായ വ്യക്തി ട്രാഫിക് സ്റ്റോപ്പിനിടെ ഡെപ്യൂട്ടിയുടെ വെടിയേറ്റ് മരിച്ചു
ഫ്ലോറിഡ:16 വർഷത്തോളം തെറ്റായി ഫ്ലോറിഡയിൽ തടവിലാക്കപ്പെടുകയും തുടർന്ന് 2020-ൽ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത 53 കാരനായ ലിയോനാർഡ് ക്യൂർ തിങ്കളാഴ്ച ട്രാഫിക് സ്റ്റോപ്പിൽ ജോർജിയയിലെ ഒരു ഷെരീഫ് ഡെപ്യൂട്ടിയുടെ വെടിയേറ്റ് മരിച്ചു, ലിയോനാർഡ് ക്യൂർ, 2003-ൽ ഫ്ലോറിഡയിൽ സായുധ കവർച്ചയ്ക്ക് ശിക്ഷിക്കപ്പെട്ടതിന് ശേഷം ഒരു ദശാബ്ദത്തിലേറെയായി ജയിലിൽ കഴിഞ്ഞിരുന്നു. 2020-ൽ, കേസിന്റെ പുനരന്വേഷണത്തിൽ താൻ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സ്റ്റേറ്റ് അറ്റോർണി ഓഫീസ് കൺവിക്ഷൻ റിവ്യൂ യൂണിറ്റിന്റെ ഭാഗമായി കുറ്റവിമുക്തനാക്കപ്പെടുന്ന ആദ്യ വ്യക്തിയായിരുന്നു വെന്നു ബ്രോവാർഡ് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസ് അറിയിച്ചു . മോചിതനായതിനുശേഷം, മൂന്ന് വർഷമായി ക്യൂർ സെക്യൂരിറ്റിയിൽ ജോലി ചെയ്തു വരികയായിരുന്നു., തിങ്കളാഴ്ച രാവിലെ അന്തർസംസ്ഥാന 95 നോർത്ത്ബൗണ്ടിലെ ട്രാഫിക് സ്റ്റോപ്പിൽ ഒരു കാംഡൻ കൗണ്ടി ഡെപ്യൂട്ടി ക്യൂറെ മാരകമായി വെടിവച്ചു പരിക്കേല്പിച്ചുവെന്നു ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡെപ്യൂട്ടിയുടെ അഭ്യർത്ഥന മാനിച്ച്…
ഡോ. സാം സാമുവൽ NYCON ഡയറക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ടു
ന്യൂയോര്‍ക്ക്: ന്യുയോർക്ക് കൗൺസിൽ ഓഫ് നോൺ പ്രോഫിറ്റ്സിന്റെ (NYCON) 2024 ജനുവരി മുതലുള്ള ബോർഡ് ഡയറക്ടറായി ഡോ. സാം സാമൂവൽ തെരഞ്ഞെടുക്കപ്പെട്ടു. യുഎസ്, ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ രണ്ട് ദശാബ്ദത്തിലേറെയായി എഴുത്തുകാരൻ, പ്രഭാഷകൻ, മെന്റർ, സോഷ്യൽ ഇംപാക്റ്റ് ലീഡർ, മികച്ച സാമൂഹിക സംരംഭകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സാം, ‘മഹാത്മാഗാന്ധി സമ്മാൻ അവാർഡ്’ ഉൾപ്പെടെ പത്തിലധികം ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഒമാനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ നോളഡ്ജ് ഒമാന്റെ മുൻ വൈസ് ചെയർമാൻ, ഇന്ത്യൻ സ്കൂൾസ് ഇൻ ഒമാന്റെ മുൻ ചെയർമാൻ എന്നീ നിലകളിലും ഇദ്ദേഹത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുഎസിലെ സന്നദ്ധ സംഘടനയായ അബോട്ട് ഹൗസിന്റെ ഡയറക്ടറും അന്നവും അക്ഷരവും ആദരവോടെ പങ്കുവയ്ക്കുന്ന ‘അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ് ‘, ഒരു കംപാഷൻ ഹബ്ബായി വളർന്നുവരുന്ന ‘താവു കമ്മ്യൂണിറ്റി ട്രസ്റ്റ്’…
ഷിക്കാഗോ മലയാളി അസ്സോസിയേഷന് ഫോമ/ഫൊക്കാന പ്രതിനിധി തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 29-ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസ്സോസിയേഷന് ഫോമ/ഫൊക്കാന പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 29-ാം തീയതി മൂന്നു മണിക്കു നടക്കുന്ന പൊതുയോഗത്തില്‍ വച്ച് നടക്കുന്നതാണ്. ഒക്ടോബര്‍ 22-ാം തീയതി ഞായറാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക കൊടുക്കേണ്ട അവസാന തീയതി. ഫോമയിലേക്ക് അസോസിയേഷനില്‍ നിന്നും ഏഴും ഫൊക്കാനയിലേക്ക് 10 പ്രതിനിധികളുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഫോമയിലേക്കും ഫൊക്കാനയിലേക്കും ഉള്ള പ്രതിനിധികളില്‍ അസോസിയേഷന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടാതെ തന്നെ അസോസിയേഷന് നിയമാവലിയനുസരിച്ച് പ്രതിനിധിയാവുന്നതാണ്. ഫോമയുടെയും ഫൊക്കാനയുടെയും പ്രതിനിധികളാകുവാന്‍ താല്പര്യപ്പെടുന്നവര് നാമനിര്‍ദ്ദേശ ഫാറം അസോസിയേഷന് വെബ്സൈറ്റില്‍ നിന്നോ (www.chicagomalayaleeassociation.org), പ്രസിഡന്റ് ജോഷി വള്ളിക്കളത്തില്‍ നിന്നോ (joshyvallikalam@gmail.com, ഫോണ്‍ 312 685 6749) ലഭ്യമാക്കാവുന്നതാണ്. നാമനിര്‍ദ്ദേശ ഫാറത്തില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡമനുസരിച്ച് പൂരിപ്പിച്ച ഫാറം joshyvallikalam@gmail.com ല്‍ നിശ്ചിത ഫീസായ 50 ഡോളര്‍ സഹിതം അയക്കണം. പ്രതിനിധിയാകാന്‍ ആഗ്രഹിക്കുന്നവരും, അവരെ നാമനിര്‍ദ്ദേശം ചെയ്യുന്നവരും ഷിക്കാഗോ മലയാളി അസ്സോസിയേഷനില്‍ അംഗത്വമുള്ളവരായിരിക്കണം. നാമനിര്‍ദ്ദേശം…
പരിശുദ്ധ ബാവായ്ക്ക് ഫിലഡല്ഫിയയില് ഊഷ്മള സ്വീകരണം നല്കി
ഫിലഡല്‍ഫിയ: ശ്ലൈഹിക സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ പരി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്കി. സൗത്ത് വെസ്റ്റ് അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷമെത്തിയ പരി. ബാവായെയും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ ഈവാനിയോസിനെയും ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വറുഗീസ് എം ഡാനിയേല്‍, കൗണ്‍സില്‍ അംഗം ബിജോ കെ തോമസ്, മാനേജിംഗ് കമ്മിറ്റി അംഗം ഷാജി വറുഗീസ്, സെന്റ് ഗ്രിഗോറിയോസ് ട്രഷറര്‍ ഡീക്കന്‍ ജസ്റ്റിന്, ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയം, ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയം, ഹണ്ടിംഗ്ടണ്‍വാലി സെ. മേരീസ് ഓര്‍ത്തഡോക്സ് ദേവാലയം, ഫിലാഡല്‍ഫിയാ സെ. തോമസ് ഓര്‍ത്തഡോക്സ് ദേവാലയം, ഡ്രെക്സന്‍ ഹില്‍സ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയം എന്നിവിടങ്ങളില്‍ നിന്നുള്ള വൈദികരും സെമിനാരിയന്‍സും…
ഫിലഡല്‍ഫിയയിലെ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ഫിലഡല്‍ഫിയ: “ഒരു വിശ്വാസം, പല ആചാരങ്ങള്‍” എന്ന മഹത്സന്ദേശം ഉയര്‍ത്തിക്കാട്ടി ഫിലാഡല്‍ഫിയയില്‍ നടന്ന ഭാരതകത്തോലിക്കാ കൂട്ടായ്മയുടെ ആഘോഷം വര്‍ണാഭമായി. പിറന്നനാട്ടില്‍നിന്നും തലമുറകളായി ലഭിച്ച പാറപോലുറച്ച ക്രൈസ്തവവിശ്വാസവും, പാരമ്പര്യങ്ങളും, ആചാരങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ കത്തോലിക്കര്‍ വിശാസനിറവില്‍ അണിനിരന്ന് ഒരുമയുടെ കാഹളം മുഴക്കിയത് ശ്രദ്ധേയമായിരുന്നു. ഒക്ടോബര്‍ 14 ശനിയാഴ്ച്ച വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് (ഐ. എ. സി. എ.) ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനവും അസോസിയേഷന്റെ 45-ാം വാര്‍ഷികവും ആഘോഷിച്ചത് അസോസിയേഷന്റെ ചരിത്രതാളുകളില്‍ ഇടംപിടിച്ചു. ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് അയിരുന്നു മുഖ്യാതിഥി. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ദേവാലയകവാടത്തില്‍ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിനെയും, മറ്റു വിശിഷ്ടാതിഥികളെയും സ്വീകരിച്ചു. സെ. തോമസ് സീറോമലബാര്‍ ദേവാലയത്തില്‍ വൈകുന്നേരം…
ഇസ്രായേൽ-ഹമാസ് യുദ്ധം: ഹമാസിനെ പിന്തുണയ്ക്കുന്ന കുടിയേറ്റക്കാർക്ക് യുഎസിൽ പ്രവേശനം ലഭിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിനിടയിൽ മുന്നറിയിപ്പുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ വീണ്ടും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഹമാസിനെ പിന്തുണയ്ക്കുന്ന കുടിയേറ്റക്കാരുടെ യുഎസിലേക്കുള്ള പ്രവേശനം നിരോധിക്കുമെന്ന് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു. ഫലസ്തീൻ ഭീകര സംഘടനയായ ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുന്ന ഏതൊരു കുടിയേറ്റക്കാരനെയും അറസ്റ്റ് ചെയ്യുമെന്നും ട്രംപ് ഉറപ്പു നൽകിയിട്ടുണ്ട്. സെമിറ്റിക് വിരുദ്ധ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കും താൻ രണ്ടാം തവണയും പ്രസിഡന്റായാൽ ഇസ്രയേലിന്റെ നിലനിൽപ്പിനുള്ള അവകാശത്തിൽ വിശ്വസിക്കാത്തവരുടെ യുഎസിൽ പ്രവേശനം നിരോധിക്കുകയും വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുകയും ചെയ്യുമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “ലിബിയ, സൊമാലിയ, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. കുടിയേറ്റക്കാരെ വിഷപ്പാമ്പുകളോട് ഉപമിച്ച കവിതയും ട്രംപ് വായിച്ചു. ജിഹാദികളോട് അനുഭാവമുള്ള വിദേശ പൗരന്മാരെ യുഎസിൽ നിന്ന് നാടുകടത്തുമെന്നും…
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രായേൽ സന്ദർശിക്കും
വാഷിംഗ്ടണ്‍: ഹമാസുമായുള്ളOK ഏറ്റവും കടുത്ത പോരാട്ടം നേരിടുന്ന ഇസ്രായേലിന് പിന്തുണ നൽകുന്നതിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കും. ഇസ്രയേലുമായുള്ള യുഎസിന്റെ ഐക്യദാർഢ്യം വീണ്ടും ഉറപ്പിക്കുമെന്ന് ചൊവ്വാഴ്ച ടെല്‍ അവീവില്‍ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. “യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കും. ഇസ്രായേലിനും പ്രദേശത്തിനും ലോകത്തിനും വേണ്ടിയുള്ള നിർണായക നിമിഷത്തിലാണ് അദ്ദേഹം ഇവിടെ വരുന്നത്. ഇസ്രയേലുമായുള്ള അമേരിക്കയുടെ ഐക്യദാർഢ്യം പ്രസിഡന്റ് ബൈഡൻ വീണ്ടും ഉറപ്പിക്കും. ഹമാസിൽ നിന്നും മറ്റ് ഭീകരരിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനും ഭാവിയിലെ ആക്രമണങ്ങൾ തടയാനും ഇസ്രായേലിന് അവകാശവും കടമയും ഉണ്ടെന്ന്, കുറഞ്ഞത് 30 അമേരിക്കക്കാർ ഉൾപ്പെടെ 1,400-ലധികം ആളുകളെ ഹമാസ് കൊന്നൊടുക്കിയതിന് ശേഷം താൻ അസന്ദിഗ്ദ്ധമായി പറഞ്ഞതുപോലെ പ്രസിഡന്റ് ബൈഡൻ വീണ്ടും വ്യക്തമാക്കും,” ബ്ലിങ്കന്‍ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ…
