റവ. റെജീവ് സുകു നയിക്കുന്ന കൺവെൻഷൻ ഒക്ടോബർ 20ന് ഡാളസിൽ

ഡാളസ്: സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡള്ളാസിന്റ വികാരിയും, പ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനും ആയ റവ. റെജീവ് സുകു നയിക്കുന്ന കൺവെൻഷൻ ഒക്ടോബർ 20, 21 തീയതികളിൽ സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. പാരിഷ് മിഷനും, യുവജനസഖ്യവും സംയുക്തമായാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ 10ന് ക്രമീകരിച്ചിട്ടുള്ള ഉപവാസ പ്രാർത്ഥനയോടെ കൂടി കൺവെൻഷനെ ആരംഭം കുറിക്കും. ഇടവകയിലെ മുതിർന്ന പൗരന്മാരുടെ പ്രാർത്ഥന കൂട്ടമാണ് ഫ്രൈഡേ പ്രയർ. ഇടവകയുടെ എല്ലാ പ്രത്യേക പരിപാടികളുടെ ആരംഭത്തിലും മുതിർന്ന പൗരന്മാരുടെ സംഘടന പ്രത്യേക ഉപവാസ പ്രാർത്ഥനകൾ ക്രമീകരിച്ചുവരുന്നു.

ഒക്ടോബർ 20, 21 തീയതികളിൽ വൈകിട്ട് 6:30ന് ഗാന ശുശ്രൂഷയോട് കൂടി കൺവെൻഷൻ ആരംഭിക്കും. ഇടവക വികാരി റവ. ഷൈജു സി ജോയ് അച്ഛൻറെ നേതൃത്വത്തിലുള്ള സംയുക്ത കമ്മിറ്റി കൺവെൻഷന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു വരുന്നു. എല്ലാ വിശ്വാസികളുടെയും പ്രാർത്ഥന പൂർവ്വമായ പങ്കാളിത്തം ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി, പാരിഷ് മിഷൻ സെക്രട്ടറി അലക്സ് കോശി, യുവജനസഖ്യം സെക്രട്ടറി അജി മാത്യു.

Print Friendly, PDF & Email

Leave a Comment

More News