ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കണം: മന്ത്രി കെ.ടി. രാമറാവു

ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ AAEIO യുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിക്കണമെന്ന് തെലങ്കാന വ്യവസായ – ഐ.ടി മന്ത്രി കെ.ടി. രാമറാവു ആവശ്യപ്പെട്ടു. എ.എ.ഇ.ഐ.ഒ പ്രസിഡന്റും ജി.ഇയുടെ ഡിവിഷണല്‍ ഡയറക്ടറുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, എ.എ.ഇ.ഐ.ഒ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരായ റെഡ്‌ബെറി കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. ദീപക് കാന്ത് വ്യാസ്, പ്രോബിസ് കോര്‍പറേഷന്‍ പ്രസിഡന്റ് ഡോ. പ്രമോദ് വോറ, പവര്‍വോള്‍ട്ട് സി.ഇ.ഒ ബ്രിജ്ജ് ശര്‍മ്മ, ഐയോണിക് കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. യോഗി ഭരത് വാജ്, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമരാജ് ഘോഷ്, ടി- ഹബ്ബ് സി.ഇ.ഒ ശ്രീനിവാസ റാവു എന്നിവരുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം ഉന്നയിച്ചത്. അതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ തയറാണെന്നും അദ്ദേഹം അറിയിച്ചു. തെലങ്കാന ഗവണ്‍മെന്റിന്റെ ടെക്‌നിക്കല്‍ സ്ഥാപനമായ ടി- ഹബ്ബുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഗ്ലാഡ്‌സണ്‍ വര്‍ഗീസും, എ.എ.ഇ.ഐ.ഒ ബോര്‍ഡ് അംഗങ്ങളും…

ആല്‍ബനി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ‘പൊന്നോണം 2023’ സെപ്തംബര്‍ 15 വെള്ളിയാഴ്ച

ആല്‍ബനി (ന്യൂയോര്‍ക്ക്): മാനുഷരെല്ലാരുമൊന്നുപോലെ വാണിരുന്ന ആ നല്ല നാളെയുടെ സ്മരണ പുതുക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്ന ഈ വേളയില്‍, ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളും ഓണാഘോഷ ലഹരിയിലാണ്. അവര്‍ക്കായി ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ‘പൊന്നോണം 2023’ എന്ന പേരില്‍ പൂര്‍‌വ്വാധികം ഭംഗിയായി ആഘോഷിക്കാനുള്ള ഒരുക്കങ്ങളില്‍ വ്യാപൃതരായിരിക്കുന്നു. സെപ്തംബര്‍ 15 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ 11 മണിവരെ ആല്‍ബനി ഹിന്ദു കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് ആഘോഷം. വിഭവ സമൃദ്ധമായ ഓണ സദ്യയും, മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും വിവിധ കലാപരിപാടികളും കൊണ്ട് ഇത്തവണത്തെ ഓണം കൂടുതല്‍ വര്‍ണ്ണാഭമാകുമെന്ന് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മുന്‍‌കാലങ്ങളില്‍ നിന്ന് വിപരീതമായി ഇത്തവണ കേരളത്തില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികളാണ് ഈ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണം.…

ആണവായുധ പരീക്ഷണം മനുഷ്യരാശിക്ക് വലിയ ഭീഷണി: ആശങ്കയുയര്‍ത്തി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: യുഎൻ പൊതുസഭയിലെ ഉന്നതതല പ്ലീനറി യോഗത്തിൽ ആണവായുധങ്ങളുടെ തുടർച്ചയായ പരീക്ഷണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി വത്തിക്കാൻ. ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ജിയോർഡാനോ കാസിയയാണ് ഈ ആശങ്കകൾ ആവേശപൂർവം വ്യക്തമാക്കിയത്. ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട അസംഖ്യം അപകടങ്ങളെ അദ്ദേഹം ഊന്നിപ്പറയുകയും ഈ അപകടത്തെ ചെറുക്കുന്നതിന് സഹകരിച്ച് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ എല്ലാ രാജ്യങ്ങളെയും അഭ്യർത്ഥിക്കുകയും ചെയ്തു. കാസിയയുടെ സന്ദേശം ഫ്രാൻസിസ് മാർപാപ്പയുടെ പഠിപ്പിക്കലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. അദ്ദേഹം ആണവായുധങ്ങളുടെ അപകടകരമായ സ്വഭാവം തിരിച്ചറിയുന്നതിനും മനുഷ്യകുടുംബത്തിന്റെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന മൂല്യങ്ങൾ വളർത്തുന്നതിന് അനുകൂലമായി അവ ഉപേക്ഷിക്കുന്നതിനും വേണ്ടി നിരന്തരം വാദിച്ചിരുന്നു. ആണവ പരീക്ഷണങ്ങളുടെ ദാരുണമായ അനന്തരഫലങ്ങൾ അനുഭവിച്ച വ്യക്തികൾ നൽകുന്ന സാക്ഷ്യങ്ങൾ ഏതാണ്ട് പ്രവചനാത്മകമായ ഭാരം വഹിക്കുന്നു. അവരുടെ പാഠങ്ങൾ ശ്രദ്ധിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഏകദേശം എഴുപത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ്,…

ഇലോൺ മസ്‌കിന്റെ മകൾ ട്രാൻസ്‌ജെൻഡർ?

വാഷിംഗ്ടൺ: ടെസ്‌ല കമ്പനി സ്ഥാപകൻ എലോൺ മസ്‌കിന്റെ മകൾ ട്രാൻസ്‌ജെൻഡറാണെന്ന് വെളിപ്പെടുത്തിയത് ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഇലോൺ മസ്‌കിന്റെ ജീവചരിത്രകാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇലോൺ മസ്കിന്റെ മകൾ ജെന്ന അമ്മായിക്ക് അയച്ച സന്ദേശത്തിലാണ് താന്‍ ട്രാൻസ്‌ജെൻഡറാണെന്ന് എഴുതിയിരിക്കുന്നത്. ഇക്കാര്യം പിതാവിനോട് പറയരുതെന്നും എഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ജെന്ന എലോൺ മസ്‌കുമായി പിരിഞ്ഞത്. സ്കൂളുകളിലും സർവകലാശാലകളിലും മാർക്സിസ്റ്റുകളുടെ വർദ്ധിച്ചുവരുന്ന സ്വാധീനമാണ് ജെന്നയുമായുള്ള ബന്ധം വേർപെടുത്താൻ കാരണമെന്ന് മസ്‌ക് കുറ്റപ്പെടുത്തി. എന്നാൽ, ഈ വെളിപ്പെടുത്തലിനു പിന്നാലെ മറ്റൊരു യാഥാർത്ഥ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തന്റെ ലിംഗഭേദം പ്രതിഫലിപ്പിക്കുന്നതിന് പേര് മാറ്റാനുള്ള ജെന്നയുടെ അപേക്ഷയില്‍, താന്‍ ഇനി തന്റെ ജീവശാസ്ത്രപരമായ പിതാവിനൊപ്പം ജീവിക്കുകയോ ഏതെങ്കിലും തരത്തിലുള്ള രൂപത്തില്‍ അവരുമായുള്ള ബന്ധം തുടരാനോ ആഗ്രഹിക്കുന്നില്ല എന്ന് സൂചിപ്പിച്ചിരുന്നു. “ഞാൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, പക്ഷേ അവൾ എന്നോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ല,” ട്രാൻസ്…

യുക്രെയ്നിലേക്ക് കാലഹരണപ്പെട്ട യുറേനിയം യുദ്ധോപകരണങ്ങൾ അയക്കുമെന്ന് അമേരിക്ക

വാഷിംഗ്ടൺ: ബൈഡൻ ഭരണകൂടം ആദ്യമായി കാലഹരണപ്പെട്ട യുറേനിയം അടങ്ങിയ വിവാദ ആയുധങ്ങൾ ഉക്രെയ്‌നിലേക്ക് അയക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ. റഷ്യൻ ടാങ്കുകൾ നശിപ്പിക്കാൻ സഹായിക്കുന്ന റൗണ്ടുകൾ, ഉക്രെയ്നിനായുള്ള പുതിയ സൈനിക സഹായ പാക്കേജിന്റെ ഭാഗമാണ്. യു‌എസ് അബ്രാംസ് ടാങ്കുകളിൽ നിന്ന് യുദ്ധോപകരണങ്ങൾ വെടിവയ്ക്കാൻ കഴിയും. ഈ വിഷയവുമായി പരിചയമുള്ള അടുത്ത വൃത്തങ്ങളുടെ അഭിപ്രായത്തിൽ, വരും ആഴ്‌ചകളിൽ ഈ ഉപകരണങ്ങള്‍ ഉക്രെയ്‌നിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാക്കേജിന്റെ മൂല്യവും ഉള്ളടക്കവും ഇപ്പോഴും അന്തിമഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷമാദ്യം ബ്രിട്ടൻ യുക്രെയ്നിലേക്ക് കാലപ്പഴക്കം ചെന്ന യുറേനിയം യുദ്ധോപകരണങ്ങൾ അയച്ചിരുന്നു. ഇത്തരം ആയുധങ്ങൾ സാധാരണക്കാർക്ക് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ഉക്രെയ്‌നിന് ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ നൽകാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ മുൻ തീരുമാനങ്ങളെ തുടര്‍ന്നാണ് ബ്രിട്ടന്റെ നീക്കം. ക്ഷയിച്ച യുറേനിയം യുദ്ധോപകരണങ്ങളുടെ ഉപയോഗം ശക്തമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. യുറേനിയം ആയുധങ്ങൾ നിരോധിക്കാനുള്ള ഇന്റർനാഷണൽ കോയലിഷൻ പോലുള്ള…

മിഷൻ ലീഗ് ക്നാനായ റീജിയണൽ പ്രവർത്തനോദ്‌ഘാടനം നടത്തി

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2023 – 2024  വർഷത്തെ റീജിയണൽ തലത്തിലുള്ള പ്രവർത്തനോദ്‌ഘാടനം നടത്തി. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ ഉദ്‌ഘാടനം നിർവഹിച്ചു. മിഷൻ ലീഗ് ക്നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, മിഷൻ ലീഗ് അന്തർദേശിയ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, റീജിയണൽ പ്രസിഡന്റ് സെറീന മുളയാനിക്കുന്നേൽ, സെക്രട്ടറി ജെയിംസ് കുന്നശ്ശേരി, ഓർഗനൈസർ സുജ ഇത്തിത്തറ, ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ, മതബോധന പ്രിൻസിപ്പൽ സജി പൂത്തൃക്കയിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ ബിനു ഇടക്കര എന്നിവർ സന്നിഹിതരായിരുന്നു. ഉദ്‌ഘാടനത്തിനു മുന്നോടിയായി മിഷൻ ലീഗ് അംഗങ്ങൾ അണിനിരന്ന വർണശബളമായ പ്രേഷിത റാലിയും നടത്തി. ചിക്കാഗോയിൽ നടത്തിയ റീജിയണൽ ക്യാമ്പിന്റെ സമാപനത്തിലാണ് പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചത്.…

ചാണ്ടി ഉമ്മൻ ജനഹൃദയങ്ങളിൽ; ജയ്ക്കും ലിജിനും പ്രചരണത്തിൽ ഒപ്പത്തിനൊപ്പം

പുതുപ്പള്ളി: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കുമ്പോൾ ചാണ്ടി ഉമ്മനു ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞുവെന്നതും റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുതും ഉറപ്പായി. കേരള-കേന്ദ്ര ഭരണകക്ഷിയുടെ ഊറ്റമായ പിന്തുണയും പണക്കൊഴുപ്പും പ്രകടമാകും വിധം പോസ്റ്റുകളും പ്രചരണവും അതിഗംഭീരമായി നടക്കുന്നത് ജയ്ക് തോമസിനും ലിജിൻ ലാലിനും വേണ്ടിയാണെന്നുള്ള യാഥാർത്ഥ്യവും ഇവിടെ വിസ്മരിക്കാവതല്ല. ഓഗസ്റ്റ് 29ന് പുതുപ്പള്ളി മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ് ഇത്രയും കാര്യങ്ങൾ ബോധ്യമായത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിരവധി പേരെ നേരിൽ കണ്ടു തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതിനും അവസരം ലഭിച്ചു. മഹാഭൂരിപക്ഷവും ചാണ്ടി ഉമ്മനെ പിന്തുണച്ചപ്പോൾ ജയിക്കിന് ഒരു ശതമാനം പോലും വിജയ സാധ്യതയില്ലെന്നു മാത്രമല്ല കെട്ടിവെച്ച തുക പോലും ലഭിക്കുമോ എന്ന ആശങ്കയും ചിലരെങ്കിലും പ്രകടിപ്പിക്കുകയും ചെയ്തു. ജനഹൃദയങ്ങളിൽ ആഴമായി പതിഞ്ഞ ഒരു വികാരമായി മാറികഴിഞ്ഞിരിക്കുന്നു ചാണ്ടി ഉമ്മൻ. ഡാളസ്സിൽ നിന്നും ഓഗസ്റ്റ് 27 ഞായറാഴ്ചയാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. ചൊവ്വാഴ്ച…

പ്രശസ്ത ഗായകൻ കെസ്റ്റർ നയിക്കുന്ന സംഗീത നിശ നാളെ ഡാളസിൽ.

ഡാളസ്.  ക്രിസ്തീയ സംഗീത ലോകത്തെ സ്വർഗീയ ഗായകൻ കെസ്റ്ററും, മലയാള ചലച്ചിത്ര, ഭക്തി ഗാന രംഗത്ത് സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറി കഴിഞ്ഞ മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയ ജയ്ദീപും ഒരുമിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് നാളെ (ഞായറാഴ്ച) വൈകിട്ട്  6 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്നു. മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ  ആണ്  ഈ സംഗീത നിശ നടത്തപ്പെടുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ കഴിയുന്ന നല്ല ഷോകൾ മാത്രം കാഴ്ച വയ്ക്കുന്ന സെവൻ സീസ് എന്റർടൈൻമെന്റ്സും, കർവിങ് മൈൻഡ് എന്റർടൈൻമെന്റ്സും ഒരിക്കൽ കൂടി ഒരുമിക്കുന്ന കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട്  തൽസമയ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആണ്…

റവ. സന്തോഷ് വർഗീസ് സെപ്തംബർ 5 ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

ഹൂസ്റ്റൺ: സെപ്റ്റംബർ  5 ന് ചൊവ്വാഴ്ച ഇന്‍റര്‍നാഷണല്‍ പ്രയര്‍ലൈനിന്റെ  (ഐപിഎൽ) 486 മത്  യോഗത്തിൽ റവ. സന്തോഷ് വർഗീസ്  മുഖ്യ പ്രഭാഷണം നടത്തും. ഡിട്രോയിറ്റ് മാർത്തോമാ ഇടവക വികാരിയായ സന്തോഷ് അച്ചൻ ആന്ധ്ര പ്രദേശിലെ നരസാപുരം മിഷൻ ഫീൽഡിൽ  7 വർഷങ്ങൾ മിഷനറിയായി പ്രവർത്തിച്ചിരുന്നു. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവ് കൂടിയാണ്. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. സെപ്തംബര് 5 നു ചൊവ്വാഴ്ചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന റവ,സന്തോഷ് വര്ഗീസിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയല്‍ചെയ്ത്…

മറിയാമ്മ തങ്കച്ചന്‍ (ഓമന, 83) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: കടമ്പനാട് വത്സ നിവാസില്‍ മറിയാമ്മ തങ്കച്ചന്‍ (ഓമന, 83) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. പരേത പുല്ലാട്ട് ഹൗസ് കുടുംബാംഗമാണ്. ഭര്‍ത്താവ് പി.എല്‍ തങ്കച്ചന്‍ (പ്രിന്‍സ്). മക്കള്‍: ബിനു തങ്കച്ചന്‍, ബൈനിസ് തങ്കച്ചന്‍, ബെന്‍ തങ്കച്ചന്‍. മരുമക്കള്‍: ലവ്‌ലി ബിനു, ലിസ്. കൊച്ചുമക്കള്‍: Jason, Juli, JordanLiliana, Beniah. സഹോദരങ്ങള്‍: ഗീവര്‍ഗീസ് കുരുവിള, ഏലിയാമ്മ, സാറാമ്മ. പൊതുദര്‍ശനം സെപ്റ്റംബര്‍ അഞ്ചാം തീയതി രാവിലെ 9.30-ന് ഡെലവെയര്‍വാലി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St. Thomas Marthoma Church of Delaware Valley, 130 Grubb RD, Malvern, PA 19355). സംസ്‌കാരം സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ സെമിത്തേരിയിലും(St. Peter and Paul Cemetry, 1600 Sproul Road, Springfield, Pennsylavaina 19064) നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലവ്‌ലി (610 772 5208) വാര്‍ത്ത അയച്ചത്: സാംകുട്ടി കുഞ്ഞച്ചന്‍…