ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്ററിന്‍റെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 19-ന്

ഫിലാഡല്‍ഫിയ: ഭാരത സ്വാതന്ത്ര്യത്തിന്‍റെ 77ാം വാര്‍ഷികം ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്റര്‍ സമുചിതമായി ഓഗസ്റ്റ് 19 ശനിയാഴ്ച 4:00 മണി മുതല്‍ നോര്‍ത്ത്ഈസ്റ്റ് ഫിലഡല്‍ഫിയയിലെ ക്രിസ്തോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (9999Gantry Road, Philadelphia 19115) പ്രത്യേകമായി തയ്യാറാക്കുന്ന ഉമ്മന്‍ ചാണ്ടി നഗറില്‍ വിവിധ സാംസ്ക്കാരിക കലാപരിപാടികളോടെ കൊണ്ടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് പെന്‍സില്‍വേനിയ ചാപ്റ്റര്‍ പ്രസിഡന്‍റ് സാബു സ്കറിയ അറിയിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിട്രോഡ മുഖ്യാതിഥിയായി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രഹാം, നാഷണല്‍ പ്രസിഡന്‍റ് ലീല മാരേട്ട്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും അമേരിക്കന്‍ മലയാളിയുമായ ജയന്ത് കാമിച്ചേരില്‍, വിവിധ ഐ.ഒ.സി ചാപ്റ്ററുകളുടെ പ്രതിനിധികള്‍, സംഘടനാ നേതാക്കള്‍ തുടങ്ങിയ അതിഥികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. ഫിലഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും സ്വതന്ത്ര്യ ദിനാഘോഷ സമ്മേളനത്തിലേക്കും, കലാസാംസ്ക്കരിക…

അമേരിക്കന്‍ EB5 വിസ ലഭിക്കാനുള്ള സുവര്‍ണ്ണാവസരം; ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ യു എസ് ഐ എഫ് റോഡ് ഷോ നടത്തുന്നു

വാഷിംഗ്ടണ്‍: അമേരിക്കയിലെ എച്ച് 1 ബി വിസയ്ക്കു വേണ്ടി വ്യക്തമായ അവസാനമൊന്നുമില്ലാതെ കാത്തിരിക്കുന്നവര്‍ക്കും EB-5 വിസ വേണ്ടവര്‍ക്കും സുവര്‍ണ്ണാവസരമൊരുക്കി യു എസ് ഐ എഫ്. സമീപ വർഷങ്ങളിൽ, ലോകത്തിലെ രണ്ടാമത്തെ വലിയ EB-5 നിക്ഷേപക വിപണിയായി ഇന്ത്യ ഉയർന്നു എങ്കിലും, ഈ വിസ വിഭാഗത്തെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും ധാരണയില്ല. ഈ വിസകള്‍ക്കായി എങ്ങനെ അപേക്ഷിക്കണം, അതിന്റെ ഗുണങ്ങൾ എന്തൊക്കെ എന്നിങ്ങനെ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനും അര്‍ഹരായവര്‍ക്ക് അവ ലഭ്യമാക്കാനുമാണ് യുഎസ് ഇമിഗ്രേഷൻ ഫണ്ട് (USIF) ഈ മാസം ഇന്ത്യയിലെ ഒമ്പത് പ്രധാന നഗരങ്ങളിൽ റോഡ്‌ഷോ സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. നിക്ഷേപത്തിലൂടെ സ്ഥിരമായ യുഎസ് റെസിഡൻസിയിലേക്കുള്ള സവിശേഷമായ പാതയെക്കുറിച്ച് ബോധവല്‍ക്കരിക്കാനും അതിലേക്ക് ആകര്‍ഷിക്കാനും സൂക്ഷ്മമായി രൂപപ്പെടുത്തിയതാണ് EB-5 വിസ. ഓഗസ്റ്റ് 19 മുതൽ, യുഎസ്ഐഎഫ് മുംബൈ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ, സൂറത്ത്, അഹമ്മദാബാദ്, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിൽ…

കാനഡയിലെ കാട്ടുതീ: വടക്കന്‍ നഗരമായ യെല്ലോനൈഫിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ടു

ഒട്ടാവ: കാനഡയുടെ വടക്കുഭാഗത്തുള്ള ഏറ്റവും വലിയ നഗരങ്ങളിലൊന്നായ യെല്ലോനൈഫിലെ നിവാസികൾക്ക് വാരാന്ത്യത്തോടെ കാട്ടുതീ പടരുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ പലായനം ചെയ്യാൻ ബുധഴ്ച ഉത്തരവിട്ടു. യെല്ലോനൈഫ് പട്ടണത്തിലെ പ്രതിസന്ധി കാനഡയിലെ കാട്ടുതീയുടെ ഭയാനകമായ വേനൽക്കാലത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ്. കാരണം, രാജ്യത്തുടനീളം തീജ്വാലകൾ അതിവേഗം പടരുകയാണ്. പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരാക്കുകയും വിശാലമായ ഭൂമി കരിഞ്ഞുപോകുകയും ചെയ്യുന്നു. രാജ്യത്തുടനീളം 1,000-ലധികം കാട്ടുതീ കത്തിക്കൊണ്ടിരിക്കുകയാണ്. “നിർഭാഗ്യവശാൽ, യെല്ലോനൈഫിന് പടിഞ്ഞാറ് തീ കത്തുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നഗരം യഥാർത്ഥ ഭീഷണിയെ അഭിമുഖീകരിക്കുകയാണ്,” നോർത്ത് വെസ്റ്റ് ടെറിട്ടറികളുടെ പരിസ്ഥിതി മന്ത്രി ഷെയ്ൻ തോംസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നഗരത്തിലെ ഏകദേശം 20,000 നിവാസികളോട് വെള്ളിയാഴ്ച ഉച്ചയോടെ ഒഴിഞ്ഞു പോകണമെന്ന് അദ്ദേഹം ഉത്തരവിട്ടു. തെക്ക് ഒരു ഹൈവേ മാത്രമേ തുറന്നിട്ടുള്ളൂ. വാണിജ്യ, സൈനിക വിമാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പ്രാദേശിക തലസ്ഥാനമായ യെല്ലോനൈഫിന്റെ 17 കിലോമീറ്റർ…

ഗോപിനാഥക്കുറുപ്പ് കെ എച്ച് എൻ എ പ്രസിഡന്റ് സ്ഥാനാർഥി; രജത ജൂബിലി ന്യൂയോർക്കിൽ വേണമെന്ന് ആവശ്യം

ന്യൂയോർക്ക്: 2025 ൽ നടക്കാൻ പോകുന്ന KHNA യുടെ സിൽവർജൂബിലി കൺവെൻഷൻ ന്യൂയോർക്കിൽ നടത്താൻ ഇവിടുത്തെ ബഹുപൂരിപക്ഷം ഹൈന്ദവ സംഘടനകൾ ഒറ്റക്കെട്ടായി തയ്യാറായിരിക്കുകയാണ് . ന്യൂയോർക് സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ശ്രി ഗോപിനാഥ കുറുപ്പിനെ അടുത്ത പ്രസിഡന്റായി നിർദ്ദേശിക്കാനും ന്യൂയോർക്കിലെ ഹൈന്ദ വസമൂഹംതീരുമാനിച്ചു. ന്യൂയോർക്കിൽ നടന്ന കെ എച് എൻ എ യുടെ റീജിയണൽ കൺവൻഷനിൽ വച്ച് അടുത്ത പ്രസിഡന്റ് ആയി ഗോപിനാഥക്കുറുപ്പിന്റ പേര് NBA പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ നിർദ്ദേശിക്കുകയും ഏവരും കരഘോഷത്തോടെ അത് അംഗീകരിക്കുകയും ചെയ്തു. ഈ വർഷം നവംബറിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കെ എച് എൻ എ കൺവെൻഷനിൽ ആയിരിക്കും തീരുമാനം ഉണ്ടാവുക. ഗോപിനാഥക്കുറുപ്പ് കെ എച് എൻ എ യുടെ ആരംഭകാലം മുതൽ അടിയുറച്ചു പ്രവർത്തിക്കുകയും റീജിയണൽ വൈസ്പ്രസിഡന്റ് , ഡയറക്ടർ ബോർഡ് മെംബർ , ബോർഡ് ഓഫ് ട്രസ്റ്റീ…

ഐ.ഓ.സി.യു‌എസ്‌എ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ന്യൂയോർക്ക്, ക്യുൻസിൽ FBIMA യുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിലും പരേഡിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. ഓഗസ്റ്റ് 13 ഞായറാഴ്ച ന്യൂയോർക്ക് സിറ്റിയിലെ അഞ്ചു ബോറോകളിൽ ഒന്നായ ക്യുൻസിൽ ഫ്ലോറൽപാർക്കിൽ നടന്ന എഴുപത്തേഴാമത്‌ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളും പരേഡും ഏറെ ജനശ്രദ്ധയാകർഷിച്ചു. ഞായറാഴ്‌ച രണ്ട് മണിക്കു ഫ്ലോറൽ പാർക്കിലെ ഹിൽസൈഡ് അവന്യൂവിൽ 263-ാം സ്ട്രീറ്റിൽ നിന്നാരംഭിച്ച പരേഡ് 246-ാം സ്ട്രീറ്റിലുള്ള സെന്റ് ഗ്രിഗറി സ്‌കൂളിൽ അവസാനിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ, തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് മുഖ്യ പ്രഭാഷണം നടത്തി. ന്യൂയോക്ക് സ്റ്റേറ്റ് സെനറ്റർമാരായ ജോൺ ലിയു, കെവിൻ തോമസ് തുടങ്ങി നിരവതി നേതാക്കളുടെ സാന്നിത്യം സമ്മേളനത്തിന് പ്രത്യേക ഊർജ്ജം നൽകി. ഐ .ഓ .സി . യൂസ് എ കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ടിന്റെ നേതൃത്ത്വത്തിൽ…

ആയുധധാരിയായ ഡെപ്യൂട്ടി പോലീസിന്റെ വെടിയേറ്റ് മരിച്ചു

ലോസ് ഏഞ്ചല്‍സ്: ആയുധധാരിയായ ഓഫ് ഡ്യൂട്ടി ലോസ് ഏഞ്ചല്‍സ് കൗണ്ടി ഡെപ്യൂട്ടി ഗോൾഫ് കോഴ്‌സിൽ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഫോണ്ടാന ഗോള്‍ഫ് കോഴ്സില്‍ വെച്ചാണ് സംഭവം. കൊല്ലപ്പെട്ടയാള്‍ ഓഫ് ഡ്യൂട്ടി ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടി ആണെന്ന് ബുധനാഴ്ച തിരിച്ചറിഞ്ഞു.വൈകുന്നേരം 4 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. സിയറ ലേക്ക്‌സ് ഗോള്‍ഫ് ക്ലബ്ബിന്റെ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും ഒരു സ്ത്രീയുടെ 911 കോള്‍ അധികൃതര്‍ക്ക് ലഭിക്കുകയായിരുന്നു. ഭര്‍ത്താവ് അവരുടെ വീടിനുള്ളില്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയാണെന്നാണ് വിളിച്ച യുവതി ഫോണ്ടാന പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചത്. വെടിയുതിര്‍ക്കുന്നതിന് മുമ്പ് ഇയാള്‍ മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി തോക്കുമായി ഗോള്‍ഫ് കോഴ്സിലേക്ക് പോയെന്നും വിളിച്ചയാള്‍ അറിയിച്ചു. ഇയാള്‍ രണ്ട് തോക്കുകളുമായാണ് ആക്രമണം നടത്തിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. വെടിയുതിര്‍ത്തയാളെന്ന് സംശയിക്കുന്ന അലജാന്‍ഡ്രോ ഡയസ് (45) രണ്ട് തോക്കുകളുമായി ഉദ്യോഗസ്ഥര്‍…

സംവിധായകൻ സിദ്ദിഖ് നൽകിയ പൈതൃകം സിനിമാ ലോകത്തെ സമ്പന്നമാക്കും: ജിഐസി റെഡ് കാർപെറ്റ്

ലാസ് വെഗാസ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ സെന്റർ ഓഫ് എക്സലൻസ് മീഡിയ & വിഷ്വൽ (റെഡ് കാർപെറ്റ്) 2023 ഓഗസ്റ്റ് 11-ന് രാത്രി 9:00 മണിക്ക് ഡയറക്ടർ സിദ്ദിഖ് ഇസ്മയിലിന്റെ വിയോഗത്തെ അനുസ്മരിച്ച് അനുശോചന സൂം മീറ്റിംഗ് സംഘടിപ്പിച്ചു. റെഡ് കാർപെറ്റ് എന്ന ഓമന പേരിൽ വിളിക്കുന്ന ജി. ഐ. സി. യുടെ വിഭാഗം, പ്രത്യേകിച്ച് ചലച്ചിത്ര നിർമ്മാണം തുടങ്ങിയവയിലൂടെ ജിഐസിയെയും ഇന്ത്യൻ പ്രവാസികളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കഴ്ചപ്പാടോടെ പ്രവർത്തിക്കുന്നു. ന്യൂയോർക്ക് ചാപ്റ്ററിൽ നിന്നുള്ള റെഡ് കാർപെറ്റ് ചെയർമാൻ ടോം ജോർജ്ജ് കോലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജിഐസി ഓസ്റ്റിൻ ചാപ്റ്ററിൽ നിന്നുള്ള ശ്രീമതി പ്രീതി പൈനാടത്ത് പരിപാടികൾ ഏകോപിപ്പിച്ചു. ജിഐസി ഗ്ലോബൽ ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ സദസ്സിനെ സ്വാഗതം ചെയ്യുകയും ജിഐസിയെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. “സിദ്ദിഖിന്റെ സൃഷ്ടികൾ ദീർഘകാലം നിലനിൽക്കും, സിനിമാ പ്രേമികൾ…

മാതാപിതാക്കളെ കൊലപ്പെടുത്തിയ ആംസ്ട്രോംഗ് ജൂനിയറിനു ജീവപര്യന്തം തടവ്

ഹ്യൂസ്റ്റൺ:ബെല്ലെയർ ഏരിയ ടൗൺഹോമിൽ ഉറങ്ങി കിടന്നിരുന്ന   മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് ആംസ്ട്രോംഗ് ജൂനിയർ  ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. 40 വർഷത്തിനു ശേഷം പരോളിന് സാധ്യതയുണ്ട്.ഏഴ് വർഷത്തിനുള്ളിൽ  രണ്ട് മിസ് ട്രിയലുകൾക്കും ശേഷമാണ് കോടതി ഇയാളെ ശിക്ഷിച്ചത് ആംസ്ട്രോംഗ് ജൂനിയറിന്റെ  11 ദിവസത്തെ സാക്ഷി മൊഴികൾക്കും വാദങ്ങൾക്കും ശേഷം ബുധനാഴ്ച ഹാരിസ് കൗണ്ടി ജൂറി കുറ്റക്കാരനാണെന്ന് വിധിച്ചു. 2019ലെയും 2022ലെയും വിധിയിൽ മുൻ രണ്ട് ജൂറികൾക്ക് സമവായത്തിലെത്താൻ കഴിയാതെ വന്നതോടെ  കേസ് വർഷങ്ങളോളം നീണ്ടു. 2016 ജൂലൈ 29 ന് പുലർച്ചെ മാതാപിതാക്കളായ ഡോണും അന്റോണിയോ ആംസ്ട്രോംഗ് സീനിയറും വെടിയേറ്റ് മരിക്കുമ്പോൾ 23 കാരനായ ആംസ്ട്രോംഗ് ജൂനിയറിന് 16 വയസ്സായിരുന്നു. പിതാവിന്റെ .22 കാലിബർ പിസ്റ്റൾ ഉപയോഗിച്ച് അവരുടെ തലയിൽ വെടിവെക്കുകയായിരുന്നു . 40 വർഷത്തിനു ശേഷം പരോളിന് സാധ്യതയുണ്ട്. മുമ്പ് കണ്ടെത്താത്ത ഡിഎൻഎ തെളിവുകൾ പ്രോസിക്യൂഷനുവേണ്ടി ഒരു വിദഗ്ധ…

മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 26-ാം തീയതി ശനിയാഴ്ച വൈകിട്ട് 4 മണിക്ക്

ഫിലഡെൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡെൽഫിയ യുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26-ാം തീയതി  ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ സെൻറ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. “ഒത്തൊരോണം ഒന്നിച്ചൊരോണം”എന്ന് നാമകരണം ചെയ്യപ്പെട്ട് നടത്തപ്പെടുന്ന ഓണാഘോഷത്തിൽ കേരളത്തിൻറെ തനതായ കലാരൂപങ്ങളുടെ പുനരാവിഷ്കാരം ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ തോമസുകുട്ടി വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഥകളി,ഓട്ടംതുള്ളൽ,മോഹിനിയാട്ടം,തെയ്യം,കളരിപ്പയറ്റ്,ഒപ്പന,മാർഗംകളി,തിരുവാതിരക്കളി, പുലികളി,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ് ഈ വർഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഒരു വേദിയിൽ കൊണ്ടുവന്നു ഗൃഹാതുരത്വം നിറയുന്ന ഒരു ഓണാഘോഷം ആണ് തയ്യാറായി വരുന്നതെന്ന് മാപ്പ് പ്രസിഡണ്ട് ശ്രീ ശ്രീജിത്ത് കോമത്ത് അഭിപ്രായപ്പെട്ടു. കേരളത്തിൽ തന്നെ അന്യംനിന്നുപോകുന്ന കലാരൂപങ്ങൾ ഓണക്കാലത്ത് പ്രവാസ മണ്ണിൽ പുനരാവിഷ്കരിക്കുന്നത് കൊണ്ട് മലയാളത്തിൻറെ തനിമ ഒട്ടും ചോരാതെ നമ്മുടെ അടുത്ത തലമുറയിലേക്ക് സംവേദനം ചെയ്യപ്പെടുക എന്നതാണ് ഉദ്ദേശിക്കുന്നത്…

കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൾച്ചുറൽ ആൻറ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൾച്ചുറൽ ആൻറ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി ആഗസ്ത് 15, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇന്ത്യാ രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷന്റെ ഓഫീസിന്റെ മുന്നിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി ദേശീയഗാനം ആലപിച്ചു. ICEC പ്രസിഡന്റ്‌ ഷിജു എബ്രഹാം സ്വതന്ത്രദിന സന്ദേശം നൽകി. ICEC സെക്രട്ടറി ജേക്കബ് സൈമൻ നന്ദി പറഞ്ഞു. പ്രസ്തുത പരിപാടിയിൽ കേരള അസോസിയേഷൻ കമ്മിറ്റി അംഗങ്ങളായ ഫ്രാൻസിസ് എ തോട്ടത്തിൽ, ഐ. വർഗീസ്, ബാബു മാത്യു (ഡയറക്ടർ ബോർഡ്‌, ചെയർമാൻ )ഡാനിയേൽ കുന്നേൽ (ഡയറക്ടർ ബോർഡ്‌, അംഗം ),കൂടാതെ സിജു വി ജോർജ് ( പ്രസിഡന്റ്‌, പ്രസ്സ് ക്ലബ് ), ജോസ് ഒച്ചാലിൽ, ചെറിയാൻ ശൂരനാട്,രാജൻ ഐസക്, ബാബു സൈമൺ, ബെന്നി ജോൺ തുടങ്ങിയ പ്രമുഖ വ്യക്തികളും പങ്കെടുത്തു. തുടർന്ന്…