ഡോക്യുമെന്റ് കേസിൽ മൂന്ന് കുറ്റങ്ങൾ കൂടി ട്രംപ് നിഷേധിച്ചു

വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2021-ൽ വൈറ്റ് ഹൗസ് വിട്ടതിന് ശേഷം യുഎസ് രഹസ്യരേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട മൂന്ന് പുതിയ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ഇതോടെ കേസിൽ പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്ത് കൊണ്ടുവന്ന മൊത്തം കുറ്റങ്ങള്‍ 40 ആയി ഉയർത്തി. 2024-ലെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനേഷനിൽ മുൻനിരക്കാരനായ ട്രംപ്, ആഗസ്റ്റ് 10-ന് മൂന്ന് അധിക കുറ്റങ്ങൾ ചുമത്തി ഫ്ലോറിഡ ഫെഡറൽ കോടതിയിൽ ഹാജരാകാനുള്ള തന്റെ അവകാശവും ഒഴിവാക്കി. 2020 ലെ തിരഞ്ഞെടുപ്പ് തോൽവി മറികടക്കാൻ ട്രംപ് നിയമവിരുദ്ധമായ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സ്മിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിൽ കൊണ്ടുവന്ന നാല് കുറ്റങ്ങളിൽ കുറ്റം നിഷേധിച്ച് വാഷിംഗ്ടണിലെ ഫെഡറൽ കോടതിയിൽ ഹാജരായതിന് തൊട്ടുപിന്നാലെയാണ് നടപടി. ഡോക്യുമെന്റ് കേസിൽ ട്രംപിനെതിരെ ചുമത്തിയിരിക്കുന്ന പുതിയ കുറ്റങ്ങളിൽ ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിക്കുന്നതിനുള്ള അധിക എണ്ണവും നീതിന്യായത്തെ…

നഴ്‌സിനെ ചുറ്റികകൊണ്ട് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഫ്‌ളോറിഡ:1988 ൽ മെൽബണിൽ നഴ്‌സിനെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ തടവുകാരനായ ജെയിംസ് ഫിലിപ്പ് ബാൺസിന്റെ വധശിക്ഷ  ഫ്ലോറിഡയിൽ  നടപ്പാക്കി.16 വർഷത്തെ ജയിൽ വാസത്തിനു  ശേഷമാണ് വ്യാഴാഴ്ച രാത്രി  ജെയിംസ് ഫിലിപ്പ് ബാൺസിന്റെ (61)  വധശിക്ഷ   റെയ്‌ഫോർഡിലെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ വച്ച് നടപ്പാക്കിയത്. മാരകമായ വിഷ മിശ്രിതം സിരകളിലേക്ക്  കടത്തിവിട്ടതിനു ശേഷം 6:13 ന് ബാൺസിന്റെ മരണം സ്ഥിരീകരിച്ചു 1997-ൽ തന്റെ ഭാര്യ ലിൻഡ ബാർണസിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടയിൽ  അദ്ദേഹം രണ്ടാമത്തെ കൊലപാതകം സമ്മതിച്ചു. 2005-ൽ, മെൽബണിലെ നഴ്‌സ് പട്രീഷ്യ “പാറ്റ്‌സി” മില്ലറെ അവളുടെ വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയതായി അദ്ദേഹം ഒരു സ്റ്റേറ്റ് പ്രോസിക്യൂട്ടർക്ക് കത്തെഴുതി.മില്ലറെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും പിന്നീട് ചുറ്റികകൊണ്ട് അടിക്കുകയും ചെയ്തതായി അദ്ദേഹം സമ്മതിച്ചു. ഡിഎൻഎ തെളിവുകൾ ബാർണസിനെ കൊലപാതകവുമായി ബന്ധപ്പെടുത്തി, ഒടുവിൽ 2007-ൽ അദ്ദേഹം കുറ്റസമ്മതം…

ട്രംപിന്റെ പ്രസിഡൻഷ്യൽ എതിരാളി ക്രിസ് ക്രിസ്റ്റി ഉക്രെയ്ൻ സന്ദർശിച്ച് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ക്രിസ് ക്രിസ്റ്റി വെള്ളിയാഴ്ച ഉക്രെയ്ൻ സന്ദർശിച്ച് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി, റഷ്യയ്‌ക്കെതിരായ കൈവിന്റെ പോരാട്ടത്തിന് ശക്തമായ യുഎസ് പിന്തുണ ഉറപ്പിച്ചു. ഒരുകാലത്ത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഖ്യകക്ഷിയായിരുന്ന ക്രിസ്റ്റി, ഇപ്പോൾ അവരുടെ പാർട്ടിയുടെ 2024 ലെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. ഫെഡറൽ ആരോപണങ്ങളിൽ കുറ്റക്കാരനല്ലെന്ന് സമ്മതിക്കാൻ ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങിയതിന് ഒരു ദിവസത്തിന് ശേഷമാണ് ക്രിസ്റ്റിയുടെ ഉക്രെയ്ൻ സന്ദർശനം. മുൻ ന്യൂജേഴ്‌സി ഗവർണറായ ക്രിസ്റ്റി ബുച്ചയിലെ ഒരു കൂട്ട ശവക്കുഴി സന്ദർശിച്ച ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ അധിനിവേശ സേന തലസ്ഥാനമായ കൈവ് പിടിച്ചെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചതിനാൽ 2022 ൽ രണ്ട് നഗരങ്ങളും ഉക്രേനിയൻ സൈന്യം തിരിച്ചുപിടിച്ചു. കൈവിലെ ശിശു സംരക്ഷണ കേന്ദ്രത്തിലും ക്രിസ്റ്റി പര്യടനം നടത്തി. വെള്ളിയാഴ്ചത്തെ സന്ദർശന വേളയിൽ…

ന്യൂനപക്ഷങ്ങൾക്കെതിരെ മണിപ്പൂരിൽ നടക്കുന്ന അക്രമത്തിനെതിരെ ഹ്യൂസ്റ്റണിൽ സമാധാന റാലി

ഹ്യൂസ്റ്റൺ: മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമ പ്രവർത്തനെതിരെയും”പ്രത്യേകിച്ച് കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചും ഹ്യൂസ്റ്റണിൽ സമാധാന റാലി സംഘടിപ്പിച്ചു. ജൂലൈ 30 നു ഞായറാഴ്ച വൈകുന്നേരം ആറരയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഷുഗർ ലാൻഡ് മെമ്മോറിയൽ പാർക്കിൽ ഫ്യൂസ്റ്റൺ ഐക്യവേദി സംഘടിപ്പിച്ച സമാധാന റാലിയിൽ അതികഠിനമായ ചൂടിനെപോലും അവഗണിച്ചു നൂറു കണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു. പ്ലാക്കാർഡുകളും,ഇന്ത്യൻ അമേരിക്കൻ ദേശീയ പതാകകളും കൈകളിലേന്തി സമാധാന റാലിക്ക് അണിനിരന്നതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. ഡാൻ മാത്യൂസ്, ജയ്സൺ ജോസഫ് , സാക്കി ജോസഫ് എന്നിവരുടെയും ഹൂസ്റ്റണിലെ വിവിധ ചർച്ചുകളിൽ നിന്നുള്ള പ്രമുഖ പാസ്റ്റർമാരുടെയും മറ്റ് സംഘടനാ നേതാക്കളുടെയും നേതൃത്വത്തിൽ, സംഘടിപ്പിച്ച സമാധാന റാലിയുടെ ഭാഗമാകാൻ ടെക്സാസിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മണിപ്പൂർ സ്വദേശിയായ നിരവധി ആളുകളും കടന്നുവന്നു. ജൂലൈ 30 ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് ഷുഗർലാൻഡിലെ മെമ്മോറിയൽ പാർക്കിൽ…

‘ഓര്‍മ്മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം; ഫൈനല്‍ റൗണ്ട് ജഡ്ജിംഗ് പാനല്‍ ചെയര്‍മാനായി ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്

ഇംഗ്ലീഷ്-മലയാളം വിഭാഗങ്ങളിലായി ‘ഓര്‍മ്മ’ ഒരുക്കിയ അന്താരാഷ്ട്ര പ്രസംഗ മത്സരം വിജയകരമായ രണ്ടു ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ഫൈനല്‍ റൗണ്ടിലേക്കുള്ള ജഡ്ജിംഗ് പാനലിനെ പ്രഖ്യാപിച്ചു. കേരളാ ഹൈക്കോര്‍ട്ട് റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ചെയര്‍മാനായ പാനലില്‍ എംജി യൂണിവേഴ്‌സിറ്റി റിട്ട. വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യൻ, റിട്ട. കേരളാ ഡയറട്കര്‍ ജനറല്‍ ഓഫ് പോലീസ് ബി. സന്ധ്യ ഐപിഎസ്, എഴുത്തുകാരനും വാഗ്മിയുമായ ഡോ. ജില്‍സണ്‍ ജോണ്‍ സിഎംഐ (Member of NACC of UGC and former Principal), അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോ. ജിലു അനി ജോണ്‍, ഫിലാഡല്‍ഫിയയിലെ പ്രശസ്തനായ അറ്റോര്‍ണി അഡ്വ. ജോസഫ് എം കുന്നേല്‍ എന്നിവരും വിധികര്‍ത്താക്കളായെത്തും. ഓഗസ്റ്റ് 12ന് പാലായില്‍ വെച്ചാണ് ഫൈനല്‍ റൗണ്ട് മത്സരം നടക്കുന്നത്. മാറുന്ന ലോകത്തില്‍ ഇന്ത്യ മാറ്റത്തിന്റെ പ്രേരക…

ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനം; റജി ജോർജ് പ്രോഗ്രാം കമ്മറ്റി ചെയർമാൻ

മയാമി: 2023 നവംബർ 2,3,4 തീയതികളിൽ മയാമി ഹോളിഡേ ഇൻ വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളന പ്രോഗ്രാം കമ്മറ്റി ചെയർമാനായി റജി ജോർജ് . ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്റും , സ്ഥാപക സെക്രട്ടറിയും , നിലവിൽ അഡ്വൈസറി ബോർഡ് മെമ്പറും ആണ് റജി ജോർജ് നിരവധി ഇന്ത്യ പ്രസ് ക്ലബ് സമ്മേളനവേദികളിൽ പ്രോഗ്രാമുകൾ സമയബന്ധിതമായി നടത്തിയിട്ടുള്ള റജി ജോർജിന്റെ അനുഭവസമ്പത്ത് മയാമി സമ്മേളനത്തിന് മുതൽകൂട്ടാവുമെന്ന് പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ പറഞ്ഞു. അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്‌ , പ്രസിഡന്റ് എലെക്ട് സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡന്റ് ബിജു സക്കറിയ , ജോയിൻറ് സെക്രട്ടറി സുധ പ്ലക്കാട്ട് , ജോയിന്റ്…

“കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്” ന്യൂജേഴ്സിയിലെ സോമർസെറ്റിൽ ഒക്ടോബർ ഒന്നിന്

ന്യൂജേഴ്‌സി: ക്രിസ്തീയ സംഗീത ലോകത്തെ സ്വർഗ്ഗീയ ഗായകൻ കെസ്റ്ററും, മലയാളഭക്തിഗാന രംഗത്ത് സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിൻറെ കൊച്ചു വാനമ്പാടി ശ്രേയയും ഒരുമിക്കുന്ന ക്രിസ്തീയ സംഗീതവിരുന്ന് “ഡെയിലി ഡിലൈറ്റ്‌ കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്” ഒക്ടോബർ ഒന്നിന് വൈകീട്ട് രണ്ടു  മണിക്ക് സോമർസെറ്റിലെ ഫ്രാങ്ക്‌ളിൻ ടൗൺഷിപ്‌ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പന സെൻറ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ  വിശുദ്ധ തോമാശ്ലീഹായുടേയും,വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷ  ങ്ങളോടനുബന്ധിച്ചു ഇടവക വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ട് സേവ്യറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ചങ്ങനാശ്ശേരി ആർച്ചു ബിഷപ്പ് മാർ.ജോസഫ് പെരുന്തോട്ടം ഇടവകാംഗങ്ങളായ മാത്യു വർക്കി പുത്തൻപുര,തോമസ് കരിമറ്റം, മാത്യു കൈരൻ എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. തുടർന്ന് അമ്പതിൽപ്പരം  ഇടവകാംഗങ്ങളും  ടിക്കറ്റ് ഏറ്റു വാങ്ങുകയുണ്ടായി. സോമർസെറ്റ്‌ സെൻറ്…

പുറത്താക്കപ്പെട്ട രണ്ട് ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾ ടെന്നസി പ്രത്യേക തിരഞ്ഞെടുപ്പിൽ സീറ്റുകൾ തിരിച്ചു പിടിച്ചു

ടെന്നസി: തോക്ക് അക്രമത്തിനെതിരായ പ്രതിഷേധത്തിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷത്തെ ചൊടിപ്പിച്ചതിന് ശേഷം ഈ വർഷമാദ്യം ടെന്നസി നിയമസഭയിൽ നിന്ന് പുറത്താക്കപ്പെട്ട രണ്ട് ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾ അവരുടെ ശേഷിക്കുന്ന കാലാവധി പൂർത്തിയാക്കാൻ വ്യാഴാഴ്ച നടന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ വിജയിച്ചു. റിപ്പബ്ലിക്കൻ ചലഞ്ചർമാരെ തോൽപ്പിച്ചാണ് ജസ്റ്റിൻ നെൽസണും ജസ്റ്റിൻ ജോൺസും തങ്ങളുടെ സീറ്റുകൾ തിരിച്ചുപിടിച്ചത്. ഹൗസ് ചേമ്പറിനുള്ളിൽ പ്രതിഷേധം നയിച്ചുകൊണ്ട് നിയമങ്ങൾ ലംഘിച്ചതിന് രണ്ട് നിയമനിർമ്മാതാക്കളെയും പുറത്താക്കാൻ സംസ്ഥാനത്തെ ജനപ്രതിനിധിസഭയിലെ റിപ്പബ്ലിക്കൻമാർ ഏപ്രിലിൽ വോട്ട് ചെയ്തിരുന്നു. സംസ്ഥാന തലസ്ഥാനമായ നാഷ്‌വില്ലെയിലെ ഒരു സ്‌കൂളിൽ ഒരു തോക്കുധാരി നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുറത്താക്കലുകൾ. അവരുടെ പ്രതിഷേധം രാജ്യവ്യാപകമായി ശ്രദ്ധ നേടുകയും ചെയ്തു. മൂന്നാമത്തെ ഡെമോക്രാറ്റായ ഗ്ലോറിയ ജോൺസൺ പ്രതിഷേധത്തിൽ ചേർന്നെങ്കിലും പുറത്താക്കലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, പിയേഴ്‌സൺ, ജോൺസ് ജില്ലകളിലെ പ്രാദേശിക ഉദ്യോഗസ്ഥർ…

റഷ്യയ്ക്ക് യുദ്ധോപകരണങ്ങളുടെ വിൽപന വർദ്ധിപ്പിക്കാൻ റഷ്യൻ ഉദ്യോഗസ്ഥൻ ഉത്തര കൊറിയയെ പ്രേരിപ്പിച്ചതായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: ഉക്രെയ്നിനെതിരെ യുദ്ധത്തിനായി മോസ്കോയിലേക്കുള്ള യുദ്ധോപകരണങ്ങളുടെ വിൽപ്പന വർധിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു കഴിഞ്ഞയാഴ്ച പ്യോങ്യാങ് സന്ദർശനത്തിനിടെ ഉത്തര കൊറിയൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1950-53 കൊറിയൻ യുദ്ധത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന പരിപാടികൾക്കായാണ് ഷോയിഗു ഉത്തര കൊറിയ സന്ദർശിച്ചതെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. അനുസ്മരണത്തിനായി റഷ്യൻ പ്രതിനിധി സംഘത്തെ നയിക്കാനാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഷോയ്ഗുവിനെ അയച്ചതെന്ന് പറയുന്നു. ഉത്തര കൊറിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ഷോയിഗുവിന്റെ നീക്കം, ഉക്രെയ്‌നിനെതിരായ യുദ്ധത്തിന് ആവശ്യമായ ആയുധങ്ങൾക്കായി ക്രെംലിൻ രാജ്യത്തെയും ഇറാനെയും ആശ്രയിക്കുന്നുവെന്ന് അടിവരയിടുന്നതായി ബൈഡന്‍ ഭരണകൂടം പറയുന്നു. ഉത്തര കൊറിയയും ഇറാനും അവരുടെ ആണവ പരിപാടികൾക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും അന്താരാഷ്ട്ര വേദിയിൽ വലിയ…

രണ്ടാമത് വി.പി.സത്യൻ മെമ്മോറിയൽ ടൂർണമെന്‍റിനു ഓസ്റ്റിനിൽ ഇന്ന് തുടക്കം

റൌണ്ട് റോക്ക് (ഓസ്റ്റിൻ): കാൽപ്പന്തിന്റെ ആവേശം നെഞ്ചേറ്റി നോർത്ത് അമേരിക്കയിലെ മലയാളി ഫുട്‌ബോൾ ക്ലബ്ബുകൾ പങ്കെടുക്കുന്ന രണ്ടാമത് വി.പി.സത്യൻ മെമ്മോറിയൽ ടൂർണമെന്റിന്  ടെക്‌സാസിലെ ഓസ്റ്റിനിൽ ഇന്ന്  തുടക്കം. നോർത്ത് അമേരിക്കൻ സോക്കർ ലീഗ് എന്നറിയപ്പെടുന്ന  (NAMSL) ഈ ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്  ഓസ്റ്റിനിലെ മലയാളി ക്ലബായ ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സാണ്. ഓഗസ്റ്റ് 4 വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന പൊതു പരിപാടിയിൽ  റൗണ്ട് റോക്ക് സിറ്റി മേയർ ക്രെയ്ഗ് മോർഗൻ മുഖ്യാതിഥിയായി ടൂർണമെന്റ്  ഉദ്ഘാടനം ചെയ്യും . ടീമുകളുടെ മാർച്ച് പാസ്റ്റും, ‘ഓസ്റ്റിൻ താളം’ ഗ്രൂപ്പിന്റെ ചെണ്ടമേളവും, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ‘മോഹിനി’ ബോളിവുഡ്  ഫ്യൂഷൻ ഡാൻസ് ടീമിന്റെ  നൃത്ത പരിപാടിയും മറ്റു സാംസ്കാരിക പരിപാടികളും ഇതോടൊപ്പം അരങ്ങേറും. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി ഫുട്ബാൾ മാമാങ്കമാണിത്.   ടെക്‌സാസിലെ മികച്ച ടർഫ് ഫീൽഡുകളുടെ സമുച്ചമായ റൗണ്ട് റോക്ക് മൾട്ടിപർപ്പസ് സ്പോർട്സ്…