ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനം; റജി ജോർജ് പ്രോഗ്രാം കമ്മറ്റി ചെയർമാൻ

മയാമി: 2023 നവംബർ 2,3,4 തീയതികളിൽ മയാമി ഹോളിഡേ ഇൻ വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളന പ്രോഗ്രാം കമ്മറ്റി ചെയർമാനായി റജി ജോർജ് .

ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്റും , സ്ഥാപക സെക്രട്ടറിയും , നിലവിൽ അഡ്വൈസറി ബോർഡ് മെമ്പറും ആണ് റജി ജോർജ് നിരവധി ഇന്ത്യ പ്രസ് ക്ലബ് സമ്മേളനവേദികളിൽ പ്രോഗ്രാമുകൾ സമയബന്ധിതമായി നടത്തിയിട്ടുള്ള റജി ജോർജിന്റെ അനുഭവസമ്പത്ത് മയാമി സമ്മേളനത്തിന് മുതൽകൂട്ടാവുമെന്ന് പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ പറഞ്ഞു.

അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്‌ , പ്രസിഡന്റ് എലെക്ട് സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡന്റ് ബിജു സക്കറിയ , ജോയിൻറ് സെക്രട്ടറി സുധ പ്ലക്കാട്ട് , ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു,

Print Friendly, PDF & Email

Leave a Comment

More News