ഡാളസ്: ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് (IPTF 2023) ജൂലൈ 14 മുതൽ 16 വരെ ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ അരങ്ങേറും. ഫെസ്റ്റിന്റെ ഉത്ഘാടനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവഹിക്കും. ടെക്‌സാസ് , ഒക്ലഹോമ റീജിയണിലെ ഒൻപത് സീറോ മലബാർ ഇടവകകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ്. 2010ൽ ഡാളസിൽ തുടങ്ങിയ ഈ കലോത്സവത്തിനു ഇതു മൂന്നാം തവണയാണ് ഡാളസ് വേദിയാകുന്നത്. സംഗീതം, നൃത്തം, പ്രസംഗം, മോണോ ആക്ട്, ബൈബിൾ ക്വിസ്, സ്കിറ്റ് എന്നിങ്ങനെ ഇരുപത് മത്സര ഇനങ്ങളിലായി അറുനൂറോളം കലാപ്രതിഭകൾ ഇത്തവണ ടാലന്റ് ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേൽ, ഇവന്റ് കോർഡിനേറ്റർമാരായ ചാർളി അങ്ങാടിശ്ശേരിൽ, ജാനറ്റ് ജോസി ,…
Category: AMERICA
ഷാജൻ സ്കറിയ പത്രരംഗത്തെ ശത്രു മാത്രമല്ല മിത്രവും കൂടിയാണ്: കാരൂർ സോമൻ, ലണ്ടൻ
എഴുത്തുകാരന്റെ തൂലികതുമ്പിൽ വിരിയുന്ന അക്ഷരങ്ങളും പത്രപ്രവർത്തകന്റെ നാവും പലപ്പോഴും തീ ആളിക്കത്തിക്കാറുണ്ട്. അക്ഷരങ്ങളും വാക്കുകളുമാണ് സാമൂഹ്യ ജീവന്റെ തുടിപ്പുകൾ നൽകുന്നത്. അവർക്ക് മിത്രങ്ങളും ശത്രുക്കളും ധാരാളമായിട്ടുണ്ട്. ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകന്റെ നാവിൽ നിന്ന് വന്നിട്ടുള്ളത് പുകയല്ല അതിലുപരി തീയാണ്. അത് ഒരുപറ്റം മനുഷ്യർക്ക് ആവേശവും ഒരു പറ്റമാളുകൾക്ക് നിരാശയുമാണ് നൽകിയത്. ഇവിടെ വിലയിരുത്തേണ്ടത് ഒരു പത്രപ്രവർത്തകന്റെ സദാചാര ബോധവും മൂല്യബോധവുമാണ്. ഒരു പത്രപ്രവർത്തകൻ അതിശക്തമായി തന്റെ നിലപാടുകൾ വെളിപ്പെടുത്തുന്നതിൽ എന്ത് തെറ്റാണുള്ളത്? കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങളും സോഷ്യൽ മീഡിയയിലെ സ്തുതിപാഠകരെപോലെ ഒന്നുകിൽ കാക്ക അല്ലെങ്കിൽ കുയിൽ-പ്രാവുകളായി ജീവിക്കണമെന്നാണോ? കഴിഞ്ഞ കുറെ ദിവസങ്ങളായി ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടാൽ ആരൊക്കെയോ ഗാഢമായി പര്യാലോചിച്ചു നടത്തിയ നാടകമായിട്ടാണ് തോന്നുക. ഷാജനെതിരെ ഉയർത്തിയിരിക്കുന്ന വാദമുഖങ്ങൾ ജാതീയമായ വാദങ്ങളാണ്. അനേകം ഭിന്നവർഗ്ഗക്കാരുടെയിടയിൽ ഒരു ജാതിമാത്രം എങ്ങനെയാണ്…
സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാൻ സ്ത്രീക്കാണ് അവകാശം: കമല ഹാരിസ്
വാഷിംഗ്‌ടൺ ഡിസി :സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിന് വേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്-അവർക്ക് വേണ്ടി ആ തീരുമാനം എടുക്കുന്നത് സർക്കാരല്ല. ഡെമോക്രാറ്റുകൾ എന്ന നിലയിൽ, നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശത്തിനായി ഞങ്ങൾ പോരാടുന്നു. തോക്ക് അക്രമത്തെ നിരന്തരം ഭയക്കാതെ ജീവിക്കാനുള്ള അവകാശത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ജൂലൈ എട്ടിന് ട്വിറ്റെറിർ കുറിച്ച വൈസ് പ്ര സിഡന്റിന്റെ അഭിപ്രായത്തിനു ലക്ഷകണക്കിന് ആരാധകരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 2024 ൽ നടക്കുന്ന പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് കമല ഹാരിസ്.
ചൈൽഡ് കെയർ സെന്ററിലെ കുളിമുറിയിൽ ഇരട്ട കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി
ഷിക്കാഗോ – വ്യാഴാഴ്ച രാത്രി സ്ട്രീറ്റർവില്ലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ കുളിമുറിയിൽ രണ്ട് പെൺകുഞ്ഞുകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പോലീസ് പറയുന്നതനുസരിച്ച്, ചിക്കാഗോയിലെ സ്ട്രീറ്റർവില്ലെ അയൽപക്കത്തുള്ള ഈസ്റ്റ് ഒന്റാറിയോ സ്ട്രീറ്റിലെ 400 ബ്ലോക്കിലുള്ള ഒരു ചൈൽഡ് കെയർ സെന്ററിന്റെ ബാത്ത്റൂമിൽ ഗാരേജ് ബാഗിനുള്ളിൽ 7 മണിക്ക് മുൻപാണ് ഇരട്ട കുഞ്ഞുങ്ങളെ കണ്ടെത്തിയത് . ശുചീകരണ തൊഴിലാളിയാണ് നവജാത ശിശുക്കളെ മാലിന്യ സഞ്ചിയിൽ കണ്ടെത്തിയത്. നവജാത ശിശുക്കൾക്കു ചലനമില്ലാതിരുന്നതിനാൽ ചിക്കാഗോയിലെ ലൂറി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവിടെ അവർ മരിച്ചതായി സ്ഥിരീകരിച്ചു. സെന്ററിലെ എല്ലാ കുട്ടികളും കുടുംബങ്ങളും സുരക്ഷിതരാണെന്നും സംഭവത്തിൽ ആർക്കും പങ്കില്ലെന്നും ബെർണീസ് ഇ ലാവിൻ സെന്റർ അറിയിച്ചു.നോർത്ത് വെസ്റ്റേൺ മെമ്മോറിയൽ ഹോസ്പിറ്റൽ കാമ്പസിലാണ് ഡേകെയർ, ആശുപത്രി ജീവനക്കാർക്ക് ശിശു സംരക്ഷണം നൽകുന്നു.ടീമിലെ എല്ലാ അംഗങ്ങൾക്കും കുടുംബങ്ങൾക്കും വൈകാരികവും മാനസികവുമായ ആരോഗ്യ പിന്തുണ നൽകുമെന്നും സെന്റർ അറിയിച്ചു .മൂന്ന് ഡിറ്റക്ടീവുകൾ…
വയോധികക്ക് തണലായ് നവജീവൻ അഭയകേന്ദ്രം
കൊല്ലം: കരിക്കോട് ചേരിയിൽ മങ്ങാട് വിള വീട്ടിൽ നബീസ ബീവി (76) യെ കൊല്ലം നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. ശാരീരിക അവശതകൾ മൂലം കഷ്ടപ്പെടുന്ന ബന്ധുമിത്രാദികൾ ഇല്ലാത്ത അവസ്ഥയിലായിരുന്ന നബീസ ബീവിയെ നവജീവൻ അഭയകേന്ദ്രം വെൽഫെയർ ഓഫീസർ ഷാജിമുവിന്റെ നേതൃത്വത്തിൽ നവജീവൻ പി.ആർ. ഒ അനീസ് റഹ്മാൻ, ആരിഫ ടീച്ചർ, റെസിഡന്റ് മാനേജർ അബ്ദുൽ മജീദ് എന്നിവരുടെ സാന്നിധ്യത്തിൽ ഏറ്റെടുത്തത്.
യുഎസ് അതിന്റെ എല്ലാ രാസായുധ ശേഖരങ്ങളുടെയും നശീകരണം പൂർത്തിയാക്കി: ആന്റണി ബ്ലിങ്കന്‍
വാഷിംഗ്ടണ്‍: അമേരിക്കയുടെ രാസായുധ ശേഖരം വിജയകരമായി നശിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. രാസായുധ കൺവെൻഷന്റെ കീഴിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. “യുണൈറ്റഡ് സ്റ്റേറ്റ്സ് ഞങ്ങളുടെ രാസായുധ ശേഖരം വിജയകരമായി നശിപ്പിച്ചു, ഇത് രാസായുധ കൺവെൻഷന്റെ കീഴിലുള്ള ഒരു പ്രധാന ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു,” തന്റെ ഔദ്യോഗിക ട്വിറ്ററില്‍ അദ്ദേഹം പ്രസ്താവിച്ചു, The United States has successfully completed destruction of our chemical weapons stockpile, marking a major step forward under the Chemical Weapons Convention. — Secretary Antony Blinken (@SecBlinken) July 8, 2023 യുഎസിന്റെ കാലഹരണപ്പെട്ട രാസായുധ ശേഖരത്തിലെ അവസാന യുദ്ധോപകരണങ്ങൾ സുരക്ഷിതമായി നശിപ്പിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഹേഗിലെ ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഓഫ്…
ഇർവിംഗ് ഡി.എഫ്. ഡബ്ലിയു. ഇന്ത്യൻ ലയൺസ് ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു
ഡാളസ്: ഇർവിംഗ് ഡി.എഫ്. ഡബ്ലിയു. ഇന്ത്യൻ ലയൺസ് ക്ലബ് 2023-2024 ഭാരവാഹികളായി ഡോ. അഞ്ജു ബിജിലി (പ്രസിഡന്റ്) രാജു കാറ്റാഡി, A.V തോമസ് (വൈസ് പ്രസിഡന്റ്മാർ) ജോജോ പോൾ (സെക്രട്ടറി) മാത്യു ഇട്ടൂപ്പ് (ട്രഷർ) എന്നിവരെ തെരഞ്ഞെടുത്തു. ഇന്ത്യൻ അമേരിക്കൻ നാഷണൽ Anthem- നു ശേഷം Lion Mathew Jilson സ്വാഗത പ്രസംഗം ആശംസിച്ചു. ഡിസ്ട്രിക്ട് ഗവർണർ ഫ്രെഡ് കോൺഗർ, ഗവർണർ ഇലക്ട് പ്രകാശ് ഗൗതം എന്നിവർ മുഖ്യ അതിഥികളായിരുന്നു. തുടർന്ന് 2023-24 ഭാരവാഹികൾക്ക് ഗവർണർ സത്യവാചകം ചൊല്ലികൊടുത്തു. ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ 5 ക്ലിനിക്കുകൾ ആരംഭിചിട്ടുണ്ട്. ല്യൂവിസ്‌വിൽ, പ്ലാനോ, ഡാളസ്, ആർലിൻസണ്, മിഡോസിറ്റി എന്നിവിങ്ങളിലാണ് ക്ലിനിക്കുകൾ. വളരെ ചിലവുകുറഞ്ഞ നിരക്കിലും ഇൻഷുറൻസ് ഇല്ലാത്തവർക്കുമായാണ് ഈ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ഏകദേശം 2 ലക്ഷത്തിലധികം രോഗികൾ ഈ ക്ലിനിക്കിൽ ചികിത്സ തേടുകയുണ്ടായിട്ടുണ്ട്.…
അഭിപ്രായ സ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ചർച്ച ചെയ്യാൻ മുതിർന്ന യുഎസ് നയതന്ത്രജ്ഞ ഇന്ത്യയിലേക്ക്
വാഷിംഗ്ടൺ: മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ദുരുപയോഗം നിലവിലില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല യുഎസ് സന്ദർശനത്തിന് ശേഷം, ഒരു മുതിർന്ന യുഎസ് നയതന്ത്രജ്ഞ വരും ദിവസങ്ങളിൽ ഇന്ത്യ സന്ദർശിക്കുകയും സിവിൽ സമൂഹവുമായി സംവദിക്കുകയും ചെയ്യും. “ആഗോള വെല്ലുവിളികൾ, ജനാധിപത്യം, പ്രാദേശിക സ്ഥിരത, മാനുഷിക സഹായത്തിനുള്ള സഹകരണം” എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള യുഎസ് അണ്ടർ സെക്രട്ടറി ഉസ്ര സെയ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ജൂണിൽ മോദി നടത്തിയ അമേരിക്കൻ സന്ദർശനത്തെ തുടർന്നാണ് സേയയുടെ വരാനിരിക്കുന്ന യാത്ര. മോദിയുടെ ഭരണത്തില്‍ ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ തകർച്ചയെ ആക്ടിവിസ്റ്റുകൾ അപലപിച്ചപ്പോഴും പ്രസിഡന്റ് ജോ ബൈഡൻ അദ്ദേഹത്തിനായി ചുവന്ന പരവതാനി വിരിച്ചു. ചൈനയുടെ ആഗോള സ്വാധീനത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിരോധ, വാണിജ്യ ഇടപാടുകള്‍ക്കാണ് ബൈഡനും മോദിയും പ്രാധാന്യം നല്‍കിയത്. താൻ മോദിയുമായി മനുഷ്യാവകാശങ്ങളെക്കുറിച്ച്…
ചാത്തന്നൂർ കാരംകോട് വലിയവീട്ടിൽ എ രാജൻ (87) അന്തരിച്ചു
കാൽഗറി: ചാത്തന്നൂർ, കാരംകോട് വലിയവീട്ടിൽ ശാന്തിഭവനിൽ എ. രാജൻ (87) അന്തരിച്ചു .ഭാര്യ പുന്നമൂട് കോയിപ്പള്ളിൽ കുടുംബാംഗമായ അന്തരിച്ച മറിയക്കുട്ടി രാജൻ. പരേതൻ കാൽഗറിയിൽ സ്ഥിരതാമസമാക്കിയ മലയാളി റോയ് അലക്സിന്റെ പിതാവാണ് . മക്കൾ: റോയ് അലക്സ് (മഞ്ജു അലക്സ് ) കാൽഗറി , രഞ്ജി അലക്സ് (ജൂബി അലക്സ് ) ഖത്തർ . കൊച്ചുമക്കൾ: ജോനാഥൻ അലക്സ് , ജെസ്സീക്ക അലക്സ് ,ജോർഡൻ അലക്സ്. സംസ്കാരം ചാത്തന്നൂർ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയിൽ ജൂലൈ 10 തിങ്കളാഴ്ച .
ബിലീവേഴ്‌സ് ബൈബിൾ ചാപ്പൽ വി ബി എസ് ജൂലൈ 11മുതൽ ജൂലൈ 14 വരെ
ഡെന്റൺ (ടെക്സാസ് ):ഡെന്റൺ ബിലീവേഴ്‌സ് ബൈബിൾ ചാപ്പൽ പ്രീ-കിന്റർഗാർട്ടൻ മുതൽ 8-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വെക്കേഷൻ ബൈബിൾ സ്ക്കൂൾ സംഘടിപ്പിക്കുന്നു 2023-നായി ഞങ്ങളോടൊപ്പം ചേരൂ! കാലത്തിലൂടെ സഞ്ചരിച്ച എക്കാലത്തെയും പ്രധാനപ്പെട്ട വ്യക്തി ക്രിസ്തു മാത്രമല്ല അവൻ ദൈവവും കൂടിയായിരുന്നു. ലോകത്തെ കീഴ്മേൽ മറിച്ച ആ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള അവസരമാണ് വി ബി എസ്സിലൂടെ ഒരുക്കുന്നതെന്നും ഇതിനായി: പ്രീ-കിന്റർഗാർട്ടൻ മുതൽ 8-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് അവസരം ലഭിക്കുകയെന്നും സംഘാടകർ അറിയിച്ചു.പ്രവേശനം സൗജന്യമാണ് തീയതി: ചൊവ്വ, ജൂലൈ 11 – വെള്ളി മുതൽ ജൂലൈ 14 വരെ, സമയം: 6:30 pm – 8:30 pm അവസാന ദിവസത്തെ പ്രോഗ്രാം: ശനി, ജൂലൈ 15 രാവിലെ 10:30നു സ്ഥലം: ബിലീവേഴ്‌സ് ബൈബിൾ ചാപ്പൽ, 2116 ഓൾഡ് ഡെന്റൺ റോഡ്, കരോൾട്ടൺ, TX 75006 കൂടുതൽ വിവരങ്ങൾക്ക്:…
