പാസ്റ്റർ വർഗീസ് ജോൺ (ഡാളസ്) നിര്യാതനായി

ഡാളസ്: കുളക്കട പൂവ്വക്കര വീട്ടിൽ പരേതരായ യോഹന്നാൻ – കുട്ടിയമ്മ ദമ്പതികളുടെ മകൻ പാസ്റ്റർ വർഗീസ് ജോൺ (85) ജൂൺ 21ന് ഡാളസിൽ വച്ച് നിര്യാതനായി . ഡാളസ് സയോൺ ചർച്ച് സഭാംഗമായിരുന്നു പരേതൻ. 1972 – 1988 കാലയളവിൽ കേരളത്തിൽ എറണാകുളം ജില്ലയിലെ വിവിധ സഭകളിൽ കർതൃ ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്. അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരനും, കവിയും ആയിരുന്ന പാസ്റ്റർ വർഗ്ഗീസ് ജോണിന്റെ തൂലികയിൽ നിന്നും പുറത്ത് വന്ന ധാരാളം ലേഖനങ്ങളും , കവിതകളും ആനു കാലിക ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളായ “ആഴത്തിലെ ചെറു മുത്തുകൾ ” എന്ന കവിതാ – ചെറുകഥാ സമാഹാരവും , ” എന്റെ ഉത്തമ ഗീതങ്ങൾ” എന്ന കവിതാ സമാഹാരവും അനുവാചകരിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തൃക്കണ്ണമംഗൽ പാറവിള പുത്തൻ വീട്ടിൽ മേരിക്കുട്ടി വർഗ്ഗീസ് ആണ് സഹധർമ്മിണി. ദൈവഭൃത്യന്റെ…

ഷിക്കാഗോ സെൻറ്റ് തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 1, 2 (ശനി, ഞായർ) തീയതികളിൽ

ഷിക്കാഗോ സെൻറ്റ് തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. 2023 – ലെ പെരുന്നാളിന് ജൂൺ 25 ഞായറാഴ്ച വി.കുർബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്‌ കൊടിയേറ്റും. പെരുന്നാൾ ശുശ്രൂഷകൾ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത തോമസ് മാർ ഇവാനിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും ഇടവക വികാരി റവ. ഫാ. ഹാം ജോസഫ്, വെരി റവ. ഫ. ജേക്കബ് ജോൺസ് കോറെപ്പിസ്‌ക്കോപ്പാ, റവ. ഫാ. ബിജു തോമസ് എന്നിവരുടെ സഹ കാർമ്മികത്വത്തിലും നടത്തപ്പെടും. ജൂലൈ 1 ശനിയാഴ്ച മൂന്ന് മണിയോടെ ഇടവക മുഴുവനും ചേർന്ന്, ശ്ലൈഹീക സന്ദർശനം നടത്തുന്ന അഭിവന്ദ്യ തിരുമേനിയെ വാദ്യ മേളങ്ങളോടെ സ്വീകരിക്കുന്നതും, തുടർന്ന് ദേവാലയത്തിലേക്ക് ഭക്തി പൂർവം ആനയിക്കുന്നതുമാണ്. തുടർന്ന്…

ഡാളസിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

ഡാളസ്: ജൂൺ 18 ഞായറാഴ്ച വൈകിട്ട് ഡാളസ് റോളറ്റ് സിറ്റിയിൽ നിന്നും കാണാതെയായ മലയാളി സണ്ണി ജേക്കബ്ബി (60) ന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. റോളറ്റ്, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്ക് വസതിയിൽ നിന്നും ഞായറാഴ്ച നടക്കാൻ പോയ സണ്ണി ജേക്കബ്ബിനെ കാണാതായ വിവരം ഭാര്യ പ്രാദേശിക പോലീസ് ഓഫീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പോലീസും, സുഹൃത്തുക്കളും തിരച്ചിൽ നടത്തി വരവെ ജൂൺ 20 ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ആണ് സണ്ണി തിരോധാനം ചെയ്ത വസതിയുടെ സമീപമുള്ള ജലാശയത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് എത്തിയ പോലീസും അഗ്നിശമന സേനയും മൃതദേഹം വെള്ളത്തിൽ നിന്ന് വീണ്ടെടുത്തു. മൃതദേഹം ജീർണിച്ചു തുടങ്ങിയതിനാൽ വ്യക്തമായ തിരിച്ചറിവിനായി ശാസ്ത്രീയ പരിശോധനയ്ക്ക് മെഡിക്കൽ എക്സാമിനറിന്റെ ഓഫീസിലേക്ക് മാറ്റി. രാസ പരിശോധനകൾക്ക് ശേഷമാണ് പോലീസ്, മൃതദേഹം കാണാതെയായ സണ്ണിയുടേതെന്ന് സ്ഥിരീകരിച്ച വിവരം ബന്ധുക്കളെ…

അന്താരാഷ്ട്ര യോഗ ദിനം: മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ആഘോഷം

ജൂൺ 21-ന് ആചരിക്കുന്ന വാർഷിക പരിപാടിയായ അന്താരാഷ്ട്ര യോഗ ദിനം, യോഗ പരിശീലിക്കുന്നതിന്റെ നിരവധി നേട്ടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്നു. 2014-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സ്ഥാപിച്ച ഈ ആഗോള ആഘോഷം ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമം വളർത്തുന്നതിൽ യോഗയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു. ലോകമെമ്പാടുമുള്ള വ്യക്തികൾക്ക് യോഗയുടെ പരിവർത്തന ശക്തി സ്വീകരിക്കാനും അത് അവരുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താനുമുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ഈ ലേഖനം അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഉത്ഭവം, പ്രാധാന്യം, വ്യാപകമായ സ്വാധീനം എന്നിവ പര്യവേക്ഷണം ചെയ്യുന്നു. യോഗയുടെ ഉത്ഭവവും പ്രാധാന്യവും: യോഗയുടെ വേരുകൾ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പുരാതന ഇന്ത്യയിൽ നിന്ന് കണ്ടെത്താനാകും, അവിടെ അത് മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര പരിശീലനമായി ഉത്ഭവിച്ചു. “യോഗ” എന്ന വാക്ക് സംസ്‌കൃത പദമായ “യുജ്” എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്,…

യുഎൻ ആസ്ഥാനത്ത് യോഗ ദിന പരിപാടിക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകി

ന്യൂയോര്‍ക്ക്‌: അന്താരാഷ്ട്ര യോഗ ദിനത്തോട്‌ അനുബന്ധിച്ച്‌ അമേരിക്കയില്‍ നടന്ന യോഗ ദിന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായി. 180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. “യോഗ ഇന്ത്യയില്‍ നിന്നാണ്‌ വരുന്നത്‌, അത്‌ വളരെ പഴയ പാരമ്പര്യമാണ്‌. യോഗയ്ക്ക്‌ പകര്‍പ്പവകാശം, പേറ്റന്റുകള്‍, റോയല്‍റ്റി പേയ്മെന്റുകൾ എന്നിവയില്ല. യോഗ നിങ്ങളുടെ പ്രായം, ലിംഗഭേദം, ഫിറ്റ്നസ്‌ നിലവാരം എന്നിവയ്ക്ക്‌ അനുയോജ്യമാണ്‌. യോഗ പോര്‍ട്ടബിള്‍ ആണ്‌, അത്‌ സാര്‍വത്രികമാണ്‌,” പ്രധാനമന്ത്രി മോദി പറഞ്ഞു. യുഎന്‍ ആസ്ഥാനത്തിന്‌ മുന്നിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ്‌ പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്‌. യോഗാ ദിനാചരണത്തിന്‌ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്‌ എത്തിയ എല്ലാവരെയും മോദി അഭിനന്ദിച്ചു. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ്‌ പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്‌. യുഎന്‍ ആസ്ഥാനത്ത്‌ യോഗാദിന പരിപാടിക്ക്‌ ശേഷം പ്രധാനമന്ത്രി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കും. ജൂണ്‍ 22 ന്‌ വൈറ്റ്‌ ഹസില്‍ ഓപചാരികമായ സ്വീകരണം നടക്കും.…

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യുഎന്നിൽ നടത്തിയ യോഗാ പ്രദർശനം ഗിന്നസ് റെക്കോർഡ് നേടി

വാഷിംഗ്ടണ്‍: ലോക യോഗ ദിനത്തോടനുബന്ധിച്ച്‌ ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗാ പ്രദര്‍ശനത്തിന് ഗിന്നസ് റെക്കോര്‍ഡ്‌. യോഗ റിട്രീറ്റില്‍ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുത്തതിന്റെ റെക്കോര്‍ഡാണ് ഈ പ്രകടനം നേടിയത്. ഏകദേശം 135 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ യോഗാഭ്യാസത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ യോഗാ ദിനം എന്ന ആശയം വിജയിപ്പിക്കാന്‍ ലോകം ഒരിക്കല്‍ കൂടി ഒരേ മനസ്സോടെ മുന്നോട്ടു വന്നിരിക്കുകയാണെന്ന്‌ യോഗ ദിനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. പരിപാടിക്ക്‌ മുന്നോടിയായി യുഎന്‍ ആസ്ഥാനത്തിന്‌ മുന്നിലുള്ള മഹാത്മാഗാന്ധി പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. യോഗാ ദിനാചരണത്തിന്‌ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്‌ എത്തിയ എല്ലാവരെയും മോദി അഭിനന്ദിച്ചു. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ്‌ പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്റെയും ഭാര്യ ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമാണ്‌ മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്‌. ജൂണ്‍ 22 ന്‌ വൈറ്റ്‌…

മോദിയും എലോണ്‍ മസ്‌കും ന്യൂയോർക്കിൽ കൂടിക്കാഴ്ച്ച നടത്തി; ഇന്ത്യയുടെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു

ന്യൂയോര്‍ക്ക്: ന്യൂയോർക്കിൽ നടന്ന സുപ്രധാന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെസ്‌ല സിഇഒ എലോൺ മസ്കും ഇന്ത്യയുടെ ഇലക്ട്രിക് വാഹന, വാണിജ്യ ബഹിരാകാശ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു. സംഭാഷണത്തിനിടെ, ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള തന്റെ താൽപ്പര്യം എലോൺ മസ്‌ക് പ്രകടിപ്പിച്ചു. ഇത് സമീപഭാവിയിൽ സാധ്യതയുള്ള നിക്ഷേപത്തെ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഇലക്ട്രിക് മൊബിലിറ്റിയിലും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ ബഹിരാകാശ മേഖലയിലും നിക്ഷേപം പരിഗണിക്കാൻ പ്രധാനമന്ത്രി മോദി മസ്കിനെ ക്ഷണിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയിൽ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ടെസ്‌ലയുടെ പ്രതിബദ്ധതയില്ലാതെ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചപ്പോൾ ടെസ്‌ലയും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് തടസ്സങ്ങൾ നേരിട്ടിരുന്നു. ഇന്ത്യൻ വിപണിയിലെ ഡിമാൻഡ് വിലയിരുത്താൻ ലക്ഷ്യമിട്ടുള്ള ടെസ്‌ല, ഒരു ഉൽപ്പാദന കേന്ദ്രത്തിലേക്ക് കടക്കുന്നതിന് മുമ്പ് വാഹനങ്ങൾ വിൽക്കാനും സർവീസ് നടത്താനും…

അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കാൻ യുഎസ് സെനറ്റ് കമ്മിറ്റി ഒരുങ്ങുന്നു

വാഷിംഗ്ടൺ : യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ജൂൺ 21 ന് നിർണായക ഉഭയകക്ഷി പ്രമേയം ചർച്ച ചെയ്യാൻ ഒരുങ്ങുന്നു. ചൈനയുമായി തർക്കമുള്ള പ്രദേശമായ അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കാനാണ് പ്രമേയം ലക്ഷ്യമിടുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, ചൈനയുടെ നിലവിലുള്ള സൈനിക ആക്രമണത്തെയും യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സ്ഥിതിഗതികൾ മാറ്റാനുള്ള അവരുടെ ശ്രമങ്ങളെയും നേരിടാനാണ് സമിതി ഉദ്ദേശിക്കുന്നത്. ത്രിദിന ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ എത്തുന്നത് ഈ പ്രമേയം സെനറ്റ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ സ്ഥിതിഗതികൾ മാറ്റാൻ സൈനിക ബലപ്രയോഗം ഉൾപ്പെടെയുള്ള ചൈനയുടെ തുടർച്ചയായ പ്രകോപനങ്ങളെ പ്രമേയം ശക്തമായി അപലപിക്കുന്നു. തർക്ക പ്രദേശങ്ങളിൽ ഗ്രാമങ്ങൾ നിർമ്മിക്കുന്നതിനും ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ നഗരങ്ങൾക്കും സവിശേഷതകൾക്കുമായി മാൻഡറിൻ ഭാഷയിലുള്ള പേരുകൾ ഉപയോഗിച്ച് ഭൂപടങ്ങൾ…

ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 7, 8 തീയതികളിൽ ഡാളസിൽ

ഡാളസ് :സീനിയര്‍ പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനും, ലോകമമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 7, 8 തീയതികളിൽ വൈകീട്ട് 6 :30 മുതൽ  ഡാളസിൽ വചന ശുശ്രുഷ നിർവഹിക്കുന്നു.കാരോൾട്ടൻ ചർച് ഓഫ് പെന്തകോസ്ത് ഇന്ത്യൻ അസംബ്ലിയിലാണ്   (1212 നോർത് ജോസി ലൈനിൽ  226 ,ടെക്സാസ് 75006)  കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു. 2015 ല്‍ തോമസുകുട്ടി ബ്രദര്‍ അമേരിക്കയിലെ പ്രധാന വന്‍ നഗരങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്ത് വിടുതലും അനുഗ്രഹവും രോഗ സൗഖ്യവും പ്രാപിച്ചവരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഹ്യസ്വസന്ദർശത്തിനായി അദ്ദേഹം വീണ്ടും അമേരിക്കയില്‍ എത്തുന്നത്. ജാതി മത സഭ ഭേദമെന്യേ ആയിരങ്ങള്‍ക്ക് അനുഗ്രഹത്തിന്റെയും വിടുതലിന്റേയും ദിവസങ്ങള്‍ക്കായി ചിക്കാഗോ , ന്യൂയോർക് , ഡാളസ് ,ഹൂസ്റ്റൺ , കെന്റുക്കി  പട്ടണങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ജൂണ്‍ 24,…

മെസ്‌കിറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ പള്ളിയില്‍ ഫാദേഴ്സ് ഡേയും, ഗ്രാജ്വേറ്റ്സിന് അനുമോദനവും

മെസ്കീറ്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ യാക്കോബായ പള്ളിയില്‍ ഫാദേഴ്‌സ്‌ ഡേയും, ഗ്രാജ്വേറ്റ്സിന് അനുമോദനവും, ജൂണ്‍ 18-ാം തീയതി ഞായറാഴ്ച സമുചിതമായി ആഘോഷിച്ചു. വെരി. റവ. വി.എം. തോമസ്‌ കോര്‍ എപ്പിസ്‌ക്കോപ്പായുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്‌ ശേഷം കൂടിയ സമ്മേളനത്തില്‍ വികാരി റവ. ഫാ. മാ൪ട്ടിന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. മാര്‍ട്ടിന്‍ ജോസ്‌, തോമസ്‌ അച്ഛന്‍, മാര്‍ട്ടിന്‍ അച്ഛന്‍ എന്നിവര്‍ ഫാദേഴ്സ് ഡേയുടെ ഉല്‍ഭവത്തെക്കുറിച്ചും, പിതാവ്‌ നമ്മളില്‍ ചെലുത്തുന്ന സ്വാധിനത്തെക്കുറിച്ചും, പിതാവിന്റെ സ്നേഹത്തെക്കുറിച്ചും വിശദമായി പ്രതിപാദിച്ച്‌ സംസാരിച്ചു. ഹൈസ്ക്കൂള്‍ പാസ്സായ ജോല്‍ ജെയ്സണ്‍ കുഞ്ഞാപ്പി, മാസ്റ്റേഴ്‌സ്‌ ഇന്‍ നഴ്‌സിംഗ്‌ പാസ്സായ നിര്‍മ്മല ഡേവിഡ്‌, മാസ്റ്റേര്‍സ്‌ ഇന്‍ നഴ്‌സിംഗ്‌ എഡുക്കേഷന്‍ പാസായ സൌമ്യ ചെറിയാന്‍ എന്നിവരെ പള്ളിയുടെ പാരിതോഷികം കൊടുത്ത്‌ അനുമോദിച്ചു. മാര്‍ട്ടിന്‍ അച്ഛന്റെ വകയായി കൂടി വന്ന എല്ലാവര്‍ക്കും കേക്ക്‌ വിതരണം ചെയ്തു.