മെസ്‌കിറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ പള്ളിയില്‍ ഫാദേഴ്സ് ഡേയും, ഗ്രാജ്വേറ്റ്സിന് അനുമോദനവും

മെസ്കീറ്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ യാക്കോബായ പള്ളിയില്‍ ഫാദേഴ്‌സ്‌ ഡേയും, ഗ്രാജ്വേറ്റ്സിന് അനുമോദനവും,
ജൂണ്‍ 18-ാം തീയതി ഞായറാഴ്ച സമുചിതമായി ആഘോഷിച്ചു.

വെരി. റവ. വി.എം. തോമസ്‌ കോര്‍ എപ്പിസ്‌ക്കോപ്പായുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്‌ ശേഷം കൂടിയ സമ്മേളനത്തില്‍ വികാരി റവ. ഫാ. മാ൪ട്ടിന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. മാര്‍ട്ടിന്‍ ജോസ്‌, തോമസ്‌ അച്ഛന്‍, മാര്‍ട്ടിന്‍ അച്ഛന്‍ എന്നിവര്‍ ഫാദേഴ്സ് ഡേയുടെ ഉല്‍ഭവത്തെക്കുറിച്ചും, പിതാവ്‌ നമ്മളില്‍ ചെലുത്തുന്ന സ്വാധിനത്തെക്കുറിച്ചും, പിതാവിന്റെ സ്നേഹത്തെക്കുറിച്ചും
വിശദമായി പ്രതിപാദിച്ച്‌ സംസാരിച്ചു.

ഹൈസ്ക്കൂള്‍ പാസ്സായ ജോല്‍ ജെയ്സണ്‍ കുഞ്ഞാപ്പി, മാസ്റ്റേഴ്‌സ്‌ ഇന്‍ നഴ്‌സിംഗ്‌ പാസ്സായ നിര്‍മ്മല ഡേവിഡ്‌, മാസ്റ്റേര്‍സ്‌ ഇന്‍ നഴ്‌സിംഗ്‌ എഡുക്കേഷന്‍ പാസായ സൌമ്യ ചെറിയാന്‍ എന്നിവരെ പള്ളിയുടെ പാരിതോഷികം കൊടുത്ത്‌ അനുമോദിച്ചു. മാര്‍ട്ടിന്‍ അച്ഛന്റെ വകയായി കൂടി വന്ന എല്ലാവര്‍ക്കും കേക്ക്‌ വിതരണം ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News