രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം ഡാളസില്‍ ഇന്ന്

ഡാളസ് :മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-മത് രക്തസാക്ഷിത്വദിനം ആചരിക്കുന്നതിനും, കർണാടകത്തിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ അത്യുജ്വല വിജയത്തിൽ ആഹ്‌ളാദം രേഖപ്പെടുത്തുന്നതിനും, ആനുകാലിക രാഷ്ട്രീയകാര്യങ്ങൾ വിലയിരുത്തുന്നതിനും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് .പ്രത്യേക യോഗം സംഘടിപ്പിക്കുന്നു മെയ് 21, ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിക്ക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ ഡാളസ് യുണിറ്റ് പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഒ ഐ സി സി മേഖല- സംസ്ഥാന- ദേശീയ നേതാക്കൾ പങ്കെടുക്കും . യോഗത്തിലേക്ക് ഡാളസ് ഫോർത് വര്ത്ത പരിസരപ്രദേശങ്ങളിലുമുള്ള കോൺഗ്രസ്സ് പ്രവർത്തകരുടെയും അനുഭാവികളുടെയും സാന്നിദ്ധ്യ സഹകരണം സാദരം ക്ഷണിക്കുന്നതായി ജനറൽ സെക്രട്ടറി പി.എം തോമസ് രാജൻ അറിയിച്ചു .

വെൽനെസ് വര്‍ക്ക് ഷോപ്പ്‌ ന്യൂയോർക്കിൽ മെയ് 27 ശനിയാഴ്ച

ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTHEAST RAC) നേതൃത്വത്തിൽ സാമൂഹിക ജീവിതത്തിലും, കുടുംബ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് എങ്ങനെ സാന്ത്വനം നൽകാം എന്ന ലക്ഷ്യത്തോടെ ഒരു ശിൽപശാല ന്യൂയോർക്കിൽ നടത്തപ്പെടുന്നു. ന്യൂ യോർക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് (2350 Merrick Ave, Merrick, NY 11566) മെയ് 27 ശനിയാഴ്ച്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 12.00 വരെയാണ് ശിൽപശാല. ഈ മേഖലയിലെ വിദഗ്ദ്ധരായ റവ. ബിജു പി. സൈമൺ (ഫിലാഡൽഫിയ), ഡോ. അനിൽ ചാക്കോ (ന്യൂയോർക്ക്), ശ്രീമതി ബെറ്റ്സി ചാക്കോ (ന്യൂയോർക്ക്), എന്നിവർ നേതൃത്വം നൽകും. 13 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും ഈ ശിൽപശാലയിൽ പങ്കെടുക്കാം. ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ വെച്ച് നടത്തുന്ന ഈ…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലിയില്‍ മെഗാ തിരുവാതിര

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജൂണ്‍ ജൂണ്‍ 24-നു നടത്തുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിയില്‍ നൂറിലധികം വനിതകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഉണ്ടായിരിക്കുന്നതാണ്. മെഗാ തിരുവാതിരയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ സാറാ അനില്‍ ആണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ സാറാ അനില്‍ (630 914 0713), ഡോ. സിബിള്‍ ഫിലിപ്പ് (630 697 2241), ഡോ. റോസ് വടകര (708 662 0774), ഡോ. സ്വര്‍ണം ചിറമേല്‍ (630 224 2068), ജോഷി വള്ളിക്കളം (പ്രസിഡന്റ്) 312 685 6749 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിക്ക് 135 വർഷത്തെ തടവ്, അലാസ്ക കോടതി പുനഃപരിശോധിക്കുന്നു

അലാസ്ക:അലാസ്കയിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിക്ക് 135 വർഷത്തെ തടവ് ശിക്ഷ അലാസ്ക കോടതി പുനഃപരിശോധിക്കുന്നു. ആങ്കറേജിൽ മൂന്ന് പേരെ വെടിവച്ചുകൊന്ന സംഭവത്തിൽ നാല് പതിറ്റാണ്ട് മുമ്പ് അന്നത്തെ 14 വയസ്സുള്ള പെൺകുട്ടിക്ക് നൽകിയ 135 വർഷത്തെ തടവ് ശിക്ഷയാണ് കീഴ്ക്കോടതി വീണ്ടും പരിഗണിക്കുന്നത് . ഫ്ലെച്ചറും അവളുടെ അന്നത്തെ 19 വയസ്സുള്ള കാമുകൻ കോർഡെൽ ബോയിഡും 1985-ൽ 69-കാരനായ ടോം ഫാസിയോയെയും 70-കാരനായ ഭാര്യ ആൻ ഫാസിയോയെയും 76 വയസ്സുള്ള അവളുടെ സഹോദരി എമിലിയ എലിയറ്റിനെയും കൊലപ്പെടുത്തിയ സംഭവം മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു . 1986-ൽ വിനോണ ഫ്ലെച്ചർ ശിക്ഷിക്കപ്പെട്ടപ്പോൾ, അലാസ്കയിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി അവർ മാറിയിരുന്നു.ആങ്കറേജ് ഡെയ്‌ലി ന്യൂസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. പുനരധിവാസത്തിനുള്ള സാധ്യതകൾ ജഡ്ജി പരിഗണിക്കാത്തതിനാൽ അലാസ്ക അപ്പീൽ കോടതി ശിക്ഷ പുനഃപരിശോധിക്കാൻ കേസ് തിരിച്ചയച്ചു.…

പമ്പ അസോസിയേഷൻ മാതൃ ദിനാഘോഷം വർണ്ണാഭമായി

ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെൻറ്റ് (പമ്പ) യുടെ മാതൃ ദിനാഘോഷങ്ങൾ പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിവിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. പമ്പ അസ്സോസിയേഷൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ വർഷത്തെ മാതൃ ദിനാഘോഷം പങ്കാളിത്തം കൊണ്ടും മികവു കൊണ്ടും ശ്രെധേയമായി. മാതൃ ദിനാഘോഷ പരിപാടിയുടെ കോഡിനേറ്റർ ജോർജ് ഓലിക്കൽ മാതൃ ദിനാഘോഷത്തിൻറ്റെ ഹൃസ്വ ചരിത്രം വിവരിച്ച ശേഷം സദസിനു സ്വാഗതം ആശംസിച്ചു. തുടർന്ന് പമ്പയുടെ പ്രെസിഡൻറ്റ് സുമോദ് തോമസ് നെല്ലിക്കാല അധ്യക്ഷ പ്രെസംഗം നടത്തി പരിപാടികൾ ഉൽഘാടനം ചെയ്തു. മതേഴ്സ് ഡേ ആഘോഷങ്ങളുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ഉദ്ദേശ ശുദ്ധി പോലെ തന്നെ സ്വന്തം അമ്മമാരേ ആദരിക്കുന്നതോടൊപ്പം തന്നെ അശരണരായ അമ്മമാരേ കണ്ടെത്തി സഹായിക്കുകയും പരിചരിക്കുകയും ചെയ്യുക എന്നതാവട്ടെ നമ്മുടെയും ലക്ഷ്യം എന്നദ്ദേഹം സദസിനെ ആഹ്വാനം ചെയ്തു. തുടർന്ന് നീവ…

12 കാരനായ ബെന്യാമിന് അസോസിയേറ്റ് ബിരുദം

12 കാരനായ ബെന്യാമിൻ ബാംബുറാക്ക്, ജോലിയറ്റ് ജൂനിയർ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ അസോസിയേറ്റ് ഓഫ് ആർട്സ് ബിരുദം നേടി 12 വയസ്സുള്ള കോളേജ് ബിരുദധാരി കാലിഫോർണിയ സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയാണ് .അതോടൊപ്പം വെറും 10 വയസ്സിൽ കോളേജിൽ ചേർന്നതിന് ശേഷം ജെജെസി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായും ബെന്യാമിൻ മാറി. “ഇതിന് സമർപ്പണം ആവശ്യമാണ്, ഞാനും നേരത്തെ തന്നെ പഠിച്ചു, അതിനാൽ ഇത് എന്നെ ഇന്നത്തെ നിലയിൽ സഹായിച്ചു, കാരണം എനിക്ക് കൂടുതൽ ഗണിതങ്ങൾ ചെയ്യേണ്ടതുണ്ട്,” ബെന്യാമിൻ പറഞ്ഞു. നിയമപരമായി വാഹനമോടിക്കാൻ പോലും കഴിയുന്നതിന് മുമ്പാണ് ബെന്യാമിൻ ബാംബുറാക്ക് ബിരുദം കരസ്ഥമാക്കിയത്‍ ബെന്നിക്‌ 10 വയസ്സായപ്പോഴേക്കും ഹൈസ്കൂൾ ഡിപ്ലോമ ലഭിച്ചതായി ബെനിയുടെ പിതാവ് ജോർഡ്ജെ ബാംബുറാക് പറഞ്ഞു.. ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോൾ തന്നെ ബെനിക്ക് മിടുക്കനാണെന്ന് അറിയാമായിരുന്നുവെന്ന് അവന്റെ പിതാവ് പറഞ്ഞു. ഇപ്പോൾ…

മഞ്ചിന്റെ ചാരിറ്റി ഇവന്റിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ മ്യൂസിക്കൽ നൈറ്റ് ഞായറാഴ്ച

ന്യൂജേഴ്സി : ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ചാരിറ്റി ഇവന്റിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ മ്യൂസിക്കൽ നൈറ്റ് , ഡിന്നറോഡ് കുടി മെയ് 21 ഞായറാഴ്ച വൈകിട്ട് ആറു മണിമുതൽ സെന്റ് ജോർജ് സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ (408 Getty Ave , Patterson, NJ)വെച്ച് നടത്തുന്നതാണ് . ലോകപ്രശസ്തരായ വ്യക്തികളുടെ മുമ്പിൽ 18 ഭാഷകളിലായി വിവിധയിനം ഗാനങ്ങൾ ആലപിച്ച് തന്റെതായ മികവ് തെളിയിച്ച വ്യക്തിയാണ് പ്രസിദ്ധ ഗായകൻ ചാൾസ് ആന്റണി. ഗാനത്തോടൊപ്പം വിവിധ സംഗീതപകരണങ്ങളും അദ്ദേഹം കൈകാര്യം ചെയ്യാറുണ്ട്. ഏത് പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നതാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ. മറ്റുള്ളവരുടെ പ്രയാസങ്ങളിലും, ദുരന്തങ്ങളിലും അവരെ സഹായിക്കുവാന്‍ കഴിഞ്ഞാൽ അതിൽ പരം ദൈവികമായാ ഒരു പ്രവർത്തി വേറെ ഇല്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹ നന്മയുടെ ഭാഗമാണ് എന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ…

ഫുട്‌ബോള്‍ ഹാള്‍ ഓഫ് ഫെയ്മര്‍ ജിം ബ്രൗൺ 87-ൽ അന്തരിച്ചു

1960 കളിൽ ഒരു അഭിനേതാവായും അതുപോലെ തന്നെ ഒരു പ്രമുഖ പൗരാവകാശ അഭിഭാഷകനായും തിളങ്ങിയ പ്രോ ഫുട്ബോൾ ഹാൾ ഓഫ് ഫെയ്‌മർ ജിം ബ്രൗൺ അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. എനി ഗിവണ്‍ സണ്‍ഡേ, ദി ഡേര്‍ട്ടി ഡസന്‍ എന്നിവയുള്‍പ്പെടെ 30 ല്‍ അധികം ചിത്രങ്ങളിലും ജിം ബ്രൗൺ പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ലോസ് ഏഞ്ചൽസിലെ വസതിയിലായിരുന്നു അദ്ദേഹം അന്തരിച്ചതെന്നു ബ്രൗണിന്റെ കുടുംബത്തിന്റെ വക്താവ് പറഞ്ഞു. “ലോകത്തിന്, അദ്ദേഹം ഒരു ആക്ടിവിസ്റ്റും നടനും ഫുട്ബോൾ താരവുമായിരുന്നു,” “ഞങ്ങളുടെ കുടുംബത്തിന്, സ്നേഹനിധിയായ ഭർത്താവും പിതാവും മുത്തച്ഛനുമായിരുന്നു. ഭാര്യ മോണിക്ക് ബ്രൗൺ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളും ഗെയിമിന്റെ ആദ്യ സൂപ്പർസ്റ്റാറുകളിൽ ഒരാളുമായ ബ്രൗൺ 1965-ൽ എന്‍എഫ്എലിന്റെ ഏറ്റവും മൂല്യവത്തായ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു, 1957 മുതൽ 1965 വരെയുള്ള ഒരു ചെറിയ…

ഡോ. ഫെലിക്സ് മാത്യുവിന്റെ ആകസ്മിക വിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു

ന്യൂയോർക് : പ്രവാസി മലയാളി ഫെഡറർഷൻ നോർത്ത് അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.സഖറിയാ മാത്യുവിന്റെ മകൻ ഡോ.ഫെലിക്സ് മാത്യു സഖറിയായുടെ (36) ആകസ്മിക വിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു. ഡോ. ഫെലിക്സിന്റെ വേർപാടിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി അമേരിക്ക റിജിയണൽ ചെയർമാൻ ഷാജി രാമപുരം, പ്രസിഡന്റ്‌ പ്രൊഫ. ജോയ് പല്ലാട്ടുമഠം (ഡാളസ്), ജനറൽ സെക്രട്ടറി ലാജി തോമസ് (ന്യൂയോർക്ക് ), ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ ഓർഗനൈസർ വർഗീസ് ജോൺ (ലണ്ടൻ), ഗ്ലോബൽ പ്രസിഡന്റ് പി. എ സലിം (ഖത്തർ ), ഗ്ലോബൽ ജനറൽ സെക്രട്ടറി സാജൻ പട്ടേരി (ഓസ്‌ട്രീയ) എന്നിവർ സംയുക്തമായി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പറയുന്നു  

HMA Hosted SPRING FLING, Successful Multicultural Function on 05/14/23 Sunday

Houston: Houston Malayalee Association (HMA), a non-profit organization dedicated to promoting cultural diversity and harmony, successfully organized a multicultural function to celebrate four different festivals viz: Vishu, Easter, Ramadan and Mother’s Day. The event, which took place on May 14th at First Colony Park was attended by people from different cultural backgrounds who came together to enjoy the festivities and experience the rich cultural traditions of these four important celebrations. The function featured a variety of entertainment activities and cultural performances that showcased the customs and traditions of Vishu, Easter,…