അമ്പതു നോമ്പ് അവസാനിപ്പിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഹാശാ ഞായറാഴ്ചയിലെ ലളിതമായ ഉച്ച ഭക്ഷണവും കഴിഞ്ഞു വീടിനു മുൻ വശത്ത് ഇട്ടിരുന്ന ചെയറിൽ വന്നിരുന്നു . സൂര്യൻ അതിന്റെ ഉഗ്ര പ്രഭാവത്തോടെ കിഴക്കുദിച്ചു പടിഞ്ഞാറോട്ടുള്ള യാത്രാമദ്ധ്യ തലക്കുമീതെ എത്തിനിൽക്കുന്നു. കുറച്ചു ദിവസമായി ശരിയായൊരു സൂര്യ പ്രകാശം ലഭിച്ചിട്ട് . ചെയറിൽ ഇരുന്നപ്പോൾ കൺപോളകളെ നിദ്ര തഴുകുവാൻ ആരംഭിച്ചു. എന്തോ മനസ്സിലൊരു അസ്വസ്ഥത. ചില വര്‍ഷങ്ങള്‍ക്കു മുൻപ് ഇതേപോലുള്ള ഒരു ഹാശാ ഞായറാഴ്ച പള്ളിയിലെ ശുശ്രുഷ മദ്ധ്യേ കേട്ട പ്രസംഗത്തെക്കുറിച്ചു സ്നേഹിതൻ പങ്കിട്ട ചില ചിന്തകൾ മനസ്സിലേക്ക് ഓടിയെത്തി. നീണ്ട നാൽപതു ദിവസം ഉഴിച്ചിൽ കേന്ദ്രത്തിൽ പാദം മുതൽ ശിരസ്സുവരെ എണ്ണയും കുഴമ്പും ഉപയോഗിച്ചു ശാസ്ത്രീയമായി നല്ലതുപോലെ ഉഴിഞ്ഞു ഇളതായിരിക്കുന്ന ശരീരത്തിൽ കനത്ത ഒരു പ്രഹരമേറ്റാൽ എന്തായിരിക്കും അനുഭവം അതായിരുന്നു നാൽപതു ദിവസത്തിലധികം എന്തെല്ലാം സാധാരണ മാനദണ്ഡങ്ങളാണോ…
Category: AMERICA
കാനഡയിൽ നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച 4 ഇന്ത്യക്കാരടക്കം 8 പേർ മരിച്ചു
ടൊറന്റോ : യുഎസ്-കാനഡ അതിർത്തിയിലെ ചതുപ്പുനിലത്ത് മൃതദേഹം കണ്ടെത്തിയ നാല് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേരിൽ രണ്ട് പേരുടെ മരണത്തിന്റെ സാഹചര്യത്തെക്കുറിച്ച് കനേഡിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ക്യൂബെക്ക്, ഒന്റാറിയോ, ന്യൂയോർക്ക് സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു കമ്മ്യൂണിറ്റിയായ അക്‌വെസാസ്‌നെയ്‌ക്ക് സമീപമുള്ള നദീതീരത്തെ ചതുപ്പിൽ നിന്ന് എട്ട് പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞയാഴ്ചയാണ് കണ്ടെടുത്തത്. കാനഡയിൽ നിന്ന് യുഎസിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ, റൊമാനിയൻ വംശജരായ രണ്ട് കുടുംബങ്ങളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. അവരിൽ മൂന്ന് വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികളും കനേഡിയൻ പൗരന്മാരും ഉണ്ടായിരുന്നു. യുഎസിലേക്ക് കടക്കാൻ ശ്രമിച്ച ഒരു കുടുംബമാണെന്ന് കരുതുന്ന നാല് ഇന്ത്യൻ പൗരന്മാരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ശനിയാഴ്ച പോലീസ് പറഞ്ഞു. ഇവരിൽ മൂന്ന് പേരെങ്കിലും ഗുജറാത്തിൽ നിന്നുള്ള കുടുംബാംഗങ്ങളാണെന്ന് ഇന്ത്യയിലെ പോലീസുമായി ബന്ധപ്പെട്ട ഒരു ഉറവിടത്തെ ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. കുടുംബാംഗങ്ങളിൽ 50…
കെ എച് എൻ എ – വിപുലമായ വിഷു ആഘോഷം ഹ്യൂസ്റ്റനിൽ
ഹ്യൂസ്റ്റൺ: അമേരിക്കയിലെ എല്ലാസിറ്റികളിലും വിഷു ആഘോഷം സംഘടിപ്പിക്കുന്നതിൻറെ ഭാഗമായി ഹ്യൂസ്റ്റനിൽ വിപുലമായ ആഘോഷമാണ് കെ എച് എൻ എ ഒരുക്കുന്നത്. സംസ്‌കൃതി എന്ന് പേരിട്ടിരിക്കുന്ന കേരളത്തനിമയാർന്ന ഈ ആഘോഷ പരിപാടി ഏപ്രിൽ പതിനഞ്ചാം തീയതി ശനിയാഴ്ച പിയർലാന്റിലെ ശ്രീ മീനാക്ഷി ക്ഷേതത്തിലെ ബാങ്കെറ്റ് ഹാളിലാണ് അരങ്ങേറുന്നത്. വിഷു കണി, വിഷു കൈനീട്ടം, കലാപരിപാടികൾ കൂടാതെ കെ എച് എൻ എ അംഗങ്ങൾ തയ്യാറാക്കുന്ന സദ്യയാണ് പ്രധാന ആകർഷണം. ഇത്തവണ ആദ്യമായി കൊച്ചു കുട്ടികളെ പങ്കെടുപ്പിച്ചു ‘ഉണ്ണി ഊട്ടും’ നടക്കും. ഫോട്ബെൻഡ് ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യാതിഥിയായിരിക്കും. ഹ്യൂസ്റ്റൺ ശ്രീനാരായണ മിഷൻ പ്രസിഡണ്ട് അണിയൻകുഞ്ഞു തയ്യിൽ വിഷു സന്ദേശം നൽകും. മുതിർന്നവരും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ, ക്ഷേത്ര കലകൾ എന്നിവയും ഉണ്ടാകും. കെ എച് എൻ എ യുടെ അന്താരാഷ്ട്ര കൺവെൻഷന് ഏഴുമാസം മാത്രം ബാക്കി നിൽക്കേ…
മക്ഡൊണാൾഡ്സ് യുഎസ് ഓഫീസുകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നു
ന്യൂയോർക്ക്: ആഗോള സാമ്പത്തിക തകർച്ചയ്‌ക്കിടയിൽ പുനഃസംഘടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്ന ഫാസ്റ്റ് ഫുഡ് ഭീമനായ മക്‌ഡൊണാൾഡ്സ് ഈ ആഴ്ച യുഎസിലെ ഓഫീസുകൾ താൽക്കാലികമായി അടയ്ക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാൾസ്ട്രീറ്റ് ജേണൽ പറയുന്നതനുസരിച്ച്, ചിക്കാഗോ ആസ്ഥാനമായുള്ള ബർഗർ മേജർ യുഎസ് ജീവനക്കാരോടും ചില അന്താരാഷ്ട്ര സ്റ്റാഫുകളോടും “തിങ്കൾ മുതൽ ബുധൻ വരെ അവർ വീട്ടിലിരുന്ന് ജോലി ചെയ്യണം, അതുവഴി സ്റ്റാഫിംഗ് തീരുമാനങ്ങൾ ഫലത്തിൽ നൽകാനാകും” എന്നു പറഞ്ഞു. ഏപ്രിൽ 3-ന്റെ ആഴ്‌ചയിൽ, ഓർഗനൈസേഷനിലുടനീളം റോളുകളും സ്റ്റാഫിംഗ് ലെവലും സംബന്ധിച്ച പ്രധാന തീരുമാനങ്ങൾ അറിയിക്കുമെന്ന് കമ്പനി ഒരു ഇന്റേണല്‍ ഇമെയിലിൽ പറഞ്ഞു. അറിയിപ്പ് കാലയളവിൽ ഞങ്ങളുടെ ജീവനക്കാരുടെ സൗകര്യവും രഹസ്യസ്വഭാവവും ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും കമ്പനി കൂട്ടിച്ചേർത്തു. വികസനത്തെക്കുറിച്ചോ പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചോ മക്ഡൊണാൾഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏപ്രിലോടെ കോർപ്പറേറ്റ് സ്റ്റാഫിംഗ് ലെവലിലെ മാറ്റങ്ങളെക്കുറിച്ച്…
ഒക്‌ലഹോമ സിറ്റിയിൽ വെടിവെപ്പു മൂന്ന് മരണം; മൂന്ന് പേർക്ക് പരിക്കേറ്റു
ഒക്‌ലഹോമ സിറ്റി: ശനിയാഴ്ച രാത്രി 9 മണിയോടെ ഒക്‌ലഹോമ സിറ്റി ബാറിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒക്ലഹോമ പോലീസ് അറിയിച്ചു പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത് ഇത് എതിരാളികളായ ബൈക്കർ സംഘങ്ങൾ തമ്മിലുള്ള വെടിവയ്പാണ്” എന്നാണ്ഒക്ലഹോമ സിറ്റി പോലീസ് മാസ്റ്റർ സാർജന്റ്. ഗാരി നൈറ്റ് ഒരു ഇമെയിലിൽ പറഞ്ഞു 4120 ന്യൂകാസിൽ റോഡിലെ വിസ്‌കി ബാരൽ സലൂണിലാണ് വെടിവെപ്പ് നടന്നത്.ബാറിനുള്ളിൽ മൂന്ന് മുതിർന്നവരാണ് കൊല്ലപ്പെട്ടതെന്നു ഒക്ലഹോമ പോലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേരുടെ പരിക്കു ഗുരുതരമല്ല. സംഭവത്തിൽ സംശയിക്കുന്നആരും കസ്റ്റഡിയിൽ പോലീസ് ഒകെസിപിഡി പറഞ്ഞു.വെടിവയ്പ്പിന്റെ കാരണം അന്വേഷിച്ചുവരികയാണ്.
വിശുദ്ധവാരത്തിന് ഭക്തിനിർഭരമായ തുടക്കം; ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണം നടന്നു
ടെക്‌സാസ് : യേശുക്രിസ്തുവിന്റെ ത്യാഗത്തിന്റെയും, ക്രൂശുമരണത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും അനുസ്മരണമായ വിശുദ്ധവാരത്തിനു ഭക്തി നിർഭരമായ തുടക്കം. കുരിശിലേറുന്നതിനുമുമ്പ് യേശു ക്രിസ്തു ജറുസലേമിലേക്ക് പ്രവേശിച്ച ദിവസത്തിന്റെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആചരിച്ചു . ടെക്‌സാസിലെ കൊപ്പേൽ സെന്‍റ്. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ നടന്ന ഓശാന ഞായറാഘോഷങ്ങൾക്ക് വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ ജോൺ വെട്ടിക്കനാൽ എന്നിവർ നേതൃത്വം നൽകി. കുരുത്തോല വെഞ്ചരിപ്പും, വിതരണവും കുരുത്തോല പ്രദക്ഷിണവും നടന്നു. കൊപ്പേൽ സെന്‍റ്. അൽഫോൻസാ ദേവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങളുടെ സമയം. പെസഹാ വ്യാഴാഴ്ച ശുശ്രൂഷകൾ വൈകുന്നേരം 7:00 മണി മുതൽ. ദുഃഖ വെള്ളിയിലെ പീഡാനുഭവസ്മരണയും കുരിശിന്റെ വഴിയും തിരുകർമ്മങ്ങളുംവൈകുന്നേരം 5:00 മണി മുതൽ. ദുഃഖ ശനിയാഴ്ചയിലെ ശുശ്രൂഷകൾ: രാവിലെ 7:30 ന് ആരാധന തുടർന്ന് 8:30 ന് വി കുർബാന. ഉയിർപ്പ് തിരുന്നാൾ (ഈസ്റർ വിജിൽ)…
ഡൊണാൾഡ് ട്രംപ് മത്സരത്തിൽ നിന്ന് മാറിനിൽക്കണം; പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച് ആസ ഹച്ചിൻസൺ
അർക്കൻസാസ്:മുൻ അർക്കൻസാസ് ഗവർണർ ആസ ഹച്ചിൻസൺ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചു.മുമ്പ് യുഎസ് ജനപ്രതിനിധിസഭയിൽ സേവനമനുഷ്ഠിച്ചതിന് ശേഷം 2015 മുതൽ ഈ വർഷം ആദ്യം വരെ അർക്കൻസാസ് ഗവർണറായിരുന്നു ഹച്ചിൻസൺ. എബിസിയുടെ “ദിസ് വീക്ക്” ന് നൽകിയ അഭിമുഖത്തിൽ, ഒരു പോൺ താരത്തിന് പണം നൽകിയതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ കുറ്റാരോപിതനായതിനെ തുടർന്ന് നവംബറിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ട്രംപിനോട്,മത്സരത്തിൽ നിന്ന് വിട്ടുനിൽകണമെന്നും ഹച്ചിൻസൺ ആവശ്യപ്പെട്ടു. “അമേരിക്കയിലെ ആളുകൾക്ക് ഏറ്റവും മികച്ച നേതാവിനെ ആവശ്യമുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്, 72 കാരനായ ഹച്ചിൻസൺ ഞായറാഴ്ച സംപ്രേഷണം ചെയ്ത എബിസി ന്യൂയിലെ അഭിമുഖത്തിൽ പറഞ്ഞു. ട്രംപും ബൈഡനും നേരത്തെ തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. അതേസമയം മുൻ സൗത്ത് കരോലിന ഗവർണറും ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറുമായ നിക്കി ഹേലിയും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ വൈസ് പ്രസിഡന്റ്…
‘Tell me, who do people say I am?’ (Article)
These days of Lenten reflections, especially during the Holy Week, many may recall one of last events in the life of Jesus. St. Luke says: One of the criminals hanging there on the cross hurled insults at Jesus: “Aren’t you the Messiah? Save yourself and us!”. The other one, we know him as St. Demas, known also as the “Good Thief” rebuked him….. “we are getting what we deserve for what we did; but he has done no wrong.” And he said to Jesus, “Remember me, Jesus, when you come…
ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഉദ്ഘാടനം ചെയ്തു
ഇന്ത്യാനാ: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ എന്‍ജിനീയറിംഗ് യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍ (AAEIO) ഇന്ത്യന്‍ എന്‍ജിനീയറിംഗ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് ഡീന്‍ ഡോ. അരവിന്ദ് രമണ്‍ ഉദ്ഘാടനം ചെയ്തു. സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് പി.എച്ച്.ഡി വിദ്യാര്‍ത്ഥിയും, ഐ.ഐ.ടി ഹൈദരാബാദ് മുന്‍ വിദ്യാര്‍ത്ഥിയുമായ ഗൗരവ് ഛോബേയാണ് ഈ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ പ്രസിഡന്റ്. എ.എ.ഇ.ഐ.ഒ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സമ്മേളനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍മാര്‍, ബിസിനസ് എക്‌സിക്യൂട്ടീവുമാര്‍, എ.എ.ഇ.ഐ.ഒ ബോര്‍ഡ് മെമ്പേഴ്‌സ് എന്നിവരെ സ്വാഗതം ചെയ്യുകയും, സംഘടനയുടെ ലക്ഷ്യങ്ങളും പദ്ധതികളും വിവരിക്കുകയും, പെര്‍ഡ്യൂ മെക്കാനിക്കല്‍ എന്‍ജിനീയറും, എംബിഎ ഗ്രാജ്വേറ്റുമായ തനിക്ക് ഇതൊരു ‘ഡ്രീം കം ട്രൂ’ അവസരമാണെന്ന് തന്റെ പ്രസംഗത്തില്‍ പറയുകയും ചെയ്തു. ഷിക്കാഗോയിലുള്ള നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കോളറാഡോ എന്നിവ കൂടാതെ ഇത് സംഘടനയുടെ…
ഗിൽബെർട് ഗ്ലോബൽ വില്ലജ് ഫെസ്റ്റിവൽ ഇന്ത്യൻ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി
ഫീനിക്സ്: ഗിൽബെർട് സിറ്റി സംഘടിപ്പിച്ച ഗിൽബെർട് ഗ്ലോബൽ വില്ലജ് ഫെസ്റ്റിവൽ കേരളത്തിന്റെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. ആരിസോണയിലെ പ്രമുഖ പ്രവാസി സംഘടനകളായ കേരള ഹിന്ദുസ് ഓഫ് അരിസോണ (കെ. എച്.എ) യും അയ്യപ്പ സമാജ് അരിസോണയും ചേർന്നാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സ്റ്റാൾ സജ്ജീകരിച്ചത്. ഗിൽബെർട് സിവിക് സെന്റര് മൈതാനത്തുവച്ച് ശനിയാഴ്ച ഏപ്രിൽ ഒന്നാം തീയതിയാണ് ഈ മെഗാമേള നടന്നത്. നിരവധി രാജ്യങ്ങളെ പ്രതിനിദാനം ചെയ്തുകൊണ്ടുള്ള സ്റ്റാളുകളും, ഭക്ഷ്യ വസ്തുക്കളും, വൈവിധ്യങ്ങളായ കലാരൂപങ്ങളും അരങ്ങേറിയപ്പോൾ കാണികൾക്ക് അത് കൗതുകമുണർത്തുന്ന കാഴ്ചയായിമാറി . ഗിൽബെർട് ഫെസ്റ്റിവലിൽ ഇന്ത്യയുടെ പ്രാതിനിധ്യമായി കെ.എച്.എ. യെ തെരഞ്ഞെടുത്ത നാൾമുതൽ സംഘടനയുടെ പ്രവർത്തകരായ കിരൺ മോഹൻ, ദിലീപ് പിള്ള , അനിത പ്രസീദ് , മഞ്ജു രാജേഷ് എന്നിവർ സ്റ്റാളിന്റെ മികച്ചരീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അതാന്ത പരിശ്രമത്തിലായിരുന്നു. കേരളത്തിന്റെ പൗരാണിക പാരമ്പര്യം വിളിച്ചോതുന്ന നിലവിളക്ക്,…
