ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഉദ്ഘാടനം ചെയ്തു

AAEIO- Purdue University Indian Engineering students Inaguration

ഇന്ത്യാനാ: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ എന്‍ജിനീയറിംഗ് യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍ (AAEIO) ഇന്ത്യന്‍ എന്‍ജിനീയറിംഗ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് ഡീന്‍ ഡോ. അരവിന്ദ് രമണ്‍ ഉദ്ഘാടനം ചെയ്തു.

സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് പി.എച്ച്.ഡി വിദ്യാര്‍ത്ഥിയും, ഐ.ഐ.ടി ഹൈദരാബാദ് മുന്‍ വിദ്യാര്‍ത്ഥിയുമായ ഗൗരവ് ഛോബേയാണ് ഈ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ പ്രസിഡന്റ്. എ.എ.ഇ.ഐ.ഒ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സമ്മേളനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍മാര്‍, ബിസിനസ് എക്‌സിക്യൂട്ടീവുമാര്‍, എ.എ.ഇ.ഐ.ഒ ബോര്‍ഡ് മെമ്പേഴ്‌സ് എന്നിവരെ സ്വാഗതം ചെയ്യുകയും, സംഘടനയുടെ ലക്ഷ്യങ്ങളും പദ്ധതികളും വിവരിക്കുകയും, പെര്‍ഡ്യൂ മെക്കാനിക്കല്‍ എന്‍ജിനീയറും, എംബിഎ ഗ്രാജ്വേറ്റുമായ തനിക്ക് ഇതൊരു ‘ഡ്രീം കം ട്രൂ’ അവസരമാണെന്ന് തന്റെ പ്രസംഗത്തില്‍ പറയുകയും ചെയ്തു.

ഷിക്കാഗോയിലുള്ള നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കോളറാഡോ എന്നിവ കൂടാതെ ഇത് സംഘടനയുടെ മൂന്നാമത്തെ സ്റ്റുഡന്റ്‌സ് ചാപ്റ്ററാണ്.

Inagurating the chapter of AAEIO – Purdue Indian Engineering students by cutting the Ribbon

ഈ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ അഡൈ്വസറും, സിവില്‍ എന്‍ജിനീയറിംഗ് പ്രൊഫസറുമായ ഡോ. വെങ്കിടേഷ് മോര്‍വാധേ, പെര്‍ഡ്യൂ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പ്രൊഫസര്‍ ഡോ. ഡി.എച്ച്.ആര്‍ ശര്‍മ, പെര്‍ഡ്യൂ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഡയറക്ടര്‍ ഡോ. ഹൈഡി അറോള, എ.എ.ഇ.ഐ.ഒ ട്രഷറര്‍ രാജീന്ദര്‍ സിംഗ് മാഗോ, എ.എ.ഇ.ഐ.ഒ ബോര്‍ഡ് മെമ്പറും നോര്‍ത്തേണ്‍ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് ഡീനുമായ ഡോ. പ്രമോദ് വോറ, ഇന്ത്യാന ഗവര്‍ണറുടെ അഡൈ്വസര്‍ രാജു ചിന്തല എന്നിവര്‍ ആശംസ അറിയിച്ചു.

ഈ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ പ്രസിഡന്റിനെ കൂടാതെ ഇരുനൂറിലധികം അംഗങ്ങളുമുണ്ട്. അമ്പതിനായിരത്തിലധികം വിദ്യാര്‍ഥികളുള്ള ഈ വലിയ യൂണിവേഴ്‌സിറ്റിയില്‍ 1300-ലധികം ഇന്ത്യന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളും ഉണ്ട്. ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആംസ്‌ട്രോങും, അവസാനമായി ചന്ദ്രനില്‍ ഇറങ്ങിയ യൂജിന്‍ സെര്‍നാനും പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായിരുന്നു. 2023 സ്പ്രിംഗ് സീസണില്‍ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി കരിയര്‍ സെന്ററുമായി ചേര്‍ന്ന് ജോബ് ഫെയര്‍ നടത്തുമെന്ന് എ.എ.ഇ.ഐ.ഒ സ്റ്റുഡന്റ് പ്രസിഡന്റ് ഗൗരവ് ചോബേ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News