ജോർജ്ജിയ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സി. വി. ആൻഡ്രൂസിന്റെ സഹധർമ്മിണി മറിയാമ്മ ആൻഡ്രൂസ് (70) അറ്റ്ലാന്റയിൽ നിര്യാതയായി . ചില നാളുകളായി ചികിത്സയിലിരിക്കവേ ഹൃദയാഘാതം മൂലമാണു മരണം. കോട്ടയം തിരുവാർപ്പ് സ്വദേശിയായ മറിയാമ്മ, 1973-ൽ വിവാഹിതയായി. അമേരിക്കയിൽ കുടിയേറി പാർക്കുന്നതിനു മുൻപ് ഭർത്താവ് പാസ്റ്റർ സി. വി. ആൻഡ്രൂസിനൊപ്പം കീക്കൊഴൂർ, ദുർഗ്ഗാപൂർ, നാഗ്പൂർ, ഭോപ്പാൽ, മുബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സുവിശേഷവേലയിലായിരുന്നു. അമേരിക്കയിൽ ഫ്ലോറിഡയിലും, അറ്റ്ലാന്റയിലും കുടുംബമായി സഭാ ശുശ്രൂഷയിൽ ആയിരുന്നു. ഭൗതിക ശരീരം ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പ്രെയിസ് കമ്മ്യൂണിറ്റി ചർച്ചിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും. ഭൗതിക സംസ്കാര ശുശ്രൂഷ ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 9 മണിക്കു പ്രയ്സ് കമ്മ്യൂണിറ്റി…
Category: AMERICA
ഡാളസ്സിൽ ഐസ് മഴ, ജനജീവിതം സ്തംഭിച്ചു റോഡ് ഗതാഗതം താറുമാറായി
ഡാളസ് :ഡാളസ് ഉൾപ്പെടെ നോർത്ത് ടെക്സസ്സിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശീതകാല കൊടുങ്കാറ്റ് വീശിയടിച്ചതിനെത്തുടർന്നുണ്ടായ ഐസ് മഴ (FREEZING RAIN) , ജനജീവിതം സ്തംഭിച്ചു റോഡ് ഗതാഗതം താറുമാറായി- വിമാന സർവീസുകൾ റദ്ദാക്കി നോർത്ത് ടെക്സസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പുറപ്പെടുവിച്ച വിന്റർ സ്റ്റോം മുന്നറിയിപ്പ് വ്യാഴാഴ്ച രാവിലെ വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . സാധ്യമെങ്കിൽ, വീടുകളിൽ കഴിയാൻ ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട് ചൊവ്വാഴ്ച നഗരത്തിലെ പല തെരുവുകളിലും മഞ്ഞുവീഴ്ചയുണ്ടായി, അപകടകരമായ അവസ്ഥ ബുധനാഴ്ചയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂരിഭാഗം സ്കൂൾ ജില്ലകളും ക്ലാസുകൾ റദ്ദാക്കി നഗരത്തിലെ ജോലിക്കാർ പ്രധാന റോഡുകളിലും കവലകളിലും മണലും ഉപ്പും കലർന്ന മിശ്രിതം ഇറക്കിവയ്ക്കുന്നത് തുടരുന്നു, എന്നാൽ കാലാവസ്ഥ ചൂടുപിടിക്കുന്നത് വരെ റെസിഡൻഷ്യൽ തെരുവുകൾ മഞ്ഞുപാളികളായിരിക്കും, ഡാളസ് ഡൗണ്ടൗൺ ലൈബ്രറി 250 കിടക്കകളുള്ള താൽക്കാലിക ഭവനരഹിതരുടെ അഭയകേന്ദ്രമായി ചൊവ്വാഴ്ച തുറക്കും. കോടതിയും…
ജോസഫ് കരോട്ട് (സണ്ണി, 62) അന്തരിച്ചു
ന്യൂജേഴ്സി: പാലാ കൊഴുവനാല്‍ വലിയകരോട്ട് പരേതരായ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകന് സണ്ണി ജോസ് (62) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ സോണി കുടമാളൂര്‍ വടക്കേപുത്തന്‍പറമ്പില്‍ കുടുംബാംഗം. കൊച്ചിൻ ഓസ്ക്കാർ മിമിക്സ് ട്രൂപ് സ്ഥാപകനും, ന്യൂ യോർക്ക് സ്റ്റേറ്റ് ടാക്സ് ഡിപ്പാർട്മെന്റിൽ ഫോറൻസിക് ഓഡിറ്റർ ആയി ഔദ്യോഗിക ജീവിതം നയിച്ചു വരികയുമായിരുന്നു പരേതൻ. മക്കള്‍: സോണ്‍ (മെഡിക്കല്‍ പിജി വിദ്യാര്‍ഥി), കെവിന് (മെഡിക്കല്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ആന്‍സമ്മ ജോസ്, ജാന്‍സി ജോസ്, സിസ്റ്റര്‍ കല്‍പ്പന (നോട്ടര്‍ഡാം), റാണി ജോസ്, പ്രിന്‍സി ജോസ്, സോണിയ ജോസ്, പരേതനായ ജയ്മോന് ജോസ്. പൊതുദര്‍ശനം: ഫെബ്രുവരി ഒന്നാം തിയതി ബുധനാഴ്ച വൈകീട്ട് 5:00 മുതൽ 7.30 വരെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ (508 എലിസബത്ത് അവന്യൂ, സോമർസെറ്റ്, ന്യൂ ജേഴ്സി 08873). 7:30 – ന് പ്രത്യക ദിവ്യബലി…
കോവിഡ് അടിയന്തര പ്രഖ്യാപനങ്ങൾ ബൈഡൻ ഭരണകൂടം അവസാനിപ്പിക്കുന്നു
വാഷിങ്ടൺ ഡി സി :കോവിഡ് അടിയന്തര പ്രഖ്യാപനങ്ങൾ മെയ് 11 ന്അവസാനിപ്പിക്കാൻ വൈറ്റ് ഹൗസ് പദ്ധതിയിടുന്നു, പകർച്ചവ്യാധി അവസാനിച്ചതായി ബൈഡൻ ഭരണകൂടം വിശ്വസിക്കുന്നു , വൈറ്റ് ഹൗസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഫെഡറൽ പണവും വിഭവങ്ങളും നഗരങ്ങളിലേക്ക് വേഗത്തിൽ തുറന്നുകൊടുത്ത ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ആദ്യമായി നടപ്പാക്കിയ ദേശീയ അടിയന്തരാവസ്ഥയും പൊതുജനാരോഗ്യ അടിയന്തരാവസ്ഥയും ഉടനടി അവസാനിപ്പിക്കുന്ന രണ്ട് റിപ്പബ്ലിക്കൻ ബില്ലുകളോടുള്ള എതിർപ്പിന്റെ ഔപചാരിക പ്രസ്താവനയിലാണ് ഈ പ്രഖ്യാപനം. പകർച്ചവ്യാധിയോട് പ്രതികരിക്കുന്ന സംസ്ഥാനങ്ങളും. ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള സെനറ്റ് നിയമനിർമ്മാണത്തിൽ വോട്ട് ചെയ്യാൻ സാധ്യതയില്ല. പാൻഡെമിക്കുമായി ബന്ധപ്പെട്ട അടിയന്തരാവസ്ഥയ്ക്ക് കീഴിലുള്ള യുഎസ് മൂന്ന് വർഷത്തിലേറെയായി മെയ് 11 അടയാളപ്പെടുത്തും. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2020 മാർച്ച് 13 നാണു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് , ഇത് 2020 മാർച്ച് 1 മുതൽ മുൻകാല പ്രാബല്യത്തിൽ വന്നു. നിർദ്ദിഷ്ട റിപ്പബ്ലിക്കൻ…
കോപ്പേല് സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് വിന്‍സെന്റ് ഡി പോള്‍ സംഘടിപ്പിച്ച തീര്‍ത്ഥയാത്ര ഉജ്ജ്വലമായി
ഡാലസ്: കോപ്പേല് സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച മെക്സിക്കന്‍ സിറ്റിയിലേക്കുള്ള യാത്ര ഏവര്‍ക്കും നല്ല ഒരു അനുഭവമായി മാറി. ജനുവരി 26ാം തീയതി വ്യാഴാഴ്ച ഡാലസ് ഡി. എഫ്. ഡബ്ളു എയര്‍ പോര്‍ട്ടില്‍ നിന്ന് 40 പേരുടെ ഒരു ഗ്രൂപ്പ് മെക്സിക്കോ സിറ്റിയിലേക്ക് യാത്ര തിരിച്ചു. യാത്രയുടെ മുഖ്യ ഉദ്ദേശം 1531 ല്‍ ഹൂവാന്‍ ഡിയേഗോ( Juan Diego) ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട ടേപ്പേയാക്ക് കുന്ന്, Tepeyac) ഔര്‍ ലേഡി ഓഫ് ഗോഡലൂപ്പേ ബസലിക്കാ എന്നീ സ്ഥലത്ത് ചെന്ന് പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിച്ച് അനുഗ്രഹം വാങ്ങിക്കുകയും അതൊടൊപ്പം തന്നെ മെക്സിക്കോ സിറ്റിയിലെ ആകര്‍ഷകമായ മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കുക എന്നതായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ പണിത ഒര്‍ജിനല്‍ ഗോഡേലൂപ്പേ ചര്‍ച്ച് അടിത്തറ പ്രശ്നം കാരണം പുതിയ ബസിലിക്കാ 1974 ല്‍ തൊട്ടടുത്തു തന്നെ…
എസ്എംസിഎ കുവൈറ്റ് – നോർത്ത് അമേരിക്ക പുതുവത്സര സംഗമം ശ്രദ്ധേയമായി
ഹൂസ്റ്റൺ: എസ്എംസിഎ (സീറോ മലബാർ കുവൈറ്റ് നോർത്ത് അമേരിക്ക) യുടെ ക്രിസ്തുമസ് പുതുവത്സര സംഗമം വൈവിധ്യമാർന്ന പരിപാടികളോടുകൂടി നടത്തപ്പെട്ടു. മലയാള സിനിമാ ലോകത്തെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ജനമനസുകളിൽ ഇടം നേടിയ പ്രമുഖ സിനിമ താരം സിജോയ് വർഗീസ് ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ജനുവരി 14 നു ശനിയാഴ്ച സൂം പ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സംഘടനയുടെ രക്ഷാധികാരിമാരായ അഭിവന്ദ്യ മാർ ജോസ് കല്ലുവേലി പിതാവ് (ബിഷപ്പ് ഓഫ് മിസ്സിസാഗാ), മാർ ജോയ് ആലപ്പാട്ട് പിതാവ് (ബിഷപ്പ് ഓഫ് ഷിക്കാഗോ) എന്നിവർ ക്രിസ്തുമസ് സന്ദേശങ്ങൾ നൽകി. എസ്എംസിഎ ചെയ്തു വരുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പിതാക്കന്മാർ പ്രത്യേകം അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി പങ്കെടുത്തവരെയും അതിഥിതികളെയും സ്വാഗതം ചെയ്തു.എസ്എംസിഎ സമൂഹത്തിന്റെയും സഭയുടെയും വളർച്ചക്ക് എന്നും മുതൽക്കൂട്ടായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നുവെന്നും തുടർന്നുള്ള പ്രവർത്തന ങ്ങളിലും…
ലാവേൺ & ഷെർലി നടി സിണ്ടി വില്യംസ് (75) അന്തരിച്ചു
‘ലാവർൺ & ഷെർലി’ എന്ന പരിപാടിയിൽ ഷെർലിയായി അഭിനയിച്ച സിണ്ടി വില്യംസ് ഒരു ചെറിയ അസുഖത്തെ തുടർന്ന് ബുധനാഴ്ച മരിച്ചതായി അവരുടെ കുടുംബം അറിയിച്ചു.75 വയസായിരുന്നു. “ഞങ്ങളുടെ ദയയുള്ള, ഉല്ലാസഭരിതയായ അമ്മ, സിണ്ടി വില്യംസിന്റെ വിയോഗം ഞങ്ങൾക്ക് ഒരിക്കലും പ്രകടിപ്പിക്കാൻ കഴിയാത്തത്ര ദു:ഖം സമ്മാനിച്ചു. അവരെ അറിയുന്നതും സ്നേഹിക്കുന്നതും ഞങ്ങളുടെ സന്തോഷവും പദവിയുമാണ്. സിണ്ടി ഒരു തരത്തിലും സുന്ദരിയും ഉദാരമതിയും മിടുക്കിയും ആയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ട നർമ്മബോധവും തിളങ്ങുന്ന ആത്മാവും,” പ്രസ്താവനയിൽ പറഞ്ഞു. സംവിധായകൻ ജോർജ്ജ് ലൂക്കാസിന്റെ 1973 ലെ “അമേരിക്കൻ ഗ്രാഫിറ്റി”, 1974 മുതൽ സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ “ദി സംഭാഷണം” എന്നിവയിലും വില്യംസ് അഭിനയിച്ചു.
ഒഐസിസി ഹൂസ്റ്റൺ ചാപ്റ്റർ റിപ്പബ്ലിക്ക്ദിനാഘോഷവും മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും നടത്തി
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു. അതോടൊപ്പം 1948 ജനുവരി 30 നു ആർഎസ്എസ് വർഗീയവാദിയുടെ വെടിയുണ്ടയേറ്റ് രക്തസാക്ഷിത്വം വഹിച്ച്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ലോകജനതയുടെ ആരാധ്യനായ മഹാത്മാഗാന്ധിയുടെ ഓർമകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു. ജനുവരി 29 നു ഞായറാഴ്ച വൈകുന്നേരം മിസ്സോറി സിറ്റി അപ്ന ബസാർ ഹാളിൽ നടന്ന ചടങ്ങുകൾ പ്രൗഢഗംഭീരമായിരുന്നു. കുമാരി ക്രിസ്റ്റൽ ജോസ് അമേരിക്കൻ ദേശീയഗാനമാലപിച്ചു. തുടർന്ന് നടന്ന ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചാപ്റ്റർ സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. ഒഐസിസി യുഎസ്എ ദേശീയ ചെയർമാൻ ജെയിംസ് കൂടൽ സമ്മേളനം ഉത്ഘാടനം ചെയ്തു. കന്യാകുമാരി മുതൽ കശ്മീർ വരെ, മഴയും വെയിലും…
കലകളിലെ ആത്മീയത തിരിച്ചറിയണം : ഫാ. ജോൺസൺ പുഞ്ചക്കോണം
മനുഷ്യോല്പത്തി മുതല്‍ ലോകത്ത് പ്രചാരത്തിലുള്ള ആശയ വിനിമയ ഉപാധിയാണ് കലകൾ. മനുഷ്യന്റെ സാംസ്കാരികവളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. ‘മനോഹരമായ വസ്തുവിന്റെ സൃഷ്ടിപ്പിലെ വൈദഗ്ധ്യത്തിന്റെയും സര്‍ഗാത്മക ഭാവനയുടെയും ബോധപൂര്‍വകമായ ഉപയോഗമാണ് കല’ എന്നാണ് വെബ്സ്റ്റേഴ്സ് നിഘണ്ടുവില്‍ വിവക്ഷിക്കുന്നത്. മനുഷ്യനിലെ ആന്തരിക സമ്പന്നതയുടെ ദിവ്യപ്രകാശനമാണ് കലകൾ. അത് ഭാവനയാകാം, സംഗീതമാകാം, താളാത്മക ചുവട് വെയ്പുകളാകാം, കലയുടെ എണ്ണിയാലൊടുങ്ങാത്ത പരിവേഷങ്ങളില്‍ ഏതുമാകാം. കലയും ആത്മീയതയും മനുഷ്യജീവിതത്തെ ജീവസ്സുറ്റതാക്കുന്ന ചൈതന്യമാണ്. ആത്മീയത സമൂഹരചനയുടെ ഉൾപിരിവാകുമ്പോൾ അതിന് സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, മതപരമായ മാനങ്ങളുണ്ട്. അവയെ അവഗണിച്ചുകൊണ്ടുള്ള ആത്മീയത അപൂർണമാണ് എന്ന് പറയേണ്ടിവരും. സത്യത്തെ അറിയുകയും കണ്ടെത്തുകയുമാണ് യഥാർഥത്തിൽ ആത്മിയതയുടെ അന്തഃസത്ത. അതിൽ ആത്മീയ സൗന്ദര്യമടങ്ങിയിട്ടുണ്ട്; അനേകം ആന്തരികവും ബാഹ്യവുമായ മനുഷ്യന്റെ പ്രതിഭകളുടെ മിശ്രിതമാണ് കലകൾ. ഉള്ളിൽ ഉറയുന്ന സൗന്ദര്യബോധത്തിന്റെ ബാഹ്യപരമായ അടയാളപ്പെടുത്തലെകളായി കലകൾ മാറേണ്ടിയിരിക്കുന്നു. ലാവണ്യം, തികവ്, ഭാവന, പൊരുൾ, ആത്മീയത…
ഫൊക്കാന ഫ്ലോറിഡ റീജണൽ പ്രവർത്തന ഉൽഘാടനം വര്‍ണ്ണാഭമായി
ഫ്ലോറിഡ : ഫ്ലോറിഡ റീജന്റെ പ്രവർത്തന ഉൽഘാടനം ബ്രാൻഡൻ ക്നാനായ കമ്മ്യൂണിറ്റി ചർച്ച് ഓഡിറ്റോറിയത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിച്ചു. സെക്രട്ടറി ഡോ.കല ഷാഹി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റീജണൽ കോർഡിനേറ്റർ സ്റ്റീഫൻ ലൂക്കോസ് (ഫോർമാർ RVP ) പങ്കെടുത്ത ഏവർക്കും സ്വാഗതം രേഖപ്പെടുത്തി. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷാഹി എന്നിവരെ മീറ്റിങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് ചാക്കോ കുര്യൻ , മുൻ ഫൊക്കന പ്രസിഡന്റ്മാരായ ജോർജി വർഗീസ് , കമാണ്ടർ ജോർജ് കോരത് മുൻ സെക്രെട്ടറിമാരായ മാമ്മൻ സി ജേക്കബ് (കേരളാ കൺവെൻഷൻ ചെയർ ) , സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് വൈസ് ചെയർ സണ്ണി മാറ്റമന, ജോൺ കല്ലോലിക്കൽ , കിഷോർ വട്ടപ്പറമ്പിൽ, ഗ്രേസ് ജോജി, ലീല മാരേട്ട്…
