ന്യൂയോർക്ക്: ആലപ്പുഴ വെളിയനാട് കന്യാക്കോണിൽ പുന്നൂസ് സക്കറിയ (കറിയാച്ചൻ-88) ന്യൂയോർക്കിൽ വച്ച് ജനുവരി 26 പകൽ 12.30 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിൽ നിന്ന് റിട്ടയർ ചെയ്ത അദ്ദേഹം മകൻ മോൺസി സക്കറിയയും കുടുംബത്തോടുമൊപ്പം ന്യൂയോർക്കിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ന്യൂയോർക്കിലെ ഹിക്സ്‌വില്ലിലുള്ള കോർണർ സ്റ്റോൺ ചർച്ചിൽ ജനുവരി 30 തിങ്കളാഴ്ച 6 മണി മുതൽ 9 മണി വരെ പൊതുദർശനവും മരണാനന്തര ചടങ്ങുകളും നടക്കുന്നതാണ്.
Category: AMERICA
നായയുടെ കടിയേറ്റ് ഏഴു വയസ്സുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്
ഐഡഹോ: നാല് നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണ അന്ത്യം. മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്ക് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരുടെ വീടിന് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്. രണ്ടു റോഡ്‌വീലർ നായ്ക്കളും മറ്റു രണ്ട് നായ്ക്കളും ചേർന്നാണ് ആക്രമണം നടത്തിയത്. അയൽ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസാണ് രക്തത്തിൽ മുങ്ങി കിടന്ന കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ഫാമിലി ആന്റ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ഫ്ലോറൽ പാർക്ക് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ
ഫ്ലോറൽ പാർക്ക് (ന്യൂയോർക്ക്): മലങ്കര സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോൺഫറൻസിന്റെ (FYC) രജിസ്ട്രേഷൻ കിക്ക് ഓഫ് ജനുവരി 15 ഞായറാഴ്ച ഫ്ലോറൽ പാർക്ക് ചെറി ലെയ്‌നിൽ സ്ഥിതി ചെയ്യുന്ന സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു. ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റിയുടെ പ്രതിനിധി സംഘം അന്നേ ദിവസം ഇടവക സന്ദർശിച്ചു. ജോബി ജോൺ (ഭദ്രാസന കൗൺസിൽ അംഗം), ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗം), മാത്യു ജോഷ്വ (ട്രഷറർ, FYC ), സജി എം. പോത്തൻ (ഫിനാൻസ് മാനേജർ, FYC), വർഗീസ് പോത്താനിക്കാട് (FYC കമ്മിറ്റി അംഗം) തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. കോണ്‍ഫറൻസിനോട് അനുബന്ധിച്ചു നടക്കുന്ന വിവിധ പരിപാടികളുടെ വിശദാംശങ്ങൾ നേതാക്കൾ നൽകി. 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ…
ഡാളസിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഡാളസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ അഭിമുഖ്യത്തില്‍ ഇന്ത്യയുടെ 74–ാമത് റിപ്പബ്ലിക് ദിനം ഡാളസില്‍ ആഘോഷിച്ചു. ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് ദിനേഷ് ഹുഡയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ അസീം ആര്‍ മഹാജന്‍ (കോൺസൽ ജനറൽ ഓഫ് ഇന്ത്യ), ടെക്സസ് സ്റ്റേറ്റ് പ്രതിനിധി അന്നാ മേരി റാമോസ്, സിറ്റി ഓഫ് റിച്ചാര്‍ഡ്സണ്‍ മേയര്‍ പോള്‍ വാക്കര്‍, ഗാർലൻഡ് സിറ്റി മേയർ സ്കോട്ട് ലിമെയ്, ഇർവിംഗ് സിറ്റി മേയർ, പ്ലാനോ മേയര്‍ എന്നിവർ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് എണ്ണൂറോളം കലാകാരന്മാരും കലാകാരികളും ചേർന്നൊരുക്കിയ 65 ഇനം പരിപാടികളും അരങ്ങേറി. നോർത്ത് ടെക്സസിലെ വിവിധ സിറ്റികളിൽ നിന്നായി രണ്ടായിരത്തിലധികം പേർ ആഘോഷ പരിപാടിയിൽ പങ്കെടുത്തതായി സെക്രട്ടറി ജസ്റ്റിൻ അറിയിച്ചു.
ഡബ്ല്യൂ.എം.സി. ന്യൂയോർക്ക് പ്രൊവിൻസും മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി നടത്തുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം 28-ന് ഫ്ലോറൽ പാർക്കിൽ
ന്യൂയോർക്ക്: ന്യൂയോർക്ക് പ്രൊവിൻസ് വേൾഡ് മലയാളി കൗൺസിലും അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ന്യൂയോർക്കിലെ ഫ്ലോറൽപാർക്കിലുള്ള ടൈസൺ സെന്ററിൽ ജനുവരി 28 ശനിയാഴ്ച വൈകിട്ട് 5:30-ന് വിവിധ കലാപരിപാടികളോടെ അതി വിപുലമായി നടത്തുന്നു. പ്രസിഡൻറ് ഈപ്പൻ ജോർജിൻറെ നേതൃത്വത്തിലുള്ള ഡബ്ല്യൂ.എം.സി. ന്യൂയോർക്ക് പ്രൊവിൻസ് ഏതാനും മാസങ്ങൾക്കു മുൻപ് ഇതേ വേദിയിൽ വച്ച് നടത്തിയ ഫിലിം അവാർഡ് ദാനവും മൾട്ടി-എത്നിക് കലാപരിപാടികളും വളരെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇത്തവണ സമൂഹത്തിലെ മുൻ നിര രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളുടെ നിറ സാന്നിധ്യത്തിൽ 73 വർഷം പൂർത്തിയാക്കി എഴുപത്തിനാലാമത് വർഷത്തിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം മനോഹര കലാപരിപാടികളോടെ നടത്തുവാനാണ് സംഘാടകർ ക്രമീകരണം ചെയ്യുന്നത്. അമേരിക്കയിലെ കുടിയേറ്റക്കാരായ 38 രാജ്യങ്ങളിലെ വംശജരെ ഉൾപ്പെടുത്തി ചിക്കാഗോയിൽ ഡോ. വിജയ് പ്രഭാകറിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട അമേരിക്കൻ മൾട്ടി…
ശക്തമായ നേതൃ നിരയുമായി കെ.എച്ച്.എൻ.എ കാനഡ
കൺവീനർ കവിത മേനോൻ്റെയും , റീജിയണൽ RVP Dr പരമേശ്വര കുമാർ ബി നായരുടെയും നേതൃത്വത്തിൽ കെ.എച്ച്.എൻ.എ കാനഡ റീജിയൻ വിപുലീകരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ആയി തമ്പാനൂർ മോഹനൻ , റീജിയണൽ കോർഡിനേറ്ററേഴ്സ് ആയി ദിവ്യ അനൂപ് , രാജേന്ദ്രൻ , പ്രിയ ഉണ്ണിത്താൻ സിറ്റി VP ആയി അഞ്ജന ശ്രീകുമാർ എന്നിവരെ പ്രഖ്യാപിച്ചപ്പോൾ കാനഡയിലെ മലയാളി സമൂഹത്തിലും കെ.എച്ച്.എൻ.എ യുടെ നിറസാന്നിധ്യം ഒന്ന് കൂടി ഉറപ്പിക്കുയാണ്. കഴിഞ്ഞ ഒക്ടോബർ മുതൽ കെ.എച്ച്.എൻ.എ യുടെ സഹയാത്രികയായ കവിത, കൺവീനർ എന്ന സ്ഥാനം കൂടാതെ, തെന്നിന്ത്യൻ ഐക്കോൺ മാധവൻ അംബാസിഡർ ആയുള്ള കെ.എച്ച്.എൻ.എ യുടെ ഡ്രീം പ്രൊജക്റ്റ് ആയ “ജാനകി” യുടെ കോർ മെമ്പർ , വിമൻസ് ഫോറം മെമ്പർ എന്നീ നിലകളിലും കെ.എച്ച്.എൻ.എ യിൽ നിറസാന്നിധ്യമാണ്. കലാ സാംസ്‌കാരിക പ്രവർത്തങ്ങളിൽ വളരെയേറെ സജീവയായ…
മാർ തോമസ് തറയിൽ നയിക്കുന്ന ധ്യാനം ന്യൂയോർക്ക് സെന്റ് മേരീസ് പള്ളിയിൽ മാർച്ച് 16 മുതല്‍ 19 വരെ
ന്യൂയോർക്ക്: ബെത്‌പേജ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 16, 17, 18, 19 (വ്യാഴം, വെളളി, ശനി, ഞായർ) തീയതികളിൽ നടക്കും. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനും ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനുമായ ബിഷപ്പ് മാർ തോമസ് തറയിലാണ് ധ്യാനം നയിക്കുന്നത്. മാർച്ച് 16 വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മുതൽ ഒൻപതു വരെയും 17, 18, 19 ന് രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക വികാരി ഫാ. ജോൺ മേലേപ്പുറം അറിയിച്ചു. രണ്ടായിരാമാണ്ടിൽ ആർച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിൽ നിന്നും പൗരോഹിത്യം സ്വീകരിച്ച മാർ തറയിൽ ആറുവര്ഷങ്ങൾക്ക് മുൻപാണ് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനാവുന്നത്. കുറിച്ചി മൈനർ സെമിനാരി, വടവാതൂർ സെന്റ് തോമസ് അപോസ്തോ ലിക് സെമിനാരി എന്നിവിടങ്ങളിലായിരുന്നു പൗരോഹിത്യ പഠനം. സുവിശേഷ…
ജന്മനാ അംഗവൈകല്യം സംഭവിച്ച ഹന്ന എന്ന പെണ്‍കുട്ടിക്ക് സഹായഹസ്തവുമായി അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍
അറ്റ്ലാന്റാ: അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) പതിവു വർഷങ്ങളിലേതുപോലെ തന്നെ ഈ വർഷവും ക്രിസ്തുമസ്സിനോടനുബന്ധിച്ച് കരോൾ നടത്തി അതിൽ നിന്നു ലഭിച്ച തുക ജനിച്ചപ്പോൾ മുതൽ രണ്ടു കാലുകൾക്കും ചലന ശേഷിയില്ലാതെ , ചികിത്സക്ക് പണംസംഭരിക്കാൻ ബുദ്ധിമുട്ടിയിരുന്ന ഒരു കുട്ടിക്ക് ധനസഹായം ചെയ്യുകയും ,വ്രദ്ധസദനത്തിലെ താമസക്കാർക്കു വേണ്ടി വീൽ ചെയർ കൊടുക്കുകയും ചെയ്യുകയുണ്ടായി. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ‘ഹന്ന’ എന്ന പെൺകുട്ടി തനിക്കു ലഭിച്ച ഈ ഭാഗൃത്തിൽ വളരെ സന്തുഷ്ടയാണ്. ‘ഹന്ന’ തന്റെ സന്തോഷവുംനന്ദിയും അമ്മ ഭാരവാഹികളെ വിളിച്ച് അറിയിക്കുകയുണ്ടായി. ലോകം മുഴുവൻ മുമ്പോട്ട് കുതിക്കുമ്പോൾ സ്വന്തം കാലുകൾ ചലിപ്പിച്ച് മുൻപോട്ട് നീങ്ങാൻ കഴിവില്ലാത്ത അനേകരുണ്ടെങ്കിലുംഅതിൽ ഒരാളെയെങ്കിലും സഹായിക്കാൻസാധിച്ചതിൽ അമ്മ ഭാരവാഹികളും സന്തുഷ്ടരാണ്. തുടർന്നുംഇതുപോലെയുള്ള പ്രവർത്തനങ്ങൾ നടത്തി സമൂഹത്തെ സഹായിക്കുക എന്നുള്ളതാണ് അമ്മയുടെ ലക്ഷൃം എന്ന് അമ്മ പ്രസിഡന്റെ ജയിംസ് ജോയി കല്ലറകാണിയിൽ അറിയിക്കുകയുണ്ടായി. ഇതിൽ…
മികച്ച എം.പി യ്ക്കുള്ള ഫൊക്കാന പുരസ്കാരം രാജ്യസഭ എം.പി. ഡോ. ജോൺ ബ്രിട്ടാസിന്
വാഷിംഗ്ടൺ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.പി യ്ക്കുള്ള പുരസ്കാരം രാജ്യസഭ എം.പി. ഡോ.ജോൺ ബ്രിട്ടാസിന് നൽകുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫൻ അറിയിച്ചു. മാർച്ച് അവസാനം ഏപ്രിൽ ആദ്യ വാരത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഫൊക്കാനാ കേരളാ കൺവൻഷനിൽ വച്ച് പുരസ്കാരം നൽകും. ഇന്ത്യയിലെ അറിയപ്പെടുന്ന മാദ്ധ്യമ പ്രവർത്തനായിരുന്ന ജോൺ ബ്രിട്ടാസ് ജോൺ ബ്രിട്ടാസ് കൈരളി ടിവിയുടെ (മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടറും ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസിന്റെ മുൻ ബിസിനസ് ഹെഡുമാരുന്നു. 1966 ഒക്ടോബർ 24 ന് കണ്ണൂരിൽ പുലിക്കുരുമ്പയിലെ ആലിലക്കുഴി കുടുംബത്തിൽ എം.പി. പൈലിയും അന്നമ്മയുടേയും മകനായി ജനനം. ജനനം. 2021 ഏപ്രിൽ 24-ന് സിപിഐ(എം) നോമിനിയായി കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഡൽഹിയിൽ ദേശാഭിമാനിയുടേയും, കൈരളി ടി വിയുടേയും അമരക്കാരനായിരുന്നു. മാധ്യമ പ്രവർത്തകനായിരിക്കെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനൊപ്പം…
ഒഐസിസി യു എസ്എ ഹൂസ്റ്റൺ ചാപ്റ്റർ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 ഞായറാഴ്ച
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്‌എ (ഒഐസിസിയുഎസ്‌എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തി നാലാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 നു ഞായറാഴ്ച വൈകുന്നേരം 5:30-ന് നടത്തപ്പെടും. സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്റിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Missouri City, TX 77459). ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 240 ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് ആയി ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ അഭിമാനം ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ മുഖ്യാതിഥിയായി പങ്കെടുത്ത് റിപ്പബ്ലിക് ദിന സന്ദേശം നൽകും. 1950 ജനുവരി 26 നു ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്വത്തിൽ നിന്നും 1947 ഓഗസ്റ്റ് 15 സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഡോ. ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടന തയ്യാറാക്കി സ്വതന്ത്ര റിപ്പബ്ലിക് ആയി ലോക രാഷ്ട്രങ്ങളുടെ മുൻപിൽ ഭാരതീയരുടെ…
