ഡാളസിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഡാളസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ അഭിമുഖ്യത്തില്‍ ഇന്ത്യയുടെ 74–ാമത് റിപ്പബ്ലിക് ദിനം ഡാളസില്‍ ആഘോഷിച്ചു.

ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് ദിനേഷ് ഹുഡയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ അസീം ആര്‍ മഹാജന്‍ (കോൺസൽ ജനറൽ ഓഫ് ഇന്ത്യ), ടെക്സസ് സ്റ്റേറ്റ് പ്രതിനി‍ധി അന്നാ മേരി റാമോസ്, സിറ്റി ഓഫ് റിച്ചാര്‍ഡ്സണ്‍ മേയര്‍ പോള്‍ വാക്കര്‍, ഗാർലൻഡ് സിറ്റി മേയർ സ്കോട്ട് ലിമെയ്, ഇർവിംഗ് സിറ്റി മേയർ, പ്ലാനോ മേയര്‍ എന്നിവർ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.

തുടര്‍ന്ന് എണ്ണൂറോളം കലാകാരന്മാരും കലാകാരികളും ചേർന്നൊരുക്കിയ 65 ഇനം പരിപാടികളും അരങ്ങേറി.

നോർത്ത് ടെക്സസിലെ വിവിധ സിറ്റികളിൽ നിന്നായി രണ്ടായിരത്തിലധികം പേർ ആഘോഷ പരിപാടിയിൽ പങ്കെടുത്തതായി സെക്രട്ടറി ജസ്റ്റിൻ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News