സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോടുകൂടിയ കനത്ത മഴയുണ്ടാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി ജില്ലയിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് കനത്ത മഴ. കരിങ്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (15/11/2025) പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,…

മാരക എം‌ഡി‌എം‌എ മയക്കുമരുന്നുമായി രണ്ടു യുവതികളെയും അതു വാങ്ങാനെത്തിയ മൂന്നു യുവാക്കളെയും ചാലക്കുടിയില്‍ അറസ്റ്റു ചെയ്തു

ചാലക്കുടി: മാരകമായ എംഡിഎംഎ വിൽക്കാൻ ചാലക്കുടിയിലെത്തിയ രണ്ട് യുവതികളെയും മരുന്ന് വാങ്ങാൻ ശ്രമിച്ച മൂന്ന് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയും പിടിച്ചെടുത്തു. ബസിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് യുവതികളും യുവാക്കളും അറസ്റ്റിലായത്. മയക്കുമരുന്ന് കൊണ്ടു വന്ന രണ്ട് യുവതികളും കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ യുവാക്കളുമാണ് തൃശൂർ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്. കോട്ടയം വൈക്കം നടുവിൽ ഓളത്തറ വീട്ടിൽ വിദ്യ (33), കോട്ടയം വൈക്കം അഞ്ചുപാറ വീട്ടിൽ ശാലിനി (31) എന്നിവരാണ് എംഡിഎംഎയുമായി ചാലക്കുടി ബസ് സ്റ്റാന്റില്‍ എത്തിയത്. കൈപ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് (33), കൈപ്പമംഗലം ആനക്കൂട്ട് വീട്ടില്‍ അജ്മൽ (35), കടവിൽ അജ്മൽ (25) എന്നിവരാണ് ഇത് വാങ്ങാൻ…

കിഡ്സ് ഫെസ്റ്റ് 25 മലപ്പുറം റീജിയണിൽ കാറ്റഗറി രണ്ടിൽ ചാമ്പ്യന്മാരായി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ

വടക്കാങ്ങര : ഐ.ഇ.സി.ഐ സംസ്ഥാനത്തുടനീളം മേഖലാതലത്തിൽ നടത്തിയ കിഡ്സ് 2025 ൽ മലപ്പുറം റീജിയണിൽ കാറ്റഗറി രണ്ടിൽ ടാലന്റ് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. വണ്ടൂർ ഗ്രേസ് പബ്ലിക് സ്കൂളിൽ നടന്ന ഫെസ്റ്റിൽ 70 പോയിന്റുകൾ നേടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. കാറ്റഗറി 1,2 ൽ മത്സരിച്ച എല്ലാ ഇനങ്ങളിലും തിളക്കമാർന്ന പ്രകടനം സ്കൂളിലെ മോണ്ടിസോറി ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ കാഴ്ചവച്ചു. ഒപ്പന, ആക്ഷൻ സോങ്, കവിത പാരായണം തുടങ്ങി ഒട്ടേറെ ഇനങ്ങളിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയാണ് കാറ്റഗറി 2 വിഭാഗം ഓവറോൾ ചാമ്പ്യന്മാരായത്. വിജയികളെ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി, സ്കൂൾ സെക്രട്ടറി യാസിർ കരുവാട്ടിൽ എന്നിവർ അനുമോദിച്ചു. കലാ മത്സരങ്ങൾക്ക് എൽ.പി വിഭാഗം ഹെഡ് മെറീന ടീച്ചർ, മോണ്ടിസോറി വിഭാഗം ഹെഡ് സാമിയ, റഫീഖ്, സ്വാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.  

ക്രിസ്മസ് പരീക്ഷ ഡിസംബർ 15 മുതല്‍ 23 വരെ; അർദ്ധവാർഷിക പരീക്ഷകൾ ഒറ്റ സെഷനിൽ നടത്തും

തിരുവനന്തപുരം: സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ ഒറ്റ ഘട്ടത്തിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നു. ഡിസംബർ 15 ന് പരീക്ഷകൾ ആരംഭിച്ച് 23 ന് പൂർത്തിയാക്കാനാണ് ധാരണ. ഡിസംബര്‍ 23-ന് സ്കൂളുകള്‍ അടയ്ക്കും. ജനുവരി 5 ന് വീണ്ടും തുറക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്കൂൾ തുറന്നതിനുശേഷം ജനുവരി 7 ന് നടക്കും. ക്രിസ്മസ് അവധിക്കാലം പുനഃക്രമീകരിക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. വിദ്യാഭ്യാസ നിലവാര (ക്യുഐപി) യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, രണ്ട് ഘട്ടങ്ങളായി പരീക്ഷ നടത്താൻ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, അവധിക്കാലത്തിന് മുമ്പും ശേഷവുമുള്ള പരീക്ഷകൾ വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെത്തുടർന്ന്, ഒറ്റ ഘട്ടത്തിൽ പരീക്ഷ നടത്താൻ തീരുമാനിച്ചു.

പാലക്കാട് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) വ്യാഴാഴ്ച പ്രഖ്യാപിച്ചു. 31 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ സിപിഐ (എം) 22 സീറ്റുകളിലും സിപിഐ അഞ്ച് സീറ്റുകളിലും ജനതാദൾ (എസ്) രണ്ട് സീറ്റുകളിലും എൻസിപിയും കേരള കോൺഗ്രസ് (എം) ഓരോ സീറ്റിലും മത്സരിക്കുമെന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍: സുദർശൻ മാസ്റ്റർ (അലനല്ലൂർ), പ്രിയ വിജയകുമാർ (തെങ്കര), വി.എം.ലത്തീഫ് (അട്ടപ്പാടി), പ്രമീള സി.രാജഗോപാൽ (കടമ്പഴിപ്പുറം), പി.ആർ.ശോഭന (കോങ്ങാട്), ഷഹാന ടീച്ചർ (പറളി), ശോഭന (പുതുപ്പരിയാരം), എസ്.ബി. രാജു (മലമ്പുഴ), സിന്ധു അജീഷ് (പി.ടി. അജീഷ്), സി. (മീനാക്ഷിപുരം), എം.വി.ധന്യ (പൊൽപ്പുള്ളി), എം.സലീം (കൊടുവായൂർ), കെ.എൻ.മോഹനൻ (നെന്മാറ), എൻ.സരിത (കൊല്ലങ്കോട്), ടി.എം.ശശി (പല്ലശ്ശന), ആർ.കാർത്തിക് (കിഴക്കഞ്ചേരി), രത്‌നകുമാരി സുരേഷ് (തരൂർ), വൈ.കെ. ഷിബികൃഷ്ണ (ആലത്തൂർ), ആർ.കുഴൽ അഭിലാഷ്…

പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ തടവുകാർക്ക് അവകാശമുണ്ട്; കൈയെഴുത്തുപ്രതിയുടെ കാര്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തടവുകാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട്, ജയിലിൽ കഴിയുന്നവർക്ക് അവരുടെ സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. എന്നിരുന്നാലും, ഇത് സംസ്ഥാന സർക്കാരിന്റെ യുക്തിസഹമായ പരിശോധനയ്ക്ക് വിധേയമാകുമെന്ന് കോടതി പറഞ്ഞു. തടവുകാരുടെ അവകാശങ്ങളെക്കുറിച്ചുള്ള ഈ സുപ്രധാന വിധി 2025 W.P. (C) നമ്പർ 29891 (രൂപേഷ് ടി.ആർ. v. സ്റ്റേറ്റ് ഓഫ് കേരള & മറ്റുള്ളവർ. (2025 ലൈവ് ലോ (Ker) 732) ൽ പുറപ്പെടുവിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ നിരോധിത വസ്തുക്കളോ ഇല്ലാത്ത പക്ഷം തടവുകാർക്ക് അവരുടെ രചനകൾ പ്രസിദ്ധീകരിക്കാൻ അവകാശമുണ്ടെന്ന് മഹാരാഷ്ട്ര സംസ്ഥാനം v. പ്രഭാകർ പാണ്ഡുരംഗ് സംസ്ഗിരി (AIR 1966 SC 424) എന്ന കേസിൽ സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ച്ഹ ർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. പ്രസിദ്ധീകരണത്തെ എതിർക്കുന്നില്ലെങ്കിലും, കൈയെഴുത്തുപ്രതിയിൽ അപകീർത്തികരമോ, കുറ്റകരമോ, സെൻസിറ്റീവോ ആയ ഉള്ളടക്കമില്ലെന്ന് ഉറപ്പാക്കാൻ വിശദമായ പരിശോധന നടത്താൻ…

ജലസംരക്ഷണം, സാമൂഹിക ഉൾപ്പെടുത്തൽ ഉദ്യമങ്ങൾക്ക് 2025 ലെ ഇന്ത്യൻ സിഎസ്ആർ അവാർഡുകൾ നേടി യുഎസ് ടി

‘ഏറ്റവും സ്വാധീനം ചെലുത്തുന്ന ജലസംരക്ഷണ സംരംഭം’, ‘അംഗ പരിമിതർക്കുള്ള വിദ്യാഭ്യാസ, ആരോഗ്യ, ഉപജീവനമാർഗ സംരംഭങ്ങൾ എന്നിവയാണ് അവാർഡുകൾക്ക് അർഹമായത്. ഇത് യു എസ് ടിയ്ക്ക് ലഭിക്കുന്ന തുടർച്ചയായ നാലാമത്തെ ഇന്ത്യൻ സി എസ് ആർ അവാർഡുകളാണ്. തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്‌നോളജി ട്രാസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, തുടർച്ചയായ നാലാം വർഷവും ഇന്ത്യൻ സി എസ് ആർ അവാർഡുകൾക്ക് അർഹമായി. ന്യു ഡൽഹിയിൽ നടന്ന ഇന്ത്യൻ സി എസ് ആർ അവാർഡ്‌സ് 2025 ന്റെ വേദിയിൽ ‘മോസ്റ്റ് ഇമ്പാക്ട്ഫുൾ സേവ് വാട്ടർ ഇനിഷിയേറ്റീവ് ഓഫ് ദ ഇയർ’ പുരസ്‌ക്കരവും, ‘എഡ്യൂക്കേഷൻ, ഹെൽത്ത് ആൻഡ് ലൈവ്‌ലിഹുഡ് ഇനീഷിയേറ്റിവ്സ് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ്’ പുരസ്‌ക്കാരവും കമ്പനി നേടി. സാമൂഹിക പ്രതിബദ്ധത്തോയോടെ യു എസ് ടി നടപ്പാക്കി വരുന്ന സാമൂഹിക, സുസ്ഥിര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ…

അരൂരിൽ ഗിർഡർ അപകടത്തിൽ മരിച്ച രാജേഷിന്റെ കുടുംബത്തിന് കമ്പനി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

ആലപ്പുഴ: അരൂർ-തുറവൂർ മേല്‍‌പാത നിര്‍മ്മാണ സ്ഥലത്ത് ഗർഡർ തകർന്നുവീണ് പിക്കപ്പ് വാനിന്റെ ഡ്രൈവർ മരിച്ച സംഭവത്തിൽ ഹൈവേ കോൺട്രാക്റ്റിംഗ് കമ്പനി പ്രതികരിച്ചു. അപകടം മനഃപൂർവമല്ലെന്നും കുടുംബത്തിനുണ്ടായ നഷ്ടം വലുതാണെന്നും കരാർ കമ്പനിയിലെ ജീവനക്കാരനായ സിബിൻ പറഞ്ഞു. എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്നും മരിച്ച രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും, രാജേഷിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിച്ചാലുടൻ പണം ട്രാൻസ്ഫർ ചെയ്യുമെന്നും പറഞ്ഞു. ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയില്ല. റോഡ് സാധാരണയായി അടച്ചിട്ടിരിക്കുമ്പോഴാണ് പണി നടക്കുന്നതെന്ന് സിബിൻ പറഞ്ഞു. ആലപ്പുഴയിലെ പള്ളിപ്പാട് സ്വദേശി രാജേഷാണ് തന്റെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് മരണപ്പെട്ടത്. പുലർച്ചെ 2:30 ഓടെ ചന്തിരൂരിലാണ് അപകടം. രണ്ട് ഗർഡറുകൾ വീണു. പിക്കപ്പ് വാൻ അതിനടിയിൽ പെട്ട് തകർന്നു. തമിഴ്‌നാട്ടിൽ നിന്ന് മുട്ടകളുമായി പോയ പിക്കപ്പ് വാൻ…

ഭാവിയുടെ വിദ്യാഭ്യാസം പ്രതീക്ഷകളുടേത്: ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ്

കോഴിക്കോട്: ആശങ്കകൾക്കപ്പുറം പ്രതീക്ഷകളുടെതാണ് ഭാവിയുടെ വിദ്യാഭ്യാസ രംഗമെന്ന് മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്(എം ജി എസ്)ന് ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ്. ദേശീയ വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി പുതിയ തലമുറയുടെ വിദ്യാഭ്യാസ അഭിനിവേശം പ്രമേയമായി നോളേജ് സിറ്റിയിൽ സംഘടിപ്പിക്കപ്പെട്ട കോൺക്ലേവ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട  വിദ്യാർഥികളും ക്യാബിനറ്റ് അംഗങ്ങളും പ്രതിനിധികളായ കോൺക്ലേവിൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സി പി ഉബൈദുല്ല സഖാഫി സംസാരിച്ചു. പ്രതിഭകൾക്ക് ദിശാബോധവും  മാർഗ നിർദ്ദേശങ്ങളും നൽകുന്ന എക്സ് ഫോർ നെക്സ്റ്റ് പദ്ധതി ചടങ്ങിൽ അവതരിപ്പിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലക്ക് അടിത്തറ നൽകിയ മൗലാന അബുൽ കലാം ആസാദിന്റെ സേവനങ്ങളും ആശയങ്ങളും പ്രശസ്ത മാധ്യമപ്രവർത്തകൻ മുസ്തഫ പി എറയ്ക്കൽ പങ്കുവെച്ചു. അബുൽ കലാം ആസാദിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകുന്നതാണ്  ദേശീയ വ്യാപകമായി…

സമൂഹത്തിൽ മാറാതെ തുടരുന്ന ജാതിമതാന്ധതയുടെ കഥ പറയുന്ന ‘മോപ്പാള’ ഇപ്പോൾ പ്രൈം വീഡിയോയിലും

വനശ്രീ ക്രീയേഷൻസിന്റെ ബാനറിൽ കെ. എൻ. ബേത്തൂർ നിർമ്മിച്ച്, സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത് സന്തോഷ് കീഴാറ്റൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘മോപ്പാള’ ആമസോൺ പ്രൈം വീഡിയോ ഇന്ത്യയിലും റിലീസ് ചെയ്തു. മുൻപ് പ്രൈം വിഡിയോയിൽ ഇന്ത്യയ്‌ക്ക് പുറമെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. സമൂഹത്തിൽ മാറാതെ തുടരുന്ന ജാതിമതാന്ധതയുടെ കഥ പറയുന്ന ചിത്രത്തിൽ ഋതേഷ് അരമന, സോണിയ മല്‍ഹാര്‍, പ്രജ്ഞ ആര്‍ കൃഷ്ണ, ദേവ നന്ദന്‍, കൂക്കൽ രാഘവൻ, രഞ്ജിരാജ് കരിന്തളം, സുധാകരൻ തെക്കുമ്പാടൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത ജാതികളിൽ പെട്ട ദമ്പതികൾക്ക് ജനിച്ച ദേവനന്ദു എന്ന പന്ത്രണ്ട് വയസ്സുകാരൻ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന ദുരവസ്ഥയാണ് ചിത്രം പറയുന്നത്. ദേവുനന്ദുവിന്റെ വല്യച്ഛനും തെയ്യം കലാകാരനുമായാണ് സന്തോഷ് കീഴാറ്റൂര്‍ ചിത്രത്തിൽ എത്തുന്നത്. കാസര്‍കോട് സ്വദേശി കെ എന്‍ ബേത്തൂരാണ് ചിത്രത്തിന്റെ നിർമ്മാതാവ്.…