ബജറ്റിലെ മലപ്പുറത്തിനുള്ള പരിഗണന സ്വാഗതാർഹം: വെൽഫെയർ പാർട്ടി

മലപ്പുറം: സംസ്ഥാന സർക്കാരിൻറെ ആദ്യ ബജറ്റിൽ മലപ്പുറം ജില്ലയ്ക്ക് അർഹമായ പരിഗണന നൽകിയതിന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, കായിക, അടിസ്ഥാന വികസന മേഖലകളിൽ ജില്ലയ്ക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത് വികസന പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതാണ്. മലപ്പുറം ജില്ലാ വിഭജനവും ജില്ലയിൽ പുതിയ താലൂക്കുകളും ഉപജില്ലകളും രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം പ്രത്യേകം അഭിനന്ദനാർഹമാണ്. ഭരണസൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിന് ഇത്തരം നടപടികൾ സഹായകമാകും. അതേസമയം, ജില്ലാ വിഭജനവും പുതിയ താലൂക്കുകൾ, ഉപജില്ലകൾ എന്നിവയുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി തീരുമാനങ്ങളിലേക്ക് എത്തുന്നതിനായി ആവശ്യമായ ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും സർക്കാർ ഉടൻ നിയോഗിക്കേണ്ടതുണ്ട്. പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും പഠന നടപടികൾക്ക് വ്യക്തമായ സമയക്രമം നിശ്ചയിക്കുകയും ചെയ്യേണ്ടതുണ്ട്. ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികൾക്കും…

മർകസ് ഹൈസ്കൂളിൽ ‘ചിങ്കാരി’ ഉറുദു ക്ലബ് ഉദ്ഘാടനം

കാരന്തൂർ: വിദ്യാർഥികൾക്കിടയിൽ ഉറുദു പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി മർകസ് ബോയ്സ് ഹൈസ്കൂളിൽ ‘ചിങ്കാരി’ ഉറുദു ക്ലബ് പ്രവർത്തനമാരംഭിച്ചു. മർകസ് അക്കാദമിക്ക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഉറുദു ഭാഷയുമായി ബന്ധപ്പെട്ട് സമഗ്രമായ വൈജ്ഞാനിക-കലാ-സാഹിത്യ പദ്ധതികളാണ് ഈ അധ്യയന വർഷം ആസൂത്രണം ചെയ്തിട്ടുള്ളത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് ഷമീം കെ കെ, അധ്യാപകരായ  സലീം സഖാഫി, പികെ അബൂബക്കർ, മുഹമ്മദ് അഷ്‌റഫ്, ഫസൽ അമീൻ, ഉമൈർ ബുഖാരി,  നവാസ് സഖാഫി സംസാരിച്ചു.

കൊച്ചു മിടുക്കൻ അമൃത് സുനിലിന് ക്യാഷ് അവാര്‍ഡ്; റവ.തോമസ് നോർട്ടൻ നഗറിൽ ആവേശം വാനോളം

തലവടി: തലവടി സിഎംഎസ് ഹൈസ്കൂളില്‍ ലഹരിമുക്ത കേരളത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026 പദ്ധതിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ അച്ചൻ ഗോൾ കിക്ക് എടുത്ത് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രസംഗത്തിനിടയിൽ ഫുട്ബോൾ ലോകകപ്പിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് കൊച്ചു മിടുക്കൻ അമൃത് സുനിൽ പറഞ്ഞത്. കരഘോഷങ്ങൾക്കിടയിൽ സ്കൂള്‍ നഴ്സറി വിഭാഗമായ ‘വണ്ടർ ബീറ്റ്സ്’ കൺവീനർ ജിബി ഈപ്പൻ സ്പോൺസർ ചെയ്ത പ്രോത്സാഹന സമ്മാനം അമൃത് ഏറ്റുവാങ്ങി. കൂടാതെ, പ്രവചന പെട്ടിയില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിക്ക് ആകർഷകമായ സമ്മാനം നല്‍കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത് എന്നിവർ അറിയിച്ചു. തലവടി സിഎംഎസ് ഹൈസ്ക്കൂളില്‍ ലഹരിമുക്ത കേരളത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ…

വൈദികന്റെ ഗോൾ കിക്ക് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആവേശമായി

തലവടി: വൈദികന്റെ ഗോൾ കിക്ക് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആവേശമായി. തലവടി സിഎംഎസ് ഹൈസ്ക്കൂളില്‍ ലഹരിമുക്ത കേരളത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026 പദ്ധതിയുടെ ഭാഗമായി പെനൽറ്റി കിക്ക് ക്യാമ്പയിൻ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ ഗോൾ കിക്ക് എടുത്ത് ഉദ്ഘാടനം ചെയ്തതാണ് അദ്ധ്യാപകര്‍ക്കും വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവേശമായത്. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ നടന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റീത്താമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. ബോബൻ തോമസ് മാപ്പിളശേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള നറുക്കെടുപ്പ് വിജയി പ്രവചന പെട്ടി സ്പോർട്സ് കൺവീനർ രമ്യ ബാബുവിന്…

മോഹങ്ങള്‍ കുത്തിനിറച്ച കേരള ബജറ്റ്; യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ പണം കണ്ടെത്തണം: മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റ് ഉറപ്പാക്കുന്ന ഒരേയൊരു ഉറപ്പ് വികസന മുരടിപ്പ് മാത്രമാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ(എം)] കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ടി എം തോമസ് ഐസക് പറഞ്ഞു. ബജറ്റില്‍ നിറയെ മോഹങ്ങളാണെന്നും എന്നാൽ അവ യാഥാർത്ഥ്യമാക്കാൻ ആവശ്യമായ പണം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. “ബജറ്റിന്റെ ഭൂരിഭാഗവും നാമമാത്രമായ പണം വകയിരുത്തൽ കൊണ്ട് നിറഞ്ഞിരിക്കുന്നു. വലിയ പദ്ധതികൾക്ക് വേണ്ടത്ര വിഹിതം ലഭിച്ചിട്ടില്ല. 25 ലക്ഷം രൂപയുടെ വാഗ്ദാനമുള്ള ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതിക്ക് ആകെ 10 കോടി രൂപ വകയിരുത്തുമ്പോൾ രണ്ട് പുതിയ മെഡിക്കൽ കോളേജുകൾക്കുള്ള വിഹിതം വെറും 100 കോടി രൂപ മാത്രമാണ്,” അദ്ദേഹം പറഞ്ഞു. തന്റെ പോഡ്‌കാസ്റ്റുകളിൽ വിഭവസമാഹരണത്തെക്കുറിച്ച് ദീർഘനേരം സംസാരിച്ച സതീശന് ബജറ്റിൽ അത്തരം നടപടികളൊന്നും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ…

വായനയാണ് വിജ്ഞാന വിസ്ഫോടന കാലത്തെ ഏറ്റവും വലിയ കരുത്ത്: മുഖ്യമന്ത്രി

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിജ്ഞാനലോകത്തിൽ സ്വയം നവീകരിക്കാനും പുതിയ അറിവുകൾ ആർജിക്കാനും വായന അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിജ്ഞാന വിസ്ഫോടന കാലത്തെ ഏറ്റവും വലിയ കരുത്താണ് വായനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, വിവര പൊതുജന സമ്പർക്ക വകുപ്പുകളുടേയും സഹകരണത്തോടെ പി എൻ ഫൗണ്ടേഷൻ കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച 31-ാം ദേശീയ വായനോത്സവത്തിന്റെ ഭാഗമായ വായനാദിനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ പുസ്തകവും അറിവിന്റെ പുതിയ ലോകങ്ങളിലേക്കുള്ള വാതിലുകളാണ്. മനുഷ്യനെ കൂടുതൽ സമ്പന്നനാക്കുന്ന അനുഭവമാണിത്. കേവലം അറിവ് മാത്രമല്ല, മാനവ മൂല്യങ്ങളാണ് ഇതുവഴി പകരപ്പെടുന്നത്. മറ്റുള്ളവരുടെ ജീവിതവും സങ്കടങ്ങളും മനസ്സിലാക്കാനും സഹജീവികളോടുള്ള അനുഭാവം വളർത്താനും വായന സഹായിക്കും. കോമിക്കുകൾ വായിച്ചുതുടങ്ങിയാണെങ്കിലും കുട്ടികൾ വായനയുടെ വിശാലലോകത്തേക്ക് കടന്നുവരണം. വായനയിലൂടെ സമൂഹം ബഹുമാനിക്കുന്ന വ്യക്തികളായി ഓരോരുത്തരും വളരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.…

മലബാർ പ്ലസ് വൺ സീറ്റ് അവഗണന: ജാമ്യം ലഭിച്ച ഫ്രറ്റേണിറ്റി സമര പോരാളികൾക്ക് സ്വീകരണം

കോഴിക്കോട്: മലബാർ പ്ലസ് വൺ സീറ്റ് അവഗണനക്കെതിരെ DDE ഓഫീസ് ഉപരോധിച്ച് 4 ദിവസം റിമാൻ്റിലായിരുന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ, ജില്ല ഭാരവാഹികളായ മുജാഹിദ് മേപ്പയൂർ, റഈസ് കുണ്ടുങ്ങൽ, അഫ്നാൻ വേളം, മുബശ്ശിർ ചെറുവണ്ണൂർ, നിദാൽ സിറാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവർക്കെതിരെ ‘പോലീസിനെ അക്രമിച്ച പ്രതികൾ പിടിയിൽ’ എന്ന തലക്കെട്ടിൽ കസബ പോലീസ് വാർത്ത നൽകിയത് വിവാദമായിരുന്നു. ഇതിനെതിരെ ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി രംഗത്തുവരികയും പ്രവർത്തകരെ അപമാനിച്ച പോലീസിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വൈകീട്ട് 5 മണിയോടെ ജയിലിൽ നിന്നിറങ്ങിയ നേതാക്കൾക്ക് സ്വീകരണം നൽകി. സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. കസബ പോലീസിൻ്റെ കള്ളക്കേസിനെയും നുണ പ്രചരണത്തെയും തള്ളിക്കളഞ്ഞാണ് മലബാർ വിദ്യാഭ്യാസ അവകാശ പോരാളികൾക്ക് കോടതി ജാമ്യം…

മർകസ് ഗേൾസിൽ വായനാദിനാചരണം

കാരന്തൂർ: വായന വാനോളം ഉയരട്ടെ എന്ന പ്രമേയത്തിൽ ദിനാചരണ ഭാഗമായി മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സംഗമം എഴുത്തുകാരൻ റസാക്ക് വഴിയോരം ഉദ്ഘാടനം ചെയ്തു, ജീവിതം ഒരു പുസ്തകമായും ചുറ്റുപാടുകൾ അനുഭവമായും മാറ്റി മുഴുവൻ വിദ്യാർഥിനികളും എഴുതാനും രചിക്കാനും തയ്യാറെടുക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി. പി ടി എ പ്രസിഡന്റ്‌ അബ്ദുറഹ്മാൻ ആധ്യക്ഷം വഹിച്ച ചടങ്ങിൽ, മർകസ് അക്കാദമിക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ്  കൽപകഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു പൂതകേണ്ടി, പ്രിൻസിപ്പൽ മൂസക്കോയ മാവിളി, ഹെഡ്മാസ്റ്റർ നിയാസ് ചോല, അധ്യാപകരായ പ്രജിത, ഷബ്‌ന, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ആയിഷ സുമയ്യ, റഷ പി എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞയും നടത്തി. കുട്ടികളുടെ ആസ്വാദനകുറിപ്പുകളും, അമ്മമാരുടെ ആസ്വാദന കുറിപ്പുകളും ചടങ്ങിൽ പ്രകാശനം ചെയ്തു.

അക്ഷരങ്ങളെ പ്രണയിക്കാൻ പ്രതിജ്ഞയെടുത്ത് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ

വടക്കാങ്ങര : ലോക വായനാദിനത്തോ ടനുബന്ധിച്ച് വായിച്ചു വളരാൻ ഹൃദയം തൊട്ട് പ്രതിജ്ഞയെടുത്ത് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. പുതിയകാലത്ത് മരിച്ചുകൊണ്ടിരിക്കുന്ന വായനയെ തങ്ങളിലൂടെ പുതുജീവൻ നൽകി പുതിയ സമൂഹത്തിന് പ്രചോദനമാകുമെന്ന് തങ്ങളുടെ അധ്യാപകർക്കൊപ്പം അവർ പ്രതിജ്ഞയെടുത്തു. ലോക വായനാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ചത്. ജൂൺ 19ന് രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ മഹാകവി കുഞ്ഞുണ്ണി മാഷും ഒ.എം.വി യും തങ്ങളുടെ അക്ഷരങ്ങളിലൂടെ കുട്ടികൾക്ക് മുന്നിൽ പുനരവതരിച്ചു. വൈവിധ്യമാർന്ന പരിപാടികൾക്ക് ശേഷം നടന്ന അക്ഷര റാലി സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. ഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ പ്രിൻസിപ്പൽ പ്രകാശനം ചെയ്തു. വായന വാരാഘോഷത്തിന്റെ ഭാഗമായി അക്ഷര മരം, മലയാളം ക്വിസ്, അറബിക് കയ്യെഴുത്ത്, ഇംഗ്ലീഷ് വായന, പുസ്തക പരിചയം തുടങ്ങിയ വിവിധ ഇനങ്ങളിൽ…

സമഗ്ര വികസനത്തിന് കരുത്ത് പകരുന്ന കേരള ബജറ്റ്; നവയുഗ കേരളത്തിലേക്കുള്ള രൂപരേഖ

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനും, ദീർഘകാല വികസനത്തിനും, സാമൂഹിക ക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകുന്ന ഒരു സമഗ്ര ദർശനമാണ് 2026-27-ലെ ബജറ്റ്. സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കുകയും നിക്ഷേപം, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്യുന്ന ഒരു വികസന അജണ്ടയാണ് ഈ ബജറ്റിന്റെ അടിസ്ഥാനം. ആധുനിക സാങ്കേതികവിദ്യ, വലിയ തോതിലുള്ള നിക്ഷേപങ്ങൾ, വിജ്ഞാന സമ്പദ്‌വ്യവസ്ഥ, സാമൂഹിക സുരക്ഷ, പരിസ്ഥിതി ഉത്തരവാദിത്തം എന്നിവ സംയോജിപ്പിച്ച് കേരളത്തെ വികസനത്തിന്റെ ഒരു ആഗോള മാതൃകയാക്കി മാറ്റുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വികസനത്തിന്റെ നേട്ടങ്ങൾ നൽകുന്ന ‘സമ്പൂർണ്ണ’ വളർച്ചയ്ക്ക് ബജറ്റ് ഊന്നൽ നൽകുന്നു. ആഗോള മാരിടൈം ശക്തിയിലേക്ക് കേരളം സമുദ്രസമ്പത്തും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ലോക മാരിടൈം ഭൂപടത്തിലെ പ്രധാന ശക്തിയാക്കുന്നതിനായി ‘മിഷൻ സമുദ്ര’…