തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചു. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, വിഡി സതീശൻ എന്നിവർക്ക് അദ്ദേഹം ഇ-മെയിൽ വഴിയാണ് തന്റെ നിലപാട് വ്യക്തമാക്കി സന്ദേശം അയച്ചത്. നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരെക്കാൾ കൂടുതല്‍ യോഗ്യത തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജാതി സമവാക്യങ്ങളെ അടിസ്ഥാനമാക്കി നേതൃത്വത്തെ നിർണ്ണയിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാരമ്പര്യം, പ്രവർത്തന പരിചയം, സംഘടനാ ശേഷി എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. 1978 മുതൽ കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും കെ.എസ്.യു, യൂത്ത് കോൺഗ്രസ്, സേവാദൾ അഖിലേന്ത്യാ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി, കോൺഗ്രസ് വക്താവ് തുടങ്ങിയ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും ഈ അനുഭവ സമ്പത്ത് പരിഗണിക്കണമെന്നും അദ്ദേഹം ഇ-മെയിലില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും…
Category: KERALA
പകർച്ചവ്യാധി പ്രതിരോധത്തിന് പൊതുജനപങ്കാളിത്തം അനിവാര്യം: മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ബഹുജന പ്രതിരോധ നടപടികള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.മുരളീധരന് പറഞ്ഞു. തിരുവനന്തപുരത്ത് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വിവിധയിനം പനികളും മറ്റ് പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മാത്രമല്ല, തദ്ദേശസ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവയുടെ ഏകോപിത പ്രവർത്തനവും ജനങ്ങളുടെ സഹകരണവും അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. വൃത്തിഹീനമായ പരിസരം, മലിനമായ കുടിവെള്ളം, സുരക്ഷിതമല്ലാത്ത ഭക്ഷണം എന്നിവയാണ് പല രോഗങ്ങളുടെയും പ്രധാന കാരണങ്ങൾ. വയനാട് ജില്ലയിലെ നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒരു സ്കൂളിൽ റിപ്പോർട്ട് ചെയ്ത ഷിഗല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും കർശനമായി നിരീക്ഷിക്കാൻ നിർദേശിച്ചു.ഹോട്ടലുകൾ, തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ പരിശോധന ശക്തമാക്കിയതായും വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന…
കേരള ബജറ്റ് 2026: രജിസ്ട്രേഷൻ വകുപ്പിന് 27.7 കോടി രൂപ വകയിരുത്തി; വിധിനിർണ്ണയങ്ങളും ഡിജിറ്റൽ പരിഷ്കാരങ്ങളും സമയബന്ധിതമാക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്
തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിന്റെ കാര്യക്ഷമതയും ജനസൗഹൃദ സേവനങ്ങളും വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ 27.7 കോടി രൂപ വകയിരുത്തിയത് വകുപ്പിന്റെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് രജിസ്ട്രേഷൻ മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെയും ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളുടെയും സഹായത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്കായി ഈ തുക ഉപയോഗിക്കും. ഭൂമിയുടെ ന്യായവില വിപണി യാഥാർഥ്യങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്രമായി പരിഷ്കരിക്കാൻ ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. നിലവിലുള്ള എല്ലാ ന്യായവില അപ്പീലുകളും പ്രത്യേക അദാലത്തുകളിലൂടെ ഈ വർഷം ഒക്ടോബർ 31-നകം സമയബന്ധിതമായി തീർപ്പാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷവും സുതാര്യതയും ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ സ്റ്റാമ്പിങ് സംവിധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയെക്കൂടി ഡിജിറ്റൽ സ്റ്റാമ്പിങ്ങിന്റെ പരിധിയിൽ കൊണ്ടുവരുന്നതിലൂടെ പേപ്പർ രഹിത ഇടപാടുകൾ…
പുതുതലമുറയ്ക്ക് ആകർഷകമാകുന്ന തരത്തിൽ ലൈബ്രറികൾ രൂപാന്തരപ്പെടണം: മന്ത്രി പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം: പുതിയ തലമുറയെ ആകര്‍ഷിക്കുന്ന തരത്തില്‍ ലൈബ്രറികള്‍ രൂപാന്തരപ്പെടണമെന്ന് സാംസ്കാരിക-ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു. ലോക വായനാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പിന് കീഴിലുള്ള ‘കഫേ ബുക്ക് മാര്‍ക്ക്’ സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വായിക്കുന്നവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. കേരളത്തിൽ പുസ്തക പ്രസാധകരുടെയും വായനക്കാരുടെയും എണ്ണത്തിൽ വരുന്ന വർധനവ് ഇതിനു തെളിവാണ്. പുതിയ കാലത്ത് യുവതലമുറയുടെ വായനാശീലങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. എഐ (AI) സാങ്കേതികവിദ്യ എല്ലാ മേഖലകളിലും കടന്നുവരുമ്പോഴും, സർഗാത്മകമായ എഴുത്തിനോ കലാപ്രവർത്തനങ്ങൾക്കോ പകരമാകാൻ അതിന് ഒരിക്കലും സാധിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂൾ വിദ്യാർഥികൾക്ക് മികച്ച സിനിമകൾ പരിചയപ്പെടുത്താനും, പ്രമുഖ സിനിമാപ്രവർത്തകരുമായി സംവദിക്കാനുള്ള അവസരങ്ങൾ ഒരുക്കാനും ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി. എൻ. പണിക്കർ കേരളത്തിലെ ഗ്രാമങ്ങൾതോറും സഞ്ചരിച്ച് ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുത്തത് മഹത്തായൊരു പ്രവർത്തനമായിരുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത…
കേരള ബജറ്റ് 2026: സഹകരണ മേഖലയ്ക്ക് 114 കോടി; പൊതു സഹകരണ പങ്കാളിത്തം വരുന്നു
തിരുവനന്തപുരം: സഹകരണ മേഖലയിൽ 2026-27 ലെ സംസ്ഥാന ബജറ്റിൽ എക്സൈസിനായി 114.44 കോടി രൂപയും 23.31 കോടി രൂപയും നീക്കി വെച്ചു. സഹകരണ മേഖലയിൽ, പിസിപി (പബ്ലിക് കോപ്പറേറ്റീവ് പാർട്ണർഷിപ്പ്) പദ്ധതികൾ ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സംയുക്തമായി ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ, പൊതു സേവനങ്ങൾ, സാമ്പത്തിക വികസന പ്രവർത്തനങ്ങൾ എന്നിവ നൽകുന്ന ഒരു വികസന മാതൃകയാണ് പബ്ലിക് കോപ്പറേറ്റീവ് പാർട്ണർഷിപ്പ് (പിസിപി). ഈ മാതൃകയിൽ, സർക്കാർ സാമ്പത്തിക സഹായം, ഭൂമി, നയ പിന്തുണ, സാങ്കേതിക മാർഗ്ഗനിർദ്ദേശം എന്നിവ നൽകുമ്പോൾ, സഹകരണ സ്ഥാപനങ്ങൾ സാമ്പത്തിക നിക്ഷേപം, പദ്ധതി ആസൂത്രണം, നടപ്പാക്കൽ, മാനേജ്മെന്റ് എന്നിവയിൽ പങ്കാളികളാകും. സഹകരണ മേഖലയിൽ, പിസിപി മോഡലിന് കീഴിലുള്ള വിവിധ പദ്ധതികൾക്കായി പഠനങ്ങൾ നടത്തുന്നതിനും പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി 2026-27 ലെ പുതുക്കിയ ബജറ്റിൽ 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സഹകരണ…
ആഭ്യന്തര വകുപ്പ് മന്ത്രി കാന്തപുരത്തെ സന്ദർശിച്ചു
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കാരന്തൂർ മർകസിൽ അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷങ്ങൾക്ക് പുറമെ സമകാലിക സാമൂഹ്യ സാഹചര്യങ്ങളും കേരളത്തിന്റെ സമഗ്ര വികസിനത്തിനായി സർക്കാർ നിർവഹിക്കുന്ന പദ്ധതികളും സംസാര വിഷയമായി. ലഹരി മാഫിയയുടെ വേരറുക്കാനായി ആഭ്യന്തര വകുപ്പും കേരള പോലീസും സംയുക്തമായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ട്’ ക്യാമ്പയിന് പിന്തുണ ഉണ്ടാവണമെന്ന് മന്ത്രി അഭ്യർഥിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കീഴ് ഘടകങ്ങളുടയും മർകസ് ഉൾപ്പെടയുള്ള സ്ഥാപനങ്ങളുടെയും സഹകരണവും പങ്കാളിത്തവും പദ്ധതിക്ക് ഉണ്ടാവുമെന്ന് കാന്തപുരം ഉറപ്പുനൽകി. ഗ്രാൻഡ് മുഫ്തിയെ ‘തൂഫാൻ വാരിയറായി’ പ്രഖ്യാപിച്ച് മന്ത്രി ബാഡ്ജ് അണിയിക്കുകയും ഫ്ലാഗ് കൈമാറുകയുമുണ്ടായി. അതിഥി തൊഴിലാളികളും വിദ്യാർഥികളും അധിവസിക്കുന്ന സംസ്ഥാനം എന്ന നിലയിൽ…
സ്ത്രീ സൗഹൃദ തൊഴിലിടങ്ങൾ സൃഷ്ടിക്കപ്പെടണം: പി. മുജീബുറഹ്മാൻ
കോഴിക്കോട്: സംരംഭകത്വം കേവലം സാമ്പത്തിക ഉന്നമനം എന്നതിനപ്പുറത്ത് നിലവിലെ ഇസ്ലാമോഫോബിയ കാലഘട്ടത്തിൽ കൃത്യമായ സാമൂഹിക പ്രതിനിധാനം നിർവഹിക്കൽ കൂടിയാണെന്നും, ധാർമികതയുൾച്ചേർന്ന സാമ്പത്തിക സംസ്കാരത്തിൻ്റെ സ്വയം മാതൃകകളായി വനിത സംരംഭകർ മുന്നോട്ട് വരേണ്ടതുണ്ടെന്നും, സ്ത്രീ സൗഹൃദ തൊഴിലിടങ്ങളും, പൊതു അന്തരീക്ഷവും സൃഷ്ടിക്കപ്പെട്ടാലേ വനിതാ പ്രസ്ഥാനങ്ങൾ അതിന് നേതൃത്വം നൽകി മുന്നിൽ നടക്കേണ്ടത് അനിവാര്യതയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ പ്രസ്താവിച്ചു. സമ്മിറ്റിന്റെ ഭാഗമായി ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രായോഗിക ബദലുകൾ മുൻനിർത്തി പാനൽ ചർച്ച, ഡിജിറ്റൽ മാർക്കറ്റിംഗ് & ബ്രാൻഡിംഗ്, വുമൺ ഐഡൻ്റിറ്റി & ലീഡർഷിപ്പ് ബാലൻസിംഗ്, ബിസിനസ് ഡിസൈൻ തിങ്കിംഗ്, സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റം, ക്രൈസിസ് മാനേജ്മെൻറ് & ബിസിനസ് ഗ്രോത്ത്, എത്തിക്കൽ ബിസിനസ് തുടങ്ങി വിവിധ സെഷനുകൾ നടന്നു. പ്രമുഖ വനിതാ സംരംഭകർ പങ്കെടുത്ത പാനൽ ചർച്ചയും…
കൊച്ചിയിൽ അഡ്വാൻസ്ഡ് ഗ്രോഹെയർ & ഗ്ലോസ്കിൻ ക്ലിനിക്ക് കലൂരിൽ പ്രവർത്തനമാരംഭിച്ചു
കൊച്ചി: ഹെയർ-സ്കിൻ കെയർ മേഖലയിലെ പ്രമുഖ ശൃംഖലയായ അഡ്വാൻസ്ഡ് ഗ്രോഹെയർ & ഗ്ലോസ്കിൻ ക്ലിനിക്കിന്റെ ഏറ്റവും പുതിയ ശാഖ കൊച്ചി എംജി റോഡിൽ നിന്നും കലൂരിൽ പ്രവർത്തനമാരംഭിച്ചു. കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ പി.എം. സ്ക്വയറിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി അഭിഭാഷകൻ ബിജു ബാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. സിനിമതാരം നൂറിൻ ഷെരീഫ്, അഡ്വാൻസ്ഡ് ഗ്രോഹെയർ & ഗ്ലോസ്കിൻ ക്ലിനിക്കിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശരൺ വേൽ ജെ, റിട്ടയേർഡ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജയകുമാർ ചന്ദ്രമോഹൻ, ഫ്രാഞ്ചൈസി പങ്കാളി അനിത നവീൻ ശങ്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ സംസാരിച്ച ശരൺ വേൽ ജെ, കേരളത്തിൽ ഹെയർ-സ്കിൻ കെയർ ചികിത്സകളോടുള്ള ജനങ്ങളുടെ താൽപര്യവും അവബോധവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെയും വിപുലമായ സേവനങ്ങളോടെയും പുതിയ ശാഖ ആരംഭിച്ചതെന്ന് പറഞ്ഞു. മികച്ച ചികിത്സാ നിലവാരവും രോഗികേന്ദ്രീകൃത സേവനങ്ങളും…
സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം
കുന്ദമംഗലം: സഹപാഠിയുടെ പുസ്തകം വായിച്ച് കാരന്തൂർ മര്‍കസ് ബോയ്സ് സ്കൂളിലെ വിദ്യാര്‍ഥികളുടെ വായന വാരാചരണ ആഘോഷങ്ങൾക്ക് തുടക്കമായി. പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫസീഹിന്റെ പന്തയത്തില്‍ ജയിച്ച ആമ എന്ന പുസ്തകമാണ് വായന ദിനത്തില്‍ വിദ്യാര്‍ഥികള്‍ വായിച്ചു തുടങ്ങിയത്. വാരാഘോഷത്തിന്റെ ഭാഗമായി പ്രതിജ്ഞ മരം, ക്വിസ് മത്സരം, വായന മത്സരം, ഉര്‍ദു ക്ലബ് ഉദ്ഘാടനം, പുസ്തക പരിചയം എന്നിവയും സംഘടിപ്പിച്ചു. ചടങ്ങുകൾ അബ്ദുൽ ജലീല്‍ എ പി ഉദ്ഘാടനം ചെയ്തു. ഉമൈർ മാസ്റ്റർ വായന ദിന സന്ദേശം നല്കി. അധ്യാപകരായ ഹാഷിദ് കെ, സി പി ഫസൽ അമീന്, ഷക്കീര്‍ സി കെ, ജവാദ് കെ ടി, മെഹബൂബ് കെ, സഫിയുറഹ്മാന്‍, സുഹൈല ടി പി, അന്‍വര്‍ കെ സംബന്ധിച്ചു.
മർകസ് ഐടിഐ വായന ദിനം ആചരിച്ചു
കാരന്തൂർ: മർകസ് ഐടിഐയിൽ ദേശീയ വായന ദിനം ആചരിച്ചു. ഐടിഐ ഓഡിറ്റോറിയത്തിൽ വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുട്ടിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ എൻ മുഹമ്മദലി വായന ദിന സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിക്കും മനുഷ്യരുമായുള്ള മികച്ച ആശയ സംവാദത്തിനും വായന അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, അധ്യാപകരായ ജലീൽ, ഇറാഷ് വികെ, ഷറഫുദ്ദീൻ, ഹനീഫ രിഫാഈ, വിദ്യാർഥി പ്രതിനിധി ഹിഷാം തുടങ്ങിയവർ പ്രസംഗിച്ചു. ഷമീർ പി.കെ സ്വാഗതവും അബ്ദുൽ അസീസ് സഖാഫി നന്ദിയും പറഞ്ഞു.
