കൊച്ചു മിടുക്കൻ അമൃത് സുനിലിന് ക്യാഷ് അവാര്‍ഡ്; റവ.തോമസ് നോർട്ടൻ നഗറിൽ ആവേശം വാനോളം

തലവടി: തലവടി സിഎംഎസ് ഹൈസ്കൂളില്‍ ലഹരിമുക്ത കേരളത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026 പദ്ധതിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ അച്ചൻ ഗോൾ കിക്ക് എടുത്ത് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

പ്രസംഗത്തിനിടയിൽ ഫുട്ബോൾ ലോകകപ്പിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് കൊച്ചു മിടുക്കൻ അമൃത് സുനിൽ പറഞ്ഞത്. കരഘോഷങ്ങൾക്കിടയിൽ സ്കൂള്‍ നഴ്സറി വിഭാഗമായ ‘വണ്ടർ ബീറ്റ്സ്’ കൺവീനർ ജിബി ഈപ്പൻ സ്പോൺസർ ചെയ്ത പ്രോത്സാഹന സമ്മാനം അമൃത് ഏറ്റുവാങ്ങി. കൂടാതെ, പ്രവചന പെട്ടിയില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിക്ക് ആകർഷകമായ സമ്മാനം നല്‍കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത് എന്നിവർ അറിയിച്ചു.

തലവടി സിഎംഎസ് ഹൈസ്ക്കൂളില്‍ ലഹരിമുക്ത കേരളത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026 പദ്ധതിയുടെ ഭാഗമായി പെനൽറ്റി കിക്ക് ക്യാമ്പയിൻ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ ഗോൾ കിക്ക് എടുത്ത് ഉദ്ഘാടനം ചെയ്തു.

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ നടന്ന പൊതുസമ്മേളനം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റീത്താമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. ബോബൻ തോമസ് മാപ്പിളശേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള നറുക്കെടുപ്പ് വിജയി പ്രവചന പെട്ടി സ്പോർട്സ് കൺവീനർ രമ്യ ബാബുവിന് സമ്മാനിച്ചു.

വണ്ടർ ബീറ്റ്സ് കൺവീനർ ജിബി ഈപ്പൻ, സ്കൂൾ ചെയർമാൻ വിജിൽ വർക്കി, പി ബി ആര്യൻ, എസ് ശ്രീദേവ്, ജോബിൻ ഡി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തങ്ങളുടെ മക്കളുടെ കളം നിറഞ്ഞ മത്സര ആവേശം ചടങ്ങിൽ സംബന്ധിച്ച മാതാപിതാക്കൾക്ക് ഏറെ കൗതുകകരമായി.

സ്‌കൂളുകളിൽ 10 ലക്ഷം ഗോളുകൾ നേടുക എന്ന ലക്ഷ്യത്തോടെയുള്ള ഈ കാമ്പെയ്‌നിൽ വിദ്യാഭ്യാസം, കായികം, സാങ്കേതിക വിദ്യ, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിവ സമന്വയിപ്പിച്ചുള്ള സമഗ്ര മുന്നേറ്റമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജീവിക്കുക എന്ന സന്ദേശമുയർത്തുന്ന ഈ ക്യാമ്പയിൻ കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒരു പുതിയ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റമാണ്.

Leave a Comment

More News