അക്ഷരങ്ങളെ പ്രണയിക്കാൻ പ്രതിജ്ഞയെടുത്ത് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ

ദേശീയ വായനാ ദിനത്തോടനുബന്ധിച്ച് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച അക്ഷര റാലി

വടക്കാങ്ങര : ലോക വായനാദിനത്തോ ടനുബന്ധിച്ച് വായിച്ചു വളരാൻ ഹൃദയം തൊട്ട് പ്രതിജ്ഞയെടുത്ത് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. പുതിയകാലത്ത് മരിച്ചുകൊണ്ടിരിക്കുന്ന വായനയെ തങ്ങളിലൂടെ പുതുജീവൻ നൽകി പുതിയ സമൂഹത്തിന് പ്രചോദനമാകുമെന്ന് തങ്ങളുടെ അധ്യാപകർക്കൊപ്പം അവർ പ്രതിജ്ഞയെടുത്തു. ലോക വായനാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ചത്.

ജൂൺ 19ന് രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ മഹാകവി കുഞ്ഞുണ്ണി മാഷും ഒ.എം.വി യും തങ്ങളുടെ അക്ഷരങ്ങളിലൂടെ കുട്ടികൾക്ക് മുന്നിൽ പുനരവതരിച്ചു. വൈവിധ്യമാർന്ന പരിപാടികൾക്ക് ശേഷം നടന്ന അക്ഷര റാലി സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. ഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ പ്രിൻസിപ്പൽ പ്രകാശനം ചെയ്തു. വായന വാരാഘോഷത്തിന്റെ ഭാഗമായി അക്ഷര മരം, മലയാളം ക്വിസ്, അറബിക് കയ്യെഴുത്ത്, ഇംഗ്ലീഷ് വായന, പുസ്തക പരിചയം തുടങ്ങിയ വിവിധ ഇനങ്ങളിൽ വരും ദിനങ്ങളിൽ കുട്ടികൾക്കിടയിൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് മലയാള വിഭാഗം മേധാവി ജിഷ്ണു ദാസ് പറഞ്ഞു.
ആഘോഷ പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ സാഹിദ, ഭാഷാ ക്ലാസ് ഭാരവാഹികളായ ഉഷ, നദീറ, മറീന, തഹ്സീൻ, നസ്മി, ചീഫ് അക്കാഡമിക് കോഡിനേറ്റർ സൗമ്യ, സി.സി.എ കൺവീനർ റഫീഖ് എന്നിവർ നേതൃത്വം നൽകി.
വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ദേശീയ വായനാ ദിനാചരണം
വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ദേശീയ വായനാ ദിനാചരണം.

Leave a Comment

More News