പ്രവാസികളുടെ മരണാനന്തര ആനുകൂല്യം വൈകിപ്പിക്കരുത്: പ്രവാസി വെൽഫെയർ ഫോറം

മലപ്പുറം: പ്രവാസികളുടെ മരണാനന്തര ആനുകൂല്യം വൈകിപ്പിക്കുന്നതിൽ പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. മരണപ്പെട്ട പ്രവാസിക്ക് കിട്ടേണ്ട ആനുകൂല്യം വർഷം കഴിഞ്ഞിട്ടും കിട്ടാത്തതും വ്യക്തിയെ അറിയിക്കാതെ ക്ഷേമനിധി പെൻഷൻ തടയുന്നതും പ്രവാസികളെ പ്രയാസപ്പെടുത്തുന്നതായും ഫോറം കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രവാസി വെൽഫെയർ ഫോറം ശക്തമായ പ്രതിഷേധം അറിയിക്കാനും മന്ത്രിക്ക് നിവേദനം നൽകാനും തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് ഹസനുൽ ബന്നയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി അറിയിച്ചു. പ്രവാസികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പ്രവാസികളെ ബോധവൽക്കരിക്കുന്നതിനു വേണ്ടി ജനുവരി 24, ശനിയാഴ്ച മലപ്പുറത്ത് വെച്ച് ശിൽപശാല സംഘടിപ്പിക്കുമെന്ന് പ്രവാസി വെൽഫെയർ ഫോറം ജില്ലാ ഭാരവാഹികൾ അറിയിച്ചു. സി മുഹമ്മദലി, അബ്ദുൽഹമീദ് മങ്കട, കെഎം കുട്ടി വളാഞ്ചേരി, അബ്ദുറസാഖ് വണ്ടൂർ, ഉമർ പൊന്നാനി, അബ്ദുൽ ഹമീദ് കൊണ്ടോട്ടി, അബുല്ലൈസ് മലപ്പുറം, കെ സലീം മഞ്ചേരി, മുഹ്‌സിൻ തിരൂർ എന്നിവർ സംസാരിച്ചു.…

ന്യുനപക്ഷ ക്ഷേമ ബോർഡിന്റെ സ്‌കോളർഷിപ്പ്; ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനായില്ല; സമയം നീട്ടണമെന്ന് നാഷണൽ യൂത്ത് ലീഗ്

കോഴിക്കോട് : ന്യുനപക്ഷ ക്ഷേമ ബോർഡിന്റെ സ്‌കോളർഷിപ്പ് അപേക്ഷിക്കാനുള്ള കാലാവധി 2026 ജനുവരി 9 ന് ഇന്നത്തോടെ അവസാനിച്ചിരിക്കെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനായില്ല എന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും പറയുന്നുണ്ട്. അക്ഷയ ,സി.എസ്സി, മറ്റ് ജനസേവന കേന്ദ്രങ്ങളിൽ തദ്ദേശ തെരെഞ്ഞടുപ്പിനോട് അനുബന്ധിച്ചുള്ള വിവിധ തിരക്കുകളും, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെൻഷന്റെ ഗണ്യമായ അപേക്ഷകളും എല്ലാം കാരണം സ്‌കോളർഷിപ്പ് അപേക്ഷകൾ വേണ്ട രീതിയിൽ അപേക്ഷിക്കാനുള്ള സമയ സൗകര്യം ലഭിച്ചില്ല എന്ന പരാതിയാണ് ഉയരുന്നത്. ആയതിനാൽ അർഹതപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് അപേക്ഷിക്കുന്നതിനുള്ള സമയം നീട്ടി നൽകണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മുൻ മന്ത്രിയും ഐ എൻ എൽ സംസ്ഥാന പ്രസിഡന്റുമായ അഹമ്മദ് ദേവർകോവിൽ എംഎൽഎ യുമായി നേതാക്കൾ സംസാരിച്ചു. ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ,…

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും

തിരുവനന്തപുരം, 09 ജനുവരി 2026: ഭക്ഷണ വൈവിധ്യമൊരുക്കി യു എസ് ടി തിരുവനന്തപുരം കേന്ദ്രത്തിലെ ജീവനക്കാർ യമ്മി എയ്ഡ് 2025 ആവേശത്തോടെ ആഘോഷിച്ചു. യമ്മി എയ്ഡ് എന്ന പാചക ഉത്സവവും മത്സരവും അടങ്ങുന്ന വാർഷിക പരിപാടിയുടെ പന്ത്രണ്ടാം പതിപ്പാണ് സംഘടിപ്പിച്ചത്. യു എസ് ടി യിലെ വനിതാ ജീവനക്കാരുടെ വികസനത്തിനും എക്സിക്യൂട്ടീവ് മെന്ററിങ്ങിനും സൗകര്യമൊരുക്കുന്ന സന്നദ്ധ സംഘടനയായ നൗ യു (നെറ്റ്‌വർക്ക് ഓഫ് വിമൻ യുഎസ് അസോസിയേറ്റ്‌സ്) ആണ് ഈ വാർഷിക പാചക ഉത്സവ-ഫണ്ട് റൈസിംഗ് പരിപാടി സംഘടിപ്പിച്ചത്. യു എസ് ടി തിരുവനന്തപുരം ക്യാമ്പസിലെ ജീവനക്കാരുടെ വലിയ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കാമ്പസിൽ ഒരുക്കിയ സ്റ്റാളുകളിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കും വച്ചത് 18 ടീമുകളാണ്. 6000-ലധികം യുഎസ് ടി ജീവനക്കാർ സ്റ്റാളുകൾ സന്ദർശിച്ചു. ഇത്തവണത്തെ യമ്മി എയ്‌ഡിൽ ഭക്ഷണ വിൽപ്പനയിലൂടെ 321,464 രൂപ…

സോളിഡാരിറ്റി നിശാ ക്യാമ്പ് സംഘടിപ്പിച്ചു

മക്കരപ്പറമ്പ്: ‘ഖുർആനുൽ ഫജ്ർ’ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി മക്കരപ്പറമ്പ് ഉമറുൽ ഫാറൂഖ് ഹാളിൽ വെച്ച് മെമ്പേഴ്സ് മീറ്റും നിശാ ക്യാമ്പും സംഘടിപ്പിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡന്റ് സാബിക് വെട്ടം സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി ഷബീർ കറുമുക്കിൽ അദ്ധ്യക്ഷത വഹിച്ചു. അദീബ് ഖുർആൻ ക്ലാസ് നടത്തി. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ്, സെക്രട്ടറി സി.എച്ച് അഷ്റഫ് എന്നിവർ സംസാരിച്ചു.

‘കീം’ പരീക്ഷ ഫീസ്: സർക്കാർ വിദ്യാർത്ഥികളെ കൊള്ളയടിക്കരുത് – ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

തിരുവനന്തപുരം: ‘കീം’ പരീക്ഷയിൽ ഒന്നിലേറെ സ്ട്രീമുകൾക്ക് അപേക്ഷിക്കാനുള്ള ഫീസ് വെവ്വേറെ അടക്കണമെന്ന പുതിയ വ്യവസ്ഥ വിദ്യാർത്ഥികൾക്ക് ഉപദ്രവകരമാണെന്നും അത് ഉടൻ പിൻവലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം വരെ വിവിധ സ്ട്രീമുകളിൽ ഒരുമിച്ച് അപേക്ഷിക്കുന്നവർക്ക് പ്രത്യേക ഫീസ് നിരക്കുണ്ടായിരുന്നു. അതൊഴിവാക്കി ഓരോ സ്ട്രീമിനും അതിൻ്റേതായ ഫീസ് വെവ്വേറെ അടക്കണമെന്നത് ചെലവ് കൂട്ടും. എഞ്ചിനീയറിങ്ങിന് അപേക്ഷിക്കുന്ന കുട്ടികൾ കൂട്ടത്തിൽ ഫാർമസിക്കും ആർക്കിടെക്ച്ചറിനും കൂടി കൊടുക്കുന്നത് കീമിൽ സാധരണയാണ്. മുഴുവൻ സ്ട്രീമുകളിലും അപേക്ഷിക്കണമെങ്കിൽ ഒരു വിദ്യാർത്ഥിക്ക് ഇത്തവണ വെവ്വേറെ ഫീസടക്കാൻ 2450 രൂപ ചെലവ് വരും. എന്നാൽ, കഴിഞ്ഞ തവണ ഇത് 1300 രൂപ മാത്രമായിരുന്നു. എഞ്ചിനീയറിങ്ങിനും ഫാർമസിക്കും കൂടി അപേക്ഷിക്കണമെങ്കിൽ ഒരു വിദ്യാർത്ഥിക്ക് രണ്ടിൻ്റെയും ഫീസായ 925 വെവ്വേറെ അടച്ച് 1850 രൂപ ചെലവ് വരും. കഴിഞ്ഞ തവണ ഇത് 1125 രൂപ മാത്രമായിരുന്നു.…

വിദ്യാർത്ഥികൾ പീസ് വില്ലേജ് സന്ദർശിച്ചു

മലപ്പുറം: വിദ്യാനഗർ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ വയനാട്ടിലെ പീസ് വില്ലേജ് സന്ദർശിച്ചു. വിദ്യാലയത്തിൽ സംഘടിപ്പിച്ച“Yummy Fest” എന്ന ഫുഡ് ഫെസ്റ്റിൽ നിന്നു സമാഹരിച്ച തുകയും സ്കൂൾ മാനേജ്‍മെന്റ് നൽകിയ സംഭാവനയും ചേർത്ത് ഒരു ലക്ഷം രൂപ (₹1,00,000) പീസ് വില്ലേജ് ജനറൽ മാനേജർ ഷാക്കിറിന് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് കൈമാറി. വിദ്യാർഥികളിൽ സാമൂഹിക ബോധവും സഹാനുഭൂതിയും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പ്രവർത്തനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഫുഡ് ഫെസ്റ്റിന്റെ നടത്തിപ്പിലും തുക സമാഹരണത്തിലും വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. സന്ദർശനത്തിൽ ക്ലാസ് ലീഡർമാരും അദ്ധ്യാപകരും പ്രിൻസിപ്പലും പങ്കെടുത്തു. സാമൂഹിക സേവന രംഗത്തെ പീസ് വില്ലേജിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിദ്യാർഥികൾക്ക് നേരിട്ട് അറിയാൻ ഈ സന്ദർശനം സഹായകമായി. വിദ്യാലയത്തിന്റെ ഈ ശ്രമം വിദ്യാഭ്യാസത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിന് ഒരു മികച്ച മാതൃകയായി.

കലുങ്ക് തകർന്ന് വീണിട്ടു മാസങ്ങൾ; കലുങ്കിനായി മനുഷ്യ ചങ്ങല

തലവടി : പാരേത്തോട് വട്ടടി റോഡിൽ തലവടി ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചീരംക്കുന്നേൽ പടിക്ക് സമീപം ഉള്ള കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിട്ട് മാസങ്ങളായി.വാർത്ത യായതിനെ തുടർന്ന് അധികൃതർ വീപ്പ വെച്ച് റിബൺ കെട്ടി ‘ സുരക്ഷ ‘ ഒരുക്കി. പുതിയ കലുങ്ക് നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തലവടി തെക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധിച്ചു.ചൂട്ട്മാലി പാടശേഖര ത്തേക്ക് വെള്ളം കയറ്റുന്നതിനുള്ള പ്രധാന കലുങ്കാണ് ഇത്. കലുങ്കിന് സമീപം നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് ജോയി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം റീത്താമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ്‌മാരായ എ. ഒ. ചാക്കോ,സിബി തോമസ്, അജിതൻ കുന്നത്ത്പറമ്പിൽ, പി. വി തോമസ്കുട്ടി മുൻ ഗ്രാമ പഞ്ചായത്ത് അംഗം ജോസിയമ്മ മാത്യു , ജയിംസ്…

ആരോഗ്യ വകുപ്പിൻ്റെ ഗുരുതര വീഴ്ച; മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ മന്ത്രി വീണാ ജോർജ് തയ്യാറാകണം: വി. എ ഫായിസ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെത്തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒമ്പതു വയസ്സുകാരിക്ക് വലതുകൈ നഷ്ടപ്പെട്ട സംഭവം ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ. കുട്ടിക്ക് അടിയന്തരമായും മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. വിമൻ ജസ്റ്റിസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കുടുംബം നിരന്തരം മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് ദുരിതാശ്വാസ നിധിയിൽ നിന്നും കേവലം രണ്ട് ലക്ഷം രൂപ നൽകാൻ സർക്കാർ തയ്യാറായത്. എന്നാൽ പകരം വെക്കാനാവാത്ത ഈ നഷ്ടത്തിന് ഈ തുക ഒന്നിനും തികയില്ല. ഷീറ്റ് മറച്ചുകെട്ടിയ വാടകവീട്ടിൽ കഴിയുന്ന ഈ ദളിത് കുടുംബത്തോട് സർക്കാർ കാണിക്കുന്നത് ക്രൂരമായ അവഗണനയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഫായിസ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് കുട്ടിയുടെ…

ആഭിചാര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പ്രത്യേക സെല്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രവാദവും ആഭിചാര പ്രവര്‍ത്തനങ്ങളും തടയുന്നതിനായി ഒരു പ്രത്യേക സെൽ രൂപീകരിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ജനുവരി 6 ന് കേരള യുക്തിവാദി സംഘം സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവാണിത്. അന്ധവിശ്വാസ വിരുദ്ധ നിയമനിർമ്മാണം വൈകുന്നത് കണക്കിലെടുത്ത് ഒരു ഇടക്കാല സംവിധാനമായി ഒരു പ്രത്യേക സെൽ രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ നിയമങ്ങൾ മന്ത്രവാദവും അഭിചാര പ്രവർത്തനങ്ങളും തടയുന്നതിന് പര്യാപ്തമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിന് പുറമേ, മാനവികതയ്ക്കും പൊതുഹിതത്തിനും വിരുദ്ധമായ പ്രവർത്തികൾ തടയുന്നതിന് നിർദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ സർക്കാർ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. മുൻ നിയമ സെക്രട്ടറി, മുൻ ജില്ല ജഡ്ജി ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്,…

യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം: ആഭ്യന്തര സംഘർഷങ്ങളും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച നിരവധി ആരോപണങ്ങളെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കോളേജ് യൂണിറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിഹരിക്കുന്നതിനായി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിൽ, ക്യാമ്പസിലെ സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. പിരിച്ചുവിട്ട യൂണിറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ക്യാമ്പസിൽ ആവർത്തിച്ചുള്ള അസ്വസ്ഥതകൾ രൂക്ഷമായ വിമർശനത്തിന് വിധേയമായതിനെ തുടർന്നാണ് ഈ നീക്കം എന്ന് വൃത്തങ്ങൾ അറിയിച്ചു. ഇത് സംഘടനയുടെ പൊതു പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിവച്ചതായി നേതൃത്വം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിൽ ആവർത്തിച്ചുള്ള സംഘർഷങ്ങൾ സംഘടനയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിച്ചുവെന്ന് എസ്എഫ്ഐ നേതൃത്വം വിലയിരുത്തി. പാർട്ടി നിർദ്ദേശങ്ങൾക്കനുസൃതമായാണ് കർശനമായ തിരുത്തൽ നടപടികൾ സ്വീകരിക്കാനുള്ള തീരുമാനം…