കേരളത്തിന്റെ പുതിയ യുഗത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ബജറ്റ്: മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അവതരിപ്പിച്ച ബജറ്റിൽ ഒരു രൂപ പോലും നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിലൂടെയും ‘നവയുഗ കേരളം’ യാഥാർത്ഥ്യമാക്കുന്നതിനുള്ള വികസന ദർശനമാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് അവതരിപ്പിച്ച ശേഷം നിയമസഭാ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ദൈനംദിന ചെലവുകൾക്കായാണ് ഉപയോഗിക്കുന്നത്. ഇതോടെ വികസന പ്രവർത്തനങ്ങൾക്കായി വെറും 23 ശതമാനം മാത്രമാണ് ശേഷിക്കുന്നത്. കിഫ്ബി വഴി 9.72 ശതമാനം ഉയർന്ന പലിശയ്ക്ക് പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കുന്നത് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സ്വകാര്യ നിക്ഷേപ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യാ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ…

മാസപ്പടി കേസില്‍ രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടു; വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

കൊച്ചി: സിഎംആർഎൽ-എക്സലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. പുതിയ സമൻസ് ഉടൻ പുറപ്പെടുവിക്കും. വീണ സിഎംആർഎല്ലിന് സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ഇഡി പറയുന്നു. മൊഴിയിലെ പൊരുത്തക്കേടുകൾ കാരണം വീണ്ടും ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. സിഎംആർഎല്ലിന് നൽകിയതായി അവകാശപ്പെടുന്ന സേവനങ്ങൾ തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ വീണ ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഐടി സേവനങ്ങളെക്കുറിച്ച് സിഎംആർഎൽ പ്രതിനിധികളുമായി നേരിട്ട് ചർച്ച നടത്തിയെന്നും അതിനാൽ ഒരു രേഖയും സൂക്ഷിച്ചിട്ടില്ലെന്നും വീണ പറഞ്ഞു. ഇന്നലെ ഇഡി ഏകദേശം 9 മണിക്കൂറോളം വീണയെ ചോദ്യം ചെയ്തിരുന്നു. രാവിലെ 10:30 ന് ഇഡി ആസ്ഥാനത്ത് എത്തിയ വീണ ടിയെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി രാത്രി 8 മണിക്ക് പോയി.…

പി.എം ശ്രീയിൽ കോലീബി കൂട്ട് കെട്ട്; എബിവിപിയുടെ പൂച്ചെണ്ട് സ്വീകരിച്ച വിദ്യാഭ്യാസ മന്ത്രി കേരളത്തിന് അപമാനം: നാഷണൽ യൂത്ത് ലീഗ്

കോഴിക്കോട്: പീഎം ശ്രീയിൽ കേന്ദ്ര അനുകൂല നിലപാട് പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് ബിജെപിയുടെ പൂച്ചെണ്ട്മായി എബിവിപി രംഗത്ത് വന്നതോടെ പി.എം ശ്രീയിൽ കോലീബി കൂട്ട് കെട്ടിന്റെ ഉത്തമ തെളിവാണ് വെളിപ്പെട്ടതെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. മുൻപ് എൽഡിഎഫ് സർക്കാർ ഒപ്പിട്ടത് കൊണ്ട് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ ആവില്ലെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ കള്ളം പറച്ചിൽ സംസ്ഥാനത്തെ മതനിരപേക്ഷ ജനങ്ങളെ ഒന്നാകെ പരിഹസിക്കുന്നതാണ്. കേവലം MOU ഒപ്പിട്ടത് അക്കാലത്ത് തന്നെ മരവിപ്പിക്കുകയും പിഎം ശ്രി ഭാഗമായി ഒരു ഫണ്ട് പോലും വാങ്ങിയിട്ടില്ലെന്ന വസ്തുത ഇരിക്കെയാണ് വിദ്യാഭ്യാസ മന്ത്രി ശുദ്ധ കളവ് പ്രചരിപ്പിച്ചത്. കുഞ്ഞാലിക്കുട്ടിയും ഷാജിയും ഉൾപ്പെടെ പറഞ്ഞത് യുഡിഎഫ് ഭരണത്തിൽ വന്നാൽ ഒരു കാരണവശാലും പിഎംശ്രീ നടപ്പാക്കില്ല എന്നാണ്. സമസ്ത ഉൾപ്പെടെയുള്ളവർ പിഎം ശ്രീയിൽ സർക്കാർ നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടിട്ടും…

ഉന്നത വിജയികൾക്ക് ബ്ലോക്ക് മെമ്പറുടെ ആദരം

പാപ്പിനിപ്പാറ: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷൻ ആനക്കയം പഞ്ചായത്തിലെ നാല് വാർഡുകളിൽ ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത അബൂബക്കറിന്റെ നേതൃത്വത്തിൽ ആദരിച്ചു. പാപ്പിനിപ്പാറ എഎംഎൽപി സ്‌കൂളിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം ട്രഷറർ സദറുദ്ദീൻ അനുമോദന പ്രഭാഷണം നടത്തി. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ബുഷ്റ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഹസീന ടീച്ചർ, പികെ. കുഞ്ഞിമോൻ, സുന്ദര രാജൻ, വെൽഫെയർ പാർട്ടി ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് ഷുക്കൂർ പെരിമ്പലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശാക്കിർ പാപ്പിനിപ്പാറ, ബുഷൈർ, ലുയൂന, സിയാവുൽ ഹഖ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

മർകസ് സെൻട്രൽ അലുംനിക്ക് പുതിയ നേതൃത്വം

കോഴിക്കോട്: മർകസിന്റെ വിവിധ സ്ഥാപനങ്ങളിൽ പഠനം പൂർത്തീകരിച്ച പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ സെൻട്രൽ അലുംനിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മർകസ് നോളേജ് സിറ്റിയിൽ നടന്ന അലുംനി ഡെലിഗേറ്റ്സ് കോൺക്ലേവിലാണ് സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി പ്രസിഡന്റും സികെ മുഹമ്മദ് ഇരിങ്ങണ്ണൂർ ജനറൽ സെക്രട്ടറിയും അബ്ദുസ്സമദ് എടവണ്ണപ്പാറ ട്രഷററുമായ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.  മർകസ് സാരഥി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ  ചടങ്ങിൽ സന്നിഹിതനായിരുന്നു. 38 യൂണിറ്റുകളിലായി രണ്ട്‌ ലക്ഷത്തോളം പൂർവവിദ്യാർഥികളാണ് മർകസ് സെൻട്രൽ അലുംനിക്ക് കീഴിലുള്ളത്. നിലവിൽ വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ, തൊഴിൽ, സംരംഭകത്വ, കരിയർ മേഖലകളിൽ ശ്രദ്ധേയമായ പദ്ധതികൾ അലുംനിക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മറ്റു ഭാരവാഹികൾ: അഡ്വ. സയ്യിദ് സുഹൈൽ നൂറാനി അവേലം,  ആസഫ് നൂറാനി (വൈസ് പ്രസിഡന്റുമാർ), ശരീഫ് നിസാമി, അൻവർ ടിടി വേങ്ങര, ഇബ്‌റാഹിം അഫ്സൽ, അഡ്വ. സുഹൈൽ സഖാഫി, അബ്ദുസ്സമദ് സഖാഫി മൂർക്കനാട്,…

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന: ഗതാഗത വകുപ്പു മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനുശേഷം കെഎസ്ആർടിസി ഓർഡിനറി ബസ്സുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ഗതാഗത മന്ത്രി സിപി ജോൺ പറഞ്ഞു. നിയമസഭാ മീഡിയ റൂമിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. നിയമസഭ മീഡിയ റൂമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി പ്രകാരം സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഇതിനുള്ള ടിക്കറ്റ് തുക സർക്കാർ കെഎസ്ആർടിസിക്ക് റീഇംബഴ്സ് ചെയ്യും. ജൂൺ 8, 15, 16 തീയതികളിലെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ പദ്ധതിയുടെ സ്വാധീനം ദിനംപ്രതി വർധിക്കുന്നതായാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ഓർഡിനറി സർവീസുകളിൽ യാത്ര ചെയ്ത…

ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (ജൂണ്‍ 17, 2026)

ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍: എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർ തസ്തിക സൃഷ്ടിക്കും. പൊതുസംഭരണ മാനുവൽ പരിഷ്‌കരിക്കും. അതിനുവേണ്ടി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി പൊതുമരാമത്ത്, ഐ ടി, ഉന്നത വിദ്യാഭ്യാസം, ടൂറിസം, ജലസേചനവകുപ്പ് എന്നീ വകുപ്പുകളിലെ മന്ത്രിമാരുൾപ്പെടുന്ന ഉപസമിതി രൂപീകരിച്ചു. പിഎം ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. പിഎം ശ്രീ കരിക്കുലം, സ്കൂളുകൾ എന്നിവ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തിന് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. 100 ദിവസ കർമ്മപരിപാടികൾ ജൂലൈ 1 മുതൽ ആരംഭിക്കും. മലയിടംതുരുത്ത് പര്യാത്തുകാവ് പ്രശ്നം പരിഹരിച്ചു. തർക്കഭൂമിയിൽ 5 സെന്റ് വീതം ഭൂമി അനുവദിച്ചു. 7 വീടുകൾ സർക്കാർ നിർമ്മിച്ചു നൽകും. ഹൈക്കോടതിയിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി അഡ്വ…

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ നടത്തിയ റെയ്ഡുകളിൽ 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു: ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ നടത്തിയ റെയ്ഡുകളിൽ 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. മയക്കുമരുന്നിനെതിരായ നിരന്തര പോരാട്ടം ശക്തിപ്പെടുത്തുന്നതിനും എൻഫോഴ്‌സ്‌മെന്റ് നടപടികൾ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര, സംസ്ഥാന ഏജൻസികളുമായി കൈകോർത്ത് മൾട്ടി-ഡിജിറ്റൽ ഇന്റഗ്രേഷൻ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. തൂഫാൻ യോദ്ധാവായി പ്രവർത്തിക്കാൻ നടൻ മോഹൻലാൽ സന്നദ്ധത പ്രകടിപ്പിച്ചു. അദ്ദേഹത്തെ കൂടാതെ നിരവധി സിനിമാതാരങ്ങളും മയക്കുമരുന്നിനെതിരെ കൈകോർക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തൂഫാൻ യോദ്ധാക്കളായി എല്ലാവരും മുന്നോട്ടുവരണമെന്നും ആഭ്യന്തരമന്ത്രി അഭ്യർത്ഥിച്ചു. കേന്ദ്ര ഏജൻസികളുടെ പങ്കാളിത്തത്തോടെ പോലീസ് ആസ്ഥാനത്ത് നടന്ന ഇന്റർ-ഏജൻസി ഏകോപന യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി തുടങ്ങി 14 ദിവസം പിന്നിടുമ്പോള്‍ ആകെ 2575 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2778 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നായി 1.589 കി.ഗ്രാം എം.ഡി.എം.എ, 146.490 കി.ഗ്രാം കഞ്ചാവ്,…

മാസപ്പടി കേസില്‍ വീണാ വിജയനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തു; വീണ്ടും വിളിച്ചേക്കുമെന്ന് സൂചന

കൊച്ചി: മാസപ്പടി കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ഒമ്പത് മണിക്കൂർ ഇ.ഡി ചോദ്യം ചെയ്തു. ഇന്ന് (ബുധനാഴ്ച) രാത്രി വൈകി കൊച്ചിയിലെ കടവന്ത്രയിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ നിന്ന് വീണ വിജയൻ ഇറങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ ചുറ്റും കൂടിയെങ്കിലും, അവരോട് പ്രതികരിച്ചില്ല. വീണ്ടും ചോദ്യം ചെയ്യലിനായി അവരെ ഇഡി വിളിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച രീതിയിൽ നടത്തിയ അന്വേഷണത്തിന്റെയും നൂറുകണക്കിന് രേഖകളുടെ പരിശോധനയുടെയും ശക്തമായ തയ്യാറെടുപ്പിന്റെയും കരുത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണാ വിജയനെ ചോദ്യം ചെയ്തത്. എക്സലോജിക് സൊല്യൂഷൻസിന്റെ വീണയുടെ സ്വത്തുക്കളിലേക്കുള്ള ഇടപാടുകളിൽ നിന്ന് ഇഡി വിവരങ്ങൾ ശേഖരിച്ചു. 2013-18 കാലയളവിൽ കൊച്ചിയിൽ സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയോടെയാണ് കേസ് ആരംഭിച്ചത്. നൽകാത്ത സേവനങ്ങൾക്കും വായ്പയായും വീണയുടെ സ്ഥാപനത്തിലേക്ക് ഫണ്ട് മാറ്റിയതായി ആദായനികുതി ഇടക്കാല സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. എക്സലോജിക്കിലേക്ക്…

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കളക്ടറേറ്റ് മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആനുപാതിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർത്തി വൻ വിദ്യാർത്ഥി പങ്കാളിത്തവുമായി ഫ്രറ്റേണിറ്റി കളക്ടറേറ്റ് മാർച്ച്. വിവേചന ഭീകരതയോട് സന്ധിയില്ല, പ്ലസ് വൺ സ്ഥിരം ബാച്ചുകൾ മാത്രമാണ് പരിഹാരം എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. ജില്ലാ പ്രസിഡണ്ട് വി.ടി.എസ്‌ ഉമർതങ്ങൾ, ജനറൽ സെക്രട്ടറിമാരായ അഡ്വ:അമീന്‍ യാസിർ, കെ.പി ഹാദി ഹസ്സൻ, ജില്ലാ നേതാക്കളായ ഇർഷാദ് വി.കെ, അഫ്നാൻ കൊടിഞ്ഞി തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഈ അധ്യായന വർഷം തന്നെ അടിയന്തര സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് സമ്പൂർണ്ണമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ നിയോജകമണ്ഡലം, പഞ്ചായത്ത്, മുൻസിപ്പൽ തലങ്ങളിൽ രൂക്ഷമായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നൽകും.…