
പാപ്പിനിപ്പാറ: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷൻ ആനക്കയം പഞ്ചായത്തിലെ നാല് വാർഡുകളിൽ ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത അബൂബക്കറിന്റെ നേതൃത്വത്തിൽ ആദരിച്ചു.
പാപ്പിനിപ്പാറ എഎംഎൽപി സ്‌കൂളിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം ട്രഷറർ സദറുദ്ദീൻ അനുമോദന പ്രഭാഷണം നടത്തി. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ബുഷ്റ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഹസീന ടീച്ചർ, പികെ. കുഞ്ഞിമോൻ, സുന്ദര രാജൻ, വെൽഫെയർ പാർട്ടി ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് ഷുക്കൂർ പെരിമ്പലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശാക്കിർ പാപ്പിനിപ്പാറ, ബുഷൈർ, ലുയൂന, സിയാവുൽ ഹഖ് തുടങ്ങിയവർ നേതൃത്വം നൽകി.
