കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ജെ.ബി.കോശി കമ്മീഷന് ക്രൈസ്തവ പഠനറിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയ മുന്നണികളും പാര്‍ട്ടികളും തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് കാത്തലിക് ബിഷപസ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. 2023 മെയ് 17ന് സര്‍ക്കാരില്‍ സമര്‍പ്പിച്ച ജെ.ബി.കോശി കമ്മീഷന് റിപ്പോര്‍ട്ട് 34 മാസങ്ങള്‍ക്കുശേഷം പൊതുതെരഞ്ഞെടുപ്പിനു മുമ്പാണ് മന്ത്രിസഭ അംഗീകരിച്ച് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോര്ട്ടിന്മേല് അഭിപ്രായങ്ങള്‍ ക്ഷണിച്ചും നടത്തിപ്പിനായി മേല്‍നോട്ടസമിതി രൂപീകരിക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം തീരുമാനിച്ചുവെങ്കിലും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് യാതൊരു നടപടികളുമുണ്ടാകില്ലെന്ന് വളരെ വ്യക്തമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മീഷന് ശുപാര്‍ശകള്‍ പലതും ഫിഷറീസ് വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ തള്ളിക്കളഞ്ഞിരിക്കുന്നതും ഗൗരവമായി കാണണം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നിരിക്കെ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും പ്രതീക്ഷിക്കേണ്ടതില്ല. അതിനാല്‍തന്നെ ക്രൈസ്തവ പഠനറിപ്പോര്ട്ടിന്മേല് എന്തു തുടര്‍നടപടിയെടുക്കുമെന്ന് രാഷ്ട്രീയ…
Category: KERALA
ഖുർആൻ വിശ്വ മാനവികതയുടെ വഴികാട്ടി: പി മുജീബ് റഹ്മാൻ
കൂട്ടിലങ്ങാടി: വംശ, വർണ്ണ, ദേശ, ഭാഷാ വിവേചനങ്ങൾക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന ദിവ്യഗ്രന്ഥമാണ് വിശുദ്ധ ഖുർആനെന്നും, മാനവിക സമൂഹത്തിന്റെ സമഗ്ര മേഖലകളിലേക്കും വെളിച്ചം പകരുന്ന ഖുർആനിലൂടെ മാത്രമേ അന്ധകാരനിബിഢമായ വർത്തമാന ലോകക്രമത്തെ മാറ്റിയെടുക്കുവാൻ സാധിക്കുകയുള്ളൂവെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ്റഹ്മാൻ പറഞ്ഞു. വംശീയ വിഭജന കാഴ്ച്ചപ്പാടാണ് ഇസ്രായേലിനെയും അമേരിക്കയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീരംകുണ്ട് റെയിൻബോ ഓഡിറ്റോറിയത്തിൽ നടന്ന ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി അദ്ധ്യക്ഷത വഹിച്ചു. അൽ ജാമിഅ അൽ ഇസ്ലാമിയ ശാന്തപുരം ഗസ്റ്റ് ലക്ചറർ ഡോ. അബ്ദുൽ നസീർ മലൈബാരി മുഖ്യപ്രഭാഷണം നടത്തി. ഖുർആൻ ടോക് ഷോയിൽ എ.പി മുഹമ്മദ് അസ്ലം അന്താരാഷ്ട്ര ഹോളി ഖുർആൻ ഹിഫ്ള് മൽസര ജേതാവ് മുഹമ്മദ് സഹൽ അന്നജ്മി, കേരള…
യുദ്ധമേഘങ്ങൾ കനക്കുമ്പോൾ പ്രവാസികളുടെ സുരക്ഷ ദേശീയ ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് നൽകി കെ.സി. വേണുഗോപാൽ
ഇറാൻ–ഇസ്രായേൽ–അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് നൽകി. സംഘർഷം വ്യാപിക്കാനുള്ള സാധ്യത ഉയരുന്ന പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികളിൽ ആശങ്കയും ഭീതിയും വർധിച്ചിരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നത് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായ യാത്രാസൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമായാൽ പ്രത്യേക വിമാന സർവീസുകൾ ഉൾപ്പെടെ അടിയന്തര സംവിധാനം ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഗൾഫ് മേഖലയിലേക്ക് സംഘർഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അവിടങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധം പുലർത്തുകയും…
തൃശ്ശൂരിൽ ചേതന ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം വൈസ് പ്രസിഡന്റ് സി പി രാധാകൃഷ്ണൻ നിര്‍വ്വഹിച്ചു
തൃശ്ശൂര്‍: തൃശൂരിൽ ചേതന ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച വൈസ് പ്രസിഡന്റ് സി പി രാധാകൃഷ്ണൻ നിര്‍വ്വഹിച്ചു. “നമ്മുടെ രാജ്യത്തിന്റെ സംഗീതം ഒരു ആത്മീയ യാത്രയും, ധ്യാനവും, പ്രാർത്ഥനയും, ജീവിതത്തിന്റെ ആഘോഷവുമാണ്. വിശുദ്ധ ഗംഗയെപ്പോലെ സംഗീതം നമ്മുടെ നാഗരികതയിലൂടെ ഒഴുകിയെത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സമ്പന്നമായ ഒരു സംഗീത പാരമ്പര്യമാണ് രാജ്യത്തിനുള്ളതെന്ന് ഉപരാഷ്ട്രപതി സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ചോള രാജാക്കന്മാർ നിർമ്മിച്ച ബൃഹദീശ്വര ക്ഷേത്രത്തിലെ ലിഖിതങ്ങൾ ഉൾപ്പെടെ, പുരാതന ദക്ഷിണേന്ത്യയിലെ ഊർജ്ജസ്വലമായ സംഗീത സംസ്കാരത്തിന്റെ ചരിത്രപരമായ തെളിവുകളും ഉപരാഷ്ട്രപതി ഉദ്ധരിച്ചു, നൂറുകണക്കിന് സംഗീതജ്ഞരുടെയും നർത്തകരുടെയും നിയമനവും പിന്തുണയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഗീത ധ്യാനത്തിനും ചികിത്സയ്ക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന പരിസ്ഥിതി സൗഹൃദ സംഗീത ക്യാമ്പസ് എന്ന ചേതന ഗാനാശ്രമത്തിന്റെ ദർശനത്തെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഏഴ് സ്വരങ്ങളും വൈവിധ്യത്തിൽ ഏകത്വത്തെ പ്രതീകപ്പെടുത്തുന്നുവെന്നും, ഓരോന്നും വ്യത്യസ്തവും എന്നാൽ യോജിപ്പുള്ളതുമാണെന്നും,…
ആദ്യപൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ. ജോർജ് മാത്തൻ്റെ 156 -ാം ചരമവാർഷിക അനുസ്മരണം 3ന്
ചരിത്രമുറങ്ങുന്ന കല്ലറ തലവടിയിൽ എടത്വ: ആംഗ്ലിക്കൻ സഭയുടെ ആദ്യ നാട്ടുപട്ടക്കാരനും മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു,സംസ്കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനുമായിരുന്ന മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ അന്തിയുറങ്ങുന്നത് കുട്ടനാട് തലവടി കുന്തിരിക്കൽ സെന്റ് തോമസ് സി.എസ്.ഐ പള്ളി അങ്കണത്തിലാണ്. പത്തനംതിട്ടയിലെ കിടങ്ങന്നൂർ എന്ന സ്ഥലത്ത് തിരുവിതാംകൂർ രാജഭരണം നിലവിലിരുന്ന കാലത്ത് പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ മാത്തൻ തരകൻ്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്റ്റംബർ 25 ന് ആണ് ജോർജ് മാത്തൻ ജനിച്ചത്.ജോർജ് മാത്തൻ ജനിക്കും മുമ്പ് പിതാവ് മരിച്ചു. കോട്ടയം പഴയ സെമിനാരിയിൽ നിന്നും ഇംഗ്ലീഷ് ,ഗ്രീക്ക്, സംസ്കൃതം,എന്നീ ഭാഷകൾ പഠിച്ചു. ഈ കാലയളവിൽ ബഞ്ചമിൻ ബെയിലി, ഫെൻ, ബേക്കർ എന്നീ വിദേശ മിഷണറിമാരെ ഇദ്ദേഹം പരിചയപെട്ടു.1837 ൽ…
പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
കൂട്ടിലങ്ങാടി: ഇറാനിലെ ഇസ്രയേൽ-അമേരിക്കൻ കടന്നുകയറ്റത്തിനെതിരെ സാമ്രാജ്യത്വ – സയണിസ്റ്റ് വംശീയതയ്ക്കും അധിനിവേശത്തിനുമെതിരെ സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി കൂട്ടിലങ്ങാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി ഷബീർ കറുമുക്കിൽ, മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ്, ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ്, എസ്.ഐ.ഒ ഏരിയ സെക്രട്ടറി മുഹമ്മദ് നിഹാൽ, അഫ് ലഹ്, ജാബിർ പടിഞ്ഞാറ്റുമുറി, ജലാൽ കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.
മാനവീയം വീഥിയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി മില്‍ക് ക്യാന്‍ എസ്കേപ്പ് ആക്ട്
തിരുവനന്തപുരം: മാനവീയം വീഥിയിൽ കണ്ടുനിന്ന ജനങ്ങളുടെ ശ്വാസമിടിപ്പ് കൂട്ടി പ്രകാശ് ഹെമ്മാഡിയുടെ മിൽക്ക് ക്യാൻ എസ്കേപ് അവതരണം. ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച് നിരവധി താഴുകളിട്ട് പൂട്ടി വെള്ളം നിറച്ച മില്‍ക് ക്യാനിലുള്ളിലേയ്ക്ക് മാന്ത്രികനെ അടച്ചു.. ശേഷം സഹായികള്‍ കറുത്തതുണി കൊണ്ട് ക്യാന്‍ മൂടി.. ഉദ്വേഗഭരിതമായ നിമിഷങ്ങളായിരുന്നു പിന്നീട്. ഞൊടിയിടയില്‍ കാണികളെ ഞെട്ടിച്ചുകൊണ്ട് ബന്ധനങ്ങളെല്ലാം നിഷ്പ്രഭമാക്കി നനഞ്ഞുകുതിര്‍ന്ന് മാന്ത്രികന് പുറത്തെത്തി. 118 വർഷങ്ങൾക്കു മുമ്പ് 1908 ഫെബ്രുവരി 28ന് ഹാരിഹൂഡിനി അവതരിപ്പിച്ച് ജനപ്രിയമാക്കിയ അത്യന്തം സാഹസികത നിറഞ്ഞ മില്‍ക് ക്യാന്‍ എസ്കേപ്പ് ആക്ടായിരുന്നു കര്‍ണാടകയില്‍ നിന്നെത്തിയ പ്രകാശ് ഹെമ്മാഡി അവതരിപ്പിച്ച് കൈയടി നേടിയത്. ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് പ്രവേശിക്കാന്‍ കഴിയുന്ന മില്‍ക്ക് ക്യാനില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ നിന്നും പൂട്ട്പൊളിച്ച് പുറത്തുവന്ന മാന്ത്രികനെ കാണികള്‍ ആവേശപൂര്‍വമാണ് സ്വീകരിച്ചത്. ഗോപിനാഥ് മുതുകാടിന്റെ സാന്നിദ്ധ്യത്തില്‍ ഐ.ജി സ്പര്‍ജന്‍കുമാര്‍ ഐ.പി.എസ് ആണ് മാന്ത്രികനെ താഴിട്ട്…
കേരള സ്റ്റോറി’ പ്രദർശനം തടഞ്ഞ് ഫ്രറ്റേണിറ്റി
തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാട്ടും മലപ്പുറത്തും തിയറ്ററുകളിലേക്ക് മാർച്ച് നടത്തി കോഴിക്കോടും കണ്ണൂരും ഫ്രറ്റേണിറ്റി പ്രതിഷേധത്തെ തുടർന്ന് പ്രദർശനം ഒഴിവാക്കി തിരുവനന്തപുരം: കേരളത്തെ മുൻനിർത്തിയുള്ള ഇസ്ലാമോഫോബിക്ക് ഹിന്ദുത്വ വംശീയ പ്രചാരണമായ ‘കേരള സ്റ്റോറി 2’ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. കോഴിക്കോട് ക്രൗൺ തിയേറ്ററിൽ ശനിയാഴ്ച വൈകീട്ട് 7.30നുള്ള ഷോ തടയുമെന്ന് ഫ്രറ്റേണിറ്റി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രദർശനം ഒഴിവാക്കിയതായി തിയറ്റർ ഉടമകൾ അറിയിച്ചു. മുമ്പ് ‘കേരള സ്റ്റോറി 1’ സിനിമ അവിടെ പ്രദർശിപ്പിച്ച സമയത്തും ഫ്രറ്റേണിറ്റി അങ്ങോട്ട് മാർച്ച് നടത്തിയിരുന്നു. മലപ്പുറം ജില്ലയിൽ മഞ്ചേരി ലാഡർ തിയറ്ററിലും കണ്ണൂർ ലിബേർട്ടി തിയറ്ററിലും ഫ്രറ്റേണിറ്റി പ്രതിഷേധത്തെ തുടർന്ന് പ്രദർശനം ഒഴിവാക്കി. തിരുവനന്തപുരം ഏരിസ് പ്ലക്സ്, പാലക്കാട് ന്യൂ അരോമ തിയറ്റർ, എറണാകുളം ഷേണായീസ് തിയറ്റർ, മലപ്പുറം എടപ്പാളിലെ ഗോവിന്ദ തിയറ്റർ എന്നിവിടങ്ങളിലേക്ക് സിനിമ പ്രദർശന സമയത്ത് ജില്ല കമ്മിറ്റികൾ…
കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്തത് ആരോഗ്യ മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന്: ഡി.ജി.പി റവാദ ചന്ദ്രശേഖർ
തിരുവനന്തപുരം: കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്തത് ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാന്‍ ശ്രമിച്ചതിനാണെന്ന് ഡിജിപി റവാദ ചന്ദ്രശേഖർ വിശദീകരണം നൽകി. ഏതൊക്കെ വകുപ്പുകളിലാണ് കേസെടുക്കേണ്ടതെന്ന് അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. വിശദമായ പരിശോധനയും അന്വേഷണവും ഉണ്ടാകും. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തിയാൽ ഉൾപ്പെടുത്താവുന്ന വകുപ്പുകൾക്ക് വ്യക്തത ലഭിക്കും. മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിജിപി പറഞ്ഞു. അതേസമയം, ഐസിയുവിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രിയോടൊപ്പം സെൽഫി എടുത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കില്ല. അറിയാതെ നടന്ന സംഭവമാണിതെന്നും അവരോട് ക്ഷമിക്കുമെന്നും മന്ത്രി പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജ് ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടി ഒരു ശാസനയില്‍ അവസാനിപ്പിച്ചു. വീഴ്ച ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണ്. മാർച്ച് 2 വരെയുള്ള മന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കി. മന്ത്രി…
പൊങ്കാലയിടാന്‍ എത്തുന്നവര്‍ക്ക് പള്ളികളുടെയും വീടുകളുടെയും വാതില്‍ തുറന്നിടണം; അവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണം: പാളയം ഇമാമിന്റെ ആഹ്വാനം വൈറലായി
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്തമായ പാളയം പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥന, ഇമാം വി പി സുഹൈബ് മൗലവി തന്റെ പ്രസംഗത്തിനിടെ നടത്തിയ ഒരു അഭ്യർത്ഥന വൈറലായപ്പോൾ, സംസ്ഥാനത്തിന്റെ സമന്വയ ധാർമ്മികതയിലെ മറ്റൊരു നാഴികക്കല്ലായി മാറി. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഉത്സവത്തിനായി സംസ്ഥാന തലസ്ഥാനത്ത് എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാതൃകാപരമായ ആതിഥേയരാകാൻ മുസ്ലീം വിശ്വാസികളോട് ഇമാം അഭ്യർത്ഥിച്ചു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് 3 ന് നടക്കും. വാർഷിക പരിപാടിയിൽ ലക്ഷക്കണക്കിന് സ്ത്രീകൾ ആറ്റുകാൽ ദേവിക്ക് പൊങ്കാല നിവേദ്യം തയ്യാറാക്കാൻ നഗരത്തിലെത്തും. പൊങ്കാലയുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മുസ്ലീങ്ങൾ ആചരിക്കുന്നില്ലെങ്കിലും, ഉത്സവത്തിൽ പങ്കെടുക്കാൻ നഗരത്തിലെത്തുന്നവരെ സ്വാഗതം ചെയ്യാമെന്ന് ഇമാം പ്രസംഗത്തിൽ പരാമർശിച്ചു. “കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും പൊങ്കാല പുണ്യ റമദാൻ മാസത്തോടൊപ്പമാണ്. റമദാനിലെ സന്തോഷം, സാഹോദര്യം, സ്നേഹം എന്നിവയുടെ അനുഭവങ്ങൾ നമ്മുടെ സഹോദരിമാരുമായും അവരുടെ…
