മലപ്പുറം: സച്ചാർ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ചേലാമലയിൽ സ്ഥാപിച്ച അലിഗഢ് യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിന്റെ പൂർത്തീകരണത്തിന് അടിയന്തിര സ്പെഷൽ പാക്കേജ് തയ്യാറാക്കണമെന്ന് ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ മന്ത്രിയായി ചുമതലയേറ്റ ജോർജ്ജ് കുര്യനുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം കാന്തപുരം ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാറും ജില്ലയിലെയും മലബാറിലെയും മുഴുവൻ ജനങ്ങളും ഏറെ പ്രതീക്ഷയോടെ നോക്കി കണ്ട സെന്ററിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. കേന്ദ്രസർക്കാർ ഇക്കാര്യം ഗൗരവത്തിലെടുക്കണം. പാർശ്വവൽക്കരിക്കപ്പെട്ടവരെ കൂടി മുഖ്യധാരയിലെത്തിക്കുമ്പോഴാണ് ജനാധിപത്യ സർക്കാറിൻ്റെ ദൗത്യനിർവ്വഹണം പൂർത്തിയാകുന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്ക് ഏറെ ഗുണകരമായ വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിൽ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മർകസിലാണ് കൂടിക്കാഴ്ച നടത്തിയത്.
Category: KERALA
തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടർമാരെ സ്ഥലം മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലാ കളക്ടർമാരെ സ്ഥലം മാറ്റി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കലക്ടർമാരെയാണ് സ്ഥലം മാറ്റിയത്. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെ പിന്നോക്ക ക്ഷേമ വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഐടി മിഷൻ ഡയറക്ടർ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ. കോട്ടയം കളക്ടര്‍ വി വിഘ്‌നേശ്വരിയെ ഇടുക്കിയിലേക്കും, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജിനെ റവന്യൂ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായും നിയമിച്ചു. ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ അധിക ചുമതലയും ഇവര്‍ക്ക് നല്‍കും. ജോണ്‍ വി സാമുവലാണ് കോട്ടയത്തെ പുതിയ കളക്ടര്‍. സപ്ലൈക്കോയില്‍ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിലും രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിലും കളക്ടറും മേയറും ഉൾപ്പടെ പരാജയപ്പെട്ടിരുന്നതായി വിമർശനം ഉയർന്നിരുന്നു. 46 മണിക്കൂറിന് ശേഷമാണ് മരിച്ച ജോയിയുടെ…
അടുത്ത കൊല്ലം വരെ ആലപ്പുഴ ജില്ലയില്‍ കോഴി/താറാവ് വളര്‍ത്തല്‍ നിരോധിച്ചേക്കുമെന്ന് മന്ത്രി
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ താറാവ്, കോഴി വളർത്തൽ എന്നിവയ്ക്ക് 2025 വരെ നിരോധനം ഏർപ്പെടുത്തിയേക്കും. ഇതിനു മുന്നോടിയായി ജില്ലയിൽ പുതിയ ബാച്ചുകളുടെ ഇറക്കുമതി പൂർണമായും നിരോധിച്ചു. കേന്ദ്ര-സംസ്ഥാന കമ്മിറ്റികളുടെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. വിഷയം സംബന്ധിച്ച് മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര മൃഗസംരക്ഷണ വകുപ്പുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കും താറാവിനും 200 രൂപ വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചു. 35 ഇടങ്ങൾ വളരെ നിർണായകമാണെന്നും ചിഞ്ചുറാണി പറഞ്ഞു. നിലവിലെ ചെലവ് കുറഞ്ഞ കുട്ടനാടന്‍ പരമ്പരാഗത താറാവ് വളര്‍ത്തല്‍ സമ്പ്രദായം നിലനിര്‍ത്തുന്നതിന് പക്ഷിപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ടുന്ന സാഹചര്യം ഉണ്ടെന്നും അതിനായി രോഗബാധിത പ്രദേശങ്ങളിലെ താറാവുകള്‍ക്കും കോഴികള്‍ക്കും കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടു കൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കുവാനുള്ള അനുകൂല തീരുമാനം ഉണ്ടാകണമെന്നും ചിഞ്ചുറാണി ആവശ്യപ്പെട്ടു. കുട്ടനാടന്‍ തനത്…
റെയില്‍വേയുടെ മാലിന്യ നിര്‍മ്മാര്‍ജന സംവിധാനത്തിന്റെ തെളിവ് തരണമെന്ന് തിരുവനന്തപുരം മേയര്‍
തിരുവനന്തപുരം: റെയിൽവേയുടെ മാലിന്യ നിർമാർജന സംവിധാനത്തിൻ്റെ തെളിവ് കാണിക്കാൻ തയ്യാറുണ്ടോയെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ചോദിച്ചു. റെയിൽവേയിൽ മാലിന്യമില്ലെന്നും ആമയിഴഞ്ചാന്‍ കനാലിൻ്റെ റെയിൽവേ വശത്തെ മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം കോർപറേഷനാണെന്നും ദക്ഷിണ റെയിൽവേ എഡിആർഎം അറിയിച്ചതോടെയാണ് പ്രതികരണവുമായി മേയർ രംഗത്തെത്തിയത്. റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള മാലിന്യമൊന്നും ഇതിൽ പെട്ടിട്ടില്ല. റെയില്‍വേയുടെ എല്ലാ മാലിന്യവും മറ്റുസംവിധാനം വഴിയാണ് നീക്കം ചെയ്യുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം റെയില്‍വേ മുന്‍കൈ എടുത്ത് മാലിന്യങ്ങള്‍ നീക്കിയിട്ടുണ്ട്. ഉറവിടത്തില്‍നിന്നുള്ള മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല. അത് കോര്‍പ്പറേഷന്റെ പരിധിയിലാണ് വരുന്നതെന്നും വിജി കൂട്ടിച്ചേർത്തു. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായി നടത്തിയ പരിശോധന താൽക്കാലികമായി നിർത്തിവച്ചു. നാളെ പുതിയ സംഘം തിരച്ചിൽ നടത്തും. മാലിന്യം നീങ്ങാത്തതാണ് ദൗത്യത്തിന് തിരിച്ചടിയാവുന്നത്. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തിലാണ് ദൗത്യം താല്‍കാലികമായി നിര്‍ത്തിവെച്ചത്. ഇനി പരിശോധന…
ശില്പശാല സംഘടിപ്പിച്ചു
മലപ്പുറം: ഇസ്ലാമോഫോബിയ: വംശീയ വെറുപ്പിന്റെ യുക്തികളും പ്രതിരോധത്തിൻ്റെ വഴികളും എന്ന തലകെട്ടിൽ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു.മലപ്പുറം മലബാർ ഹൗസിൽ നടന്ന ശില്പശാലയിൽ സജീദ് ഖാലിദ്, വാഹിദ് ചുള്ളിപ്പാറ, ഡോ. സാദിഖ്. പി. കെ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.. ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ. കെ.പി അധ്യക്ഷത വഹിച്ചു..ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ. എൻ സ്വാഗതവും സാബിക് വെട്ടം സമാപനവും നിർവഹിച്ചു
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയം: ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്
നിരണം : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് സംസ്ഥാന ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പ്രസ്താവിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് പൗരാവലി നല്‍കിയ അനുമോദന സമ്മേളനം ഉദ്‌ഘാടനം ചെയ്തു പ്രസംഗികുകയായിന്നു അദ്ദേഹം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കവാടത്തിൽ എത്തിയ മെത്രാപ്പോലീത്ത ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായ്ക്ക് പ്രണാമം അർപ്പിച്ചു. ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ മെഴുകുതിരി തെളിച്ച് ദൈവാലയത്തിലേക്ക് മെത്രാപ്പോലീത്തായെ ആനയിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തി. ഗീവർഗ്ഗീസ് മോർ കൂറിലോസ് മെത്രാപോലീത്ത, മാന്നാർ പുത്തൻപള്ളി…
കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു
കോഴിക്കോട്: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് ജില്ലയിലെത്തിയ അദ്ദേഹം രാവിലെ ഒമ്പത് മണിക്ക് മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്. അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരവിഷയമായി. ന്യൂനപക്ഷ ജനത അഭിമുഖീകരിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ശ്രമങ്ങൾ ഉണ്ടാവണമെന്നും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേക പദ്ധതികൾ ന്യൂനപക്ഷ വകുപ്പ് ആവിഷ്കരിക്കണമെന്നും കാന്തപുരം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഉന്നത കലാലയങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഏറെ സഹായകമായിരുന്ന മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പിലെ അപാകതകൾ പരിഹരിക്കുക, അലിഗഢ് യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങളും ഗ്രാൻഡ് മുഫ്‌തി ഉണർത്തി. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ്…
ഓർഫനേജസ് കോർഡിനേഷൻ കമ്മിറ്റി അവാർഡ് വിതരണം
കുന്ദമംഗലം: കേരള സ്റ്റേറ്റ് മുസ്‌ലിം ഓർഫനേജസ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർകസിൽ അവാർഡ് വിതരണം സംഘടിപ്പിച്ചു. കോഴിക്കോട്, വയനാട് മേഖലയിലെ അനാഥാലയങ്ങളിൽ നിന്ന് 2023-24 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കായി നടത്തിയ അവാർഡ് വിതരണ സംഗമം അഡ്വ. പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. അനാഥ സംരക്ഷണത്തിനായി കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് എം എൽ എ പറഞ്ഞു. കോർഡിനേഷൻ കമ്മിറ്റി മേഖലാ സെക്രട്ടറി പ്രൊഫ. സി ഉമ്മർ അധ്യക്ഷത വഹിച്ചു. കോർഡിനേഷൻ ട്രഷറർ സി. പി കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വി എം റശീദ് സഖാഫി, സി ആലിക്കോയ, അഡ്വ. മുഹമ്മദ് ശരീഫ്, കെ കെ ശമീം ആശംസകൾ നേർന്നു. കോഴിശ്ശേരി ഉസ്മാൻ സ്വാഗതവും മായിൻ മണിമ നന്ദിയും പറഞ്ഞു. ഫോട്ടോ: കേരള സ്റ്റേറ്റ് മുസ്‌ലിം ഓർഫനേജസ് കോർഡിനേഷൻ…
സാന്‍ ഫെണാന്‍ഡോ ഇന്ന് വിഴിഞ്ഞം തുറമുഖം വിടും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ സാന്‍ ഫെര്‍ണാന്‍ഡോ കപ്പല്‍ ഇന്ന് കൊളംബോയിലേക്ക് തിരിക്കും. തിങ്കളാഴ്ചയോടെ ഫീഡര്‍ വെസലുകള്‍ വിഴിഞ്ഞത്തെത്തുമെന്ന് അദാനി പോര്‍ട്‌സ് അധികൃതര്‍ അറിയിച്ചു. സാന്‍ ഫെര്‍ണാന്‍ഡോയില്‍ നിന്ന് 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കിയത്. ഇന്ന് രാവിലെയോടെയാണ് കപ്പല്‍ കൊളംബോയിലേക്ക് തിരിക്കുക എന്നാണ് അറിയിപ്പ്. വെള്ളിയാഴ്‌ച്ച വൈകിട്ടോടെ യാത്രതിരിക്കും എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു. ട്രയല്‍ റണ്‍ ആയതിനാല്‍ ആവര്‍ത്തിച്ചുള്ള പരിശോധനകള്‍ ആവശ്യമാണ്. ഇതാണ് കണ്ടെയ്‌നറുകള്‍ ഇറക്കുന്നത് വൈകാന്‍ കാരണം. അതേസമയം കപ്പൽ മടങ്ങുന്നതനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊണ്ടുപോകാൻ ഫീഡർ കപ്പൽ എത്തും. മാരിൻ അസൂർ, സീസ്പാൻ സാൻഡോസ് എന്നിങ്ങനെയുള്ള കപ്പലുകളാണ് എത്തുക. മെഡിറ്ററെനിയൻ ഷിപ്പിങ് കമ്പനിയുടെ 400മീറ്റർ നീളമുള്ള കപ്പലും ഈ മാസം തന്നെ വിഴിഞ്ഞത്തെത്തുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച്ചയാണ് ട്രയൽ റൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്‌ച്ച രാവിലെയെത്തിയ മദര്‍ഷിപ്പിനെ മുഖ്യമന്ത്രി പിണറായി…
ആൾക്കൂട്ടക്കൊലകൾ; സോളിഡാരിറ്റി പ്രക്ഷോഭത്തെരുവ് സംഘടിപ്പിച്ചു
കൂട്ടിലങ്ങാടി : രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ വർധിച്ചു വരുന്ന വംശീയ ആക്രമങ്ങൾക്കും ആൾക്കൂട്ടക്കൊലകൾക്കുമെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി പ്രക്ഷോഭത്തെരുവ് സംഘടിപ്പിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി ഹസനുൽ ബന്ന ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് സി.എച്ച് യഹ് യ നന്ദി പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് അഷ്റഫ് സി.എച്ച്, മുഹമ്മദ് ജദീർ, ലബീബ് മക്കരപ്പറമ്പ്, സമീദ് സി.എച്ച്, നിയാസ് തങ്ങൾ, ഹാനി എം, പി.കെ ആദിൽ എന്നിവർ നേതൃത്വം നൽകി.
