കോഴിക്കോട്: കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ കാർണിവൽ ‘ല്യൂമിനെക്സ്’ നാളെ (ബുധൻ) നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സ്കൂൾ ക്യാമ്പസിൽ നടക്കുന്ന കാർണിവലിൽ പരമ്പരാഗത ക്ലാസ് മുറി പഠനത്തിനപ്പുറം വിദ്യാഭ്യാസത്തെ പുനർനിർവചിക്കുന്ന പഠനാനുഭവങ്ങളും വൈവിധ്യമാർന്ന പഠ്യേതരാനുഭവങ്ങളും വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകും. തൊഴിൽ, നൈപുണ്യ വികസനം, ക്രിയാത്മത എന്നീ ആശയങ്ങളിൽ ഊന്നി 18ലധികം വ്യത്യസ്തമായ പഠന-പ്രവൃത്തി പരിചയ സെഷനുകൾ ഉൾക്കൊള്ളുന്ന ബഹുമുഖ വിദ്യാഭ്യാസ കാർണിവലാണ് ല്യൂമിനെക്സ്. സ്റ്റം ആൻഡ് ഇന്നൊവേഷൻ സോൺ, റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ്, വിദ്യാർഥി സ്റ്റാർട്ടപ്പുകളും സംരംഭകത്വവും പരിചയപ്പെടുത്തുന്ന സോൺ, കരിയർ ഗൈഡൻസ് ആൻഡ് സിവിൽ സർവീസസ്, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ ഫെസ്റ്റ്, കോഡിംഗ് ആൻഡ് ഗെയിമിംഗ്, ഗവേഷണം യുവ ശാസ്ത്രജ്ഞർക്കുള്ള വേദി, വായനയും വിമർശനാത്മക ചിന്തയും വളർത്തുന്ന ഹബ്, ചരിത്ര–പൈതൃക…
Category: KERALA
ഷിംജിതയ്ക്ക് ജാമ്യമില്ല!
കോഴിക്കോട്: ദീപക് എന്ന യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗൂഢാലോചനാ കുറ്റം ചുമത്തി അറസ്റ്റിലായ ഷിംജിത എന്ന യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് (ജനുവരി 27 ചൊവ്വ) ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളിയത്. ഈ മാസം ആദ്യം കണ്ണൂരിൽ വെച്ചാണ് ഓടുന്ന ബസിൽ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ ഷിംജിത പ്രചരിപ്പിച്ചത്. തുടര്‍ന്ന് സെയിൽസ്മാൻ യു. ദീപക് ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, പ്രതിയെ വിട്ടയക്കുന്നത് തെളിവുകൾ നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും ഇടയാക്കുമെന്ന പ്രോസിക്യൂഷന്റെ വാദത്തോട് മജിസ്ട്രേറ്റ് എം. ആതിര യോജിച്ചു. കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ മൊബൈൽ ഫോണിന്റെ ഫോറൻസിക് വിശകലനം നടത്തേണ്ടതുണ്ട്. ഷിംജിതയ്ക്ക് ദീപക്കിനെ മുമ്പ് പരിചയമുണ്ടായിരുന്നില്ലെന്നതുൾപ്പെടെയുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദങ്ങൾ കോടതി അംഗീകരിക്കാൻ വിസമ്മതിച്ചു.…
ഇടുക്കിയുടെ മലനിരകളിൽ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; ‘കൂടോത്രം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അനൗൺസ് ചെയ്ത ‘കൂടോത്രം’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യറും പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ചന്ദ്രൻ എന്നിവരും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മിഡിയയിലൂടെ ഡിജിറ്റൽ പുറത്തിറക്കി. ഹൊറർ, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് ജോണറുകളെ കൂട്ടിയിണക്കി എത്തുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇടുക്കിയുടെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പച്ചപ്പും കോടമഞ്ഞും നിറഞ്ഞ ഇടുക്കിയുടെ ഭംഗിക്കൊപ്പം ഭയത്തിൻ്റെയും കൗതുകത്തിൻ്റെയും നിഴൽ വീഴ്ത്തുന്നതാകും ചിത്രത്തിൻ്റെ പ്രമേയം എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. നടൻ ബൈജു ഏഴുപുന്ന സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ഇടുക്കി ആണ്. സാൻജോ പ്രൊഡക്ഷൻസിൻ്റെ…
വ്ലോഗര്‍ ഷിംജിത മുസ്തഫയുടെ ജാമ്യ ഹര്‍ജിയില്‍ നിര്‍ണ്ണായക വിധി ഇന്ന്
കോഴിക്കോട്: വ്ലോഗര്‍ ഷിംജിത മുസ്തഫയെ ബസില്‍ വെച്ച് പീഡിപ്പിച്ചെന്ന് വരുത്തിത്തീര്‍ത്ത് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായ ഷിംജിതയുടെ ജാമ്യ ഹര്‍ജിയില്‍ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫ (35) ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. ബസിൽ നിന്ന് ഒരു വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത ഷിംജിത, ബസ്സില്‍ വെച്ച് ഒരാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് വീഡിയോ പ്രചരിപ്പിച്ചത്, ആ വ്യക്തി ദീപക് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. വീഡിയോ വൈറലായതോടെ കടുത്ത മനോവിഷമത്തിലായ ദീപക് തന്റെ സുഹൃത്തുക്കളോട് നിരപരാധിത്വം പ്രഖ്യാപിക്കുകയും അപമാനം മൂലം ആത്മഹത്യ ചെയ്യുകയും ചെയ്തു. ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിന്റെ…
ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തു
കോഴിക്കോട്: മർകസ് അമ്പതാം വാർഷികത്തോടനുബന്ധിച്ച് മർകസ് സെൻ്റർ ഓഫ് എക്സലൻസായ മദീനത്തുന്നൂറിൻ്റെ അഡ്വാൻസ്ഡ് കാമ്പസായ ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പിൻ്റെ പ്രൊജക്ട് ലോഞ്ചിംഗ് കോഴിക്കോട് നോളജ് ഗാർഡനിൽ നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർ ലോഞ്ചിങ്ങിന് നേതൃത്വം നൽകി. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാർഥന നടത്തി. സയ്യിദ് ഇബ്റാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിഷനറി ടോക്ക് നടത്തി. അബൂബക്കർ സഖാഫി വെണ്ണക്കോട് സ്കോളർലി ടോക്കും, ഡോ. ഷാഹുൽ ഹമീദ് നൂറാനി അച്ചീവ്മെൻറ് മാപ്പിങ്ങും നിർവഹിച്ചു. സയ്യിദ് മുഹമ്മദ് മെഹ്ദി മിയ ചിശ്തി അജ്മീർ സമാപന പ്രാർഥന നടത്തി.…
റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം; പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണു. പ്രസംഗത്തിനിടെ ക്ഷീണം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ദേശീയ പതാക ഉയർത്തി പോലീസ് സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. കുറച്ചുനേരം പ്രസംഗ പീഠത്തിനു മുന്നില്‍ സ്തംഭിച്ചു നിന്ന മന്ത്രി പിന്നീട് പുറകോട്ട് മറിഞ്ഞു. ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥരും സമീപത്തുള്ള മറ്റ് സഹായികളും എത്തി അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. തുടർന്ന് അദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നൽകി, അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു. അതിനുശേഷം, കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില സ്ഥിരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സാങ്കേതിക പരിശോധനകൾക്കും അടിസ്ഥാന ചികിത്സയ്ക്കും ശേഷം അദ്ദേഹത്തിന്റെ നില സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുറച്ചുനാളുകള്‍ ആരോഗ്യപ്രശ്നം നേരിട്ടതിനെ തുടര്‍ന്ന് മന്ത്രി വിശ്രമത്തിലായിരുന്നു. അടുത്തിടെയാണ് സജീവമായത്. കുഴപ്പമില്ലെന്ന് അദ്ദേഹം നേരിട്ട് മാധ്യമങ്ങളോട്…
ഒ.വി. വിജയന് ആദരമായി ബർഫി ആപ്പിന്റെ പുതിയ മലയാളം ഫോണ്ട് ‘തസ്രാക്ക്’
കോഴിക്കോട്: മലയാള സാഹിത്യത്തിലെ ഇതിഹാസ കൃതിയായ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനും രചയിതാവ് ഒ.വി. വിജയനും ആദരമർപ്പിച്ച് ബർഫി ആപ്പ് തങ്ങളുടെ ഏറ്റവും പുതിയ മലയാളം ഫോണ്ട് പുറത്തിറക്കി. നോവലിന്റെ പശ്ചാത്തലമായ പാലക്കാടൻ ഗ്രാമത്തിന്റെ പേരിൽ രൂപകൽപ്പന ചെയ്ത ‘തസ്രാക്ക്’ എന്ന ഫോണ്ടിന്റെ ഔദ്യോഗിക പ്രകാശനം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (KLF) വേദിയിൽ വെച്ചാണ് നടന്നത്. പ്രശസ്ത കാലിഗ്രഫി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി, പ്രമുഖ ബ്രാൻഡ് കമ്മ്യൂണിക്കേഷൻ വിദഗ്ധൻ ഫേവർ ഫ്രാൻസിസ്, പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജമാൽ കൊച്ചാങ്ങാടി എന്നിവർ ചേർന്നാണ് ‘തസ്രാക്ക്’ ഫോണ്ട് പ്രകാശനം ചെയ്തത്. ചടങ്ങിൽ സാംസ്കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. എഴുത്തുകാർക്കും സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്കും അവരുടെ ചിന്തകളും ആശയങ്ങളും ഡിജിറ്റൽ ഇടങ്ങളിൽ മനോഹരമായി ആവിഷ്കരിക്കാൻ സഹായിക്കുന്ന രീതിയിലാണ് ‘തസ്രാക്ക്’ ഫോണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആകർഷകമായ പോസ്റ്ററുകൾ ഡിസൈൻ…
ആന്തരിക രൂപാന്തരമായിരിക്കണം ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം: ഡോ. സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ
തിരുവല്ല: ആന്തരിക രൂപാന്തരമായിരിക്കണം ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് ഡോ. സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. സെന്റ് മേരീസ് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവകയിൽ വൈദീക ദിനത്തില്‍ നടന്ന ആരാധനയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ.സാമുവല്‍ തിയോഫിലോസ് മെത്രാപ്പോലീത്ത. പ്രാർത്ഥന ജീവിതവും വിശ്വാസവും അനുകമ്പയും ഉള്ളവരായി വിശ്വാസികൾ മാറണമെന്നും, വീണ്ടും ജനനത്തിന്റെ പുതുക്കം ഓരോ ദിവസവും ജീവിതത്തിൽ വർദ്ധിച്ചു വരണമെന്നും, ആത്മീയ ഫലങ്ങൾ പുറപ്പെടുവിച്ച് ദൈവരാജ്യത്തിന്റെ വളർച്ചയ്ക്ക് വിശ്വാസസമൂഹം നിലകൊള്ളണമെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുർബാനയ്ക്ക് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ സഹകാർമ്മികത്വം വഹിച്ചു. വൈദികർ ദേശത്തിന്റെ പ്രകാശ ഗോപുരമായി മാറണമെന്നും വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ജീവിതത്തിനിടയിൽ ഇടവകയിലെ കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കുവരായ വൈദീകർ സഭയുടെ ശക്തിയാണെന്നും അഭിവന്ദ്യ മാത്യുസ്…
അന്തരിച്ച വി എസ് അച്യുതാനന്ദനും, മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മ അവാര്‍ഡുകള്‍
ന്യൂഡൽഹി: 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ അവാർഡുകൾ കേരളത്തിന് അഭിമാനമായി. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മുൻ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി. തോമസിനും രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ ലഭിച്ചു. വി.എസിന് മരണാനന്തരം പത്മ വിഭൂഷൺ നൽകും. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ നൽകി ആദരിച്ചു. വിവിധ മേഖലകളിലെ സമാനതകളില്ലാത്ത സംഭാവനകൾക്കാണ് രാജ്യം ഈ പ്രമുഖ വ്യക്തികളെ ആദരിക്കുന്നത്. ആലപ്പുഴ സ്വദേശിയായ എം.എസ്. ദേവകിയമ്മയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. പ്രശസ്തിയുടെ ലോകത്തിന് പുറത്ത് നിശബ്ദ സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കുന്നതിനായി അവതരിപ്പിച്ച ‘അൺസംഗ്ഡ് ഹീറോസ്’ വിഭാഗത്തിലാണ് ദേവകിയമ്മയെ ഉൾപ്പെടുത്തിയത്. കാട്ടുകൊള്ളക്കാരന് വീരപ്പനെ വേട്ടയാടിയതിന് നേതൃത്വം നൽകിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ, കെ. വിജയകുമാർ എന്നിവർക്കും പത്മശ്രീ…
ഒരു മാസക്കാലം നീണ്ടു നിന്ന വടക്കാങ്ങര പ്രീമിയർ ലീഗിൽ ടൗൺ ടീം വടക്കാങ്ങര ജേതാക്കളായി
വടക്കാങ്ങര : ലെജന്റ്സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മൈക്രോ കമ്പ്യൂട്ടർസ് സമ്മാനിച്ച വിന്നേഴ്സ് ട്രോഫിക്കും മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക് സമ്മാനിച്ച വിന്നേഴ്സ് പ്രൈസ് മണിക്കും ഗ്രീൻ സോളാർ സമ്മാനിച്ച റണ്ണേഴ്സ് ട്രോഫിക്കും ലോക്ക് ഹൗസ് സമ്മാനിച്ച റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി വടക്കാങ്ങര പ്രീമിയർ ലീഗ് (വി.പി.എൽ) സീസൺ 3 ടൗൺ ടീം വടക്കാങ്ങര വിന്നേഴ്സും, ജയ്യിദ് ട്രാവൽസ് സ്പോൺസർ ചെയ്ത എഫ്.സി പാറപ്പുറം റണ്ണേഴ്സും ആയി. ഫൈനൽ മത്സരത്തിന് ശേഷം പ്രദേശത്തെ വിവിധ മത്സരങ്ങളിൽ ജേതാക്കളായവരെ ആദരിച്ചു. ആറാം വാർഡിൽ സമഗ്ര വികസനം കാഴ്ച വെച്ച വാർഡ് മെമ്പർ ഹബീബുള്ള പട്ടക്കലിനെ സ്നേഹോപഹാരം നൽകി ആദരിച്ചു. കളിക്കളം അനുവദിച്ചു തന്ന ടാലന്റ് പബ്ലിക് സ്കൂളിന് സ്നേഹോപഹാരം കൈമാറി, ക്ലബ്ബിലേക്ക് വെൽഫെയർ പാർട്ടി നൽകിയ ടിവിയുടെ കൈമാറ്റവും നടന്നു. ഒരു മാസം നീണ്ടു നിന്ന…
