ലോക്സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് സമീപനത്തെ കുറിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന

തിരുവനന്തപുരം: ജനാധിപത്യ ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടുന്ന പൊതുതെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ 10 വർഷത്തെ ഭരണം കൊണ്ടു രാജ്യത്തെ ഭരണഘടനയെ ദുർബലപ്പെടുത്തുകയും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുകയും ചെയ്ത സംഘപരിവാർ, വീണ്ടും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ച നിർണായക ഘട്ടത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ആർ എസ് എസും, ബി.ജെ.പി യും , നരേന്ദ്ര മോദിയും, അമിത് ഷായും നേതൃത്വം നൽകിയ കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ അടിത്തറ ഇല്ലാതാക്കി ഇന്ത്യയെ ഒരു സവർണ്ണ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുവാനുള്ള നടപടികൾ ഒന്നിന് പിറകെ ഒന്നായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. സവർണ്ണ ഹിന്ദുത്വ വംശീയ നിലപാടുകൾ തീവ്രമായി നടപ്പാക്കുന്ന BJP യുടെ ഭരണ നടപടികളും അവരുടെ കോർപ്പറേറ്റ് ചങ്ങാത്തവും സൃഷ്ടിച്ച ജനവിരുദ്ധതയുടെ ആഘാതങ്ങൾ രാജ്യത്തെ സമസ്ത മേഖലകളെയും തകർത്തിരിക്കുന്നു. ചെറു വിഭാഗം സവർണ്ണ വംശീയവാദികളുടെയും…

സിപിഎമ്മിന് ആദായ നികുതി വകുപ്പില്‍ നിന്ന് വീണ്ടും തിരിച്ചടി; ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്ന് പിന്‍‌വലിച്ച ഒരു കോടി രൂപ ചിലവഴിക്കരുടെന്ന് കര്‍ശന നിര്‍ദ്ദേശം

തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി ആദായ നികുതി വകുപ്പ് തുടരും. 10 ദിവസം മുമ്പ് ആദായ നികുതി വകുപ്പ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. അക്കൗണ്ടിൽ നിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചിലവഴിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവും പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. നടപടികളുടെ ഭാഗമായി ഈ പണം ആദായ നികുതി വകുപ്പ് പിടിച്ചെടുക്കും. നിലവിൽ അഞ്ച് കോടി പത്ത് ലക്ഷം രൂപയാണ് അക്കൗണ്ടിലുള്ളത് പാർട്ടി സമർപ്പിച്ച ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിട്ടില്ല. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഏപ്രിൽ രണ്ടിനാണ് സിപിഎം ജില്ലാ കമ്മിറ്റി അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ പിൻവലിച്ചത്. ഇക്കാര്യങ്ങൾ ആദായനികുതി വകുപ്പ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനുശേഷമാണ് അക്കൗണ്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിശോധിച്ചത്. കൂടാതെ റിട്ടേണിൽ…

പ്രശസ്ത സംഗീതജ്ഞനും നടന്‍ മനോജ് കെ ജയന്റെ പിതാവുമായ കെ ജി ജയൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞനും നടന്‍ മനോജ് കെ ജയന്റെ പിതാവുമായ കെ.ജി.ജയൻ (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ ചില രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ഭക്തിഗാനങ്ങളിലൂടെയും ചലച്ചിത്രഗാനങ്ങളിലൂടെയും സംഗീതരംഗത്ത് ശ്രദ്ധനേടിയ അദ്ദേഹം, ജയ-വിജയ എന്ന് വിളിക്കപ്പെടുന്ന തൻ്റെ ഇരട്ട സഹോദരനുമായുള്ള കച്ചേരികൾക്ക് സംഗീത പ്രേമികൾക്കിടയിൽ വളരെ ജനപ്രിയനായിരുന്നു. കർണാടക സംഗീതത്തിൽ തൻ്റെ മികവ് തെളിയിച്ചാണ് കെ.ജി.ജയൻ മലയാള സംഗീത ലോകത്തേക്ക് ചുവടുവച്ചു. ‘രാധ തൻ പ്രേമത്തോടാണോ’, ‘നക്ഷത്ര ദീപങ്ങള്‍ തിളങ്ങീ’, ചന്ദനചർച്ചിത നീലകളേബര’, ‘ശ്രീകോവിൽ നട തുറന്നു,’ ‘വിഷ്ണുമായയില്‍ പിറന്ന് അ വിശ്വ രക്ഷകാ’ തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനങ്ങൾ. ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകിയിട്ടുണ്ട്. 2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് ‘മോദിയുടെ ഉറപ്പ്’

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ, അഴിമതിയിൽ അകപ്പെട്ട സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് അവരുടെ പണം തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. സഹകരണ ബാങ്ക് കുംഭകോണത്തെക്കുറിച്ച് സംസാരിക്കവെ, സിപിഐഎം ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി നടത്താൻ ഇടതു സർക്കാർ പുതിയ വഴികൾ തേടുകയാണെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പാണ് ഇതിൻ്റെ ഏറ്റവും വലിയ തെളിവെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കിൽ നിക്ഷേപിച്ച പാവപ്പെട്ടവരുടെ കോടിക്കണക്കിന് രൂപ സിപിഐ(എം) നേതാക്കള്‍ കൊള്ളയടിച്ചെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കില്‍ നിക്ഷേപിച്ച പണം നിക്ഷേപകർക്ക് തിരിച്ചെടുക്കാന്‍ കഴിയാതെ വന്നതോടെ നിരവധി പെൺകുട്ടികളുടെ വിവാഹമാണ് മുടങ്ങിയത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ആലത്തൂരിലെ എൻഡിഎ…

മൂന്ന് വയസ്സുകാരി സഞ്ചന മോൾക്ക് വിഷുക്കൈനീട്ടം കൊടുക്കാൻ അമ്മയും ഇല്ല, അച്ഛനും ‘ഇല്ല’; വിഷുക്കൈനീട്ടം തപാൽ വഴിയെത്തി

അമ്പലപ്പുഴ: വിഷുക്കണി ഒരുക്കിയും വിഷുക്കൈനീട്ടം കൈമാറിയും വിഭവസമൃദ്ധമായ സദ്യ കഴിച്ചും വിഷു ആഷോഷിച്ചപ്പോൾ മൂന്ന് വയസ്സുകാരി സഞ്ചന മോൾക്ക് വിഷുക്കൈനീട്ടം കൊടുക്കാൻ അമ്മയും ഇല്ല, അച്ഛനും ‘ഇല്ല’ യെങ്കിലും വിഷുക്കൈനീട്ടം കവറിൽ തപാൽ വകുപ്പ് കൈമാറി. ഇക്കഴിഞ്ഞ ഒക്ടോബർ 5ന് ആയിരുന്നു സഞ്ചനമോളുടെ മൂന്നാം ജന്മദിനം. സഞ്ചനമോൾക്ക് 6 മാസം പ്രായമുള്ളപ്പോള്‍ അമ്മ ജയന്തി 2021 ജൂൺ 5ന് കോവിഡ് ബാധിച്ച് മരണമടഞ്ഞു. അമ്മയുടെ മരണശേഷം പിതാവും ഉപേക്ഷിച്ച നിലയിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ജയന്തിയുടെ പിതാവ് ജയന്തന്റെ ജീവനും ജൂൺ 12 ന് കോവിഡ് അപഹരിച്ചു. സഞ്ചനമോളും അമ്മ ജയന്തിയും മുത്തച്ചൻ ജയന്തനും മുത്തശ്ശി വത്സലയും ഇവരുടെ മകൻ വിദ്യാർത്ഥിയായ ജയകൃഷ്ണനും വാടകക്ക് താമസിച്ചിരുന്നത് തലവടി പഞ്ചായത്തിൽ 13-ാം വാർഡിൽ ആണ്. സൗഹൃദ വേദിയുടെ ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിനിടിയിൽ കോവിഡ് ബാധിതരായ ഈ കുടുംബത്തെ സൗഹൃദ വേദി…

പൊടിമറ്റം സെന്റ് മേരിസ് പള്ളി കുരിശടി ശില ആശീര്‍വദിച്ചു

പൊടിമറ്റം: കത്തോലിക്ക ഇടവകകളിലെ വിശ്വാസി സമൂഹത്തിന്റെ ഒരുമയും കൂട്ടായ പ്രവര്‍ത്തനങ്ങളും സഭയുടെ വളര്‍ച്ചയില്‍ കൂടുതല്‍ കരുത്തും ആത്മീയ ഉണര്‍വ്വുമേകുമെന്ന് സീറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പൊടിമറ്റം സെന്റ് മേരിസ് പള്ളിയുടെ നിര്‍മ്മാണമാരംഭിക്കുന്ന കുരിശടിയുടെ അടിസ്ഥാനശില ആശിര്‍വ്വാദം കര്‍ദ്ദിനാള്‍ ആലഞ്ചേരി നിര്‍വഹിച്ചു. പൊടിമറ്റം-ആനക്കല്ല് റോഡില്‍ സിഎംസി പ്രൊവിഷ്യല്‍ ഹൗസിന് സമീപമാണ് ഇടവകയുടെ പുതിയ കുരിശടി. സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വിസി സെബാസ്റ്റ്യന്‍, ജോര്‍ജ്ജുകുട്ടി ആഗസ്തി എന്നിവര്‍ സംസാരിച്ചു. അസി. വികാരി ഫാ. സില്‍വാനോസ് വടക്കേമംഗലം, കൈക്കാരന്മാരായ റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് രണ്ടുപ്ലാക്കല്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്…

കാത്തലിക് എഞ്ചിനിയറിംഗ് കോളജ് അസോസിയേഷന്‍ സമ്മേളനം കൊച്ചിയില്‍

കൊച്ചി: കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സമ്മേളനം ഏപ്രില്‍ 15 തിങ്കളാഴ്ച കൊച്ചി, കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജിയില്‍ രാവിലെ 10.30 ന് ആരംഭിക്കും. അസോസിയേഷന്‍ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് സി.എം.ഐ. മുഖ്യപ്രഭാഷണവും എ്ക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തും. വൈസ്പ്രസിഡന്റ് ഫാ.ജോണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, ട്രഷറര്‍ ഫാ.റോയി വടക്കന്‍, മോണ്‍സിഞ്ഞോര്‍ തോമസ് കാക്കശ്ശേരി, റവ.ഡോ.ജോസ് കണ്ണമ്പുഴ, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ.മാത്യു കോരംകുഴ, ഫാ.പോള്‍ പറത്താഴ, ഫാ.ജോണ്‍ പാലിയക്കര സിഎംഐ, ഫാ.ആന്റോ ചുങ്കത്ത്, ഫാ.എ.ആര്‍.ജോണ്‍, ഫാ.ബിജോയ് അറയ്ക്കല്‍, ഫാ.ജസ്റ്റിന്‍ ആലങ്കല്‍ സിഎംഐ, ഫാ.ബെഞ്ചമിന്‍ പള്ളിയാടിയില്‍ എന്നിവര്‍ പ്രസംഗിക്കും. സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ ദേശീയ ആഗോളതല മാറ്റങ്ങള്‍ സമ്മേളനം വിലയിരുത്തും. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്താനുദ്ദേശിക്കുന്ന വിവിധങ്ങളായ വിദ്യാഭ്യാസപദ്ധതികള്‍, കേന്ദ്ര…

അഭിനവ് വീൽചെയറിൽ ഇരുന്ന് സ്നേഹത്തിൽ പൊതിഞ്ഞ ‘വിഷുക്കൈനീട്ടം’ വാങ്ങി

തിരുവനന്തപുരം:അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി തുടർ ചികിത്സയിൽ കഴിയുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിന് (11) സ്നേഹത്തിൽ പൊതിഞ്ഞ ‘വിഷുക്കൈനീട്ടം’ തപാൽ വകുപ്പ് എത്തിച്ചു. 2023 നവംബർ 7ന് ആണ് അഭിനവിനെ ചികിത്സയ്ക്കായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ പ്രവേശിപ്പിച്ചത്. ഇനിയും 3 മാസം കൂടി ചികിത്സ വേണ്ടി വരും.വിഷുവിന്റെ പിറ്റെ ദിവസവും അഭിനവിന് കീമോയ്ക്കു വിധേയനാകേണ്ടതിനാൽ അഭിനവിനും മാതാപിതാക്കൾക്കും വിഷു ദിനത്തിലും വീട്ടിലെത്താൻ സാധ്യമല്ല. ഈ സാഹചര്യത്തിലാണ് എല്ലാവരും ഒപ്പമുണ്ട് എന്ന് സന്ദേശം നല്കി വിഷുക്കൈനീട്ടം തപാലിൽ അയച്ചതെന്ന് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു.പോസ്റ്റ്മാൻ അനന്ത കൃഷ്ണൻ പിഷാരത്താണ് ഈ പദ്ധതിയെ കുറിച്ച് ഡോ.ജോൺസൺ വി.ഇടിക്കുളയെ പരിചയപ്പെടുത്തി കൊടുത്തത്.കോട്ടയം സി. എം.എസ് കോളേജ്…

മാലിദ്വീപ് എയർലൈൻസ് തിരുവനന്തപുരത്ത് നിന്നുള്ള വിമാന സർവീസ് പുനരാരംഭിച്ചു

തിരുവനന്തപുരം: മാലിദ്വീപ് എയർലൈൻസ് ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലെ ഹനിമാധൂ ദ്വീപിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് കുറച്ചുകാലമായി സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും സർവീസ്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 2.55ന് എത്തുകയും 3:55ന് പുറപ്പെടുകയും ചെയ്യുന്ന വിമാനം തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലേക്കുള്ള രണ്ടാമത്തെ സർവീസാണ്. മാലിദ്വീപിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ മാലിദ്വീപ് എയർലൈൻസ് നടത്തുന്നുണ്ട്.

മുട്ടത്തുപാറയിൽ കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി

കൊച്ചി: കോടനാട് ഫോറസ്റ്റ് റേഞ്ചിലെ കോട്ടപ്പടിയില്‍ കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കോട്ടപ്പടി പ്ലാച്ചേരി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് പുലർച്ചെ ആനക്കുട്ടി വീണത്. ആനയെ കിണറ്റിൽ നിന്ന് പുറത്തെടുക്കാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് കിണറിൻ്റെ ഒരു ഭാഗം ഇടിച്ച് ആനയ്ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയായിരുന്നു. മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തിന് നേതൃത്വം നൽകിയത്. സ്ഥിരം പ്രശ്‌നക്കാരനായ ഈ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ച് വഴിയുണ്ടാക്കി രക്ഷപ്പെടുത്താനായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്. എന്നാൽ, സാഹചര്യം അനുകൂലമല്ലാത്തതിനാൽ ആവശ്യം നിറവേറ്റാനാകില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗണ്യമായ അളവിൽ വെള്ളമുള്ള കിണറ്റിലാണ് ഏകദേശം 12 വയസ്സുള്ള ആന കുടുങ്ങിയത്. മാത്രമല്ല, രക്ഷാദൗത്യം ആരംഭിക്കുമ്പോൾ ഉച്ചയോടെ മഴ…