മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂർ ക്ഷേത്രത്തില്‍ ആചാര ലംഘനം നടത്തിയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍; അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തില്‍ ആചാര ലംഘനം നടന്നിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. സന്ദർശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പ്രതികരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രി ആചാരലംഘനമൊന്നും നടത്തിയിട്ടില്ലെന്നും, നിയമപ്രകാരമാണ് ദർശനം നടത്തിയതെന്നും ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് പറഞ്ഞു. അഞ്ച് പേർക്ക് പ്രവേശനം അനുവദിക്കുന്ന നെയ്‌വിളക്ക് ചീട്ട് സതീശൻ എടുത്തതായി ദേവസ്വം ബോർഡ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചതും ദര്‍ശനം നടത്തിയതും.

സംഭവവുമായി ബന്ധപ്പെട്ട് ഗോപുരം മാനേജരുടെയും സുരക്ഷാ ജീവനക്കാരുടെയും മൊഴി ബോർഡ് രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ ദർശനം തടസ്സപ്പെടുത്തിയെന്നോ ആര്‍ക്കും തൊഴാന്‍ കഴിയാതെ മടങ്ങേണ്ടി വന്നില്ലെന്ന പരാതിയൊന്നും ഇല്ലെന്നും സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി.

ഞായറാഴ്ച നടത്തിയ ദർശനം നിയമാനുസൃതമായിരുന്നുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. നെയ്‌വിളക്ക് ടിക്കറ്റ് വാങ്ങിയവർക്ക് ക്യൂവില്‍ നിൽക്കാതെ ദർശനം അനുവദിക്കുന്നതാണ് പതിവ് നടപടിക്രമമെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറും വ്യക്തമാക്കി. നെയ്‌വിളക്ക് ടിക്കറ്റ് എടുത്തത് സതീശനൊപ്പം പതിവായി ക്ഷേത്രം ദര്‍ശനം നടത്താറുള്ള മുൻ ദേവസ്വം ജീവനക്കാരൻ ടി.കെ. ഗോപാലകൃഷ്ണനാണ്. അഞ്ച് പേർക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും സതീശനൊപ്പം നാല് പേരാണ് ദർശനത്തിനായി എത്തിയത്. മറ്റ് ഭക്തർക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ഉദ്യോഗസ്ഥർ പറഞ്ഞു.

മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലെത്തിയ വി ഡി സതീശൻ, വിഐപി ദർശനം നിയന്ത്രിച്ചിരുന്ന ഞായറാഴ്ച രാവിലെ ക്ഷേത്രം സന്ദർശിച്ചതാണ് വിവാദമായത്. രാവിലെ മുതൽ ക്ഷേത്രത്തിൽ കാത്തുനിന്ന ഭക്തരെ ദർശനം നടത്തുന്നത് തടഞ്ഞുവെന്നാരോപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ പരാതി നൽകിയിരുന്നു.

2 Thoughts to “മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂർ ക്ഷേത്രത്തില്‍ ആചാര ലംഘനം നടത്തിയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍; അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്”

  1. ആയിരക്കണക്കിന്ന് ആളുകളുടെ ദർശനം മുടക്കിയിട്ടും മുഖ്യ മന്ത്രി വീ ഡി സതീശൻ നുണ പറയുന്നു.ശ്രികോവിലുന്നുള്ളിൽ പോലും ഫോട്ടോ എടുത്തു.. ഈ പടം കണ്ടാൽ അറിയില്ല സതീശനും കോൺഗ്രസ്സുകാരും നടത്തിയ തെരോട്ടം. ഇതുതന്നെയാണു ഇദ്ദേഹത്തെ ജനങ്ങൾ നുണേശൻ എന്ന് വിളിക്കുന്നത്‌. ആരാധനാലയങ്ങളിൽ വി ഐ പികളുടെ സന്ദർശനത്തൊട്‌ അനുബന്ധിച്ച്‌ അരങ്ങേറുന്ന തോന്നിവാസത്തിന്ന് അറുതി വരുത്തണം..

    ഗുരുവായൂരിൽ ഇന്നല അമ്പലത്തിൽ ഭഗവാനെ കണ്ട്‌ തോഴാൻ വന്ന ആയിരക്കണക്കിന്ന് പ്രായമായവരും കുട്ടികളും അടക്കമുള്ളവർക്ക്‌ വലിയ ബുദ്ധിമുട്ടുകളാണു മുഖ്യമന്ത്രി വീ ഡി സതീശ്‌ മേനോന്റെ ഗുരുവായൂർ സന്ദർശനമായി ബന്ധപ്പെട്ട്‌ അനുഭവിക്കേണ്ടി വന്നത്‌. ഏകദേശം 7 മണിക്കൂറുകളോളം ഭക്തർക്ക്‌ യാതൊരു മുന്നറിയിപ്പും കൂടാതെ ദർശനം മുടക്കിയത്‌.മുഖ്യമന്ത്രിയുടെയും കോൺഗ്രസ്സ്‌ നേതാക്കളുടെയും വിളയാട്ടമായിരുന്നു ഗുരുവായൂരിൽ. 7 മണിക്കൂറിലേറെ വരിയിൽ നിന്നവർക്ക്‌ കുടിക്കാനുള്ള വെള്ളം പോലും കൊടുത്തില്ല.അമ്പലത്തിന്നുള്ളിലും ഭക്തജനങ്ങൾ ശ്രികോവിലിന്നുള്ളിൽ ഭഗവാനെ തൊഴുന്നിടത്തും ഭക്തജനങ്ങളെ തള്ളിമാറ്റാൻ നിർത്തിയിരിക്കുന്ന ഗുണ്ടകളെയൊക്കെ ഇന്നലെ പിൻവലിച്ചിരുന്നു. അമ്പലത്തിന്നുള്ളിൽ ക്യാമറയും മൊബൈൽ ഫോണു കൊണ്ടുപോകാൻ പാടില്ലായെന്ന നിയമവും കാറ്റിൽ പറത്തി.ശ്രികോലിലും അമ്പലത്തിന്ന് ഉള്ളിലും ഫോട്ടോ എടുക്കാനുള്ള മത്സരമായിരുന്നു. കോൺഗ്രസ്സുകാർക്ക്‌ എന്തു തോന്നിവാസവും ചെയ്യാനുള്ള. അവകാശം ജനാധിപത്യത്തിന്റെ സൗന്ദര്യമാണല്ലോ.

    1. Narayanan Veliancode
      താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. വി ഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിന് ബിജെപി ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണനും താങ്കള്‍ക്കും കുരു പൊട്ടിയതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇത് അദ്യമായിട്ടാണോ ഒരു വിഐപി ക്ഷേത്രത്തിനകത്ത് കയറുന്നത്? ഫോട്ടോ എടുക്കുന്നത്? എന്ത് ആചാര ലംഘനമാണ് സതീശന്‍ ചെയ്തതെന്നു കൂടി പറയണം. അങ്ങനെയെങ്കില്‍, പ്രധാന മന്ത്രി നരേന്ദ്ര മോദി എത്ര പ്രാവശ്യം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറി… അതും സര്‍‌വ്വ സന്നാഹങ്ങളോടെ? ദേശീയ അന്തര്‍ദ്ദേശീയ വാര്‍ത്താ ചാനലുകാരും റിപ്പോര്‍ട്ടര്‍മാരും ക്യാമറകളുമായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു… എല്ലാ മാധ്യമങ്ങളിലും ആ വാര്‍ത്ത വന്നിരുന്നു. അന്നൊന്നും യാതൊരു എതിര്‍പ്പും ആരില്‍ നിന്നും ഉണ്ടായിരുന്നില്ലല്ലോ.. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഇതേ ക്ഷേത്രത്തില്‍ വെച്ചായിരുന്നില്ലേ? അന്നും മോദിയും പരിവാരങ്ങളും ക്ഷേത്രത്തിനകത്തു കയറി ഫോട്ടോയും വീഡിയോയുമൊക്കെ എടുത്തു. എത്ര വിവാഹങ്ങള്‍ അന്ന് മാറ്റി വെയ്ക്കുകയോ സമയം മാറ്റുകയോചെയ്തു… നിയന്ത്രണം ഏര്‍പ്പെടുത്തിയതുമൂലം എത്രയോ ഭക്തര്‍ക്ക് ദര്‍ശനം മുടങ്ങി… താങ്കള്‍ അന്നത്തെ പത്ര മാധ്യമങ്ങളൊക്കെ ഒന്ന് വായിക്ക്… ഇപ്പോള്‍ ക്ഷേത്ര പ്രേമികളെന്നു പറഞ്ഞ് രംഗത്തിറങ്ങിയിരിക്കുന്ന താങ്കളെപ്പോലെയുള്ളവരുടെ പ്രശ്നം ക്ഷേത്രത്തിന്റെ പവിത്രതയല്ല, രാഷ്ട്രീയമാണ് ലക്ഷ്യം. “മുഖ്യമന്ത്രി വീ ഡി സതീശ്‌ മേനോന്റെ” എന്ന പ്രയോഗം തന്നെ താങ്കള്‍ ഒരു വര്‍ഗീയവാദിയാണെന്ന് തെളിയിക്കുന്നു. വിഡി സതീശന്‍ ഒരിക്കല്‍ പോലും ‘സതീശന്‍ മേനോന്‍’ എന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അഛന്റെ പേരിനോടൊപ്പമാണ് മേനോന്‍ എന്നു ചേര്‍ത്ത് പറഞ്ഞത്. ഔദ്യോഗിക രേഖകളില്‍ അത് വേണം താനും. പിന്നെ അദ്ദേഹത്തിന് പറയാനൊരു അച്ഛനുണ്ടായിരുന്നതുകൊണ്ടാണല്ലോ വീട്ടുപേരും അഛന്റെ പേരും പറഞ്ഞത്. അതില്ലാത്തവര്‍ക്ക് കുരു പൊട്ടിയിട്ടെന്തു കാര്യം…

Leave a Comment

More News