ദോഹ: ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ ആൽമഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുമായി ചേർന്ന് പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷാ സൗകര്യം ഒരുക്കും. പള്ളികൾ, സ്റ്റേഡിയങ്ങളിലെ ഈദ്ഗാഹ് വേദികൾ എന്നിവടങ്ങളിലാണ് പ്രവാസി മലയാളികൾക്കായി ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
അൽ ഖോർ ലുലു ഈദ് ഗാഹ് (ജംഷീദ് ഇബ്രാഹിം), മസ്ജിദ് മുനീറ അൽ സുവൈദി-യൂനിവേഴ്സിറ്റി പെട്രാൾ പമ്പിന് സമീപം (ഡോ. അബ്ദുൽ വാസിഅ്), അൽ അറബി സ്റ്റേഡിയം ഈദ് ഗാഹ് (പി.പി. അബ്ദുറഹീം), വക്റ സ്പോർട്സ് ക്ലബ് ഗ്രൗണ്ട് -പഴയ അൽ മീര (കെ.ടി. മുബാറക്), ജാസിം ദർവീസ് ഈദ് ഗാഹ് -റീജൻസി സിഗ്നലിന് സമീപം (യാസിർ അറഫാത്ത്) എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയതായി സംഘാടകർ അറിയിച്ചു
ഇവിടങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
