ദോഹ : ഒക്ടോബർ 31ന് ഉം അൽ സനീം ഹെൽത്ത് സെന്ററിൽ വെച്ച് നടന്ന ഇരുപതാമത് ഏഷ്യൻ മെഗാ മെഡിക്കൽ ക്യാമ്പിലെ രോഗികൾക്ക് തുടർ ചികിത്സ ലഭ്യമാക്കി ഹമദ് ഹാർട്ട് ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പ്.
ഹമദ് ഹാർട്ട് ഹോസ്പിറ്റലും, കമ്മ്യൂണിറ്റി പാർട്ടണറായ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയും (സി ഐ സി) സംയുക്തമായി സംഘടിപ്പിക്കുന്ന ഹാർട്ട് ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പിന്റെ ഏഴാമത് എഡിഷനിലാണ് ഏഷ്യൻ മെഡിക്കൽ ക്യാമ്പിൽ നിന്ന് റഫർ ചെയ്ത നൂറിൽ പരം രോഗികൾക്ക് ചികിത്സ ലഭ്യമായത്.
നിങ്ങളുടെ ഹൃദയത്തെ അറിയൂ – ആരോഗ്യകരമായ ജീവിതശൈലിക്കുള്ള നിർദേശങ്ങൾ എന്ന തലക്കെട്ടിൽ ഡോക്ടർ സ്മിത അനിൽകുമാർ ബോധവൽക്കരണ ക്ലാസ്സ് നടത്തി, സദസ്സിന്റെ സംശയങ്ങൾക്ക് മറുപടി നൽകി.
ഹമദ് മെഡിക്കൽ കോർപ്പറേഷനെ പ്രതിനിധീകരിച്ച് മുഹമ്മദ് അൽ നഈമ – എക്സിക്യൂട്ടീവ് ഡയറക്ടർ – ഹാർട്ട് ഹോസ്പിറ്റൽ, അഹമ്മദ് അൽ മൽക്കി – അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ, പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം, മിസ്. ലാമ സുഹ്ദി – അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ, ഹാർട്ട് ഹോസ്പിറ്റൽ, ഹമദ് റാഷിദ് അൽ നുഐമി – പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഓഫീസർ എന്നിവരും, സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രധിനിധീകരിച്ച് പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ, ഭാരവാഹികളായ നൗഫൽ പാലേരി, മുഷ്ത്താഖ് കെ.എച്, നൂർദ്ധീൻ കെ. വി.എന്നിവർ സംബന്ധിച്ചു.
ക്യാമ്പ് കൺവീനർ അബ്ദുൽ ജലീൽ എം.എം, സിദ്ദിഖ് വേങ്ങര, ഷഫീഖ് ഹസ്സൻ, മുഫീദ്, അഷ്റഫ് എൻ.പി, താഹിർ ടി.കെ എന്നിവർ നേതൃത്വം നൽകി.
