
തിരുവനന്തപുരം: കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നയിക്കുന്ന സമര ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.
രാവിലെ 10.30ന് പ്രസ് ക്ലബ്ബ് പരിസരത്തുനിന്ന് തുടങ്ങി പാളയം വരെ വിദ്യാർത്ഥി-യുവജന റാലി നടക്കും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ സമാപന സമ്മേളനം നടക്കും. ധ്വന്ത പ്രശാന്ത്, റസാഖ് പാലേരി, റമീസ് ഇ.കെ, പി.രാമഭദ്രൻ, സണ്ണി എം.കപിക്കാട് അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ വ്യവസ്ഥാപിത കൊലപാതകത്തിനിരയായ നിതിൻ രാജിൻ്റെ അച്ഛൻ കെ.എൽ.രാജൻ വിഷ്ടാതിഥിയാകും.
രോഹിത് ആക്ടിൻ്റെ ആവശ്യകത വിശദീകരിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ബുക്ക്ലെറ്റ് റാപ്പർ വേടന് കൈമാറി. സംസ്ഥാന സെക്രട്ടറി അൻവർ സ്വലാഹുദ്ദീൻ, അഫ്നാൻ, നാസിം എന്നിവർ നേതൃത്വം നൽകി.
