യുഎസ്-ഇറാൻ അടുത്ത ഘട്ട ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയാകും

 അമേരിക്കയും ഇറാനും തമ്മിലുള്ള അടുത്ത ഘട്ട സാങ്കേതിക ചർച്ചകൾക്കുള്ള പ്രധാന വേദിയായി പാക്കിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 18 ന് യുഎസും ഇറാനും ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. തുടർന്ന് ജൂൺ 21 ന് സ്വിറ്റ്സർലൻഡിൽ പാക്കിസ്താനും ഖത്തറും മധ്യസ്ഥരായി സാങ്കേതിക തല ചർച്ചകൾ നടന്നു. നയതന്ത്ര പ്രക്രിയ ശരിയായ ദിശയിൽ നിലനിർത്തുന്നതിനും വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ദീർഘകാല തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ചർച്ചകൾ പുനരാരംഭിക്കുന്നതെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സാങ്കേതിക ചർച്ചകൾക്ക് രണ്ട് സാധ്യതയുള്ള വേദികളുണ്ട് – ഇസ്ലാമാബാദും സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടും. എന്നാല്‍, ഇസ്ലാമാബാദ് ആണ് കൂടുതൽ സാധ്യതയുള്ള ഓപ്ഷൻ എന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാങ്കേതിക ചർച്ചകൾ ജൂലൈ 11 ന് നടക്കുമെന്ന്…