അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിജ്ഞാനലോകത്തിൽ സ്വയം നവീകരിക്കാനും പുതിയ അറിവുകൾ ആർജിക്കാനും വായന അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിജ്ഞാന വിസ്ഫോടന കാലത്തെ ഏറ്റവും വലിയ കരുത്താണ് വായനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, വിവര പൊതുജന സമ്പർക്ക വകുപ്പുകളുടേയും സഹകരണത്തോടെ പി എൻ ഫൗണ്ടേഷൻ കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച 31-ാം ദേശീയ വായനോത്സവത്തിന്റെ ഭാഗമായ വായനാദിനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ പുസ്തകവും അറിവിന്റെ പുതിയ ലോകങ്ങളിലേക്കുള്ള വാതിലുകളാണ്. മനുഷ്യനെ കൂടുതൽ സമ്പന്നനാക്കുന്ന അനുഭവമാണിത്. കേവലം അറിവ് മാത്രമല്ല, മാനവ മൂല്യങ്ങളാണ് ഇതുവഴി പകരപ്പെടുന്നത്. മറ്റുള്ളവരുടെ ജീവിതവും സങ്കടങ്ങളും മനസ്സിലാക്കാനും സഹജീവികളോടുള്ള അനുഭാവം വളർത്താനും വായന സഹായിക്കും. കോമിക്കുകൾ വായിച്ചുതുടങ്ങിയാണെങ്കിലും കുട്ടികൾ വായനയുടെ വിശാലലോകത്തേക്ക് കടന്നുവരണം. വായനയിലൂടെ സമൂഹം ബഹുമാനിക്കുന്ന വ്യക്തികളായി ഓരോരുത്തരും വളരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.…
Day: June 19, 2026
മലബാർ പ്ലസ് വൺ സീറ്റ് അവഗണന: ജാമ്യം ലഭിച്ച ഫ്രറ്റേണിറ്റി സമര പോരാളികൾക്ക് സ്വീകരണം
കോഴിക്കോട്: മലബാർ പ്ലസ് വൺ സീറ്റ് അവഗണനക്കെതിരെ DDE ഓഫീസ് ഉപരോധിച്ച് 4 ദിവസം റിമാൻ്റിലായിരുന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ, ജില്ല ഭാരവാഹികളായ മുജാഹിദ് മേപ്പയൂർ, റഈസ് കുണ്ടുങ്ങൽ, അഫ്നാൻ വേളം, മുബശ്ശിർ ചെറുവണ്ണൂർ, നിദാൽ സിറാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവർക്കെതിരെ ‘പോലീസിനെ അക്രമിച്ച പ്രതികൾ പിടിയിൽ’ എന്ന തലക്കെട്ടിൽ കസബ പോലീസ് വാർത്ത നൽകിയത് വിവാദമായിരുന്നു. ഇതിനെതിരെ ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി രംഗത്തുവരികയും പ്രവർത്തകരെ അപമാനിച്ച പോലീസിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വൈകീട്ട് 5 മണിയോടെ ജയിലിൽ നിന്നിറങ്ങിയ നേതാക്കൾക്ക് സ്വീകരണം നൽകി. സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. കസബ പോലീസിൻ്റെ കള്ളക്കേസിനെയും നുണ പ്രചരണത്തെയും തള്ളിക്കളഞ്ഞാണ് മലബാർ വിദ്യാഭ്യാസ അവകാശ പോരാളികൾക്ക് കോടതി ജാമ്യം…
മർകസ് ഗേൾസിൽ വായനാദിനാചരണം
കാരന്തൂർ: വായന വാനോളം ഉയരട്ടെ എന്ന പ്രമേയത്തിൽ ദിനാചരണ ഭാഗമായി മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സംഗമം എഴുത്തുകാരൻ റസാക്ക് വഴിയോരം ഉദ്ഘാടനം ചെയ്തു, ജീവിതം ഒരു പുസ്തകമായും ചുറ്റുപാടുകൾ അനുഭവമായും മാറ്റി മുഴുവൻ വിദ്യാർഥിനികളും എഴുതാനും രചിക്കാനും തയ്യാറെടുക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി. പി ടി എ പ്രസിഡന്റ് അബ്ദുറഹ്മാൻ ആധ്യക്ഷം വഹിച്ച ചടങ്ങിൽ, മർകസ് അക്കാദമിക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് കൽപകഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു പൂതകേണ്ടി, പ്രിൻസിപ്പൽ മൂസക്കോയ മാവിളി, ഹെഡ്മാസ്റ്റർ നിയാസ് ചോല, അധ്യാപകരായ പ്രജിത, ഷബ്‌ന, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ആയിഷ സുമയ്യ, റഷ പി എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞയും നടത്തി. കുട്ടികളുടെ ആസ്വാദനകുറിപ്പുകളും, അമ്മമാരുടെ ആസ്വാദന കുറിപ്പുകളും ചടങ്ങിൽ പ്രകാശനം ചെയ്തു.
ഷാർജ മർകസിൽ വിക്കിമീഡിയ പരിശീലക ശിൽപശാല സമാപിച്ചു
ഷാർജ: വിക്കിമീഡിയൻസ് ഓഫ് യുഎഇ യൂസർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഷാർജയിലെ മർകസ്-ദി ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച വിക്കിമീഡിയ പരിശീലക ശിൽപശാല പരമ്പര സമാപിച്ചു. ആറ് സെഷനുകളിലായി നടന്ന പരിശീലന പരിപാടിയിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ പങ്കെടുത്തു. വിക്കിമീഡിയൻസ് ഓഫ് യു.എ.ഇ യൂസർ ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ആൻഡ് കമ്മ്യൂണിറ്റി ഔട്രീച്ച് കോർഡിനേറ്റർ ദുആ ഖിദിർ പരിപാടി ഉദ്ഘാടനം ചെയ്തു. വിക്കിമീഡിയ സീനിയർ എഡിറ്ററും ദുബൈ അമിറ്റി സ്കൂൾ സോഷ്യൽ സ്റ്റഡീസ് വിഭാഗം മേധാവിയുമായ അക്ബർ അലി ക്ലാസുകൾക്ക് നേതൃത്വം നൽകി. വിക്കിപീഡിയയുടെ പ്രവർത്തനരീതികൾ, വിക്കിഡേറ്റ, വിക്കിമീഡിയ കോമൺസ് തുടങ്ങിയ വിക്കി പദ്ധതികളുടെ പരിശീലന പരിപാടികളാണ് നടന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അധ്യാപകർക്ക് സമാപനച്ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശാഫി നൂറാനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇവന്റ് കോർഡിനേറ്റർ ടിപി…
അക്ഷരങ്ങളെ പ്രണയിക്കാൻ പ്രതിജ്ഞയെടുത്ത് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ
വടക്കാങ്ങര : ലോക വായനാദിനത്തോ ടനുബന്ധിച്ച് വായിച്ചു വളരാൻ ഹൃദയം തൊട്ട് പ്രതിജ്ഞയെടുത്ത് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. പുതിയകാലത്ത് മരിച്ചുകൊണ്ടിരിക്കുന്ന വായനയെ തങ്ങളിലൂടെ പുതുജീവൻ നൽകി പുതിയ സമൂഹത്തിന് പ്രചോദനമാകുമെന്ന് തങ്ങളുടെ അധ്യാപകർക്കൊപ്പം അവർ പ്രതിജ്ഞയെടുത്തു. ലോക വായനാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ചത്. ജൂൺ 19ന് രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ മഹാകവി കുഞ്ഞുണ്ണി മാഷും ഒ.എം.വി യും തങ്ങളുടെ അക്ഷരങ്ങളിലൂടെ കുട്ടികൾക്ക് മുന്നിൽ പുനരവതരിച്ചു. വൈവിധ്യമാർന്ന പരിപാടികൾക്ക് ശേഷം നടന്ന അക്ഷര റാലി സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. ഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ പ്രിൻസിപ്പൽ പ്രകാശനം ചെയ്തു. വായന വാരാഘോഷത്തിന്റെ ഭാഗമായി അക്ഷര മരം, മലയാളം ക്വിസ്, അറബിക് കയ്യെഴുത്ത്, ഇംഗ്ലീഷ് വായന, പുസ്തക പരിചയം തുടങ്ങിയ വിവിധ ഇനങ്ങളിൽ…
സംസ്ഥാന ബജറ്റ്, പുതുയുഗ കേരളത്തിലും പ്രവാസികൾക്ക് അവഗണന: പ്രവാസി വെൽഫെയർ
മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസികളെ പാടേ അവഗണിച്ചിരിക്കുകയാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. വി.ഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് വലിയ പ്രതീക്ഷയോടെയായിരുന്നു പ്രവാസികൾ കാത്തിരുന്നത്. പ്രവാസി കാര്യവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഒരു പുതിയ പ്രഖ്യാപനങ്ങളും പ്രവാസികൾക്ക് വേണ്ടി ഉണ്ടായില്ല. ദീർഘനാളായി ആവശ്യപ്പെടുന്ന പ്രവാസി ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കൽ, പദ്ധതികൾ കൂടുതൽ ആകർഷണീയമാക്കാനുള്ള പാക്കേജുകൾ, പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മടങ്ങിയെത്തുന്നവർക്കുള്ള പുനരധിവാസ പാക്കേജ് തുടങ്ങിയവയൊന്നും പരിഗണനക്ക് വന്നില്ല. ഇത് അദ്ദേഹം തെരഞ്ഞെടുപ്പിനു മുമ്പ് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ പങ്കുവെച്ച പ്രവാസികളെ സംബന്ധിച്ച വലിയ സ്വപ്നങ്ങൾക്കൊക്കെ എതിരാണ്. പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കുമെന്ന പരാമർശമല്ലാതെ പുതിയ സർക്കാർ വിഭാവനം ചെയ്യുന്ന പുതുയുഗ കേരളത്തിൽ പ്രവാസികൾക്ക് ഒരു ഇടവുമില്ലെന്ന് അടിവരയിടുന്ന സമീപനമാണ് ബജറ്റിലൂടെ…
പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വിരസമാകും: ഇശാന്‍ ഖാന്‍
ദോഹ: (ഖത്തര്‍): പുസ്തകങ്ങളും കഥകളും കവിതകളും മഹാന്മാരുടെ ജീവിതാനുഭവങ്ങളും ചിന്തകളും കണ്ടുപിടുത്തങ്ങളുമൊക്കെയാണ് ലോകത്തെ സക്രിയമാക്കുന്നതെന്നും, പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വളരെ വിരസമാകുമെന്നും ഖത്തറില്‍ പുസ്തക വായനയിലൂടെ ശ്രദ്ധേയനായ വിദ്യാര്‍ഥി ഇശാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ദേശീയ വായന ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് സംഘടിപ്പിച്ച വായനാദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എന്‍. പണിക്കരുടെ വായിച്ചു വളരുക , ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം എന്നും പ്രസക്തമാണെന്നും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിച്ചാല്‍ ജീവിതം കൂടുതല്‍ മനോഹരമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിത്യവും കുറച്ചുസമയമെങ്കിലും വായനക്കായി മാറ്റിവെക്കാനുള്ള സന്നദ്ധതയും പ്രതിജ്ഞയുമാണ് വായനദിനത്തെ അടയാളപ്പെടുത്തേണ്ടത്. ഖത്തറിലെ സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിയായായ ഇശാന്‍ വിവിധ ഭാഷകളിലുള്ള ആയിരത്തി മുന്നോറോളം പുസ്തകങ്ങള്‍ ഇതിനകം വായിച്ചിട്ടുണ്ട്. പ്രാപഞ്ചിക സംവിധാനങ്ങളേയും വിശാലമായ ലോകത്തേയും പഠിച്ചുകൊണ്ടും വായിച്ചുകൊണ്ടും സ്രഷ്ടാവിനെ കണ്ടെത്തണമെന്ന ആഹ്വാനവുമായാണ് ഖുര്‍ആന്‍ അവതരണം…
അമേരിക്കയും ഖത്തറും മധ്യസ്ഥത വഹിച്ച കരാർ: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം അവസാനിച്ചു; ഇന്നു മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു
ദോഹ (ഖത്തര്‍): ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള രൂക്ഷമായ പോരാട്ടം അവസാനിച്ചു. ഇന്ന് (2026 ജൂൺ 19) ഉച്ചയ്ക്ക് 1:00 മണിക്ക് (GMT) പ്രാബല്യത്തിൽ വരുന്ന വെടിനിർത്തൽ കരാറിന് ഇരുപക്ഷവും സമ്മതിച്ചു, ഇത് മേഖലയിൽ സമാധാനത്തിനുള്ള പ്രതീക്ഷകൾ ഉയർത്തുന്നു. ഈ കരാറിൽ മധ്യസ്ഥത വഹിക്കുന്നതിൽ യുഎസും ഖത്തറും ചർച്ച നടത്തിയിരുന്നു, ഇറാനും സഹായിച്ചു. ഈ വെടിനിർത്തലിന് ഇരുപക്ഷവും തയ്യാറാണെന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ജൂൺ 18 ന് ഒരു ഡിജിറ്റൽ ധാരണാപത്രവും (എംഒയു) ഒപ്പുവച്ചു. എന്നാല്‍, ഈ സമാധാന കരാറിനെ ചുറ്റിപ്പറ്റിയുള്ള ചില പിരിമുറുക്കങ്ങൾ നിലനിൽക്കുന്നു. ഇസ്രായേലി ആക്രമണങ്ങൾ വെടിനിർത്തൽ നടപ്പാക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ലെബനൻ പ്രസിഡന്റ് ഔൺ പറഞ്ഞു. അതേസമയം, ആവശ്യമുള്ളിടത്തോളം കാലം തന്റെ സൈന്യം തെക്കൻ ലെബനനിൽ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. സമീപ ദിവസങ്ങളിൽ അക്രമം ഗണ്യമായി വർദ്ധിച്ചു. ലെബനനിൽ…
കേരള ബജറ്റ് 2026: പ്രവാസികളുടെ പ്രതീക്ഷകൾക്ക് മതിയായ പരിഗണന ലഭിച്ചില്ല – സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി
ദോഹ (ഖത്തര്‍): കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും സാമൂഹിക പുരോഗതിയിലും നിർണായക പങ്കുവഹിച്ചുവരുന്ന പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകൾ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ മതിയായ രീതിയിൽ പ്രതിഫലിച്ചിട്ടില്ലെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (CIC) അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വികസന യാത്രയിൽ പ്രവാസി മലയാളികളുടെ സംഭാവന അതുല്യമായിരിക്കെ, അവരുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപ പ്രോത്സാഹനം, തൊഴിൽ പിന്തുണ, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തവും ഫലപ്രദവുമായ പുതിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം നേടുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. പ്രവാസി വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായിരിക്കെ പ്രത്യേകിച്ചും. വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ ഇന്നും തൊഴിൽ അനിശ്ചിതത്വം, സാമ്പത്തിക സുരക്ഷ, ആരോഗ്യ പരിരക്ഷ, മടങ്ങിയെത്തുന്ന പ്രവാസികൾക്കായുള്ള പുനരധിവാസവും സംരംഭകത്വ സഹായവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടായിരുന്നു. പ്രവാസികൾ വെറും വിദേശ നാണ്യ വരുമാനത്തിന്റെ ഉറവിടമല്ല; കേരളത്തിന്റെ…
സമഗ്ര വികസനത്തിന് കരുത്ത് പകരുന്ന കേരള ബജറ്റ്; നവയുഗ കേരളത്തിലേക്കുള്ള രൂപരേഖ
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനും, ദീർഘകാല വികസനത്തിനും, സാമൂഹിക ക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകുന്ന ഒരു സമഗ്ര ദർശനമാണ് 2026-27-ലെ ബജറ്റ്. സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കുകയും നിക്ഷേപം, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്യുന്ന ഒരു വികസന അജണ്ടയാണ് ഈ ബജറ്റിന്റെ അടിസ്ഥാനം. ആധുനിക സാങ്കേതികവിദ്യ, വലിയ തോതിലുള്ള നിക്ഷേപങ്ങൾ, വിജ്ഞാന സമ്പദ്‌വ്യവസ്ഥ, സാമൂഹിക സുരക്ഷ, പരിസ്ഥിതി ഉത്തരവാദിത്തം എന്നിവ സംയോജിപ്പിച്ച് കേരളത്തെ വികസനത്തിന്റെ ഒരു ആഗോള മാതൃകയാക്കി മാറ്റുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വികസനത്തിന്റെ നേട്ടങ്ങൾ നൽകുന്ന ‘സമ്പൂർണ്ണ’ വളർച്ചയ്ക്ക് ബജറ്റ് ഊന്നൽ നൽകുന്നു. ആഗോള മാരിടൈം ശക്തിയിലേക്ക് കേരളം സമുദ്രസമ്പത്തും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ലോക മാരിടൈം ഭൂപടത്തിലെ പ്രധാന ശക്തിയാക്കുന്നതിനായി ‘മിഷൻ സമുദ്ര’…
