വാഷിംഗ്‌ടൺ ഡിസി :തീർത്തും അണുവിമുക്തമല്ല എന്ന ആശങ്കയെത്തുടർന്ന്, അമേരിക്കയിൽ 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ തിരിച്ചുവിളിക്കാൻ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിർദ്ദേശം നൽകി.
ന്നിധ്യം: 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ യു.എസ്. എഫ്.ഡി.എ തിരിച്ചുവിളിക്കുന്നു
കണ്ണിലുണ്ടാകുന്ന വീക്കങ്ങൾക്കും അണുബാധകൾക്കും സാധാരണയായി നിർദ്ദേശിക്കാറുള്ള പ്രിസ്ക്രിപ്ഷൻ കൺതുള്ളി മരുന്നായ ‘പ്രെഡ്നിസൊലോൺ അസറ്റേറ്റ് ഒഫ്താൽമിക് സസ്പെൻഷൻ’ (Prednisolone acetate ophthalmic suspension USP, 1%) വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടു. ഇന്ത്യൻ കമ്പനിയായ ‘ലുപിൻ ലിമിറ്റഡ്’ നിർമ്മിച്ച് വിതരണം ചെയ്ത 25.3 ലക്ഷത്തിലധികം കുപ്പി മരുന്നുകളാണ് ഇത്തരത്തിൽ പിൻവലിക്കുന്നത്. മരുന്നിൽ അപരിചിതമായ (foreign material) സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
ഇതിനെ ഒരു ‘ക്ലാസ് II’ (Class II) തിരിച്ചുവിളിക്കലായാണ് എഫ്.ഡി.എ തരംതിരിച്ചിരിക്കുന്നത്. അതായത്, ഈ മരുന്ന് ഉപയോഗിക്കുന്നത് വഴി താൽക്കാലികമോ വൈദ്യസഹായത്തോടെ ഭേദമാക്കാവുന്നതോ ആയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം, എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വളരെ കുറവാണ്. 2026 ജൂലൈ മുതൽ 2028 ഫെബ്രുവരി വരെ കാലാവധിയുള്ള വിവിധ ബാച്ചുകളിലെ മരുന്നുകളാണ് പിൻവലിച്ചിട്ടുള്ളത്. ഈ മരുന്ന് ഉപയോഗിച്ച ശേഷം കണ്ണിൽ വേദനയോ, കാഴ്ച മങ്ങലോ, അസ്വസ്ഥതകളോ അനുഭവപ്പെടുന്നവർ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
