പത്തനംതിട്ട: തിരുവല്ല നഗരസഭാ ഓഫീസിനുള്ളിൽ റീലുകൾ ചിതീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അവധി ദിവസമായ ഞായറാഴ്ച ഓവർടൈം ജോലിക്കിടെ റീൽ ചിത്രീകരിച്ചതിന് ജീവനക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഞായറാഴ്ച ദിവസത്തിലാണ് റീല്‍സ് എടുത്തത്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി, ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും എംബി രാജേഷ് അറിയിച്ചു. ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ട്. പക്ഷേ, ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണമെന്നും മന്ത്രി നിർദേശിച്ചു.ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ…
Category: KERALA
കച്ചവടക്കാർ മൂല്യങ്ങൾ മുറുകെപ്പിടിക്കണം: കാന്തപുരം
കോഴിക്കോട്: വ്യാപാര വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർ സാമൂഹികവും മാനുഷികവും ധാർമികവുമായ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ഉത്സാഹിക്കണമെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർച്ചന്റ്സ് ചേംബർ ഇന്റർനാഷണലിന്റേയും മർകസ് അലുംനിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വ്യാപാരി സംഗമത്തിൽ ഉദ്ബോധനം നടത്തുകയായിരുന്നു അദ്ദേഹം. കച്ചവട തന്ത്രങ്ങൾ എന്ന പേരിൽ ജനങ്ങളെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചു വരുന്ന സാഹചര്യമുണ്ട്. എന്ത് ചെയ്തും പണമുണ്ടാക്കാം എന്ന ചിന്തയും വർധിച്ചു വരുന്നുണ്ട്. അത്തരം കച്ചവടങ്ങൾക്ക് ആയുസ്സുണ്ടാവില്ലെന്നും മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നതോടൊപ്പം യുക്തിയോടെ വ്യാപാര രംഗത്ത് പ്രവർത്തിച്ചാൽ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മർകസ് കാമിൽ ഇജ്തിമയിൽ നടന്ന സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അലുംനി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി അധ്യക്ഷ വഹിച്ചു. വിവിധ സെഷനുകളിലായി ഷിജോയ് ജെയിംസ്, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, ദീപക്…
നിങ്ങൾ ഒരു കരിയർ ഗൈഡാകാൻ ആഗ്രഹിക്കുന്നുവോ?; സിജി സഹായിക്കുന്നു
കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (സിജി) നടത്തി വരുന്ന ഡിപ്ലോമ ഇൻ കരിയർ ഗൈഡൻസ് & കൗൺസിലിങ് (DCGC) കോഴ്സിൻ്റെ 13-ാമത് ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കാലികമായി പരിഷ്കരിച്ച സിലബസിൻ്റെ അടിസ്ഥാനത്തിൽ പരിചയ സമ്പന്നരായ ഫാക്കൽറ്റികളുടെ നേതൃത്വത്തിലായിരിക്കും കോഴ്സ്. പ്രാക്ക്റ്റിക്കൽ & ഇൻ്റേൺഷിപ്പ്, സൈക്കോമെട്രിക്ക് ടൂളുകളിൽ പരിശീലനം തുടങ്ങിയവയും കോഴ്സിൻ്റെ ഭാഗമായിരിക്കും. രണ്ടു സെമസ്റ്ററുകളിലായി ഒരു വർഷമാണ് കോഴ്സ് കാലയളവ്. ഉദ്യോഗസ്ഥർക്കും , വിദ്യാർത്ഥികൾക്കും സൗകര്യപ്രദമായ രീതിയിൽ രൂപകൽപന ചെയ്തതാണ് കോഴ്സ് ഷെഡ്യൂൾ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 07 ജൂലൈ 2024 30 സീറ്റുകൾ മാത്രം. താൽപര്യമുള്ളവർ events.cigi.org എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: +91 8086664004
ഓള പരപ്പിലെ ഓർമ്മകളുമായി ‘മാമ്മൂടൻ’; റൂബി ജൂബിലി വാർഷിക ആഘോഷം ജൂലൈ 21ന്
തലവടി : ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്ഞഞ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള തലവടി മാമ്മൂടനിൽ നെഹ്റു ട്രോഫി മത്സരത്തിൽ കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് തുഴയെറിയും.ഇതു സംബന്ധിച്ച കരാർ ടീം അംഗങ്ങള്‍ അഡ്വ. മാമ്മൂട്ടിൽ ഉമ്മൻ എം.മാത്യുവുമായി കൈമാറി. നാല് പതിറ്റാണ്ടുകളായി മത്സര രംഗത്ത് ഉള്ള മാമ്മൂടൻ പുതുക്കി പണിയുന്നതിന് ഉളികുത്തിയത് 2018 മാർച്ച് 12ന് ആണ്. 2019 ആഗസ്റ്റ് 19ന് ആണ് നീരണിഞ്ഞത്.കന്നി പോരാട്ടത്തിൽ തന്നെ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് കുമരകം ശ്രീ നാരായണ ട്രോഫി ടീം സ്റ്റാറിലൂടെ സ്വന്തമാക്കി. പിന്നീട് മിന്നും വിജയങ്ങളുടെ തുടർക്കഥ. എട്ട് തവണ നെഹ്റു ട്രോഫി ജലമേളയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2023 ൽ ചരിത്രപ്രസിദ്ധമായ ചമ്പക്കുളം ജലോത്സവത്തില്‍ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്മൂടൻ ആണ് ജേതാവ് ആയത്.ഏറ്റവും പ്രായം…
കടലാക്രമണം നേരിടുന്ന പാലപ്പെട്ടി നിവാസികൾ നാഷണൽ ഹൈവേ ഉപരോധിച്ചു
പൊന്നാനി: കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ നിവാസികൾ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് നാഷണൽ ഹൈവേ ഉപരോധിച്ചു. കടൽഭിത്തി ഇല്ലാത്തത് മൂലം മഴയിലും കടലാക്രമത്തിലും ഈ പ്രദേശത്തുള്ള നിരവധി വീടുകൾ തകർന്നു പോവുകയും താമസ യോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്. പത്തുമുറി മുതൽ കാപ്പിരിക്കാട് 4 കിലോമീറ്റർ നീളത്തിലാണ് ഭിത്തി തകർന്നു കിടക്കുകയാണ്. കടലാക്രമണത്തെ പ്രതിരോധിക്കാൻ സർക്കാർ വകയിരുത്തിയ 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന്റെ നടപടികൾ ആരംഭിക്കാത്തതിലും കെട്ടിയ കടൽഭിത്തി നിർമാണം ശാസ്ത്രീയവും ശാശ്വത്വവുമായ രീതിയിലല്ലാത്തതിലും പ്രതിഷേധിച്ചാണ് സമരം. സംസ്ഥാന സർക്കാറും എംഎൽഎയും കാര്യമായി ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. തീരദേശത്ത് നിന്ന് വീടും ഭൂമിയും ഒഴിഞ്ഞ് നൽകാൻ സർക്കാർ നടപ്പാക്കിയ പുനർഗേഹം പദ്ധതി നൽകുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നതും സമരപ്രവർത്തകർ ഉയർത്തുന്ന…
ഡോ. എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാർഡ് സീഗള്‍ ഇന്റര്‍നാഷണലിന്
കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്‍സിയായ സീഗള്‍ ഇന്റര്‍നാഷണലിന് ഡോ.എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ്. ഡോ:എ പി ജെ അബ്ദുള്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ് ആന്‍ഡ് സ്കില്‍ ഡെവലപ്മെന്റാണ് മികച്ച ടാലന്റ് അക്വിസിഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് കമ്പനിയ്ക്കുള്ള അവാര്‍ഡ് നല്‍കിയത്. കേരള സര്‍വ്വകലാശാല സെനറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാര്‍ മധുസൂദനന് കേരള അഡ്വക്കേറ്റ് ജനറല്‍ കെ പി ജയചന്ദ്രനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കേരള നിയമസഭാ സെക്രട്ടറി പ്രൊഫ.ഡോ.എന്‍. കൃഷ്ണ കുമാര്‍, യുകെയിലെ സ്റ്റാഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ പ്രൊഫ.ഡോ.സാമന്ത സ്പെന്‍സ്, കേന്ദ്ര സര്‍വകലാശാലയിലെ നിയമവിഭാഗം മേധാവി ഡോ.എന്‍.ഗിരീഷ് കുമാര്‍, സ്പെയിനിലെ ജീന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ.റാബിയ എം. റാബെറ്റ് ടെംസമാനി,ഹിമാലയന്‍…
നീതിയെ വില്‍പ്പന ചരക്കാക്കുന്ന കോര്‍ട്ട് ഫീ വര്‍ദ്ധനവ് സര്‍ക്കാര്‍ പിന്‍വലിക്കണം: ജസ്റ്റീഷ്യ
ചെക്ക് കേസുകള്‍ക്കും കുടുംബ കോടതികളിലെ സ്വത്ത് കേസുകള്‍ക്കും ചുമത്തിയ ഭീമമായ കോര്‍ട്ട് ഫീ വര്‍ദ്ധനവ് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായാണ് ചെക്ക് കേസുകള്‍ക്ക് കോര്‍ട്ട് ഫീ നിശ്ചയിക്കുന്നത്. 5 രൂപ ഫീസുണ്ടായിരുന്നിടത്താണ് മൂന്ന് ലക്ഷം വരെ ഫീയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. നീതി തേടിയെത്തുന്ന സാധാരണക്കാരുടെ നടുവൊടിക്കുന്ന തീരുമാനമാണിത്. തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന നീതിക്ക് വേണ്ടിയുള്ള അവസാന ആശ്രയം എന്ന നിലക്കാണ് പൊതുജനം കോടതികളെ സമീപിക്കുന്നത്. കേസ് നടത്തിപ്പിന് വരുന്ന ചിലവുകള്‍ക്ക് പുറമെ അനീതിക്കെതിരെ കേസ് നല്കണമെങ്കില് ഭീമമായതുക ഫീ അടക്കണമെന്ന തീരുമാനം കടുത്ത അനീതിക്ക് കൂട്ട്നില്‍ക്കുന്നതാണ്. ജനത്തെ പിഴിഞ്ഞല്ല ഖജനാവ് നിറക്കേണ്ടതെന്ന് ജസ്റ്റീഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എല്‍ അബ്ദൂല്‍സലാം പ്രസ്താവിച്ചു. കുടുംബ കോടതികളില്‍ നീതിക്ക് വേണ്ടി കയറിയിറങ്ങുന്ന സ്്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരാലംബരായവരോടുളള കടുത്ത വഞ്ചനയാണ് ഇടതു സര്‍ക്കാര്‍ നിശ്ചയിച്ച…
വലിയ ഇളവുകളുമായി എന്‍ഡ് ഓഫ് സീസണ് സെയിൽ; ദി ബോഡി ഷോപ്പിന്റെ പ്രിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ സൗന്ദര്യ പ്രേമികള്‍ക്ക് മികച്ച അവസരം
കൊച്ചി: ഒരു ചര്‍മ്മ പരിചരണ/മെയ്ക്കപ്പ് പ്രേമിയാണ് നിങ്ങളെങ്കില്‍ ഇതാ നല്ലൊരു വാര്‍ത്ത കാത്തിരിക്കുന്നു. ദി ബോഡി ഷോപ്പിന്റെ ഏറെ കാത്തിരുന്ന സെയില്‍-ഇ-ഫിക് എന്‍ഡ് ഓഫ് സീസണ് സെയിൽ തിരിച്ചെത്തി. ബ്രിട്ടണില്‍ ആരംഭിച്ച ഈ അന്താരാഷ്ട്ര എത്തിക്കല്‍ ബ്യൂട്ടി ബ്രാന്‍ഡ് തങ്ങളുടെ ജനപ്രീതിയാര്‍ജ്ജിച്ച സെയില്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചു. ജൂലൈ അവസാനം വരെ നീണ്ടു നില്ക്കും ഈ സെയില്‍. ബ്രാന്‍ഡിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരകളില്‍ മിക്കതിനും വലിയ ഇളവുകളുമായാണ് ഈ സെയില്‍ വന്നെത്തിയിരിക്കുന്നത്. പ്രിയ ഉപഭോക്താക്കള്‍ക്കായി 50% വരെ ഇളവാണ് ഈ എന്‍ഡ് ഓഫ് സീസണ് സെയില്‍ നല്‍കുന്നത്. ബ്രിട്ടീഷ് റോസ്, സ്ട്രോബറി ആന്റ് ആല്‍മണ്ട് ബോഡി ബട്ടര്‍, ടീ ട്രീ ഓയില്‍ ആന്റ് ബോഡി ലോഷനുകള്‍ എന്നിവയടക്കം ബ്രാന്‍ഡിന്റെ ഐതിഹാസിക ഉല്‍പ്പന്ന നിരകള്‍ക്കെല്ലാം തന്നെ ഈ ഇളവ് ലഭ്യമാകും. ദി ബോഡി ഷോപ്പിന്റെ ഈ സെയില്‍ വാഗ്ദാനങ്ങള്‍ ചെറിയ…
കടലാക്രമണം നേരിടുന്ന പാലപ്പെട്ടി നിവാസികൾ നാഷണൽ ഹൈവേ ഉപരോധിക്കുന്നു
പൊന്നാനി : കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽ ഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ നിവാസികൾ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ജൂലൈ 2 ചൊവ്വ ( നാളെ ) രാവിലെ 10 മണിക്ക് നാഷണൽ ഹൈവേ ഉപരോധിക്കുന്നു. പത്തുമുറി മുതൽ കാപ്പിരിക്കാട് 4 കിലോമീറ്റർ നീളത്തിലാണ് ഭിത്തി തകർന്നു കിടക്കുന്നത്. കടലാക്രമണത്തെ പ്രതിരോധിക്കാൻ സർക്കാർ വകയിരുത്തിയ 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന്റെ നടപടികൾ ആരംഭിക്കാത്തതിലും കെട്ടിയ കടൽഭിത്തി നിർമാണം ശാസ്ത്രീയവും ശാശ്വത്വവുമായ രീതിയിൽ നിർമിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം നടക്കുന്നത്. തീരദേശത്ത് നിന്ന് വീടും ഭൂമിയും ഒഴിഞ്ഞ് നൽകാൻ സർക്കാർ നടപ്പാക്കിയ പുനർഗേഹം പദ്ധതി നൽകുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നതുമാണ് സമരത്തിൽ ഉന്നയിക്കുന്ന മറ്റൊരു ആവശ്യം.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് സ്വീകരണം
നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷനായി സ്ഥാനാരോഹണം ചെയ്ത അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് സ്വീകരണം നല്‍കും. ജൂലൈ 13 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ നേതൃത്വത്തിൽ വിവിധ സഭകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് സ്വീകരണം. കേരളം അതിഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ആത്മീക – സാമൂഹിക – സാംസ്കാരിക – പൊതു പ്രവർത്തന രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ഇത് സംബന്ധിച്ച് നടന്ന ആലോചനാ യോഗത്തിൽ ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള , അജോയി കെ വർഗ്ഗീസ്, റെന്നി തോമസ് തേവേരിൽ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികൾ രൂപികരിച്ചു. പത്തനംതിട്ട…
