സാമ്പത്തിക പ്രതിസന്ധിയും വിദ്യാര്‍ത്ഥികളുടെ കുറവും; കേരളത്തിലെ 14 കോളേജുകൾ അടച്ചുപൂട്ടലിന്റെ വക്കില്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും എന്‍‌റോള്‍മെന്റിന്റെ അഭാവവും മൂലം മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരളത്തിലെ 14 കോളേജുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായിരിക്കുകയാണ്. സംശയാസ്പദമായ കോഴ്‌സും കോളേജ് അംഗീകാരങ്ങളും ഉൾപ്പെടെയുള്ള വിവിധ പ്രശ്‌നങ്ങളിൽ നിന്നാണ് ഈ തീരുമാനം ഉടലെടുത്തത്. വിദേശത്ത് വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ ഗണ്യമായ വർദ്ധനവും ഒരു കാരണമാണ്. ഈ ഘടകങ്ങൾ ഒന്നിച്ച് ഈ അൺ എയ്ഡഡ് കോളേജുകളെ സാമ്പത്തികമായി ലാഭകരമല്ലാതാക്കി. സംസ്ഥാനത്ത് നാല് വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ (FYUP) വരവ് ചെറിയ കോളേജുകള്‍ക്ക് കൂടുതൽ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഇത് വിശാലമായ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന വലിയ സ്ഥാപനങ്ങളുമായി മത്സരിക്കാൻ പാടുപെടുന്നു. അക്കാദമിക് നിലവാരവും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും താൽപ്പര്യങ്ങൾ ഒരുപോലെ ഉയർത്തിപ്പിടിക്കുന്നതിനുള്ള പരിഷ്കാരങ്ങളുടെ അടിയന്തിര ആവശ്യത്തിന് ഈ രംഗം അടിവരയിടുന്നു. പോസ്റ്റ്-കോവിഡ്-19 ഈ വർഷം അടച്ചുപൂട്ടിയ മിക്കവാറും എല്ലാ സ്ഥാപനങ്ങളും വിദ്യാർത്ഥികളുടെ പ്രവേശനം കുറയുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്,…

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎമ്മിൻ്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിൻ്റെ 29.29 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിൻ്റെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പാർട്ടി ഓഫീസുകൾക്കായി വാങ്ങിയ അഞ്ച് സെൻ്റ് സ്ഥലവും കണ്ടുകെട്ടിയതിൽ ഉൾപ്പെടും. ഇതിന് പുറമെ പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകൾ കൂടി ഇ ഡി മരവിപ്പിച്ചു. ഇതില്‍ കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകളും ഉള്‍പ്പെടും. ഇതിനുപുറമെ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ട്, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചു. കരുവന്നൂരില്‍ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

കരുവന്നൂർ സഹകരണ സംഘം ബാങ്ക് തട്ടിപ്പ്: പാർട്ടിക്ക് ഇഡിയിൽ നിന്ന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപി‌ഐ എമ്മിനെ പ്രതിയാക്കാനുള്ള ഏജൻസിയുടെ നീക്കത്തെക്കുറിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൽ നിന്ന് (ഇഡി) ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ന്യൂഡൽഹിയിൽ പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ ശക്തികളും വലതുപക്ഷ മാധ്യമങ്ങളും സിപിഐ എമ്മിനെ പ്രതിരോധത്തിലാക്കാൻ നുണകളുടെ പുകമറ നിരത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “വിയോജിപ്പുകളെ നിശബ്ദമാക്കാൻ കേന്ദ്ര സർക്കാർ നിഷ്‌കരുണം ഇഡിയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളെ ഉപയോഗിച്ച് ബിജെപി നടത്തിയ രാഷ്ട്രീയ മന്ത്രവാദ വേട്ടയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സിപിഐഎം,” അദ്ദേഹം പറഞ്ഞു. എന്നാൽ, സി.പി.ഐ.എമ്മിനെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാന്നുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം പരാജയപ്പെടുമെന്നും ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ കേസിൽ പാർട്ടിക്ക് നിയമപരവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം കളങ്കരഹിതവും ശക്തവുമായി…

ആഗോള ഫര്‍ണിച്ചര്‍ ഫിറ്റിംഗ്‌സ് ബ്രാന്‍ഡ് “ബ്ലും” കൊച്ചിയില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു

കൊച്ചി: ഫര്‍ണിച്ചര്‍ ഫിറ്റിംഗ് രംഗത്തെ ആഗോള ബ്രാന്‍ഡായ ബ്ലും കൊച്ചിയില്‍ പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. പലാരിവട്ടം എന്‍.എച്ച് ബൈപാസിന് സമീപമുള്ള ചക്കാലയ്ക്കല്‍ ആര്‍ക്കയ്ഡിലുള്ള പുതിയ സെന്ററിന്റെ ഉദ്ഘാടനം ബ്ലും ഇന്ത്യ മാനേജിങ് ഡയറക്ടര്‍ നദീം പാട്‌നി, ബ്ലും ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ സമീര്‍ വൈന്‍ഗങ്കര്‍, ഡെനി മാർട്ടിൻ അസോസിയേറ്റ്സ് സ്ഥാപകൻ സജി ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ലോകോത്തര നിലവാരമുള്ള ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗുകളുടെയും ലിവിംഗ് സ്‌പെയിസ് സംവിധാനങ്ങളുടെയും വിശ്വസ്തരായ ഓസ്‌ട്രിയൻ കമ്പനിയായ ബ്ലുമിന്റെ കൊച്ചി സെന്റര്‍ നടത്തുന്നത് ഡെനി മാര്‍ട്ടിന്‍ അസോസിയേറ്റ്‌സാണ്. പാലാരിവട്ടത്തെ പുതിയ എക്‌സ്പീരിയന്‍ സെന്ററിലൂടെ നൂതന ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗ് ഉത്പന്നങ്ങളുടെ മേന്മ കൊച്ചി നിവാസികള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുമെന്നും കൊച്ചിയുടെ സാമ്പത്തിക, വാണിജ്യ, വ്യാവസായിക പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നതെന്ന് നദീം പട്‌നി പറഞ്ഞു. ദീര്‍ഘനാളായി ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന…

കോഴിക്കോട് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ കഴിയുന്ന 12 വയസ്സുകാരൻ്റെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ പന്ത്രണ്ടു വയസുകാരന് അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു. കുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊതുകുളത്തിൽ കുളിച്ചതാണ് രോഗം പിടിപെടാൻ കാരണമെന്ന് കരുതുന്നു. ആറു ദിവസം മുമ്പാണ് കുട്ടി പൊതുകുളത്തിൽ കുളിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതിനു ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പനി, ഛർദ്ദി, തലവേദന, ബോധക്ഷയം എന്നിവയെ തുടർന്ന് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള മുൻകരുതലുകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യുകയാണ് പതിവ്. അമീബിക് മസ്തിഷ്‌ക ജ്വരം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരില്ലെങ്കിലും സമീപകാലത്ത് ഇത്തരം കേസുകള്‍ അടുപ്പിച്ച് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും ഇതേക്കുറിച്ച് അവബോധം പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ…

കളിയിക്കാവിള ക്വാറി ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവാനെ തിരഞ്ഞ് തമിഴ്നാട് പോലീസ്

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കൊലയാളിയെന്ന് സംശയിക്കുന്ന സുനിലിനായി തമിഴ്‌നാട് പോലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ സുനിലിൻ്റെ സുഹൃത്തായ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാല സ്വദേശി സുനിൽ ഒളിവിൽ പോകുന്നതിന് മുമ്പ് പ്രദീപിനെ വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രദീപിനെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനില്‍ കേരളത്തില്‍ തന്നെ ഉണ്ടെന്നാണ് വിവരം. ഇയാള്‍ മൊബൈല്‍ ഫോണ്‍ പാറശാലയിലെ വീട്ടില്‍ വെച്ചശേഷമാണ് കടന്നുകളഞ്ഞത്. കൊലപാതകത്തില്‍ പ്രധാനിയെന്ന് സംശയിക്കുന്ന ചൂഴാറ്റുകോട്ട സ്വദേശി സജികുമാര്‍ എന്ന അമ്പിളിക്ക് കൊലപാതം നടത്താനുള്ള ആയുധങ്ങള്‍ നല്‍കിയത് സുനിലാണെന്ന് പോലീസ് പറയുന്നു. ജെസിബി വാങ്ങാന്‍ ദീപു കാറില്‍ കരുതിയിരുന്ന പണം തട്ടിയെടുക്കല്‍ മാത്രമായിരുന്നോ അതോ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്കുണ്ടായിരുന്നോ എന്നാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.

കൊല്ലത്ത് ഗര്‍ഭിണിയായ യുവ അഭിഭാഷകക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മുതിര്‍ന്ന അഭിഭാഷകനെ ഉടന്‍ അറസ്റ്റ് ചെയ്യുക: ജസ്റ്റീഷ്യ

കോഴിക്കോട്: കൊല്ലത്ത് മുതിര്‍ന്ന അഭിഭാഷകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട ഗര്‍ഭിണിയായ യുവഅഭിഭാഷകയുടെ പരാതിയില്‍ ശക്തമായ നടപടിയെടുക്കണമെന്ന് അഭിഭാഷക കൂട്ടായ്മയായ ജസ്റ്റീഷ്യ. നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് എത്തി മടങ്ങിയ അഭിഭാഷകയെ വീണ്ടും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. ഈ മാസം 14ന് നടന്ന സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും അഭിഭാഷകനെ അറസ്റ്റ് ചെയ്യുന്നത് മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് ജസ്റ്റീഷ്യ സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവിച്ചു.യുവതിയുമായി പ്രതിയുടെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന അഭിഭാഷകന്റെ മകന്‍ പരാതിക്കാരിയുടെ ഒപ്പം എത്തിയവരോട് കയര്‍ക്കുകയും, അശ്ലീല ആംഗ്യം കാണിച്ചതായുമുള്ള പരാതിയിലും തക്കതായ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കേണ്ടതുണ്ടെന്നും ജസ്റ്റീഷ്യ ആവശ്യപ്പെട്ടു. അഭിഭാഷക സംഘടനകള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് അനീതിയാണെന്നും അഭിഭാഷക സമൂഹം ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രതികരിക്കണമെന്നും സംസ്ഥാന എക്സിക്യൂട്ടീവ്…

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദവും മധ്യ ഗുജറാത്തിന് മുകളിലുള്ള ചക്രവാതചുഴലിക്കാറ്റുമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. അതേസമയം, കനത്ത മഴയെ തുടർന്ന് വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. എറണാകുളം എടവനക്കാട് കടലാക്രമണം രൂക്ഷമായി തുടരുന്നു. ശക്തമായ കടൽഭിത്തി ഇല്ലാത്തതിനാൽ നിരവധി വീടുകളിൽ വെള്ളം കയറി. സംസ്ഥാനപാത ഉപരോധിച്ച് പ്രതിഷേധിച്ചിട്ടും അടിയന്തര ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതി ഇന്ന് പ്രദേശത്ത് ഹർത്താൽ ആചരിക്കുകയാണ്. ഓരോ തവണ…

ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സെപ്റ്റംബർ 14ന്; ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: പ്രസിദ്ധമായ 66-മത് കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സമിതി വാർഷിക സമ്മേളനവും ലഹരി വിരുദ്ധ സെമിനാറും തിരുവല്ല അശോക ഇന്റർനാഷനൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു.അഡ്വ: വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. വർക്കിങ്ങ് പ്രസിഡന്റ് വിക്ടർ ടി.തോമസ് ആമുഖ പ്രഭാഷണം നടത്തി. പ്രതാപചന്ദ്രവർമ്മ മുഖ്യ പ്രഭാഷണം നടത്തി. ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സെപ്റ്റംബർ 14ന് 2 മണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ വെച്ച് യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി തിരുവനന്തപുരം മുതൽ വിവിധ ജില്ലകളിൽ സ്ക്കൂൾ – കോളജ് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണം, കലാകായിക മത്സരങ്ങൾ, അത്ത പൂക്കള മത്സരം എന്നിവ സംഘടിപ്പിക്കും.അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളില്‍ ഓണവ്യമായി ബന്ധപ്പെട്ട വിവിധ കലാ- കായിക -സാംസ്കാരിക…

ഫൈസൽ വധം ; സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തത് പ്രതികളെ സംരക്ഷിക്കാൻ: വെൽഫെയർ പാർട്ടി

മലപ്പുറം : ഫൈസൽ കൊടിഞ്ഞി വധകേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്ന സർക്കാർ നടപടി പ്രതികളെ സംരക്ഷിക്കാനാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. ആർ.എസ്.എസുകാർ പ്രതികളായ കേസുകളിൽ അവർക്കനുകുലമായ രീതിയിൽ നടക്കുന്ന ഇത്തരം നീക്കങ്ങൾ ആഭ്യന്തരവകുപ്പിന്റെ നയമാണോ എന്ന് സർക്കാർ വ്യക്തമാക്കണം. നേരത്തെ ആലപ്പുഴ ഷാൻ വധക്കേസിലും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ വൈകിയത് മൂലം മാത്രം കേസ് തീർന്നിട്ടില്ല. കുടുംബം ആവശ്യപ്പെട്ട അഡ്വക്കറ്റിനെ പബ്ലിക് പ്രോസിക്യൂട്ടറായി വെക്കാൻ സർക്കാറിന് എന്താണ് തടസ്സമെന്ന് സർക്കാർ വ്യക്തമാക്കണം. ആർഎസ്എസുകാർക്ക് വേണ്ടി വിടുപണി ചെയ്യുന്ന നിലപാടുകളുമായി മുന്നോട്ടു പോകാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനമെങ്കിൽ കേരളത്തിലെ ജനങ്ങൾ ഇനിയും തിരിച്ചടികൾ നൽകുമെന്ന് എന്ന് ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി.