പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെത്തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒമ്പതു വയസ്സുകാരിക്ക് വലതുകൈ നഷ്ടപ്പെട്ട സംഭവം ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ. കുട്ടിക്ക് അടിയന്തരമായും മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. വിമൻ ജസ്റ്റിസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കുടുംബം നിരന്തരം മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് ദുരിതാശ്വാസ നിധിയിൽ നിന്നും കേവലം രണ്ട് ലക്ഷം രൂപ നൽകാൻ സർക്കാർ തയ്യാറായത്. എന്നാൽ പകരം വെക്കാനാവാത്ത ഈ നഷ്ടത്തിന് ഈ തുക ഒന്നിനും തികയില്ല. ഷീറ്റ് മറച്ചുകെട്ടിയ വാടകവീട്ടിൽ കഴിയുന്ന ഈ ദളിത് കുടുംബത്തോട് സർക്കാർ കാണിക്കുന്നത് ക്രൂരമായ അവഗണനയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഫായിസ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് കുട്ടിയുടെ…
Category: KERALA
ആഭിചാര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പ്രത്യേക സെല്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മന്ത്രവാദവും ആഭിചാര പ്രവര്‍ത്തനങ്ങളും തടയുന്നതിനായി ഒരു പ്രത്യേക സെൽ രൂപീകരിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ജനുവരി 6 ന് കേരള യുക്തിവാദി സംഘം സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവാണിത്. അന്ധവിശ്വാസ വിരുദ്ധ നിയമനിർമ്മാണം വൈകുന്നത് കണക്കിലെടുത്ത് ഒരു ഇടക്കാല സംവിധാനമായി ഒരു പ്രത്യേക സെൽ രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ നിയമങ്ങൾ മന്ത്രവാദവും അഭിചാര പ്രവർത്തനങ്ങളും തടയുന്നതിന് പര്യാപ്തമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിന് പുറമേ, മാനവികതയ്ക്കും പൊതുഹിതത്തിനും വിരുദ്ധമായ പ്രവർത്തികൾ തടയുന്നതിന് നിർദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ സർക്കാർ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. മുൻ നിയമ സെക്രട്ടറി, മുൻ ജില്ല ജഡ്ജി ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്,…
യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു
തിരുവനന്തപുരം: ആഭ്യന്തര സംഘർഷങ്ങളും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച നിരവധി ആരോപണങ്ങളെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കോളേജ് യൂണിറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിഹരിക്കുന്നതിനായി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിൽ, ക്യാമ്പസിലെ സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. പിരിച്ചുവിട്ട യൂണിറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ക്യാമ്പസിൽ ആവർത്തിച്ചുള്ള അസ്വസ്ഥതകൾ രൂക്ഷമായ വിമർശനത്തിന് വിധേയമായതിനെ തുടർന്നാണ് ഈ നീക്കം എന്ന് വൃത്തങ്ങൾ അറിയിച്ചു. ഇത് സംഘടനയുടെ പൊതു പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിവച്ചതായി നേതൃത്വം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിൽ ആവർത്തിച്ചുള്ള സംഘർഷങ്ങൾ സംഘടനയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിച്ചുവെന്ന് എസ്എഫ്ഐ നേതൃത്വം വിലയിരുത്തി. പാർട്ടി നിർദ്ദേശങ്ങൾക്കനുസൃതമായാണ് കർശനമായ തിരുത്തൽ നടപടികൾ സ്വീകരിക്കാനുള്ള തീരുമാനം…
മലപ്പുറത്തിന്റെ ആരോഗ്യരംഗം: തെറ്റിദ്ധരിപ്പിക്കുന്നവരോട് മുനീബ് കാരക്കുന്നിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കേരളത്തിൽ പുതുതായി സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ 202 തസ്തികകൾ ഉണ്ടാക്കിയപ്പോൾ, അതിൽ കേവലം നാലെണ്ണം മാത്രമാണ് മലപ്പുറം ജില്ലക്ക് അനുവദിച്ചത്.ഈ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയവർക്ക് നേരെ കള്ളപ്രചാരണം നടത്തിയെന്ന് ആരോപണം ഉന്നയിച്ച് സിപിഎം സംസ്ഥാനകമ്മിറ്റിയംഗം കെ അനിൽകുമാർ അടക്കം രംഗത്ത് വന്നിരുന്നു . കാലങ്ങളായി മലപ്പുറം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ വികസന വിവേചനത്തിനെതിരെ ശബ്ദമുയരുമ്പോഴൊക്കെയും സിപിഎം നേതൃത്വം അതിനുനേരെ നിസ്സംഗമായ മൗനം പാലിക്കാറായിരുന്നു പതിവ്. ഇപ്പോൾ അനിൽകുമാർ അടക്കം ഇങ്ങനെയെങ്കിലും ഇതിനെ അഡ്രസ്സ് ചെയ്യാൻ കാണിച്ച സന്മനസ്സിന് ആദ്യമേ നന്ദി പറയട്ടെ. തദ്ദേശ തെരഞ്ഞെടുപ്പാനന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റം അഭിനന്ദനീയമാണ്. 2023ൽ മഞ്ചേരി മെഡിക്കൽ കോളേജിലും ഇതുപോലെ തസ്തികകൾ അനുവദിച്ചിട്ടുണ്ട് എന്നാണ് അനിൽകുമാറടക്കം ഉന്നയിക്കുന്നത് . മഞ്ചേരി മെഡിക്കൽ കോളേജിന് അനുവദിച്ച തസ്തികകളുടെ എണ്ണം പറയുന്നവരോട്, തിരിച്ചൊന്നു ചോദിക്കട്ടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മറ്റു മെഡിക്കൽ കോളേജുകൾക്ക് അനുവദിച്ച തസ്തികകളുടെ എണ്ണം…
ജാമിഅ മര്‍കസ് പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ(8-01-2026)
കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ(08-01-2026). അപേക്ഷയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പ്രവേശന പരീക്ഷ ജനുവരി 18ന് ജാമിഅ മര്‍കസില്‍ നടക്കും. ഇസ്‌ലാമിക് തിയോളജി, ഇസ്‌ലാമിക് ശരീഅഃ, ഇസ്‌ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നീ നാലു ഡിപ്പാർട്മെന്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സ്വഭാവത്തോടെ ക്രമീകരിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മര്‍കസ് പ്രദാനം ചെയ്യുന്നത്. പ്രസ്തുത വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളായ ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്സിറ്റി സയന്‍സ് ഇസ്‌ലാം മലേഷ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്താന്‍ അവസരം ഉണ്ടാകും. കൂടാതെ പി എസ് സി, യുജിസി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും ജേര്‍ണലിസം, വിവര്‍ത്തനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രാഥമിക പഠനവും കോഴ്സുകളോടൊപ്പം നല്‍കും. www.jamiamarkaz.in എന്ന വെബ്‌സൈറ്റ്…
നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: റസാഖ് പാലേരി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കുന്നതിന് വേണ്ടിയുള്ള കാമ്പയിനിന്റെ ഭാഗമായി കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന രീതിയിൽ സിപിഎമ്മിന്റെ വിവിധ നേതാക്കൾ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹംകേരളത്തിൻ്റെ മതേതര പാരമ്പര്യത്തെ പരമാവധി പ്രകോപിപ്പിച്ച് സംഘപരിവാറിന് കളമൊരുക്കാൻ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ നടത്തുന്ന ആസൂത്രിത ശ്രമത്തെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം ഇസ്ലാമോഫോബിയ ലക്ഷ്യം വച്ച് മാറാട് കലാപത്തെ കുറിച്ച് മുൻ മന്ത്രി എ. കെ ബാലൻ നടത്തിയ പ്രസ്താവന വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സോഷ്യൽ എൻജിനീയറിങ് താല്പര്യങ്ങൾ മുൻനിർത്തിയാണെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് സംഘപരിവാർ ആഗ്രഹിക്കുന്ന യുക്തിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്ക് സാമൂഹിക സ്വീകാര്യത നൽകുന്ന അപകടകരമായ അന്തരീക്ഷമാണ് സിപിഎം രൂപപ്പെടുത്താൻ ശ്രമിക്കുന്നത്. ഭരണ നേട്ടങ്ങളും പരാജയങ്ങളും ചർച്ച ചെയ്യേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കാമ്പയിനിൽ വെറുപ്പിന്റെ…
സ്വാഗത സംഘം രൂപവത്ക്കരിച്ചു
കോഴിക്കോട്: ‘വിദ്വേഷ നാവുകളോട് No, സാഹോദര്യ മുന്നേറ്റത്തോട് Yes’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സംഘടന ക്യാമ്പയിൻ്റെ ഭാഗമായി ജനുവരി 11 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. 4 മണിക്ക് വെള്ളയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം കുറ്റിച്ചിറ ഓപ്പൺ സ്പേസിൽ സമാപിക്കും. തുടർന്ന് അവിടെ വെച്ച് പൊതുസമ്മേളനം നടക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപവത്ക്കരിച്ചു. ഭാരവാഹികൾ: ടി.കെ മാധവൻ (ചെയർമാൻ), മുസ്തഫ പാലാഴി, നദീറ അഹ്മദ്, സഈദ് ടി.കെ (വൈസ്. ചെയർ.), അമീൻ റിയാസ് (ജനറൽ കൺവീനർ), ആയിഷ മന്ന (അസി. കൺവീനർ), ഫയാസ് ഹബീബ്, രഞ്ജിത ജയരാജ് (പ്രതിനിധി), മുനീബ് എലങ്കമൽ (നഗരി), ബാസിത് താനൂർ (റാലി), മിസ്ഹബ് ഷിബിൽ (പ്രചരണം), ലബീബ് കായക്കൊടി (പ്രോഗ്രാം), മുഫീദ് കൊച്ചി (ഗസ്റ്റ്), കെ.എം.സാബിർ അഹ്സൻ (മീഡിയ),…
അന്തർദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്: യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി
ബാലുശ്ശേരി: മഹാരാഷ്ട്രയിലെ റോഹയിൽ നടന്ന ആറാമത് ദേശീയ മിക്സ്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി ഇയാസ് മുഹമ്മദ്. നാഷണൽ മിക്സ് ബോക്സിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കെടുത്ത ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയാണ് ഇയാസ് ഈ നേട്ടം കൈവരിച്ചത്. ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ഒൻപതാമത് അന്തർ ദേശീയ മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇയാസ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 2025ൽ മുംബൈയിൽ നടന്ന സി ബി എസ് ഇ സൗത്ത് സോൺ ബോക്സിങ് ചാമ്പ്യൻഷിപ്പിലും 2023ൽ സംസ്ഥാനകിക്ക് ബോക്സിങ്ങിലും വെങ്കല മെഡൽ നേടിയിട്ടുണ്ട്. അറപ്പീടിക പേരാറ്റ് പൊയിൽ നിസാർ-ജസ്‌ന ദമ്പതികളുടെ രണ്ടാമത്തെ മകനായ ഇയാസ് അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ ഹാദി അബ്ദുല്ല മർകസ് പൂർവ വിദ്യാർഥിയും ബോക്സിങ്ങിൽ സംസ്ഥാന ചാമ്പ്യനുമാണ്. രക്ഷിതാക്കളും അധ്യാപകരും നൽകുന്ന പ്രോത്സാഹനമാണ്…
തൃശ്ശൂരിൽ അഞ്ച് വയസ്സുകാരന്‍ മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
തൃശൂർ: തൃശൂർ അഡാറ്റിൽ അമ്മയെയും അഞ്ചു വയസ്സുള്ള മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം ശിൽപ ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ശിൽപയുടെ ഭർത്താവ് മോഹിത്തും അമ്മയും ആ സമയം വീട്ടിലുണ്ടായിരുന്നു. ഭർത്താവ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനി കാരണം രണ്ട് ദിവസമായി അദ്ദേഹം മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. ശിൽപ രാവിലെ വാതിൽ തുറക്കാതിരുന്നതു കൊണ്ട് മോഹിത്തിന്റെ അമ്മ നാട്ടുകാരെ വിവരമറിയിക്കുകയും അവരെത്തി ജനൽ ഗ്ലാസ് തകര്‍ത്ത് അകത്തേക്ക് നോക്കിയപ്പോള്‍ ഇരുവരും മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നു പറയുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മുറിയില്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും, താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് വെളിപ്പെടുത്തുന്ന…
വയനാട്ടിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു
കൽപ്പറ്റ: വയനാട് പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞതിനെത്തുടര്‍ന്ന് രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ശിവ എന്ന ആനയാണ് ഇടഞ്ഞത്. സംഭവം നടക്കുമ്പോള്‍ ആയിരക്കണക്കിന് പേര്‍ ക്ഷേത്ര പരിസരത്തുണ്ടായിരുന്നു. ഉണ്ണി, രാഹുൽ എന്നീ പാപ്പാന്മാര്‍ക്കാണ് പരിക്കേറ്റത്. അവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ആനയെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ പരിക്കേറ്റ പാപ്പാന്മാരില്‍ ഒരാളെ തിരികെ കൊണ്ടുവന്നാണ് ആനയെ തളച്ചത്. ഒരു പാപ്പാന്റെ കാലിന് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. സംഭവം ഭക്തരുടെയും നാട്ടുകാരുടെയും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. സീതാദേവി ക്ഷേത്രത്തിലെ ഉത്സവ പരിപാടികളിൽ സുരക്ഷ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇത് എടുത്തുകാണിക്കുന്നു.
