ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികളില്ല; അപ്പയുടെ അവസാന ആഗ്രഹം നിറവേറ്റും: ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്ക്‌ സംസ്ഥാന ഒദ്യോഗിക ബഹുമതികള്‍ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഓദ്യോഗിക ബഹുമതികള്‍ ഉണ്ടാകരുതെന്നായിരുന്നു അപ്പയുടെ അവസാന ആഗ്രഹമെന്ന്‌ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക്‌ പോകുംമുമ്പ്‌ ഭാര്യ മറിയാമ്മയോട്‌ ഇക്കാര്യം അറിയിച്ചിരുന്നു. അച്ഛന്റെ അവസാന ആഗ്രഹമായിരുന്നു അത്‌. അത് നിറവേറ്റണം. അതേക്കുറിച്ച് സര്‍ക്കാരിന്‌ കത്ത്‌ നല്‍കിയതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിക്ക്‌ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, മതപരമായ ചടങ്ങുകള്‍ മതിയെന്നും ഓദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നും ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നതായി ചീഫ്‌ സെക്രട്ടറി പറഞ്ഞു.

“എന്റെ പിഴ…എന്റെ പിഴ… എന്റെ നാക്കുപിഴ”; ഉമ്മന്‍‌ചാണ്ടിയുടെ വിയോഗത്തില്‍ “അങ്ങേയറ്റം സന്തോഷം” എന്ന വാക്ക് ഉപയോഗിച്ചത് എന്റെ തെറ്റ്: കെ സി വേണുഗോപാല്‍

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ താൻ അതീവ സന്തോഷവാനാണെന്ന് പറഞ്ഞത് തന്റെ തെറ്റാണെന്നും നാക്കുപിഴ ആണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഒരു വൈകാരിക നിമിഷത്തിൽ അപ്രതീക്ഷിതമായുണ്ടായ നാക്കു പിഴയാണത്. അതിന് സമൂഹമാധ്യമങ്ങളിലൂടെ ഈ വിഷയം ആഘോഷിക്കുന്നവർ എന്നെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണമെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു. ഉമ്മൻചാണ്ടി സമാനതകളില്ലാത്ത ഒരു നേതാവാണ്. ഞങ്ങള്‍ എല്ലാവരുടെയും മനസ്സിൽ അദ്ദേഹം ഒരു നേതാവ് മാത്രമല്ല, ഒരു വഴികാട്ടിയും ഗുരുവും അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഒരു നേതാവുമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം ഏറ്റവും കൂടുതൽ ബാധിച്ചവരിൽ ഒരാളാണ് ഞാൻ. എന്നിൽ നിന്ന് ഇങ്ങനെ ഒരു നാക്ക് പിഴ വന്നത് ആഘോഷിക്കണോ എന്ന് അത് ചെയ്യുന്നവർ തീരുമാനിക്കട്ടെ എന്ന് കെ സി വേണുഗോപാൽ പറഞ്ഞു. എന്നെ കുറ്റപ്പെടുത്തുമ്പോൾ മഹാനായ ഉമ്മൻചാണ്ടിയുടെ വ്യക്തിത്വത്തെ കളങ്കപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം…

തിരുവനന്തപുരത്തുനിന്ന് ജനനായകന്റെ പുതുപള്ളിയിലേക്കുള്ള അവസാന യാത്ര

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര തിരുവനന്തപുരത്തു നിന്നും സ്വദേശമായ കോട്ടയം പുതുപ്പള്ളിയിലേക്ക് ആരംഭിച്ചു. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കോട്ടയത്ത് എത്തിക്കുക. തുടർന്ന് ജില്ലാ കോൺഗ്രസ് ആസ്ഥാനത്തും തിരുനക്കര മൈതാനത്തും പൊതുദർശനം നടത്തും. രാത്രിയോടെ ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടപോകുന്ന മൃതദേഹം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലും പുതിയതായി പണിയുന്ന വീട്ടിലും പൊതുദർശനത്തിന് വെക്കും. വിലാപയാത്ര പരിഗണിച്ച് ഇന്നും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ ലോറികൾ അടക്കം വലിയ വാഹനങ്ങൾക്ക് രാവിലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. പുലർച്ചെ നാലര മണി മുതലാണ് നിയന്ത്രണം പുതുപ്പള്ളിയിൽ 20.07.23 (…

‘സഹജീവികളോട് ആര്‍ദ്രതയും കരുണയും കാണിക്കുന്നതിലും ഉമ്മന്‍ ചാണ്ടി സാറിന്‍റെ പങ്ക് വിസ്മരിക്കുവാന്‍ കഴിയുന്നതല്ല’: മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്ത

തിരുവല്ല: സഹജീവികളോട് ആര്‍ദ്രതയും കരുണയും കാണിക്കുന്നതിലും ഉമ്മന്‍ ചാണ്ടി സാറിന്‍റെ പങ്ക് വിസ്മരിക്കുവാന്‍ കഴിയുന്നതല്ലയെന്ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷ്യൻ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്തകേരള സമൂഹത്തിനു ആദര്‍ശ മാതൃക ആക്കുവാന്‍ കഴിയുന്ന വളരെ പ്രധാനപ്പെട്ട വ്യക്തിത്വമാണ് കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി സാര്‍. അദ്ദേഹത്തിന്‍റെ വിട വാങ്ങല്‍ നമ്മുടെ രാജ്യത്തിനു തന്നെ ഒരു തീരാനഷ്ടമാണ്. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നതിലും, നിലപാടുകള്‍ സ്വീകരിക്കുന്നതിലും തന്‍റേതായ തനതുശൈലിയും വ്യക്തിമുദ്രയും പതിപ്പിച്ച ഉമ്മന്‍ ചാണ്ടി സാര്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയെ സംബന്ധിച്ചിടത്തോളം ഒരു നല്ല അഭ്യുദയകാംക്ഷിയും സഭയുടെ ഉറ്റ സുഹൃത്തും ആയിരുന്നു. ജാതി-മത-വര്‍ഗ്ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതിലും തന്‍റെ ഭരണകാലങ്ങള്‍ കേരള ജനതയ്ക്കും പ്രത്യേകിച്ച് സാധാരണക്കാരായ എല്ലാ പൗരന്മാര്‍ക്കും സുവര്‍ണ്ണ കാലഘട്ടമായിരുന്നു. ഞങ്ങളുടെ സഭാ സംബന്ധമായി പ്രത്യേക ക്ഷണിതാവായി…

ചരിത്രബോധമില്ലാതെയാണ് ശശി തരൂർ ഏകീകൃത സിവിൽ കോഡിനെ കുറിച്ച് സംസാരിക്കുന്നത്: മന്ത്രി റിയാസ്

കണ്ണൂർ: ഏകീകൃത സിവില്‍ കോടിനെക്കുറിച്ച് കോൺഗ്രസ് എംപി ശശി തരൂർ ചരിത്രബോധമില്ലാതെ സംസാരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വിവരമില്ലാതെയാണ് തരൂർ ഓരോന്നും വിളിച്ചു പറയുന്നത്. കുറുക്കനെ കോഴിക്കൂടിൽ കയറ്റി വിട്ട് കോഴി തിന്നുമോയെന്ന് നമുക്ക് നോക്കാമെന്നു പറയുന്ന പോലെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ എന്ന് മന്ത്രി റിയാസ് വിമർശിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്ന ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ തരൂർ വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നായിരുന്നു റിയാസിന്റെ പ്രതികരണം. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ചോദിച്ചപ്പോൾ കരട് രേഖ വന്നതിനു ശേഷം പ്രതികരിക്കാം എന്നതാണ് തരൂരിന്റെ മറുപടി എന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാറിന്റെ നയങ്ങളോട് കേരളത്തിന് പുറത്തെ കോൺഗ്രസ് നേതാക്കൾക്ക് അനുഭാവ നയമാണുളളതെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുവെച്ചു നടന്ന പരിപാടിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയെ തരൂർ പ്രശംസിച്ചിരുന്നു. ജി 20 സമ്മേളനം…

ജനനേതാവ് ഉമ്മൻചാണ്ടിക്ക് അന്ത്യവിശ്രമം കൊള്ളാന്‍ സഭാ രീതികളില്‍ മാറ്റം വരുത്തി പള്ളിമുറ്റത്ത് കല്ലറയൊരുക്കി ഓര്‍ത്തഡോക്സ് സഭ

തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കബറിടം പള്ളിമുറ്റത്ത് തന്നെ ഒരുങ്ങുന്നു. കേരള രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളുടെ അന്ത്യവിശ്രമസ്ഥലം വൈദികരുടെ ശവകുടീരങ്ങളോട് ചേർന്നാണ് ഒരുക്കുന്നത്. ഓർത്തഡോക്സ് സഭയുടെ വിശ്വാസമനുസരിച്ച്, പുരോഹിതന്മാരെ മാത്രമേ സാധാരണയായി പള്ളിമുറ്റത്താണ് അടക്കം ചെയ്യാറ്. മറ്റ് സാധാരണക്കാരെ സെമിത്തേരിയിൽ അടക്കം ചെയ്യും. എന്നാൽ, ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ സഭാ നടപടികളിൽ തന്നെ വ്യത്യാസം വരുത്തിയാണ് വൈദികരുടെ ശവകുടീരത്തോട് ചേർന്ന് പുതിയ ശവകുടീരം പണിയുന്നത്. സംസ്‌കാരം വ്യാഴാഴ്ച അവിടെ നടക്കും. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയെ സംബന്ധിച്ച്, ഉമ്മൻചാണ്ടി വെറുമൊരു ഇടവകാംഗമല്ലെന്ന് പള്ളി വികാരി പറഞ്ഞു. ഇടവകയുടെ ആധുനിക വളർച്ചയുടെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്നു അദ്ദേഹം. വൈദികരുടെ ശവകുടീരങ്ങളോട് ചേർന്ന് അദ്ദേഹത്തിന്റെ കബറിടം നിത്യസ്മാരകമായി നിലകൊള്ളണമെന്നത് ഇടവകയുടെ പൊതു ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. ആ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഹിതരുടെ ശവകുടീരത്തിന് സമീപം ഉമ്മൻചാണ്ടിക്ക് അന്ത്യവിശ്രമ സ്ഥലം ഒരുക്കിയതെന്നും…

ദേശാഭിമാനിയിലൂടെ ഉമ്മന്‍‌ചാണ്ടിയെ അപമാനിച്ച മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ മാപ്പപേക്ഷിച്ചു; വളരെ വൈകിപ്പോയെന്ന് വിമര്‍ശകര്‍

തിരുവനന്തപുരം: സരിത വിഷയത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ഉയർന്ന ലൈംഗികാരോപണം അടിസ്ഥാനരഹിതമാണെന്നും അതിൽ മാപ്പ് ചോദിക്കുന്നതായും ദേശാഭിമാനി മുൻ കൺസൾട്ടിംഗ് എഡിറ്റർ എൻ മാധവൻകുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാധവൻകുട്ടി തെറ്റ് സമ്മതിച്ചത്. ലൈംഗികാരോപണങ്ങൾ ആയുധമാക്കി ഉമ്മൻചാണ്ടിയെ പരസ്യമായി അപമാനിച്ച സി.പി.എം ഇപ്പോൾ ഈ വെളിപ്പെടുത്തലിലൂടെ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ദേശാഭിമാനിയിൽ കൺസൾട്ടിംഗ് എഡിറ്റർ പദവി വഹിച്ചുവെന്ന ഒറ്റക്കാരണത്താൽ ആ അധാര്‍മ്മികത്വത്തിന് മൗന പിന്തുണ നല്‍കിയതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് മാധവൻകുട്ടി എഴുതുന്നു. ഉമ്മൻചാണ്ടിക്കെതിരായ ലൈംഗികാരോപണം സിപിഎമ്മിന്റെ സൃഷ്ടി മാത്രമാണെന്ന് ഇതിലൂടെ വ്യക്തമാണ്. മുമ്പ് സിപിഎമ്മിന്റെ ഔദ്യോഗിക വക്താവായി ചാനലുകളിലും പ്രഭാഷണ വേദികളിലും നിരന്തരം എത്തി ഉമ്മന്‍‌ചാണ്ടിയെ വിമര്‍ശിച്ചിരുന്ന മാധവൻകുട്ടിയുടെ ഈ തുറന്നു പറച്ചില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ, ഇപ്പോഴും എന്റെ ഉള്ളിൽ തിളച്ചുമറിയുന്ന രണ്ട് വലിയ രാഷ്ട്രീയ വികാരങ്ങളിൽ ഒന്നാണ് ഉമ്മൻചാണ്ടിയെന്ന് പറഞ്ഞാണ് മാധവൻകുട്ടിയുടെ…

ഉമ്മൻചാണ്ടി: രാഷ്ട്രീയ നേട്ടങ്ങളുടെയും ജനസേവനത്തിന്റെയും ശ്രദ്ധേയമായ പാരമ്പര്യം നിലനിര്‍ത്തിയ നേതാവ്

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ഇന്ന് (ജൂലൈ 18 ന്) അന്തരിച്ചു. രാഷ്ട്രീയ നേട്ടങ്ങളുടെയും ജനസേവനത്തിന്റെയും ശ്രദ്ധേയമായ പാരമ്പര്യം അവശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം വിട പറഞ്ഞത്. 1943 ഒക്ടോബർ 31 ന് കുമരകത്ത് ജനിച്ച ചാണ്ടി, തന്റെ ജീവിതം പൊതുസേവനത്തിനായി സമർപ്പിക്കുകയും സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ആദ്യകാല രാഷ്ട്രീയ ജീവിതം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (ഐഎൻസി) വിദ്യാർത്ഥി വിഭാഗമായ കേരള സ്റ്റുഡന്റ്സ് യൂണിയനിൽ (കെഎസ്‌യു) ചേർന്നതിനാൽ ചെറുപ്പത്തിൽ തന്നെ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ യാത്ര ആരംഭിച്ചു. അദ്ദേഹത്തിന്റെ അർപ്പണബോധവും നേതൃപാടവവും അദ്ദേഹത്തെ കെഎസ്‌യു പ്രസിഡന്റാകാൻ പ്രേരിപ്പിച്ചു. കോൺഗ്രസ് പാർട്ടിയോടുള്ള ചാണ്ടിയുടെ പ്രതിബദ്ധത ജീവിതത്തിലുടനീളം അചഞ്ചലമായി തുടർന്നു, അദ്ദേഹം പാർട്ടി റാങ്കുകളിൽ ക്രമാനുഗതമായി ഉയർന്നു. നിയമസഭാ കാലാവധി: 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് ഒരു…

യുവാവിന്റെ ദുരൂഹ മരണം; മാതാപിതാക്കളേയും സഹോദരനേയും അറസ്റ്റു ചെയ്തു

കൊല്ലം: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് യുവാവിന്റെ മാതാപിതാക്കളേയും സഹോദരനെയും പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം ചിതറയില്‍ 21 കാരനായ ആദർശിനെയാണ് മരിച്ച നിലയിൽ വീട്ടില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീടിനുള്ളിൽ അടുക്കളയോട് ചേർന്നുള്ള മുറിയിൽ മൃതദേഹം കണ്ടെത്തിയത്. ആദർശിന്റെ അമ്മയാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരിൽ ഒരാളെ വിവരമറിയിച്ചു. അയാളാണ് പോലീസിൽ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയിൽ തന്നെ സംഭവം കൊലപാതകം ആണെന്ന് പോലീസിന് വ്യക്തമായി. ഇതോടെയായിരുന്നു വീട്ടുകാരെ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി ആദർശ് മറ്റൊരു വീട്ടിൽചെന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ട് വരികയായിരുന്നു. വീട്ടിലെത്തിയ ശേഷം വീട്ടുകാരുമായി വഴക്കുണ്ടായി. ഇതിനിടെ വാക്കത്തിയെടുത്ത് കൈ ഞരമ്പ് മുറിയ്ക്കാന്‍ ശ്രമിച്ചു എന്നും പറയുന്നു. എന്നാല്‍, അതിനിടെ മരണം സംഭവിച്ചു എന്നാണ് നിഗമനം.…

പതിന്നാലുകാരി പെണ്‍കുട്ടി ഗര്‍ഭിണിയായി; സഹോദരനെയും ബന്ധുവിനെയും പോലീസ് അറസ്റ്റു ചെയ്തു

മലപ്പുറം: മലപ്പുറം ജില്ലയിലെ മങ്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. പെൺകുട്ടി ഇപ്പോൾ അഞ്ച് മാസം ഗർഭിണിയാണ്. സംഭവത്തിൽ സഹോദരനെയും 24 കാരനായ ബന്ധുവിനെയുമാണ് അറസ്റ്റു ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ഇവരെ കോടതിയിൽ ഹാജരാക്കി. ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയിലാണ് പെൺകുട്ടി. പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.