ദേശാഭിമാനിയിലൂടെ ഉമ്മന്‍‌ചാണ്ടിയെ അപമാനിച്ച മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ മാപ്പപേക്ഷിച്ചു; വളരെ വൈകിപ്പോയെന്ന് വിമര്‍ശകര്‍

തിരുവനന്തപുരം: സരിത വിഷയത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ഉയർന്ന ലൈംഗികാരോപണം അടിസ്ഥാനരഹിതമാണെന്നും അതിൽ മാപ്പ് ചോദിക്കുന്നതായും ദേശാഭിമാനി മുൻ കൺസൾട്ടിംഗ് എഡിറ്റർ എൻ മാധവൻകുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാധവൻകുട്ടി തെറ്റ് സമ്മതിച്ചത്. ലൈംഗികാരോപണങ്ങൾ ആയുധമാക്കി ഉമ്മൻചാണ്ടിയെ പരസ്യമായി അപമാനിച്ച സി.പി.എം ഇപ്പോൾ ഈ വെളിപ്പെടുത്തലിലൂടെ പ്രതിക്കൂട്ടിലായിരിക്കുകയാണ്.

ദേശാഭിമാനിയിൽ കൺസൾട്ടിംഗ് എഡിറ്റർ പദവി വഹിച്ചുവെന്ന ഒറ്റക്കാരണത്താൽ ആ അധാര്‍മ്മികത്വത്തിന് മൗന പിന്തുണ നല്‍കിയതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് മാധവൻകുട്ടി എഴുതുന്നു. ഉമ്മൻചാണ്ടിക്കെതിരായ ലൈംഗികാരോപണം സിപിഎമ്മിന്റെ സൃഷ്ടി മാത്രമാണെന്ന് ഇതിലൂടെ വ്യക്തമാണ്. മുമ്പ് സിപിഎമ്മിന്റെ ഔദ്യോഗിക വക്താവായി ചാനലുകളിലും പ്രഭാഷണ വേദികളിലും നിരന്തരം എത്തി ഉമ്മന്‍‌ചാണ്ടിയെ വിമര്‍ശിച്ചിരുന്ന മാധവൻകുട്ടിയുടെ ഈ തുറന്നു പറച്ചില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ, ഇപ്പോഴും എന്റെ ഉള്ളിൽ തിളച്ചുമറിയുന്ന രണ്ട് വലിയ രാഷ്ട്രീയ വികാരങ്ങളിൽ ഒന്നാണ് ഉമ്മൻചാണ്ടിയെന്ന് പറഞ്ഞാണ് മാധവൻകുട്ടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവർത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളിൽ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ
മനസ്താപങ്ങളിൽ ഓ സി, ഉമ്മൻ ചാണ്ടിയുണ്ട്

1 ‘ശൈലിമാറ്റം ‘
‘ഐ എസ് ആർ ഒ ചാരക്കേസ് ‘
കേസ് തുടങ്ങിയ വിഷയ
ങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ
ഉമ്മൻചാണ്ടിയും കൂട്ടരും
നടത്തിയ രാഷ്ട്രീയ
കരുനീക്കങ്ങൾക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ
തലവനായ എന്റെ
എഴുത്തുമൂലം ഇന്ത്യൻ
എക്‌സ്പ്രസ് നൽകിയ ഏകപക്ഷീയമായി എഡിറ്റോറിയൽ
പിന്തുണ അങ്ങേയറ്റം
ആധാർമികമെന്നു ഞാൻ അതിവേഗം തിരിച്ചറി ഞ്ഞു . പലരെയുംപോലെ
ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു
നീന്തുകയായിരുന്നു .
2 ‘സരിത ‘ വിഷയത്തിൽ
ഉമ്മൻ ചാണ്ടിക്കു നേരേ
ഉയർത്തപ്പെട്ട അടിസ്ഥാന
രഹിതമായ ലൈംഗീക
ആരോപണത്തിനു
അന്നു ദേശാഭിമാനിയിൽ
കൺസൾട്ടിങ്ങ് എഡിറ്റർ
പദവി വഹിച്ചിരുന്നുവെ
ന്ന ഒറ്റ കാരണംകൊണ്ടു
മൗനത്തിലൂടെ ഞാൻ
നൽകിയ അധാർമ്മിക
പിന്തുണയിൽ ഞാനിന്നു
ലജ്ജിക്കുന്നു.
ഇതു പറയാൻ ഓസി യുടെ മരണംവരെ
ഞാൻ എന്തിനു
കാത്തിരുന്നു എന്ന
ചോദ്യം ന്യായം. ഒരു
മറുപടിയെ ഉള്ളു.
നിങ്ങൾക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ്
കിട്ടുകയെന്നു പറയാനാ വില്ല .ക്ഷമിക്കുക .
ഉമ്മൻ ചാണ്ടിയുടെ
കുടുംബത്തി ന്റെ യും
കോൺഗ്രസ് യു ഡി എഫ്
പ്രവർത്തകരുടെയും
ദുഃഖത്തിൽ പങ്കുചേരുന്നു .

വൈകിയ വേളയിലുള്ള ഈ തുറന്നുപറച്ചിലിന് വലിയ വിമർശനമാണ് ഉയരുന്നത്. ഇങ്ങനെ എത്ര എത്ര നുണകളാൽ കെട്ടിപ്പൊക്കിയതാണ് ഡബിൾ ചങ്കന്റെ സാമ്രാജ്യം. കാലം നിങ്ങൾക്കുള്ള മറുപടി തരും. ഉമിത്തിയിൽ ദഹിച്ചാലും പൊറുക്കാനാവാത്ത അധാർമികതയാണ് നിങ്ങൾ ചെയ്തത്.പക്ഷേ ഉമ്മൻ ചാണ്ടി സാർ അതിനേയും ചെറുപുഞ്ചിരി കൊണ്ട് കീഴ്‌പ്പെടുത്തിയിരുന്നു..പിന്നെ നിങ്ങളുടെ ആ പശ്ചാത്താപം ഉണ്ടല്ലോ….ഗംഗയിൽ ഒഴിക്കിയാൽ ആ ഗംഗാജലം മലിനമാകും. എന്ന രീതിയിലാണ് വിമർശനങ്ങൾ ഉയരുന്നത്.

സിപിഎം മുഖപത്രത്തിന്റെ നേതൃസ്ഥാനീയനും ഔദ്യോഗിക വക്താവുമൊക്കെയായിട്ടാണ് എൻ മാധവൻകുട്ടി അറിയപ്പെടുന്നതെങ്കിലും കൂറുമാറി പാർട്ടിയിൽ എത്തുന്നതുവരെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു മാധവൻകുട്ടി എന്ന പ്രചരണമാണ് ഈ തുറന്നു പറച്ചിലിനെതിരെ ഇടത് പ്രൊഫൈലുകൾ ഇപ്പോൾ നടത്തുന്നത്. ഇന്ത്യൻ എക്സ്പ്രസിൽ പ്രവർത്തിച്ചിരുന്ന കാലത്ത് മാധവൻകുട്ടി എഴുതിയ കമ്യൂണിസ്റ്റ് വിരുദ്ധ ലേഖനങ്ങളും ചൂണ്ടിക്കാട്ടിയാണ് എൻ മാധവൻകുട്ടിയെ ഇടത് പ്രൊഫൈലുകൾ ഇപ്പോൾ വിമർശിക്കുന്നത്.

https://www.facebook.com/madhavankutty.nandeilath?__cft__[0]=AZVGiykuyFEDSJ4O_FnLFBXAH4E659E9fHZBmf3LDtAhyH5IwykisobfogoQTa1wstFdUnu-JpZ1U00qNH5tQKAoBl50uD-tt8N9bd45zfBkcybQWcG__a3EI3cJNYTQcNuUI5cz66F_R6piTTR6vmoIScg47etwysTBlHm-Lxutyw&__tn__=-UC%2CP-R

Print Friendly, PDF & Email

Leave a Comment

More News