കൊണ്ടോട്ടി: മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്ന മലബാറിലെ വിദ്യാർത്ഥികളുടെ ആവശ്യത്തെ ഒറ്റു കൊടുക്കുന്ന പണിയാണ് എസ്.എഫ്.ഐ അടക്കമുള്ള ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ ചെയ്യുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ. എല്ലാ വർഷത്തെയും പോലെ നിലവിലുള്ള ക്ലാസുകളിൽ സീറ്റുകളുടെ എണ്ണം കൂട്ടി വിദ്യാർത്ഥികളെ കുത്തിനിറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന് ഒപ്പം നിന്ന് മലബാറിലെ വിദ്യാർഥികളുടെ അവകാശ സമരത്തെ വഞ്ചിക്കുകയാണ് എസ്.എഫ്.ഐ. കാർത്തികേയൻ കമ്മീഷൻ അടക്കം മുന്നോട്ട് വെച്ചത് പോലെ പുതിയ ഹയർസെക്കന്ററി ബാച്ചുകൾ മലബാർ മേഖലയിൽ അനുവദിക്കുക മാത്രമാണ് സീറ്റ് അപര്യാപ്തതക്കുള്ള പരിഹാരമെന്നും കെ.എം.ഷെഫ്രിൻ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി കൊണ്ടോട്ടിയിൽ വെച്ച് സംഘടിപ്പിച്ച ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സംഗമം ‘ഉയരെ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്ത്, തഷ്രീഫ് കെ.പി,…
Category: KERALA
വന്യമൃഗശല്യം-വിദഗ്ദ്ധസമിതിയെ പിരിച്ചുവിടണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: വന്യമൃഗങ്ങള്‍ക്ക് കടിച്ചുകീറാന്‍ മനുഷ്യനെ എറിഞ്ഞുകൊടുക്കുന്ന ക്രൂരതയ്ക്ക് നീതിപീഠങ്ങള്‍ ഒത്താശചെയ്യുന്നതിനെതിരെ പ്രതികരിക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. അരിക്കൊമ്പന്‍ വിഷയത്തില്‍ യാതൊരു വൈദഗ്ദ്ധ്യവുമില്ലാത്ത 5 പേരെ ചേര്‍ത്ത് വിദഗ്ദ്ധസമിതിയുണ്ടാക്കി അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനയെ കാട്ടില്‍ തുറന്നുവിട്ടപ്പോള്‍ ഭയാനകമായ കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. വിദഗ്ദ്ധസമിതി പറഞ്ഞതല്ല മറിച്ച് വലിയ അറിവുകളില്ലാത്ത കര്‍ഷകസംഘടനാ നേതാക്കളും കര്‍ഷകരും പറഞ്ഞതാണ് സംഭവിച്ചത്. തീവ്രപരിസ്ഥിതിവാദികളും വിദേശഫണ്ട് കൈപ്പറ്റുന്നവരുമുള്‍ക്കൊള്ളുന്ന വിദഗ്ദ്ധസമിതി പിരിച്ചുവിട്ട് ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പുതല സെക്രട്ടറിമാരെയും കര്‍ഷകസംഘടനാ നേതാക്കളെയുമുള്‍പ്പെടുത്തി പുതിയ വിദഗ്ദ്ധസമിതി രൂപീകരിക്കണം. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഹൈക്കോടതി നടപ്പിലാക്കുക, വന്യമൃഗശല്യം-വിദഗ്ദ്ധസമിതി പിരിച്ചുവിടുക, മൃഗങ്ങളേക്കാള്‍ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ ഹൈക്കോടതിയിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
എച്ച്.എം.എസ് മദ്റസ പ്രവേശനോത്സവം
വടക്കാങ്ങര : എച്ച്.എം.എസ് മദ്റസ 2023 – 24 അധ്യായന വർഷത്തെ പ്രവേശനനോത്സവം കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ സി.എച്ച് അനീസുദ്ധീൻ ഉദ്ഘാടനം ചെയ്തു. മദ്റസ പ്രിൻസിപ്പാൾ ടി ശഹീർ അധ്യക്ഷനായിരുന്നു. മജ്ലിസ് സെക്കന്ററി പൊതു പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ വി.പി അശ്മിൽ അലവിക്ക് മെമന്റോ നൽകി ആദരിച്ചു. ഹിക്മ പരീക്ഷയിൽ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും വാർഷിക പരീക്ഷയിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. നുസ്റത്തുൽ അനാം ട്രസ്റ്റ് എഡ്യൂക്കേഷൻ കൗൺസിൽ പ്രസിഡന്റ് പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് കെ നജ്മുദ്ധീൻ, പി.ടി.എ പ്രസിഡന്റ് ഇബ്രാഹീം പട്ടാക്കൽ, അറക്കൽ സൈതലവി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി.പി കുഞ്ഞാലൻകുട്ടി സ്വാഗതവും അബ്ദുൽ ഖയ്യൂം മാസ്റ്റർ സമാപന ഭാഷണവും നിർവഹിച്ചു. ബിലാൽ അഹമ്മദ്…
പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് യൂട്യൂബ് വീഡിയോ പ്രചരിപ്പിച്ച പഞ്ചായത്ത് അംഗം അറസ്റ്റിൽ
കൊല്ലം: പ്ലസ്ടു പരീക്ഷാഫലം മേയ് 25ന് പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഫലം പിൻവലിച്ചെന്ന് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പഞ്ചായത്ത് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്ത് എട്ടാം വാർഡിലെ ബിജെപി അംഗം നിഖിൽ മനോഹറാണ് കന്റോൺമെന്റ് പോലീസിന്റെ പിടിയിലായത്. ഒരു യൂട്യൂബർ കൂടിയായ നിഖിൽ മനോഹർ ‘വീ ക്യാൻ മീഡിയ’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തുന്നു. ഈ ചാനലിലൂടെയാണ് സർക്കാർ പരീക്ഷാഫലം പിൻവലിച്ചതു പോലെ വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ ആശങ്കയിലായ വിദ്യാർത്ഥികളും സ്കൂൾ അധികൃതരും അന്വേഷണവുമായി രംഗത്തു വന്നതോടെയാണ് വീഡിയോ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയരുകയും വിദ്യാഭ്യാസ വകുപ്പ് ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. നിലവിൽ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന നിഖിലിന്റെ നേതൃത്വത്തിൽ…
മലബാറിലെ വിദ്യാർഥികളോട് സർക്കാർ വിവേചനം അവസാനിപ്പിക്കുക: സോളിഡാരിറ്റി
പരപ്പനങ്ങാടി : മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത കാലങ്ങളായി സർക്കാർ തുടരുന്ന വിവേചനത്തിന്റെ പ്രശ്നമാണ്. മലപ്പുറത്തോടും മലബാറിനോടും പതിറ്റാണ്ടുകളായി വിദ്യാഭ്യാസ രംഗത്തും മറ്റു വികസന രംഗങ്ങളിലും ഈ വിവേചനം തുടരുന്നു. പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കുന്ന ഈ ഘട്ടത്തിൽ തന്നെ മലബാറിലെ വിദ്യാർഥികളോട് സർക്കാർ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നും പ്ലസ് വൺ സീറ്റ് അപര്യാപ്തത വിഷയത്തിൽ പ്രൊഫ. വി കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിടുകയും കമ്മീഷന്റെ ശുപാർശകൾ ഉടൻ നടപ്പിലാക്കുകയും ചെയ്യണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ആവശ്യപ്പെട്ടു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് രൂപീകരണത്തിന്റെ 20 വർഷം പൂർത്തിയായ ഘട്ടത്തിൽ ‘അഭിമാന സാക്ഷ്യത്തിന്റെ ഇരുപതാണ്ടുകൾ’ എന്ന തലക്കെട്ടിൽ പരപ്പനങ്ങാടിയിൽ റാലിയും പൊതുസമ്മേളനവും നടന്നു. പൊതു സമ്മേളനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഹക്കിം നദ്‌വി ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സംഭാഗം ഡോ. നഹാസ്…
പറത്തോട് കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചുനൽകി ഫ്രറ്റേണിറ്റി
പാലക്കാട്: തീപിടുത്തത്തിൽ പാഠപുസ്തകങ്ങൾ കത്തിനശിച്ച കൊല്ലങ്കോട് പറത്തോട് ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി പ്രവർത്തകർ പഠനോപകരണങ്ങൾ എത്തിച്ചുനൽകി. വ്യാഴാഴ്ച്ചയുണ്ടായ തീപിടുത്തത്തിലാണ് കോളനിയിലെ 2 വീടുകൾ പൂർണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം സനൽകുമാർ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി. ജില്ല പ്രസിഡന്റ് സാബിർ അധ്യക്ഷത വഹിച്ചു. കോളനിവാസികൾക്ക് ആദിവാസി ഇരുവാള സർട്ടിഫിക്കറ്റ് നൽകാതെ ഭരണകൂടം വഞ്ചിക്കുകയാണ്. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കോളനിയിലെ വിദ്യാർത്ഥികളുടെ ഹയർ സെക്കൻഡറി തലം മുതലുള്ള വിദ്യാഭ്യാസം പോലും പ്രതിസന്ധിയിലാവുകയാണ്. കോളനിവാസികൾക്ക് ഉടൻ നീതി ലഭ്യമാക്കണമെന്നും നേതാക്കൾ പറഞ്ഞു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി താജുദ്ദീൻ, കോളനിവാസി കൃഷ്ണൻ കുട്ടി, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളിതെരുവ് എന്നിവർ പങ്കെടുത്തു.
ഓരാടം പാലം പുതുക്കിപ്പണിയണം: വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം: കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ തിരൂർക്കാടിനും അങ്ങാടിപ്പുറത്തിനും ഇടയിൽ കുത്തനെയുള്ള ഇറക്കം കഴിഞ്ഞു വളവ് തിരിഞ്ഞ്എത്തുന്ന ഓരാടം പാലത്തിൽ അപകടങ്ങൾ തുടർ കഥയായി മാറുമ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്നും പാലം പുതുക്കി പണിയാൻ യാതൊരു നടപടിയും ഇല്ല. വീതി യുള്ള റോഡിൽ നിന്നും വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇടുങ്ങിയ പാലത്തിലേക്ക് കയറുമ്പോൾ കൈവരികൾ ഇടിച്ചു തകർത്തുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ നിത്യ സംഭവിക്കുന്നത്. ഓരോ വർഷവും പാല ത്തിലും സമീപത്തെ വളവിലും നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും പാലം അപകടാവസ്ഥയിൽ ആയിട്ടും ഇത് വരെ പാലം പുതുക്കി പണിയാൻ അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. പാലം പുതുക്കി പണിയാൻ അഞ്ചു കോടിയുടെ പ്രപ്പോസൽ കൊടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇത് വരെ പാലം പുതുക്കി പണിയാൻ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പാലത്തിൽ കുഴിയും…
അരിക്കൊമ്പന്‍ തിരിച്ച് നാട്ടിലേക്ക്; ഭീതി വിട്ടുമാറാതെ കമ്പത്തെ ജനങ്ങള്‍; മയക്കുവെടി വെച്ച് പിടികൂടാന്‍ വനം വകുപ്പ്
ഇടുക്കി: കമ്പം ജനവാസകേന്ദ്രത്തിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാൻ തമിഴ്നാട്. തമിഴ്നാട് വനംവകുപ്പ് ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവിറക്കി. രാവിലെ മുതൽ കമ്പത്ത് ആന ഭീതി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മയക്കുവെടി വെച്ച് ആനയെ പിടികൂടാന്‍ ഒരുങ്ങുന്നത്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയാല്‍ വലിയ അപകടമുണ്ടാക്കുമെന്ന അഭിപ്രായത്തിലാണ് വനംവകുപ്പ്. ഇതേത്തുടർന്നാണ് മയക്കുമരുന്ന് വെടിവയ്ക്കാൻ തീരുമാനിച്ചത്. 1972ലെ വന്യജീവി നിയമത്തിലെ സെക്ഷൻ 11(എ) പ്രകാരമാണ് ആനയെ മയക്കുവെടി വെയ്ക്കുന്നത്. തുടർന്ന് ആനയെ ഉള്‍ക്കാട്ടിലേക്ക് മാറ്റും. നിലവിൽ വനംവകുപ്പ് അധികൃതർ ആനയെ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്. നാളെ രാവിലെയോടെ മയക്കുവെടിവച്ച് പിടികൂടാനാണ് തീരുമാനം. അതേസമയം ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങാൻ സാദ്ധ്യതയുള്ളതിനാൽ കമ്പത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനാണ് ആളുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. നിലവിൽ പുളിമരതോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആനയ്ക്ക് വനംവകുപ്പ് ഭക്ഷണം നൽകിയിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ…
ദുബായിൽ ആത്മഹത്യ ചെയ്ത ജയകുമാറിന്റെ മൃതദേഹം ലിവിംഗ് ടുഗതർ പാർട്ണർ സഫിയയ്ക്ക് നൽകി
കോട്ടയം: ദുബായിൽ ആത്മഹത്യ ചെയ്‌ത പ്രവാസി മലയാളി ജയകുമാറിന്റെ മൃതദേഹം ലിവിംഗ് ടുഗതർ പാർട്ണർ സഫിയയ്‌ക്ക് കൈമാറി. നാല് വർഷത്തോളമായി കുടുംബവുമായി അകന്ന് കഴിയുന്ന ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മൃതദേഹം പങ്കാളിക്ക് വിട്ടുകൊടുത്തത്. ജയകുമാറിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. മൃതദേഹം എറണാകുളത്ത് എത്തിച്ച് പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. വിവാഹിതനായ ജയകുമാർ നാല് വർഷത്തോളമായി സഫിയയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഭാര്യക്കൊപ്പം താമസിച്ചിരുന്ന ഇയാളെ ഭാര്യ ഗർഭിണിയായി നാട്ടിലേക്കെത്തിയത് മുതൽ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്ത് അന്വേഷിച്ചു. ഈ സമയത്താണ് ജയകുമാർ സഫിയയുമൊത്ത് ലിവിങ് ടുഗെതർ ആണെന്ന വിവരം വ്യക്തമായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച ജയകുമാറിന്റെ മൃതദേഹം സഫിയ ഏറ്റുവാങ്ങി. പിന്നീട് ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങണമെന്ന് സഫിയ ആവശ്യപ്പെട്ടു. എന്നാൽ മൃതദേഹം…
സംസ്ഥാനത്ത് മെയ് 30 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ മെയ് 30 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകള്‍: 26-05-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി 27-05-2023: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 28-05-2023: പത്തനംതിട്ട, ഇടുക്കി 29-05-2023: ആലപ്പുഴ, കോട്ടയം, എറണാകുളം മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നു മുതൽ മെയ് 28 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം…
