ആദ്യപൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ.ജോർജ് മാത്തൻ്റെ 153 -ാം ചരമവാർഷിക ദിനം ഇന്ന്; ചരിത്രമുറങ്ങുന്ന കല്ലറ തലവടിയിൽ

തലവടി: ആംഗ്ലിക്കൻ സഭയുടെ ആദ്യ നാട്ടുപട്ടക്കാരനും മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനുമായിരുന്ന മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ അന്തിയുറങ്ങുന്നത് കുട്ടനാട് തലവടി കുന്തിരിക്കൽ സെന്റ് തോമസ് സി.എസ്.ഐ പള്ളി അങ്കണത്തിലാണ്. പത്തനംതിട്ടയിലെ കിടങ്ങന്നൂർ എന്ന സ്ഥലത്ത് തിരുവിതാംകൂർ രാജഭരണം നിലവിലിരുന്ന കാലത്ത് പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ മാത്തൻ തരകൻ്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്റ്റംബർ 25 ന് ആണ് ജോർജ് മാത്തൻ ജനിച്ചത്. ജോർജ് മാത്തൻ ജനിക്കും മുമ്പ് പിതാവ് മരിച്ചു. പിതാവിൻ്റെ സഹോദരൻ ഓർത്തഡോക്സ് സഭയിലെ കുര്യൻ കത്തനാർ ആണ് ജോർജ് മാത്തനെ സുറിയാനി പഠിപ്പിച്ചത്. കോട്ടയം പഴയ സെമിനാരിയിൽ നിന്നും ഇംഗ്ലീഷ് ,ഗ്രീക്ക്, സംസ്കൃതം, എന്നീ ഭാഷകൾ പഠിച്ചു. ഈ…

ബിബിസി ടോപ് ഗിയര്‍ അവാര്‍ഡ് 2023; പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

ബിബിസി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് 2023ന് അര്‍ഹനായി പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍. ഈ വര്‍ഷത്തെ പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡാണ് താരം സ്വന്തമാക്കിയത്. ചുപ് എന്ന ചിത്രത്തിലെ പ്രകടനമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാന് ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചത്. മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള പുരസ്‌കാരമായിരുന്നു ദുല്‍ഖറിന് ലഭിച്ചത്. മലയാളത്തിലെ അഭിനേതാക്കളില്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ നടനാണ് ദുല്‍ഖര്‍. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വഹിച്ച ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. ബിഗ് ബജറ്റ് മാസ്സ് എന്റര്‍ടെയ്നര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യാണ് ഇനി ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഈ വര്‍ഷം ഓണം റിലീസ് ആണ് ചിത്രത്തിന്. ദുല്‍ഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും…

ബിജെപിയുടെ കേരള ഭരണം പ്രധാനമന്ത്രിയുടെ അതിമോഹമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിലെത്തുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരു കവിഞ്ഞ ആഗ്രഹമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നും അതിന് കാരണക്കാർ ആരാണെന്നും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ ഈ നാട്ടുകാർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സംഘപരിവാറിന്റെ കടുത്ത പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ബിജെപി അനുകൂല നിലപാട് സ്വീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ചില താൽക്കാലിക ലാഭങ്ങൾക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകൾ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വർഗീയ ശക്തികൾക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിൽ അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം…

ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി.സ്കൂൾ കായിക താരം ടിൻ്റു ദിലീപിനെയും വിനിത ജോസഫിനെയും അനുമോദിച്ചു

എടത്വ:ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി.സ്കൂൾ 65-ാം -മത് വാർഷികത്തോടനുബന്ധിച്ച് കായിക താരം ടിൻ്റു ദിലീപിനെയും വിനിത ജോസഫിനെയും അനുമോദിച്ചു.പി.ടി.എ പ്രസിഡൻ്റ് കെ.ജെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി.ഇടിക്കുള മുഖ്യ സന്ദേശം നല്കി കൊണ്ട് എൻഡോവ്മെൻ്റ് വിതരണം നടത്തി. നിയൂക്ത ഗ്രാമ പഞ്ചായത്ത് അംഗം വിനിത ജോസഫ് സമ്മാനദാനം നിർവഹിച്ചു. ചങ്ങംങ്കരി ദേവസ്വം ബോർഡ് ക്ഷേത്ര മേൽശാന്തി മനു ആനന്ദ് ,മുൻ പി.ടി.എ പ്രസിഡൻ്റ് കെ.എസ് മധുസുധനൻ,ഹെഡ്മിസ്ട്രസ് എസ്.പത്മകുമാരി, സ്റ്റാഫ് സെക്രട്ടറി എസ്.രേശ്മ, മുകേഷ് കെ.എം എന്നിവർ പ്രസംഗിച്ചു. ദേശീയ അത്-ലറ്റിക്ക് മീറ്റ് ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടിയ ടിന്റു ദിലീപ്, എടത്വ ഉപതെരെഞ്ഞെടുപ്പിൽ വിജയിയായ വിനീത ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി.

ഡോക്ടറേറ്റ് നേടി

ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ ഡോക്റ്ററേറ്റ് നേടിയ ഡോ. സഞ്ജു ഭാസ്‌കർ. മണ്ണാർക്കാട് നജാത്ത് ആർട്‌സ് & സയൻസ് കോളേജ് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ്. ഭർത്താവ്: ത്രിക്കളൂർ ലക്ഷ്മി വീട്ടിൽ ജിനു സുകുമാർ മക്കൾ: സഞ്ജയ് ജിനു, നിഹാൽ ജിനു.

പാചക വാതക വില വർധന ജനങ്ങളോടുള്ള വെല്ലുവിളി: വെൽഫെയർ പാർട്ടി

മലപ്പുറം: എല്ലാ മേഖലയിലും വിലക്കയറ്റത്തിൻ്റെ ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇപ്പോഴത്തെ പാചക വാതക വില വർധന എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്. സാമൂഹിക നീതി അട്ടിമറിക്കുന്ന, ജീവിത ദുരിതം അടിച്ചേൽപ്പിക്കുന്ന, കേന്ദ്ര- സംസ്ഥാന ബജറ്റുകൾക്കെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറർ മുനീബ് കാരകുന്ന്, ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് എ. സദ്റുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മഹ്‌ബൂബുറഹ്മാൻ സ്വാഗതവും മുനിസിപ്പൽ പ്രസിഡൻ്റ് എൻ.കെ. ഇർഫാൻ നന്ദിയും പറഞ്ഞു.

കെ.എസ്.ആർ.ടി.സി: സാമ്പത്തിക ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ പിച്ചയെടുക്കൽ സമരം

പാലക്കാട്: സർക്കാറിന്റെ പിടിപ്പുകേടുമൂലം കെ.എസ്.ആർ.ടി.സിക്കുണ്ടായ സമ്പത്തിക ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും വിദ്യാർത്ഥി കൺസെഷൻ വെട്ടിക്കുറക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഉയർത്തിക്കാട്ടി ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് യൂണിറ്റ് കാമ്പസിൽ പ്രതീകാത്മക പിച്ചയെടുക്കൽ സമരം നടത്തി. ആഷിഖ്, നസീഫ്, ഷഹല, ആസിം, ഉവൈസ് എന്നിവർ നേതൃത്വം നൽകി. കൺസെഷൻ ലഭ്യമാകാനുള്ള പരമാവധി ദൂരപരിധി 40 കിലോമീറ്റർ ആയതിനാൽ ദിനേന നൂറ് കണക്കിന് വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന മണ്ണാർക്കാട്-അട്ടപ്പാടി റൂട്ടിലെ അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിലെയടക്കം വിദ്യാർത്ഥികൾ മണ്ണാർക്കാട് മുതൽ ചിറപ്പാടം വരെയും തിരിച്ചുപോകുമ്പോൾ ചിറപ്പാടം മുതൽ മണ്ണാർക്കാട് വരെയും ഫുൾ ചാർജ് കൊടുക്കേണ്ട അവസ്ഥയാണ്. ഇതിനകം തന്നെ പ്രയാസങ്ങളേറെ നേരിടുന്ന പിന്നോക്ക ജനവിഭാഗങ്ങളിലെയടക്കമുള്ള രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇത് വലിയ സാമ്പത്തിക ഞെരുക്കമാണ് സൃഷ്ടിക്കുന്നത്. 50…

ഇടുക്കി മാങ്കുളം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു

ഇടുക്കി: മാങ്കുളം പുഴയിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു. കാലടി അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ അർജുൻ, റിച്ചാർഡ്, ജോയൽ എന്നിവരാണ് മരിച്ചത്. വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. മുപ്പതോളം വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും ഉൾപ്പെടുന്ന സംഘമായിരുന്നു വിനോദയാത്രക്ക് എത്തിയത് പുഴയിൽ കുളിക്കാനെത്തിയ വിദ്യാർത്ഥികൾ നല്ലതണ്ണി ഭാഗത്താണ് ഇറങ്ങിയത്. അടിയൊഴുക്ക് പരിചയമില്ലാത്ത കുട്ടികൾ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഇവരെ കരയ്ക്കെത്തിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

പ്രണയ വിലാസം സിനിമയുടെ വീഡിയോ ഗാനം പുറത്തിറങ്ങി (വീഡിയോ)

പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയ സൂപ്പർ ശരണ്യയ്ക്ക് ശേഷം അർജുൻ അശോകും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് പ്രണയ വിലാസം. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജ്യോതിഷ് എം, സുനു എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മേഘം പൂത്തുതുടങ്ങി’ എന്ന ഹിറ്റ് ഗാനം സിനിമയിൽ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. മമിത, മിയ, ഹക്കീം ഷാ, മനോജ് കെ യു എന്നിവരും അഭിനയിക്കുന്നു. സിബി ചവറയും രഞ്ജിത്ത് നായരും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കൈകാര്യം ചെയ്യുന്നത് ഷിനോസ് ആണ്. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജ്യോതിഷ് എം, സുനു എവി എന്നിവർ ചേർന്നാണ്. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക്…

ലൈഫ് മിഷൻ അഴിമതിക്കേസ്; ശിവശങ്കര്‍ റിമാന്റില്‍ തന്നെ; ജാമ്യാപേക്ഷ കോടതി തള്ളി

എറണാകുളം: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. കേസിൽ ജാമ്യം തേടി ശിവശങ്കർ സമർപ്പിച്ച ഹർജി കോടതി തള്ളി. നിലവിൽ ശിവശങ്കർ റിമാൻഡിലാണ്. ഇഡിയുടെ വാദം അംഗീകരിച്ച കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയെ അറിയിച്ചു. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കർ. അതുകൊണ്ട് ജാമ്യം നൽകരുത്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇത് കേസന്വേഷണത്തെ ബാധിക്കും. ജാമ്യാപേക്ഷയെ എതിർത്ത ഇഡി കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് കോടതി പൂർണമായും അംഗീകരിച്ചു. എന്നാൽ കോടതിയിൽ ശിവശങ്കർ ഇത് എതിർത്തു. കോഴക്കേസിൽ പങ്കില്ലെന്ന് ശിവശങ്കർ കോടതിയിൽ ആവർത്തിച്ചു. തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണ്. തന്നെ പ്രതിചേർത്ത പോലീസ് നടപടി തെറ്റാണെന്നും കോടതിയിൽ ശിവശങ്കർ പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം…