ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി.സ്കൂൾ കായിക താരം ടിൻ്റു ദിലീപിനെയും വിനിത ജോസഫിനെയും അനുമോദിച്ചു

എടത്വ:ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി.സ്കൂൾ 65-ാം -മത് വാർഷികത്തോടനുബന്ധിച്ച് കായിക താരം ടിൻ്റു ദിലീപിനെയും വിനിത ജോസഫിനെയും അനുമോദിച്ചു.പി.ടി.എ പ്രസിഡൻ്റ് കെ.ജെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി.ഇടിക്കുള മുഖ്യ സന്ദേശം നല്കി കൊണ്ട് എൻഡോവ്മെൻ്റ് വിതരണം നടത്തി. നിയൂക്ത ഗ്രാമ പഞ്ചായത്ത് അംഗം വിനിത ജോസഫ് സമ്മാനദാനം നിർവഹിച്ചു. ചങ്ങംങ്കരി ദേവസ്വം ബോർഡ് ക്ഷേത്ര മേൽശാന്തി മനു ആനന്ദ് ,മുൻ പി.ടി.എ പ്രസിഡൻ്റ് കെ.എസ് മധുസുധനൻ,ഹെഡ്മിസ്ട്രസ് എസ്.പത്മകുമാരി, സ്റ്റാഫ് സെക്രട്ടറി എസ്.രേശ്മ, മുകേഷ് കെ.എം എന്നിവർ പ്രസംഗിച്ചു.

ദേശീയ അത്-ലറ്റിക്ക് മീറ്റ് ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടിയ ടിന്റു ദിലീപ്, എടത്വ ഉപതെരെഞ്ഞെടുപ്പിൽ വിജയിയായ വിനീത ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി.

Print Friendly, PDF & Email

Related posts

Leave a Comment