തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആഗസ്റ്റ് 27 വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന പതിനേഴാമത് ഐഡിഎസ്എഫ്എഫ്കെ ഇന്ന് തിരി തെളിഞ്ഞു. കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ, ഫെസ്റ്റിവൽ പുസ്തകം സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർക്ക് നല്‍കി പ്രകാശനം ചെയ്തു. കെഎസ്എഫ്ഡിസി ചെയർപേഴ്‌സണും ചലച്ചിത്ര സംവിധായകനുമായ കെ. മധു ഫെസ്റ്റിവൽ ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം ഫിക്ഷൻ വിഭാഗത്തിലെ ജൂറി അംഗവും ചലച്ചിത്ര നടിയുമായ രാജശ്രീ ദേശ്പാണ്ഡെയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ രണജിത് റേ, ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ ഗുർവിന്ദർ സിംഗ്, ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ മധുപാൽ,…
Category: KERALA
രാഹുൽ മാങ്കൂട്ടം യുവജന പ്രസ്ഥാനങ്ങൾക്ക് അപമാനം: നാഷണൽ യൂത്ത് ലീഗ്
മലപ്പുറം: യൂത്ത് കോൺഗ്രസ് സംഘടന പദവി ദുരുപയോഗപ്പെടുത്തി യുവതികളുമായി അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം കേരളത്തിലെ യുവജന പ്രസ്ഥാനങ്ങൾക്കാകെ അപമാനം ഉണ്ടാക്കിയിരിക്കയാണ്. പൊതുപ്രവർത്തകർ ജീവിതത്തിൽ കൂടുതൽ ജാഗ്രതയോടെ പാലിക്കേണ്ട വ്യക്തി വിശുദ്ധി തൊട്ടു തീണ്ടാത്തയാളാണ് സംസ്ഥാന യൂത്ത് കോൺഗ്രസ് പദവിയിലുണ്ടായ രാഹുലെന്നത് ആശ്ചര്യകരമാണ്. രാഹുലിനെ പോലുള്ള ഒരാളെ നിയമസഭ കക്ഷി അംഗമായി ചുമക്കേണ്ട ഗതികേടിലാണ് കേരളത്തിലെ കോൺഗ്രസും യു.ഡി. എഫും. രാഹുലിനെ നിയമസഭാ അംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള രാഷ്ട്രീയ മാന്യതയും ധാർമ്മികതയും കോൺഗ്രസ് നേതൃത്വം കാണിക്കണമെന്നും എൻ. വൈ.എൽ മലപ്പുറത്ത് നടത്തിയ പ്രതിഷേധ പരിപാടി ആവശ്യപ്പെട്ടു. പൂവൻകോഴിയുമാട്ടാണ് എൻ. വൈ.എൽ പ്രവർത്തകർ മലപ്പുറത്ത് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ആയി തുടരുന്നതിന്നെതിരെ പ്രതിഷേധിച്ചത്. ഐ.എൻ.എൽ ജില്ലാ സിക്രട്ടറി എൻ.പി ശംസു ഉദ്ഘാടനം ചെയ്തു. എൻ .വൈ.എൽ ജില്ലാ പ്രസിഡൻ്റ് പി.പി അർഷദ് , ജനറൽ…
‘റാപ്പർ വേടനെ’ക്കുറിച്ചുള്ള പാഠഭാഗം കേരള സർവകലാശാല സിലബസ്സിൽ ഉൾപ്പെടുത്തി പഠിപ്പിച്ചത് തികച്ചും അനുചിതവും പ്രതിഷേധാർഹവുമാണ്: കെ ആനന്ദകുമാര്‍
തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ മുൻകൂർ ജാമ്യത്തിലുള്ള കുറ്റാരോപിതനായ ‘റാപ്പർ വേടനെ’ക്കുറിച്ചുള്ള പാഠഭാഗം കേരള സർവകലാശാല സിലബസ്സിൽ ഉൾപ്പെടുത്തി പഠിപ്പിച്ചത്, തികച്ചും അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു. സ്ത്രീ പീഡനം ഒരു പുരോഗമന ചിന്തയായി കരുതി സമൂഹത്തെ പിന്നാക്കം നയിക്കുന്നവർക്ക് പ്രേരണ നൽകുന്ന പ്രവർത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു. ദളിത് സ്നേഹം പറഞ്ഞ് വേടന്റെ പ്രവർത്തികളെ ന്യായീകരിക്കുന്നവർ, മഹാത്മാ അയ്യൻകാളിയും പൊയ്കയിൽ കുമാരഗുരു ദേവനും ദാക്ഷായണി വേലായുധനും പണ്ഡിറ്റ് കറുപ്പനും ബാബാ അംബേദ്കറുമടക്കമുള്ള ഇതിഹാസ നായകർ സൃഷ്ടിച്ച പ്രൗഠവും അഭിമാനകരവുമായ അന്തരീക്ഷത്തെ മലീമസപ്പെടുത്തുകയാണ് ചെയ്യുന്നത്. വലിയൊരു വിഭാഗം ആളുകളെ ആകർഷിക്കാൻ കഴിയുന്നു എന്നത് ഗുണമേന്മയുടെ മാനദണ്ഡം അല്ല. സമൂഹത്തെ ഗുണപരമായി മുന്നോട്ട് നയിക്കാൻ പ്രാപ്തരായ നിരവധി നായകർ, ദളിത്-പിന്നാക്ക വിഭാഗങ്ങളിലുള്ളപ്പോൾ, ഇത്തരം ആളുകൾക്ക് പിന്തുണയുമായി എത്തുന്നവരുടെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടേണ്ടതാണെന്നും ആനന്ദകുമാർ…
വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ കെ.എം. ബഷീർ സ്മാരക പ്രഭാഷണം സെപ്റ്റംബർ 1 ന്; ജസ്റ്റിസ് റോഹിന്റൺ ഫലി നരിമാൻ പ്രഭാഷകൻ
തിരുവനന്തപുരം: പ്രശസ്ത പൊതുപ്രവർത്തകനായ കെ.എം. ബഷീറിന്റെ സ്മരണാർത്ഥം വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കെ.എം. ബഷീർ സ്മാരക പ്രഭാഷണത്തിന്റെ പതിനാറാം പതിപ്പ് സെപ്റ്റംബർ 1 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കും. മുൻ സുപ്രീം കോടതി ജസ്റ്റിസ് റോഹിന്റൺ ഫലി നരിമാൻ ഈ വർഷത്തെ കെ.എം. ബഷീർ സ്മാരക പ്രഭാഷണം നടത്തും. തുല്യ സാമ്പത്തിക വികസനം, സാമൂഹിക നീതി, സാമുദായിക ഐക്യം എന്നിവയ്ക്കായി ജീവിതം സമർപ്പിച്ച കെ.എം. ബഷീറിന്റെ ജന്മശതാബ്ദി കൂടിയാണ് ഈ വർഷം. വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് വർഷം തോറും സംഘടിപ്പിക്കുന്ന കെ.എം. ബഷീർ സ്മാരക പ്രഭാഷണ പരമ്പര, വിശിഷ്ട വ്യക്തിത്വങ്ങൾ അടിയന്തിര സാമൂഹിക പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്ന വേദിയാണ്. ‘മതേതര രാഷ്ട്രത്തിലെ സാഹോദര്യം: സാംസ്കാരിക അവകാശങ്ങളുടെയും കടമകളുടെയും സംരക്ഷണം’ എന്ന വിഷയത്തിലാണ് ജസ്റ്റിസ് റോഹിന്റൺ നരിമാൻ സംസാരിക്കുക.…
നിമിഷ പ്രിയയുടെ വധശിക്ഷ രണ്ട് ദിവസത്തിനുള്ളിൽ നടപ്പിലാക്കും; വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡൽഹി: വധശിക്ഷ കാത്ത് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഇവാഞ്ചലിസ്‌റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടനാ സ്ഥാപകനുമായ ഡോ. കെഎ പോളാണ് ജസ്റ്റിസ് വിക്രം നാഥ് ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെ ഇന്ന് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. നിമിഷ പ്രിയയെ ആഗസ്റ്റ് 24നോ 25നോ തൂക്കിലേറ്റുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് കെ.എ. പോൾ കോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ അപേക്ഷ പ്രകാരമാണ് കോടതിയെ സമീപിച്ചതെന്ന് പോൾ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമം ഉൾപ്പെടുന്നതിനാൽ കേസ് സെൻസിറ്റീവ് ആണ്, തെറ്റായ വിവരങ്ങൾ അവരുടെ ജീവൻ രക്ഷിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബാധിച്ചേക്കാം. ഇരയുടെ കുടുംബവുമായും ഹൂതി നേതാക്കളുമായും കേസിനെക്കുറിച്ച് സംസാരിച്ചതായി കെഎ പോൾ പറഞ്ഞു. രണ്ട് ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. മൂന്ന്…
അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി സംശയം; കെഎപി ബറ്റാലിയൻ ഉദ്യോഗസ്ഥനെ മാറ്റി
എറണാകുളം: കേന്ദ്രമന്ത്രി അമിത് ഷായുടെ സുരക്ഷയ്ക്കായി നെടുമ്പാശേരിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎപി അഞ്ചാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് എസ് സുരേഷിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. സുരക്ഷാ ഡ്യൂട്ടിയിലായിരിക്കെ നടന്ന ഈ സംഭവം പോലീസ് വകുപ്പിനുള്ളിൽ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. രാത്രിയിൽ ഡ്യൂട്ടിക്ക് വന്നതിന് ശേഷം മദ്യപിച്ചിരിക്കാമെന്ന് സംശയിച്ചതിനെ തുടർന്ന് നെടുമ്പാശേരി പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥന്റെ പെരുമാറ്റം ഗുരുതരമായ വീഴ്ചയാണെന്ന് പോലീസ് വിലയിരുത്തി. വൈദ്യപരിശോധനാ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുതല അന്വേഷണവും തുടർന്നുള്ള നടപടികളും തീരുമാനിക്കുക. ഉന്നത പോലീസ് അധികാരികൾ സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിനും ആഭ്യന്തര വകുപ്പിനും സമർപ്പിക്കാൻ അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ സുരക്ഷാ ചുമതലകളിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ ഉടൻ…
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്: രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചതോടെ നാല് പേര്‍ മത്സര രംഗത്ത്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതോടെ ഒഴിവുവരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നാല് നേതാക്കളെയാണ് പരിഗണിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ഒജെ ജനീഷ് എന്നിവരാണ് സാധ്യതാ പട്ടികയിൽ മുൻനിരയിലുള്ളത്. നിലവിലെ പ്രസിഡന്റിന്റെ കാലാവധി ഒരു വർഷത്തിനുള്ളിൽ അവസാനിക്കും, അതിനാൽ പുതിയ നിയമനം താൽക്കാലികമായിരിക്കും. എന്നാല്‍, എല്ലാ ഘടകങ്ങളും പരിഗണിച്ച ശേഷം ദേശീയ നേതൃത്വമായിരിക്കും തീരുമാനമെടുക്കുക. രണ്ട് വർഷം മുമ്പ് നടന്ന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അബിൻ വർക്കി രാഹുലിനെതിരെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ച് വോട്ട് തട്ടിപ്പ് നടത്തിയതായി അന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇക്കാരണത്താൽ, അബിന് മുൻഗണന ലഭിച്ചേക്കാം. എന്നാൽ കെപിസിസി, മഹിളാ കോൺഗ്രസ്, കെഎസ്‌യു പ്രസിഡന്റ് സ്ഥാനങ്ങൾ…
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലാണെന്ന് കോൺഗ്രസ് നേതാക്കൾ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും ഷാഫി പറമ്പിൽ എംപിക്കുമെതിരെ പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ഉത്സവ വേദികളിലെ പിക്ക് പോക്കറ്ററുകളെപ്പോലെയാണ് ഇരുവരും, ഉപതിരഞ്ഞെടുപ്പിനിടെ വൻതോതിൽ ഫണ്ട് എത്തി. ഈ തുകയെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് നേതാക്കൾ ഉൾപ്പെടെ പലരും ആവശ്യപ്പെടുന്നു. എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കാർ വാങ്ങാൻ രാഹുലിന് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹത്തിന്റെ മോശം സ്വഭാവം കാരണം ആദ്യം തന്നെ സ്ഥാനാർത്ഥിത്വത്തെ എതിർത്തിരുന്നുവെന്നും അവർ പറഞ്ഞു. യുവ നടി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അതേസമയം, രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നിട്ടും ഷാഫി പറമ്പിൽ എംപി ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാ തവണയും ഷാഫി രാഹുലിനെ സംരക്ഷിക്കാറുണ്ടെന്ന ആരോപണവുമുണ്ട്. ഇന്നലെ രാവിലെ മുതൽ ഡൽഹിയിലെ തന്റെ ഫ്ലാറ്റിൽ ഷാഫി ഉണ്ടായിരുന്നു, പാർലമെന്റിൽ പോലും പോയിരുന്നില്ല. വൈകുന്നേരം അദ്ദേഹം ബീഹാറിലേക്ക്…
ആറ് ദിവസം മുറിയിൽ പൂട്ടിയിട്ട് ഭക്ഷണമോ വെള്ളമോ നൽകാതെ ആദിവാസി മധ്യവയസ്കനെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായി പരാതി
പാലക്കാട്: മധ്യവയസ്‌കനായ ആദിവാസിയെ മുറിയിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചതായി പരാതി. പാലക്കാട് മുതലമടയിലാണ് ക്രൂരമായ സംഭവം നടന്നത്. മുതലമട മൂച്ചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്ന മധ്യവയസ്‌കനാണ് മര്‍ദ്ദനമേറ്റത്. മുതലമടയിലെ ഊർക്കുളം വനമേഖലയിലെ ഒരു ഫാം സ്റ്റേയിലെ ജീവനക്കാരനാണ് സംഭവം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. പട്ടിണി കിടന്ന് തളർന്നുപോയ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് ദിവസമായി അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടതായി പരാതിയിൽ പറയുന്നു. മുതലമട പഞ്ചായത്ത് അംഗം കൽപ്പന ദേവിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി നാട്ടുകാരും പോലീസും ചേർന്നാണ് വെള്ളയനെ രക്ഷപ്പെടുത്തിയത്. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന വെള്ളയൻ ഫാം സ്റ്റേയിലും മറ്റും ജോലിക്ക് പോകാറുണ്ട്. തേങ്ങ പെറുക്കുന്നതിനിടെ ഫാം സ്റ്റേയ്ക്ക് സമീപം കണ്ടെത്തിയ കുപ്പിയിൽ നിന്ന് മദ്യം കുടിച്ചതിനാലാണ് വെള്ളയനെ ക്രൂരമായി മർദിച്ചതെന്നാണ് പരാതി. ഫാം സ്റ്റേ ജീവനക്കാരൻ മദ്യപിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്തു.…
ഈജിപ്ത് ഔഖാഫും ജാമിഅ മർകസും വൈജ്ഞാനിക സഹകരണം ശക്തിപ്പെടുത്താൻ ധാരണ
ഈജിപ്ത് ഗ്രാൻഡ് മുഫ്തിയുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ പ്രതിനിധി കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായി കൈറോയിൽ നടന്ന ആഗോള ഫത്‌വാ സമ്മേളനത്തിൽ പങ്കെടുത്ത അബ്ദുല്ല സഖാഫി മലയമ്മ ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. നാസിർ അയ്യദുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ത് ഔഖാഫും ജാമിഅ മർകസും നിലവിലുള്ള അക്കാദമിക സഹകരണം വിപുലപ്പെടുത്താനും സംയുക്ത വൈജ്ഞാനിക പദ്ധതികൾ ആരംഭിക്കാനും സംഗമത്തിൽ ധാരണയായി. ഈജിപ്ത് ഔഖാഫുമായി സഹകരിച്ച് വിവിധ വിഷയങ്ങളിൽ ഓൺലൈൻ സെമിനാറുകളും പരിശീലനങ്ങളും ജാമിഅ മർകസ് ഇപ്പോൾ ആവിഷ്കരിച്ചു വരുന്നുണ്ട്. ശൈഖ് അബൂബക്കർ അഹ്‌മദിന്റെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാഭ്യാസ-സാമൂഹ്യ സേവനങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ ഡോ. നാസിർ അയ്യദ് ജാമിഅ മർകസുമായി ചേർന്ന് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ഇന്ത്യ സന്ദർശിക്കുന്നതിലും താത്പര്യം പ്രകടിപ്പിച്ചു. നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന മികച്ച നയതന്ത്രബന്ധം…
