സംസ്ഥാനത്തെ മഴയും വെള്ളപ്പൊക്കവും എലിപ്പനി പടരാന്‍ സാധ്യതയെന്ന് ആരോഗ്യ മന്ത്രി

പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാവരും നിർബന്ധമായും ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പിൽ താമസിക്കുന്നവരും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും നിർബന്ധമായും ഡോക്‌സിസൈക്ലിൻ കഴിക്കണമെന്നും മന്ത്രി നിർദേശിച്ചു. മഴക്കെടുതിയിൽ ഒറ്റപ്പെട്ട കോളനികളിൽ പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ വിഭാഗം എന്നിവയുടെ സഹായത്തോടെ ഭക്ഷ്യവസ്തുക്കൾ എത്തിക്കും. ജില്ലയിൽ നിലവിൽ നാൽപ്പത്തിമൂന്ന് ക്യാമ്പുകളുണ്ട്. ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കാൻ ക്യാമ്പ് ഓഫീസർമാരെ ചുമതലപ്പെടുത്തി. ക്യാമ്പുകളിൽ പനി ലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്. നിലവിൽ 43 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവർത്തിക്കുന്നത്. ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കുമെന്ന് മന്ത്രി…

പുഴയില്‍ വീണ മധ്യവയ്സ്ക്കനെ സാഹസികമായി രക്ഷപ്പെടുത്തി തീരദേശ പോലീസ്

കണ്ണൂര്‍: റെയിൽപാളത്തിലൂടെ നടക്കുന്നതിനിടെ പുഴയിലേക്ക് തെന്നി വീണ മധ്യവയസ്കനെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. വളപട്ടണം റെയിൽവേ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന പൊയ്ത്തുംകടവ് സ്വദേശി ചന്ദ്രൻ (52) അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് കോസ്റ്റൽ പോലീസ് എത്തി ചന്ദ്രനെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയ ചന്ദ്രനെ വളപട്ടണം ബോട്ട് ജെട്ടിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷ ദൗത്യത്തിന് കോസ്റ്റൽ പൊലീസ് സംഘത്തിലെ എസ്.ഐ കൃഷ്‌ണൻ, എ.എസ്.ഐ പുരുഷോത്തമൻ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.

മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ കേട്ട് കൃഷിചെയ്യുന്ന മണ്ടന്മാരല്ല കര്‍ഷകര്‍: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ കേട്ട് കൃഷിചെയ്ത് മണ്ടന്മാരാകാന്‍ കേരളത്തിലെ കര്‍ഷകരെ കിട്ടില്ലെന്നും ചിങ്ങം ഒന്നിന് ഒരു ലക്ഷം പുതിയ കൃഷിയിടങ്ങളില്‍ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നുള്ള കൃഷിമന്ത്രിയുടെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും നല്ല തമാശയും പ്രഹസനവുമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ചിങ്ങം ഒന്നിന് ഒരുലക്ഷം ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തി ഖജനാവ് കൊള്ളയടിക്കാനുള്ള നീക്കമാണ് കൃഷിവകുപ്പിന്റേത്. കര്‍ഷകനും കൃഷിക്കും സംരക്ഷണം നല്‍കുന്നതിലും ന്യായവില ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. നിലവിലുണ്ടായിരുന്ന കര്‍ഷക പെന്‍ഷന്‍ പോലും അട്ടിമറിക്കപ്പെട്ടു. അതിരൂക്ഷമായി തുടരുന്ന വന്യമൃഗശല്യവും ഭൂപ്രശ്‌നങ്ങളും പരിസ്ഥിതിലോല വിഷയങ്ങളുടെ പേരില്‍ സര്‍ക്കാരും കോടതികളും തുടരുന്ന ഭിഷണികളും അതിജീവിക്കാന്‍ സാധിക്കാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് പാലായനം ചെയ്യുമ്പോള്‍ കൃഷിവകുപ്പിന്റെ ഇത്തരം പ്രഹസന പ്രഖ്യാപനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല. രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭരണാധികാരികളുടെയും വാക്കുകള്‍ വിശ്വസിച്ച് കൃഷികൊണ്ട് ഉപജീവനം നടത്താമെന്ന് ഇനിയുള്ള കാലം കര്‍ഷകര്‍ സ്വപ്നം…

വെൽഡർ ആണെന്ന് നടിച്ച് ജോലിക്ക് പോകും; കഞ്ചാവും മയക്കുമരുന്നുമായി മടങ്ങിവരും; മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു

ആലപ്പുഴ: 1.6 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ ആലപ്പുഴ റെയില്‍‌വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വാടയ്ക്കൽ പാല്യത്തൈയ്യില്‍ മിഥുൻ (24), വാടയ്ക്കൽ വെള്ളാപ്പനാട്ട് ബെൻസൺ (23), വണ്ടാനം പുല്ലാംവീട്ടിൽ അനന്തകൃഷ്ണൻ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ധൻബാദ് എക്സ്പ്രസിലാണ് യുവാക്കള്‍ എത്തിയത്. വെൽഡിംഗ് ജോലിയുടെ മറവിൽ കേരളത്തിന് പുറത്ത് താമസിക്കുന്ന യുവാക്കൾ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്നത് പതിവായിരുന്നു. പുന്നപ്ര കേന്ദ്രീകരിച്ച് ക്വട്ടേഷൻ സംഘങ്ങൾക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് സംശയിക്കുന്നു. ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘങ്ങള്‍ ലഹരിവ്യാപാരം നടത്തുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുളള ജില്ലാ ലഹരി വിരുദ്ധസ്‌ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി. എന്‍.ആര്‍. ജയരാജിന്റെയും നേതൃത്വത്തിലായിരുന്നു നടപടി.

പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന് അനുവദിച്ച പണം വകമാറ്റി ചിലവഴിച്ചു; ലോക്നാഥ് ബെഹ്‌റയുടെ നടപടിക്ക് സര്‍ക്കാരിന്റെ അനുമതി

തിരുവനന്തപുരം: പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സിലേക്ക് അനുവദിച്ച തുക വകമാറ്റി വില്ലകളും ഓഫീസുകളും നിർമ്മിച്ച മുൻ ഡിജിപി ലോക്നാഥ് ബഹ്റയുടെ നടപടിയെ ന്യായീകരിച്ച് സർക്കാർ. ഭാവിയില്‍ ഇത്തരം നടപടികള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടപ്പിലാക്കരുതെന്ന് കർശന നിർദേശവും നല്‍കി. ബെഹ്റയുടെ നടപടിയെ സാധൂകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സിന് 4.33 കോടിയാണ് അനുവദിച്ചത്. പൊലീസ് വകുപ്പിന്റെ നവീകരണ പദ്ധതിയിൽ 30 ക്വാർട്ടേഴ്സുകൾ നിർമിക്കാനാണ് തുക അനുവദിച്ചത്. എന്നാൽ, സർക്കാർ അനുമതി വാങ്ങാതെ തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കായി ക്വാർട്ടേഴ്സിന് പകരം വില്ലകൾ നിർമ്മിച്ചു. ഓഫീസുകള്‍ക്ക് പുറമെ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, രണ്ട് വില്ലകള്‍ മറ്റ് അനുബന്ധ ഓഫീസുകള്‍ എന്നിവയാണ് നിര്‍മ്മിച്ചത്. സിഎജിയാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഈ നടപടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ജൂലൈ 27 ലെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

നടിയെ ആക്രമിച്ച കേസ്: വിചാരണ ജഡ്ജിക്കെതിരെ നടി ഹൈക്കോടതി രജിസ്ട്രാർക്ക് കത്തയച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജഡ്ജി ഹണി എം വർഗീസിനെതിരെ നടി. ജഡ്ജി ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്നാണ് നടി ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച കത്തിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സിബിഐ കോടതിയുടെ ചുമതല പ്രിൻസിപ്പൽ സെഷന്‍സ് ജഡ്ജി ഹണി എം വർഗീസിന് നൽകിയിരുന്നു. സിബിഐ കോടതിയിലെ വിചാരണ പ്രിൻസിപ്പൽ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും വനിതാ ജഡ്ജിയെക്കൊണ്ട് കേസ് പരിഗണിക്കപ്പെടരുതെന്നും കത്തിൽ പറയുന്നു. ഇന്നലെയാണ് ഹണി വർഗീസിനെ സിബിഐ കോടതിയുടെ അധിക ചുമതലയിൽ നിന്ന് നീക്കിയത്. ഇതോടെ സിബിഐ കോടതി പ്രിൻസിപ്പൽ കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം അനുവദിക്കരുതെന്നാണ് നടിയുടെ ആവശ്യം. കേസ് സിബിഐ കോടതിയിൽ തുടരണമെന്നും നടി പറയുന്നു. നേരത്തെയും വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ നടി രംഗത്തെത്തിയിരുന്നു. ജഡ്ജി പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം. നടിയുടെ…

ശ്രീറാമിനെ തിരിച്ചെടുത്തത് നിയമവിധേയമായി; ജനവികാരം കണക്കിലെടുത്താണ് നീക്കിയതെന്ന് കോടിയേരി

തിരുവനന്തപുരം: ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനാധിപത്യപരമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളിക്കളയുന്ന മനോഭാവം എൽഡിഎഫ് സർക്കാരിനില്ലെന്നും ലേഖനത്തിൽ കോടിയേരി പറഞ്ഞു. പാർട്ടി ദിനപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. “പത്രപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ കലക്‌ടറാക്കി. എന്നാൽ, അതിൽ പൗര സമൂഹത്തിൽ എതിർപ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സർക്കാർ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്‌ണുതയോടെ തള്ളുന്ന സമീപനം എൽഡിഎഫ് സർക്കാരില്ലെന്നാണ്,” കോടിയേരി ലേഖനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്ന കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് കോടിയേരി ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി…

വിവാഹസമയത്ത് റിഫ മെഹ്നു പ്രായപൂര്‍ത്തിയായിരുന്നില്ല; പോക്‌സോ കേസിൽ റിഫയുടെ ഭർത്താവ് മെഹ്‌നാസ് അറസ്റ്റിൽ

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ. പോക്‌സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. മെഹ്‌നാസിനെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയേക്കും. മാർച്ച് ഒന്നിനാണ് ദുബായിലെ ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ നാട്ടിലെത്തിച്ച മൃതദേഹം ഉടൻ മറവുചെയ്യുകയായിരുന്നു. റിഫ മെഹ്‌നു തൂങ്ങി മരിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നുവെന്നാണ് നിഗമനം. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്‍നാസ്. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. കുഞ്ഞ് ജനിക്കുമ്പോൾ റിഫക്ക് 18 വയസ്സും രണ്ട് മാസവുമായിരുന്നു പ്രായം. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഡിവൈഎസ്‌പി അന്വേഷിക്കുന്ന കേസിൽ മെഹ്നാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അപേക്ഷ തള്ളിയാൽ ഈ കേസിലും മെഹ്നാസ് അറസ്റ്റിലാകാനാണ് സാധ്യത.…

കുട്ടിയാലിയുടെ മാപ്പിളപ്പാട്ട് ഹിറ്റാക്കി പൂര്‍‌വ്വ വിദ്യാര്‍ത്ഥികളുടെ അപൂര്‍‌വ്വ സംഗമം

മലപ്പുറം: ടി.കെ. കുട്ടിയാലിയുടെ പ്രശസ്തമായ “ആരാരും മനസ്സില്‍ നിന്നൊരിക്കലും മറക്കാത്ത” എന്ന മാപ്പിളപ്പാട്ട് മാപ്പിളപ്പാട്ടുകളെ സ്നേഹിക്കുന്ന ഏവർക്കും സുപരിചിതമാണ്. പക്ഷേ ഈ വരികൾ എഴുതി വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് വൈറലാകുമെന്ന് കുട്ടിയാലി കരുതിക്കാണുകയില്ല. ഈ മാപ്പിളപ്പാട്ട് പാടി ഒരുകൂട്ടം പൂര്‍‌വ്വ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാക്കിയിരിക്കുകയാണിപ്പോള്‍. അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 1994ലെ എസ്എസ്എൽസി ബാച്ച് വിദ്യാർഥികളാണ് ജൂലൈ 23-ന് പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചത്. ഇവരാണ് മാപ്പിളപ്പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്. ഏഴ് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്നതായിരുന്നു ഗായക സംഘം. സംഘത്തിനൊപ്പം കൂടി പാട്ടു പാടിയ മുഹമ്മദലി താഴത്തങ്ങാടിയുടെ പ്രകടനമാണ് പാട്ടിനെ വൈറലാക്കിയത്. മുഹമ്മദലിക്കൊപ്പം സോഫില താഴത്തങ്ങാടി, ബിജിമോൾ മൂർഖൻ നിലമ്പൂർ, ഉമൈബ അരീക്കോട്, ശബീന കൊടുവള്ളി, ഫസീല കുനിയിൽ, ഷമീറ അരീക്കോട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതോടെ നാട്ടിലും വീട്ടിലും…

‘ആളുകളെ ദുരന്തത്തിലേക്ക് വിടാതെ ജീവൻ രക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി

കോട്ടയം: ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടാതെ ജീവൻ രക്ഷിക്കുകയാണ് സർക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കൂട്ടിക്കലില്‍ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒഴുക്കില്‍ പെട്ട് മരിച്ച റിയാസിന്റെ വീടും പ്രദേശത്തെ ഏന്തയാർ ജെജെ മർഫി സ്‌കൂൾ, കെഎംജെ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു. അഞ്ചാം തീയതി വരെ മഴയുണ്ടാകുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന് ആളെ വിട്ടുകൊടുക്കാതെ ജീവൻ രക്ഷിക്കുക എന്നതാണ് അടിയന്തരമായി ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി പുഴ ഒഴുകുന്ന വഴികൾ, മലമ്പ്രദേശങ്ങൾ തുടങ്ങി ജനജീവിതത്തിന് സുരക്ഷിതത്വം ഇല്ല എന്ന് തോന്നിക്കുന്ന എല്ലായിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണം എന്നാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു. അഞ്ചുലക്ഷം പേരെ മാറ്റിപാര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്യാമ്പുകൾ ഒരുക്കിയിരിക്കുന്നത്. മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ ആളുകൾ കാഴ്ചക്കാരാകരുത്. പുഴകളിലും ആറുകളിലും ഇറങ്ങുകയോ…