തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ബന്ധു മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ കേസിൽ കേസെടുക്കാനാകില്ലെന്ന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകൻ ശിവദാസൻ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ബന്ധു സി. സത്യനായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വാർത്ത നൽകിയാൽ അനുഭവിക്കേണ്ടി വരുമെന്ന് വാട്സ്‌ആപ്പിലൂടെയായിരുന്നു ഭീഷണി. വാട്‌സ്ആപ്പ് വഴിയുള്ള ഭീഷണിയായതിനാൽ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ല. കോടതി ഉത്തരവിലൂടെ മാത്രമേ കേസ് ഫയൽ ചെയ്യാൻ കഴിയൂ. ഇക്കാര്യം പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.
Category: KERALA
CBSE പരീക്ഷയിൽ ഒന്നാം റാങ്ക്; സ്കോളർഷിപ്പോടെ യുഎസ്എയിൽ തുടർപഠനം; അകക്കണ്ണിന്റെ പ്രകാശവുമായി ഹന്ന
എറണാകുളം: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ കല്ലൂർ സ്വദേശിനി ഹന്ന ആലീസ് സൈമൺ കാഴ്ച വൈകല്യത്തെ ആത്മവിശ്വാസത്തോടെ നേരിട്ട് ഇപ്പോൾ അമേരിക്കയിൽ തുടര്‍പഠനത്തിനൊരുങ്ങുന്നു. സ്‌കോളർഷിപ്പോടെ അമേരിക്കയിലെ നോട്രെഡെയിം യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജി ബിരുദ പഠനത്തിനാണ് ഹന്ന തിരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റ് 9 ന് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് പറക്കാനൊരുങ്ങുകയാണ് ഹന്ന. ഹന്നയ്ക്ക് മൈക്രോഫ്താൽമിയ എന്ന നേത്രഗോളങ്ങളുടെ അവികസിതാവസ്ഥ മൂലമാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. നൂറുശതമാനം കാഴ്ച വൈകല്യമുള്ള ഹന്ന ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 500ൽ 496 മാർക്കും നേടി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കി. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിൽ നിന്നാണ് ഹന്ന പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. 500ൽ 496 മാർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹന്ന പറയുന്നു. ഒന്നാം റാങ്ക് പ്രശ്നമായിരുന്നില്ല. ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ…
വിജയോത്സവവും ക്ലബുകളുടെ ഉത്ഘാടനവും
മണ്ണാർക്കാട്: ചങ്ങലീരി ഇർശാദ് ഹൈസ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും വിജയികളായവരെ അനുമോദിച്ചു. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി പരിപാടി ഉത്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ കെ വിനോദ്കുമാർ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ് റിയാസ്, കെ മുഹമ്മദ് ഷാഫി, അബു ബിൻ മുഹമ്മദ്, മുഹമ്മദ് ഷമീർ, കെ അബ്ദുൽ ജബ്ബാർ, നസറുദ്ധീൻ പാലക്കാഴി എന്നിവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രക്ഷോഭ യാത്ര ജൂലൈ 27, 28 (ബുധൻ, വ്യാഴം) തിയ്യതികളിൽ
കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ നയിക്കുന്ന പ്രക്ഷോഭ യാത്ര 2022 ജൂലൈ 27,28 (ബുധൻ, വ്യാഴം) തിയ്യതികളിൽ നടക്കും. കോഴിക്കോട്: ഭരണകൂടം കോഴിക്കോട് ജില്ലയോട് തുടർന്ന് കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിവേചനങ്ങൾ അവസാനിപ്പിക്കുക, പ്ലസ് വൺ, ഡിഗ്രി സീറ്റ് വിഷയങ്ങൾ ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ പ്രതിസന്ധികളും ഉടൻ തന്നെ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ നയിക്കുന്ന പ്രക്ഷോഭ യാത്ര 2022 ജൂലൈ 27,28(ബുധൻ, വ്യാഴം)തിയ്യതികളിലായി നടക്കും. മുൻ വർഷങ്ങളിലെ പോലെ ഭീകരമായ വിദ്യാഭ്യാസ പ്രതിസന്ധിയാണ് ജില്ലാ ഈ വർഷവും നേരിടുന്നത്. ഈ വർഷം എസ് എസ് എൽ സി വിജയിച്ച 8579 വിദ്യാർത്ഥികൾക്ക് പഠിക്കാൻ ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ ഇല്ല.…
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
കൊല്ലം: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ വേട്ടയാടാൻ കേന്ദ്ര സർക്കാർ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കൊല്ലം റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവത്തകരുടെ പ്രതിഷേധം. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പ്ലാറ്റ്‌ഫോമിൽ തടഞ്ഞു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡിസിസി മുന്‍ അദ്ധ്യക്ഷ ബിന്ദു കൃഷ്‌ണ പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു. ആർ. അരുൺ രാജ്, ഫൈസൽ കുളപ്പാടം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച 27കാരന് 14 വർഷം കഠിന തടവും പിഴയും
പാലക്കാട്: അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 27-കാരനായ പ്രതിക്ക് പതിന്നാലു വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ച് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടെ ഉത്തരവ്. പാലക്കാട് യാക്കര ഐടിഐ ഫാമിലി ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി അമൽദേവിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 15 മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴയായി ഈടാക്കുന്ന തുക ഇരയ്ക്ക് നൽകാനും കോടതി നിർദേശിച്ചു. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി അഞ്ച് വയസുകാരിയെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി ടി സഞ്ജു ശിക്ഷ വിധിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി ടി ശോഭന ഹാജരായി. പാലക്കാട് ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സിഐ മാരായ ആർ മനോജ്…
സില്‍വര്‍ ലൈന്‍ പദ്ധതി: കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞു മാറി; സംസ്ഥാന സർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്ന്
എറണാകുളം: കെ റെയില്‍ അഥവാ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. അതേസമയം, പദ്ധതിയിലെ സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ നിജസ്ഥിതി കോടതിയെ അറിയിക്കാന്‍ സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതിയുടെ സർവേകൾക്കെതിരായ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. സിൽവർ ലൈൻ നല്ല ആശയമാണെന്നും എന്നാൽ പദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ തിടുക്കം കാണിക്കുകയാണെന്നും ഹൈക്കോടതി വിമർശിച്ചു. വിഷയത്തിൽ കോടതിയെ കുറ്റപ്പെടുത്തുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. സംസ്ഥാനത്തിന് അതിവേഗ റെയിൽ ആവശ്യമാണ്. എന്നാല്‍, ഇങ്ങനെയായിരുന്നില്ല അത് നടപ്പാക്കേണ്ടിയിരുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതിയുമായി മുന്നോട്ടു പോകാൻ. ദേശീയപാത അതോറിറ്റി സ്വീകരിച്ച രീതി അങ്ങനെയായിരുന്നു എന്നും കോടതി ചൂണ്ടികാണിച്ചു. കോടതി പറഞ്ഞത് സർക്കാർ ആദ്യം തന്നെ കേൾക്കണമായിരുന്നു. കോടതി ആരുടെയും ശത്രു അല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.…
കെ റെയിൽ സമരം 100-ാം ദിവസത്തിലേക്ക് കടന്നു; സർക്കാർ പിൻമാറും വരെ സമരം നടത്തുമെന്ന് സമരക്കാർ
കോട്ടയം: ഇടതു മുന്നണി സർക്കാർ കെ-റെയിൽ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുന്നത് വരെ സമരം തുടരുമെന്ന് കെ-റെയിൽ വിരുദ്ധ സമരസമിതി പ്രഖ്യാപിച്ചു. ജൂലൈ 28ന് സമരം നൂറാം ദിവസത്തിലേക്ക് കടക്കും. മാടപ്പള്ളിയിലെ കെ വിരുദ്ധ റെയിൽ സമരത്തിന് പിന്നാലെയാണ് കേരളത്തിൽ കെ വിരുദ്ധ റെയിൽ സമരം പൊട്ടിപ്പുറപ്പെട്ടത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പേരിൽ കെ-റെയിൽ പദ്ധതിയോട് സർക്കാർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നതെന്നും, എന്നാൽ പദ്ധതി പിൻവലിച്ചിട്ടില്ലെന്നും സമരസമിതി ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ അനുമതിക്കുള്ള പത്രിക തയ്യാറാക്കുകയാണ് കെ റെയിൽ അധികൃതർ. അതുകൊണ്ട് അയഞ്ഞ സമീപനം താത്കാലികം മാത്രമാണെന്നും സമരസമിതി ആരോപിച്ചു. മാടപ്പള്ളിയിൽ സർവേ നടത്തിയ പ്രദേശത്തെ ജനങ്ങൾക്ക് നിലവിൽ ബാങ്ക് വായ്പയ്‌ക്കോ മറ്റാനുകൂല്യങ്ങൾക്കോ വേണ്ടി ഭൂമി പണയം വെക്കാനാകില്ല. ഇവരുടെ വസ്തുവകകൾക്ക് മൂല്യം ഇല്ലാതെയായി. ഈ സ്ഥിതി മാറിയില്ലെങ്കിൽ ഭാവിയിൽ പ്രശ്നമാകും. ഈ സാഹചര്യത്തിൽ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവുണ്ടാകും…
തോല്‍വികള്‍ ഏറ്റുവാങ്ങി അതേക്കുറിച്ച് പഠിച്ച് പഠിച്ച് വീണ്ടും തോല്‍വികള്‍ ഏറ്റുവാങ്ങുന്ന കോണ്‍ഗ്രസ് ചിന്തൻ ശിബിരം കൊണ്ട് രക്ഷപ്പെടുമോ?
കോഴിക്കോട്: തിരഞ്ഞെടുപ്പുകളില്‍ കേന്ദ്രത്തിലും കേരളത്തിലും വീണ്ടും വീണ്ടും തോറ്റതും അതേക്കുറിച്ച് പഠിച്ച് പഠിച്ച് വീണ്ടും തോല്‍വി ഏറ്റുവാങ്ങിയതുമാണ് കോണ്‍ഗ്രസ്സിനു പറ്റിയ ഏറ്റവും വലിയ തോല്‍വി എന്ന തിരിച്ചറിവാണ് ചിന്തന്‍ ശിബിരത്തിന്റെ മൂലകാരണം. ഇനി ഒരു പ്രാവശ്യം കൂടി തോറ്റാൽ പാർട്ടി ‘ചരിത്ര’ത്തിന്റെ ഭാഗമാകുമോ എന്ന ഭയമാണ് എല്ലാ നേതാക്കന്മാര്‍ക്കുമുള്ളത്. ഇങ്ങനെയൊരു പാർട്ടി ഇവിടെയുണ്ടെന്നും ഞങ്ങൾ എന്നത്തേക്കാളും ശക്തമായി തിരിച്ചുവരുമെന്നും പ്രഖ്യാപിക്കാനുമായിരുന്നു ചിന്തൻ ശിബിരം നടത്താനുള്ള പ്രധാന കാരണമെന്നു പറയുന്നു. എന്നാൽ ആദ്യം ഉദയംപൂരിലും പിന്നീട് കോഴിക്കോട്ടും ഇരുന്ന് ചിന്തിച്ച് എന്ത് മാറ്റമാണ് സംഭവിക്കാൻ പോകുന്നത് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കാലു വാരലും ഗ്രൂപ്പ് കളിയും ചാക്കിട്ടു പിടുത്തവും തകൃതിയായി നടക്കുമ്പോഴും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ‘ഞങ്ങള്‍ ഒറ്റക്കെട്ടാണ്’ എന്ന് പറഞ്ഞ് കപട നാടകം കളിക്കുകയും അധികാരം പങ്കു വെയ്ക്കല്‍ ഒടുവില്‍ തര്‍ക്കത്തില്‍ കലാശിക്കുകയും, പരസ്പരം പോരടിക്കുന്ന ചരിത്രമാണ്…
ബഫര്‍സോണ്‍ പ്രതിഷേധം ശക്തമാകുന്നു; സര്‍ക്കാരിന്റെ കര്‍ഷകദിനാചരണം ബഹിഷ്‌കരിക്കും; ചിങ്ങം ഒന്ന് കര്‍ഷക കരിദിനം പ്രഖ്യാപിച്ച് ഇന്‍ഫാം
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകദിനാചരണം നടത്തുന്ന ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കര്‍ഷക കരിദിനമായി പ്രഖ്യാപിച്ച് പ്രതിഷേധിക്കാന്‍ കേരളത്തിലെ കര്‍ഷകസമൂഹത്തോടും സംഘടനകളോടും ഇന്‍ഫാം ആഹ്വാനം ചെയ്തു. ബഫര്‍സോണ്‍, വന്യജീവി അക്രമണം, ഭൂപ്രശ്‌നങ്ങള്‍, വിലത്തകര്‍ച്ച എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങള്‍ നേരിട്ട് മലയോര കാര്‍ഷികമേഖലയും കര്‍ഷകസമൂഹവും തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ച് ഉദ്യോഗസ്ഥര്‍ നടത്തുന്ന കര്‍ഷകദിനാചരണം പ്രഹസനമാണെന്നും കര്‍ഷക അനീതിക്കും നീതിനിഷേധത്തിനുമെതിരെ എല്ലാ കര്‍ഷകസംഘടനകളും ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കരിദിനം പ്രഖ്യാപിച്ച് പ്രതിഷേധ പ്രതികരണങ്ങളുമായി കൈകോര്‍ക്കണമെന്നും ഇന്‍ഫാം ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. വിഴിഞ്ഞത്തെ പുതിയ പോര്‍ട്ട് സൃഷ്ടിക്കുന്ന തീരദേശപ്രശ്‌നങ്ങളിലൂടെ വീടുകള്‍ നഷ്ടപ്പെട്ടിരിക്കുന്നവരും കടല്‍ ക്ഷോഭത്തിലൂടെ നിരന്തരം പ്രതിസന്ധി നേരിടുന്നവരുമായ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ അതിജീവന പോരാട്ടത്തിന് ചിങ്ങം ഒന്നിന് ഇന്‍ഫാം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. സംസ്ഥാനത്തുടനീളം കരിദിന പ്രതിഷേധ പ്രതികരണ സമ്മേളനങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കും. ഇന്‍ഫാം ദേശീയ…
